Jump to content

വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{{ഫലകം:EnPic}} എന്ന ലൈസൻസുപയോഗിച്ച് അപ്‌ലോഡ് ചെയ്തതും എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതുമായ ചിത്രങ്ങൾ ഈ താളിൽ ഉൾപ്പെടുത്താതെ തന്നെ നീക്കം ചെയ്യാം എന്നു തോന്നുന്നു.--Anoopan| അനൂപൻ 06:08, 27 ജനുവരി 2010 (UTC)[മറുപടി]

അതുവേണോ? പ്രമാണം:ഐ.സി.സി.ക്രിക്കറ്റ് ലോകകപ്പ് ഭാഗ്യചിഹ്നം.jpg ഇത് അത്തരത്തിലൊരു ചിത്രമായിരുന്നു. പറഞ്ഞിട്ടു മായ്ച്ചാൽ മതിയെന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 10:47, 27 ജനുവരി 2010 (UTC)[മറുപടി]
ഉറവിടമില്ല, പകർപ്പവകാശ ലംഘനം എന്നീ കാരണങ്ങളാൽ മായ്ക്കപ്പെട്ടത് നേരിട്ട് മായ്ക്കുന്നതിൽ കുഴപ്പമില്ലെന്ന് കരുതുന്നു. എന്നാൽ ന്യായോപയോഗസാധ്യത തോന്നുന്ന പ്രമാണങ്ങൾ (ഇംഗ്ലീഷ് വിക്കിയിൽ അസാധുവായ ഫെയർ യൂസ് റാഷണൽ എന്ന കാരണത്താൽ നീക്കം ചെയ്തവയും മറ്റും) ചർച്ചയ്ക്ക് വയ്ക്കുന്നതാണ്‌ നല്ലത് -- റസിമാൻ ടി വി 10:53, 27 ജനുവരി 2010 (UTC)[മറുപടി]
പ്രശ്നങ്ങൾ വീണ്ടും കൂടുതൽ വഷളാകുന്നു. {{ഫലകം:EnPic}} എന്ന ലൈസൻസ് തന്നെ അസാധുവാണെന്നാണ്‌ എന്റെ പക്ഷം(മുൻപ് ഞാനിതിനെ നഖശിഖാന്തം എതിർത്തിരുന്നു :) ) അങ്ങനെ ഉള്ള ലൈസൻസ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നു നീക്കം ചെയ്യപ്പെടുമ്പോൾ അതിന്റെ പിന്നാമ്പുറ കഥകൾ തിരഞ്ഞു നടക്കുന്നതെന്തിനാണു്? നേരെ അങ്ങ് ഡിലീറ്റ് ചെയ്താൽ പോരെ? --Anoopan| അനൂപൻ 11:10, 27 ജനുവരി 2010 (UTC)[മറുപടി]
കുറഞ്ഞപക്ഷം SD എങ്കിലും ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു. --Vssun 11:12, 27 ജനുവരി 2010 (UTC)[മറുപടി]
{{EnPic}}നെ ലൈസൻസ് ആയി കണക്കാക്കെണ്ട. വിവരസൂചക ഫലകമായി കണക്കാക്കിയാൽ/മാറ്റിയാൽ മതിയെന്നെന്റെ അഭിപ്രായം. റ്റൂളുള്ളതുകാരണം ഉപയോഗിച്ചു എന്നതിനേക്കാളും, ബോദ്ധ്യപ്പെടുത്തി ഉപയോഗിക്കുന്നതാണ് നല്ലത് --പ്രവീൺ:സംവാദം 11:19, 27 ജനുവരി 2010 (UTC)[മറുപടി]
{{EnPic}}നെക്കുറിച്ചുള്ള ചർച്ചകൾ നമുക്ക് പഞ്ചായത്തിൽ ചെയ്യാം. അതാവും നല്ലത്. സുനിൽ, {{EnPic}} എന്ന ലൈസൻസുപയോഗിച്ച് അപ്‌ലോഡ് ചെയ്തതും എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതുമായ ചിത്രങ്ങൾക്ക് എന്തിനാണു SD ചേർക്കുന്നത് എന്നൊന്നു വിശദീകരിക്കാമോ? --Anoopan| അനൂപൻ 12:11, 27 ജനുവരി 2010 (UTC)[മറുപടി]
  1. ന്യായോപയോഗ ഉപപത്തിയില്ലെന്ന കാരണത്താൽ മാത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ചിത്രം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നമുക്ക് അത് ചേർത്ത് നിലനിർത്താൻ സാധിക്കും.
  2. ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള കണ്ണി ശരിയല്ലാത്തതിന്റെ പേരിലും പലപ്പോഴും ഇംഗ്ലീഷ് വിക്കിയിൽ ചിത്രം കണ്ടില്ലെന്നു വരാം.
  3. കോമൺസിലേക്ക് നീങ്ങിയതും കാരണമാകാം.

