Jump to content

വിക്കിപീഡിയ:ഡക്ക് ടെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:The duck test എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താളിന്റെ രത്നച്ചുരുക്കം: സ്വഭാവത്തിൽ വ്യക്തമായ സാമ്യമുണ്ടെങ്കിൽ കാര്യനിർവാഹകർക്ക് അപരമൂർത്തിത്വത്തിനും സഹായികളെ ഉപയോഗിക്കുന്നതിനും എതിരായി നടപടിയെടുക്കാവുന്നതാണ്.
ഇത് ഒരുപക്ഷേ പ്രച്ഛന്നവേഷമണിഞ്ഞ ഒരു മുയലായിക്കൂടെന്നില്ല..." (പക്ഷേ അങ്ങനെയല്ലല്ലോ)

"കാഴ്ച്ചയ്ക്ക് താറാവിനെപ്പോലിരിക്കുകയും, താറാവിനെപ്പോലെ നീന്തുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ഒരു ജീവി താറാവുതന്നെയാകാനാണ് സാദ്ധ്യത" എന്നതാണ് ഡക്ക് ടെസ്റ്റിന്റെ ചുരുക്കം. ഒരു ഉപയോക്താവിന്റെ സ്വഭാവം നിരീക്ഷിക്കുന്നതിലൂടെ ആ ഉപയോക്താവിനെ തിരിച്ചറിയാൻ സാധിക്കും എന്നതാണ് ഈ ടെസ്റ്റ് സൂചിപ്പിക്കുന്നത്.

പ്രസ്താവനകൾ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന ചില മാനദണ്ഡങ്ങൾ താഴെക്കൊടുക്കുന്നു (ഏറ്റവും ശക്തമായത് മുകളിൽ):

  1. ന്യായമായ സംശയത്തിനതീതം;
  2. വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവ്;
  3. കൂടുതൽ തെളിവ് ഒരു വാദത്തിനനുകൂലമാകുക;
  4. ഡക്ക് ടെസ്റ്റ് (ന്യായമായ സംശയം).

വ്യക്തമല്ലാത്ത കേസുകളിൽ ഡക്ക് ടെസ്റ്റ് ബാധകമല്ല. ഇത്തരം ബോധ്യപ്പെടുത്തത്തക്ക തെളിവുകളില്ലെങ്കിൽ ഉപയോക്താക്കൾ മറ്റുള്ളവർ ശുഭപ്രതീക്ഷയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അനുമാനിക്കേണ്ടതാണ്.

പ്രയോഗം[തിരുത്തുക]

വിക്കിപീഡിയയിലെ ആന്തരിക പ്രക്രീയകളിൽ ഉപയോഗിക്കുന്ന ഒന്നാണ് "ഡക്ക് ടെസ്റ്റ്". ഉദാഹരണത്തിന് "User:ഉപയോക്തൃനാമം" ഒരാളുമായി ചൂടേറിയ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും അതിന്റെ ഭാഗമായി തടയപ്പെടുകയും ചെയ്തുവെന്ന് കരുതുക. ഉടൻ തന്നെ "User:ഉപയോക്തൃനാമം റീലോഡഡ്" വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യുകയും ഈ വാദം പുനരാരംഭിക്കുകയും അതേ വാദഗതികൾ ഉന്നയിക്കുകയും ചെയ്യുന്നുവെങ്കിൽ ഡക്ക് ടെസ്റ്റനുസരിച്ച് ഈ വ്യക്തി ഒരു കള്ളപ്പേരുകാരനാണെന്ന് ഊഹിക്കുകയും നടപടികളെടുക്കുകയും ചെയ്യാവുന്നതാണ്.

താങ്ക‌ൾക്ക് ഇഷ്ടപ്പെട്ട പോകെമോൺ ലേഖനം നീക്കം ചെയ്യുവാൻ നിർദ്ദേശിക്കപ്പെട്ടുവെന്നിരിക്കട്ടെ, താങ്കളുടെ സുഹൃത്തുക്കളെയെല്ലാം "ഇതെനിക്ക് ഇഷ്ടപ്പെട്ടു!" എന്നു പറയുവാനായി നിയോഗിക്കരുത്. അവരെ "കണ്ടാൽ" ഒരുപോലെയിരിക്കുകയില്ലെങ്കിലും താങ്കൾ അവരെ ഇതിനായി നിയോഗിച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലാകും....

