Jump to content

സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:TYPETOOL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം എഴുതുന്നതിനായി വിക്കിമീഡിയ പദ്ധതികളിൽ സ്വതേ ഉണ്ടായിരുന്നത് യു.എൽ.എസ്. എന്ന സൗകര്യമാണ്. ഡിപ്ലോയ് ചെയ്ത് ആറുമാസത്തിലധികം കഴിഞ്ഞപ്പോൾ ഉപയോക്താക്കൾ മുമ്പ് പറഞ്ഞതുപോലെ ഈ സൗകര്യം വേണ്ടത്ര പ്രയോജനപ്രദമല്ലെന്ന് ഡെവലപ്പർമാർക്ക് മനസ്സിലാകുകയും തുടർന്ന് പകരം സൗകര്യമൊന്നും തരാതെ തന്നെ സ്വതേ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരിക്കുന്നു. അംഗത്വമെടുത്തിട്ടുള്ളവർക്ക് ഇത് ആവശ്യമെങ്കിൽ സജ്ജമാക്കാവുന്നതാണ്. അതിനായി ക്രമീകരണങ്ങളിൽ ചെന്ന് എന്നെപ്പറ്റി എന്ന ടാബിൽ ആഗോളീകരണം എന്ന ഭാഗത്ത് യൂണിവേഴ്സൽ ലാങ്വേജ് സെലക്റ്റർ സജ്ജമാക്കുക എന്നത് ശരിയിട്ട് കൊടുത്താൽ യു.എൽ.എസ്. സജ്ജമാവുകയും, പഴയപോലെ മലയാളം ടൈപ്പ് ചെയ്യാൻ സഹായമാകുന്ന ഐ.എം.ഇ. ഉപയോഗിക്കാനാവുകയും ചെയ്യുന്നതുമാണ്.

എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം
എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം

മറ്റ് സോഫ്റ്റ്‌വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ നേരിട്ട് ഇൻപുട്ട് ടെക്സ്റ്റ് ബോക്സുകളിലേക്ക് മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സൗകര്യം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള യു.എൽ.എസ് എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: ലിപിമാറ്റം (ട്രാൻസ്ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നിവയാണവ.

എഴുതേണ്ട ഇൻപുട്ട് ടെക്സ്റ്റ് ബോക്സുകൾക്കു സമീപം ഒരു കീബോഡ് ചിഹ്നം താഴെ വലതുഭാഗത്തു് കാണാവുന്നതാണു്. ടെക്സ്റ്റ് ബോക്സിൽ ക്ലിക്കു ചെയ്യുമ്പോഴോ, ഏതെങ്കിലും കീ അമർത്തുമ്പോഴോ ആണു് ഇതു് കാണുക. കീബോഡ് ചിഹ്നത്തിൽ ക്ലിക്കു ചെയ്യുമ്പോൾ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണും വിധം ഒരു മെനു തുറന്നു വരുന്നു. അതിൽ നിന്നും നിങ്ങൾക്കിഷ്ടമുള്ള എഴുത്തുപകരണം ക്ലിക്കു ചെയ്തു് തെരഞ്ഞെടുക്കുക. വേറെ ഏതെങ്കിലും ഭാഷയിൽ എഴുതണമെങ്കിൽ മെനുവിൽ തന്നെയുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം, അതിനു വേണ്ട ഒരു എഴുത്തുരീതി തിരഞ്ഞെടുക്കുക. ഭാഷ മെനുവിൽ കാണുന്നില്ലെങ്കിൽ ... എന്നതിൽ ക്ലിക്കു ചെയ്താൽ ഭാഷകൾ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാകും.

ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി എഴുതുന്നതിനോ, അല്ലെങ്കിൽ എഴുത്തുപകരണം തത്കാലത്തേക്കു നിറുത്തിവെക്കുന്നതിനോ Ctrl+M ഉപയോഗിക്കാം. ഈ കീ വീണ്ടും അടിച്ചാൽ എഴുത്തുപകരണം വീണ്ടും സജീവമാകുന്നതാണു്. സിസ്റ്റത്തിലെ കീബോഡ് ഉപയോഗിക്കുക എന്ന മെനു ഉപയോഗിച്ചും ഇതു് ചെയ്യാം.

