വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2018/പങ്കെടുക്കുന്നവർ
ശബരിമലയിലെ പ്രധാന ആചാരങ്ങൾ എന്തൊക്കെ??
[തിരുത്തുക]കൃത്യമായ വൃതാനുഷ്ഠാനം: മത്സ്യ മാംസാദികൾ വർജജ്യം. അയ്യപ്പ മുദ്രയുള്ള മാലയിടണം. ശനിയാഴ്ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നല്ലത്. ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടരുത്.ബ്രഹ്മചര്യം അനുഷ്ഠിക്കണം. 41 ദിവസമാണ് വ്രത കാലയളവ്. ഋതുമതിയായ സ്ത്രീകൾ അയ്യപ്പനെ തൊടരുത് എന്ന് പറയപ്പെടുന്നു. കുടുംബം മുഴുവനായും വൃതാനുഷ്ഠാനങ്ങൾ പാലിക്കണം. ശബരിമലയിൽ: ഇരുമുടിക്കെട്ടോട് കൂടി മാത്രമേ പതിനെട്ടാം പടി ചവിട്ടാവൂ. ഇരുമുടിയിൽ നെയ്തേങ്ങ പായസ തേങ്ങ അരി മലർ ഇവ ഉണ്ടാകണം. പമ്പയിൽ മുങ്ങി ശുദ്ധമായി വേണം മല ചവിട്ടു വാൻ. പിൻതിരിഞ്ഞ് നിൽക്കരുത് എന്നൊരു നിഷ്o യും പറയുന്നുണ്ട്. പ്ലാസ്റ്റിക് വർജ്യമാണ്. അരുൺ കാലടി (സംവാദം) 19:45, 18 നവംബർ 2018 (UTC)
കൊല്ലവർഷ കലണ്ടർ പ്രകാരം വൃശ്ചിക മാസത്തിലാണ് ശബരിമല മണ്ഡലകാല ദർശനം നടക്കുന്നത്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് മകരവിളക്ക് പൂജയും അയ്യപ്പ വിഗ്രഹ ദർശനവും. മേൽശാന്തി ക്ഷേത്ര നട തുറന്ന് ആഴിക്ക് അഗ്നി പകരുന്നതോടുകൂടിയാണ് മണ്ഡലകാലത്തിന് തുടക്കമാകുന്നത്. മണ്ഡലകാലത്ത് പുലർച്ചെ മൂന്നുമണി മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകിട്ട് 3 മണി മുതൽ രാത്രി 11 മണിവരെയുമാണ് ദർശനസമയം. രാത്രി ഹരിവരാസനം പാടിയാണ് നടയടക്കുന്നത്. മേൽശാന്തിയാണ് പൂജാകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. ഒരുവർഷത്തെ മണ്ഡലകാലം തുടങ്ങുന്നത് മുതൽ അടുത്ത മണ്ഡലകാലം വരെയാണ് ഒരു മേൽശാന്തിയുടെ കാലാവധി.
41 ദിവസത്തെ വ്രതമെടുത്ത് തലയിൽ ഇരുമുടികെട്ടും പേറി കറുത്ത വസ്ത്രം ധരിച്ച് നഗ്നപാദരായി ആണ് സ്വാമിമാർ ശബരിമലയിലേക്ക് പോകുന്നത്. പമ്പ നദിയിൽ നിന്നും സ്നാനം ചെയ്ത ശേഷമാണ് സ്വാമിമാർ അയ്യപ്പനെ കാണാൻ പതിനെട്ടാംപടി കയറുന്നത്. പൂർണമായും സ്വർണത്തിൽ തീർത്ത പതിനെട്ടുപടികൾ കയറിവേണം അയ്യപ്പദർശനത്തിന് പോവാൻ. പതിനെട്ടാം പടി 18 തവണ കയറുന്ന സ്വാമിമാരെ ഗുരുസ്വാമി എന്നാണ് വിളിക്കുന്നത്. മണ്ഡലകാലത്തെ അയ്യപ്പന്റെ പ്രതിഷ്ഠയിൽ ചാർത്താനുള്ള ആഭരണങ്ങൾ കൊണ്ടുവരുന്ന ചടങ്ങുണ്ട് തിരുവാഭരണ ഘോഷയാത്ര എന്നാണ് ഇതിനെ വിളിക്കാറ് ഈ സമയത്ത് കൃഷ്ണ പരുന്ത് മൂന്നുവട്ടം ഘോഷയാത്രക്ക് മുകളിലൂടെ പറക്കും എന്നാണ് വിശ്വാസം. മണ്ഡലകാല അവസാനത്തെ പ്രധാനപ്പെട്ട ആചാരമാണ് മകരവിളക്ക്/മകരജ്യോതി ദർശനം. ഇതോടെ മണ്ഡലകാലം അവസാനിക്കുകയും ചെയ്യും. അരവണയും അപ്പവും ആണ് ശബരിമലയിലെ നിവേദ്യം. SUHAIL KUTHUKALLAN (സംവാദം) 13:40, 22 നവംബർ 2018 (UTC)