അഭിപ്രായ സമന്വയം ആവശ്യമുള്ള ചില ചർച്ചകളിൽ (ഉദാഹരണം ലേഖനങ്ങൾ നീക്കം ചെയ്യാനുള്ള ചർച്ച) ഡക്ക് ടെസ്റ്റിന്റെ ഒരു വകഭേദം കാണാവുന്നതാണ്. ഒരേ തരം തെറ്റായ വാദഗതികൾ (സാധാരണയായി "എനിക്കിത് ഇഷ്ടപ്പെട്ടു" അല്ലെങ്കിൽ "ഇതിന് ശ്രദ്ധേയത ഇല്ലതന്നെ") ഒഴിവാക്കിയാൽ ഒരു ദിശയിൽ അഭിപ്രായ സമന്വയമുണ്ടാകുന്നു എന്ന സ്ഥിതി വരുമ്പോൾ അപരമൂർത്തിത്വമില്ലെങ്കിൽ പോലും ആൾക്കാർ സംഘം ചേർന്ന് വാദമുന്നയിക്കുകയാണെന്ന് ഊഹിക്കാവുന്നതാണ്.

ഇത് കോപ്പിറൈറ്റ് ലംഘനങ്ങളിലും ബാധകമാണ്. ഒരു ചിത്രം ചലച്ചിത്രത്തിലെയോ ടെലിവിഷൻ ചിത്രത്തിന്റെയോ സിഡി കവറിന്റെയോ മാസികയുടെയോ ചിത്രമാണെന്ന് വ്യക്തമാണെങ്കിൽ ഇത് സ്വന്തം ചിത്രമാണെന്ന രീതിയിൽ അപ്‌ലോഡ് ചെയ്യുന്നത് കോപ്പിറൈറ്റ് ലംഘനമായി കണക്കാക്കാവുന്നതാണ്. ചിത്രത്തിന്റെ യഥാർത്ഥ സ്രോതസ്സ് എന്തെന്ന് വ്യക്തമല്ലെങ്കിലും ഇതിൽ മാറ്റമില്ല. (അതായത് വാദത്തിനായി യഥാർത്ഥ കോപ്പിറൈറ്റ് ഉടമസ്ഥൻ അദ്ദേഹത്തിന്റെ ചിത്രം വിക്കിപീഡിയയുടെ ഉപയോഗത്തിനായി GFDL, CC-BY-SA എന്നിവയ്ക്കുകീഴിൽ പ്രസിദ്ധീകരിക്കുകയാണ് എന്ന് ചിന്തിക്കാമെങ്കിലും ചിത്രം WP:COPYVIO അനുസരിച്ച് പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്. അവർക്ക് വേണമെങ്കിൽ WP:OTRS അനുസരിച്ച് അനുമതി ഭാവിയിൽ നൽകാവുന്നതാണ്).

ഡക്ക് ടെസ്റ്റ് ലേഖനത്തിന്റെ ഉള്ളടക്കത്തിന് ബാധകമല്ല. WP:NOR, WP:VER, WP:NPOV, WP:SYNTH എന്നീ നയങ്ങൾക്ക് മുകളിൽ ഈ ടെസ്റ്റിനെ സ്ഥാപിക്കാവുന്നതല്ല. ഒരു ജീവി "താറാവിനെപ്പോലിരിക്കുകയും താറാവിനെപ്പോലെ നീന്തുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുവെങ്കിലും", ജന്തുശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത് അനാറ്റിഡേ കുടുബത്തിൽ പെട്ടതല്ലെങ്കിൽ ഇത് താറാവല്ലെന്നത് ഉറപ്പാണ്.

ഇതും കാണുക[തിരുത്തുക]