എഴുത്തുപകരം സ്ഥിരമായി വേണ്ടെന്നു വെയ്ക്കാൻ മെനുവിന്റെ ഏറ്റവും താഴെ കാണുന്ന എഴുത്തുപകരണം പ്രവർത്തനരഹിതമാക്കുക എന്നതിൽ ക്ലിക്കു ചെയ്യുക.

എഴുത്തുപകരണം സജ്ജീകരിക്കുന്ന വിധം

കൂടുതൽ ഭാഷാ സജ്ജീകരണങ്ങൾ ഉപയോഗിക്കാൻ മെനുവിന്റെ താഴെ വലത്തുകാണുന്ന പൽചക്രം പോലെയുള്ള ചിഹ്നത്തിൽ ക്ലിക്കു ചെയ്യുക.

ഇതുകുടാതെ എഴുത്തുപകരണങ്ങളും ഫോണ്ടുകളും സജ്ജീകരിക്കുന്നതിനു വേറെ ഒരു മാർഗ്ഗം കൂടിയുണ്ടു്. വിക്കി താളിന്റെ ഇടതുവശത്തുള്ള ഭാഷകൾ കാണിക്കുന്ന ഭാഗത്തുള്ള പൽചക്രം പോലെയുള്ള ഐക്കൺ ക്ലിക്കു ചെയ്യുക. അപ്പോൾ തുറന്നുവരുന്ന ജാലകത്തിൽ നിന്നും ഓരോ ഭാഷക്കും വേണ്ട എഴുത്തുപകരണങ്ങൾ ചിത്രത്തിൽ കാണും വിധം സജ്ജീകരിക്കാവുന്നതാണു്. ഭാഷകൾക്കു വേണ്ട ഫോണ്ടുകളും ഇവിടെ നിന്നു തന്നെ സജ്ജികരിക്കാവുന്നതാണു്

ലിപിമാറ്റം

വിക്കിയിലെ എഴുത്തുപകരണം പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന ലിപിമാറ്റ രീതിയുടെ കീ മാപ്പിങ്ങ്

ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ഫൊണറ്റിക് രീതിയിൽ ടൈപ്പ് ചെയ്യുന്ന സമ്പ്രദായത്തെയാണ് ലിപിമാറ്റം അഥവാ ട്രാൻസ്ലിറ്ററേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വലതുവശത്തെ ചിത്രത്തിലെ പട്ടികയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന്‌ ഏതൊക്കെ ഇംഗ്ലീഷ് കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കിയിരിക്കുന്നു.

വ്യഞ്ജനങ്ങളോട് സ്വരങ്ങൾ ചേർക്കുന്ന രീതി:

  • ക = ka
  • കാ = kaa അല്ലെങ്കിൽ kA
  • കി = ki
  • കീ = kii അല്ലെങ്കിൽ kI അല്ലെങ്കിൽ kee
  • കു = ku
  • കൂ = kU അല്ലെങ്കിൽ koo
  • കൃ = kR
  • കൄ = kRR
  • കെ = ke
  • കേ = kE
  • കൈ = kai
  • കൊ = ko
  • കോ = kO
  • കൗ = kau
  • കം = kam
  • കഃ = kaH

ഏതാനും ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു:

  • kaakka -> കാക്ക
  • pooccha -> പൂച്ച
  • prakRthi -> പ്രകൃതി
  • Rshinaaradamamgalam -> ഋഷിനാരദമംഗലം
  • pon_veeNa -> പൊൻവീണ

മലയാള അക്കങ്ങൾ

നിലവിൽ സംഖ്യകൾക്കായി മലയാളഭാഷാ ലോകത്ത് ഇൻഡോ-അറബിക്ക് അക്ക വ്യവസ്ഥയാണു് (0, 1, 2,..9 എന്നിവ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ വിക്കിയിലെ ഉപകരണവും സ്വാഭാവിക അക്കങ്ങളായി ഇൻഡോ-അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നു. എങ്കിലും ചില അവസരങ്ങളിൽ മലയാള അക്കങ്ങൾ ഉപയോഗിക്കേണ്ടി വരാറുണ്ട്, സാന്ദർഭികമായി മലയാള അക്കങ്ങളെ പ്രതിപാദിക്കുന്ന അവസരങ്ങൾ, വിക്കിപീഡിയ ലേഖനങ്ങളിൽ കുറിപ്പുകൾ ചേർക്കേണ്ടി വരുമ്പോൾ എന്നിവ അതിനുദാഹരണങ്ങളാണ്‌ (ലേഖനങ്ങളിലെ കുറിപ്പുകളുടെ ക്രമത്തിന്‌ മലയാള അക്കങ്ങൾ ഉപയോഗിക്കണെമെന്നത് വിക്കിപീഡിയയിലെ ഒരു നയമാണ്‌). ബാക്ക്സ്ലാഷ് (\) അടിക്കുകയും അതിനുശേഷം ആവശ്യമുള്ള അക്കം അടിക്കുകയും ചെയ്ത് ആവശ്യമുള്ള മലയാളം അക്കങ്ങൾ ചേർക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ ൩ (3 എന്ന മലയാള അക്കം) ചേർക്കുവാൻ \3 എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ഒരോ അക്കവും ഇതേ രീതിയിൽ ചേർക്കേണ്ടി വരും, അതായത് ൧൪൫ (=145) ചേർക്കാൻ \1\4\5 എന്ന് ടൈപ്പ് ചെയ്യണം.

സ്വരചിഹ്നങ്ങൾ

ചില അവസരങ്ങളിൽ സ്വരചിഹ്നങ്ങൾ പ്രത്യേകം ടൈപ്പ് ചെയ്യേണ്ട ആവശ്യം വന്നേക്കും. അവ ചേർക്കുന്ന വിധം:

aa\ = ാ
i\ = ി
ii\ = ീ
u\ = ു
uu\ = ൂ
R\ = ൃ
RR\ = ൄ
e\ = െ
E\ = േ
ai\ = ൈ
o\ = ൊ
O\ = ോ
au\ = ൗ
au\\ = ൌ (ശ്രദ്ധിക്കുക ൗ ആണ് പൊതുവേ ഉപയോഗിക്കപ്പെടുന്നത്)
m\ = ം
Ll\ = ൢ
Lll\ = ൣ

എസ്കേപ്പിങ്ങും ലിപ്യന്തരണം പ്രവർത്തനരഹിതമാക്കലും

മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ ബാക്ക്സ്ലാഷിന്‌ ശേഷം ആവശ്യമുള്ള അക്ഷരം ടൈപ്പ് ചെയ്താൽ മതിയാകും, ml എന്ന് ചേർക്കാൻ \m\l എന്ന് ടൈപ്പ് ചെയ്യാം. മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഏതാനും ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കാൻ ഈ രീതി വളരെ ഉപകാരപ്രദമായിരിക്കും. അതല്ലാതെ ലിപ്യന്തരണം നിർത്തിവെക്കാൻ രണ്ട് വഴികളുണ്ട്. ഒന്നാമത്തെ വഴി കണ്ട്രോൾ കീയും M കീയും (Ctrl+M) ഒന്നിച്ചമർത്തുകയാണ്‌, അതുവഴി ലിപ്യന്തരണം നിർജ്ജീവമാകുന്നു. അടുത്ത തവണ Ctrl+M അമർത്തുന്നതോടെ ലിപ്യന്തരണം വീണ്ടും സജീവമാകുകയും ചെയ്യും. ഈ രീതിയിലുള്ള കുറുക്കു കീ കോമ്പിനേഷൻ എല്ലാ ബ്രൗസറിലും പ്രവർത്തിക്കണെമെന്നില്ല. ഏറ്റവും മുകളിൽ കാണുന്ന 'എഴുത്തുപകരണം' എന്ന മെനുവിനെ നേരെ മൗസ് കൊണ്ടുവച്ചാൽ വരുന്ന 'സജീവമാക്കുക' എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുകയും അൺടിക്ക് ചെയ്യുകയും വഴി ലിപ്യന്തരണത്തെ നിയന്ത്രിക്കുന്നതാണ്‌ രണ്ടാമത്തെ വഴി (ചിത്രം ശ്രദ്ധിക്കുക).

മറ്റ് ചിഹങ്ങൾ

  • 1/2\ = ൴ (മലയാള അര ചിഹ്നം)
  • 1/4\ = ൳ (മലയാള കാൽ ചിഹ്നം)
  • 3/4\ = ൵ (മലയാള മുക്കാൽ ചിഹ്നം)
  • 10\ = ൰ (മലയാള അക്കം പത്ത്)
  • 100\ = ൱ (മലയാള അക്കം നൂറ്)
  • 1000\ = ൲ (മലയാള അക്കം ആയിരം)
  • --\ = – (en dash)
  • ---\ = — (em dash)
  • \- = − (കുറക്കൽ ചിഹ്നം)
  • \* = × (ഗുണനം ചിഹ്നം)
  • \/ = ÷ (ഹരണം ചിഹ്നം)

ഇൻസ്ക്രിപ്റ്റ്

മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലെയൗട്ട്

ഒരോ മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യേകം കീകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ഇൻസ്ക്രിപ്റ്റ് രീതിയും വിക്കിപീഡിയയിൽ ലഭ്യമാണ്.

ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കുന്ന മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ടിന്റെ ചിത്രം വലത് വശത്ത് കാണാം.

ചില്ലക്ഷരം ടൈപ്പ് ചെയ്യാൻ ഓരോ ചില്ലക്ഷരത്തിനും താഴെ കാണുന്ന കീകോംബിനേഷൻ ഉപയോഗിക്കുക:

  • ർ - j d ]
  • ൽ - n d ]
  • ൾ - N d ]
  • ൻ - v d ]
  • ൺ - C d ]
ഇടയിട്ടു ക്രമീകരിച്ച വരി

എഴുത്തുപകരണം ഏർപ്പെടുത്തുന്ന രീതി

ക്രമീകരണങ്ങളിൽ, "യൂണിവേഴ്സൽ ലാങ്വേജ് സെലക്റ്റർ സജ്ജമാക്കുക" എന്ന ഐച്ഛികം തെരെഞ്ഞെടുക്കുക. അതിനുശേഷം ഏതു ടെക്സ്റ്റ് ബോക്സിലും ഒരു കീബോർഡ് ചിഹ്നം കാണാവുന്നതാണ്

എഴുത്തുപകരണം നിർജ്ജീവമാക്കാൻ

ലോകത്തെല്ലായിടത്തുമുള്ള മലയാളം വിക്കിപ്രവർത്തകർക്കും എല്ലായിപ്പൊഴും വിക്കിപീഡിയയിൽ മലയാളം ടൈപ്പിങ്ങ് സാധ്യമാക്കാനാണ് ഇത്തരത്തിൽ എഴുത്തുപകരണം സന്നിവേശിപ്പിച്ചിരിക്കുന്നത്. എങ്കിലും ഉപയോക്താക്കളിൽ ചിലർ മലയാളം ടൈപ്പ് ചെയ്യാൻ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കുന്നുണ്ടാകില്ല, വിൻഡോസ്, ലിനക്സ് സിസ്റ്റങ്ങളിൽ സ്വതേയുള്ള ടൈപ്പ് ഉപകരണങ്ങൾ, കീമാൻ, കീമാജിക്ക് തുടങ്ങിയ ഉപകരണങ്ങൾ എന്നിവയെ അതിനുവേണ്ടി അത്തരക്കാർ ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അങ്ങനെയുള്ളവർ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കില്ല അല്ലെങ്കിൽ ആവശ്യമില്ല എന്നു ചിന്തിക്കുകയും എഴുത്തുപകരണം വരുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ സ്വന്തം ക്രമീകരണങ്ങളിൽ പോയി എഴുത്തുപകരണത്തെ നിർജ്ജീവമാക്കാൻ സാധിക്കുന്നതാണ്. അതിനായി താളിന്റെ ഇടതുവശത്തുള്ള ഭാഷകൾ കാണിക്കുന്നിടത്തുള്ള പൽചക്രം പോലുള്ള ചിഹ്നത്തിൽ ക്ലിക്കു ചെയ്തു് എഴുത്തുപകരണങ്ങളുടെ ടാബിൽ എഴുത്തുപകരണം പ്രവർത്തനരഹിതമാക്കുക എന്ന പച്ച ബട്ടണിൽ ക്ലിക്കു ചെയ്യുക. എപ്പോഴെങ്കിലും വീണ്ടും ഉപയോഗിക്കണമെങ്കിൽ ഈ ടാബു തന്നെയെടുത്തു് എഴുത്തുപകരണം പ്രവർത്തനസജ്ജമാക്കുക എന്ന പച്ച ബട്ടണിൽ ക്ലിക്കു ചെയ്യുക.