SD കൊടുക്കുന്നതു വഴി താൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യം മറ്റൊരാളെക്കൂടി ബോധ്യപ്പെടുത്താനും സാധിക്കും (ഈ ബോധ്യപ്പെടുത്തൽ സുപ്രധാനമാണെന്ന് ഞാൻ കരുതുന്നു). മലയാളം വിക്കിപീഡിയയിലെ SD നിർദ്ദേശം വളരെവേഗത്തിൽ നടപ്പിലാകുന്നതുകൊണ്ടും നേരിട്ടുള്ള നീക്കം ചെയ്യലിനു പകരം SD നിർദ്ദേശത്തിനുശേഷമുള്ള നീക്കം ചെയ്യലാകും ഉചിതം എന്നും അഭിപ്രായപ്പെടുന്നു. --Vssun 14:23, 27 ജനുവരി 2010 (UTC)[മറുപടി]

ഇപ്പോൾ തന്നെ {{EnPic}} എന്ന ലൈസൻസുപയോഗിച്ച് അപ്‌ലോഡ് ചെയ്ത 1000-ൽ അധികം ചിത്രങ്ങൾ നമ്മുടെ വിക്കിയിലുണ്ട്. ഈയിടെ ഇത്തരം താളുകളിലൂടെ ഞാൻ ഒരു ഓട്ടപ്രദക്ഷിണം നടത്തിയപ്പോൾ മനസിലായത് അപ്‌ലോഡ് ചെയ്തവയിൽ 35 മുതൽ 40 % ചിത്രങ്ങൾക്കും ശരിയായ ഇംഗ്ലീഷ് വിക്കി ലിങ്കോ മറ്റു ലൈസൻസുകളോ ഇല്ല എന്നുള്ളതാണ്‌. അവയിൽ കുറെയെണ്ണം ഡിലീറ്റ് ചെയ്യുകയും ചെയ്തു. --Anoopan| അനൂപൻ 14:37, 27 ജനുവരി 2010 (UTC)[മറുപടി]

{{EnPic}} ഉപയോഗിച്ചിട്ടുള്ള ലൈസൻസ് ശരിയല്ലാത്ത സാധനങ്ങളെ മാസ്സ് ആയി പെട്ടെന്ന് മായ്ക്കാൻ ടാഗ് ചെയ്യുക - തെറ്റായ ന്യായോപയോഗം നൽകിയ പ്രമാണങ്ങൾക്ക് കഴിഞ്ഞയാഴ്ച ഞാൻ ഇതുപോലൊരു ഓട്ടം നടത്തിയിട്ടുണ്ടായിരുന്നു. വല്ലവരും വന്ന് രക്ഷിക്കുന്നെങ്കിൽ ആകട്ടെ. ഇല്ലെങ്കിൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ നീക്കുകയും ചെയ്യാം -- റസിമാൻ ടി വി 14:45, 27 ജനുവരി 2010 (UTC)[മറുപടി]

ഒരു അഡീഷണൽ കാരക്റ്റർ വന്നാലോ, അക്ഷരങ്ങളുടെ കേസ് മാറിയാലോ ഒക്കെ ലിങ്ക് ശരിയായി ലഭിക്കണമെന്നില്ല. അതുകൊണ്ട് {{EnPic}} ഉണ്ടെന്ന കാരണത്താൽ മാത്രം ഒരു ചിത്രം മായ്ക്കുന്നതിനോടു ഞാൻ യോജിക്കുന്നില്ല. ഉപയോഗ്യമല്ലാത്ത സാധാരണ ചിത്രം മായ്ക്കുന്ന അതേ നടപടിക്രമങ്ങൾ തന്നെ ഇവയ്ക്കും കൈക്കൊള്ളാം എന്നെന്റെ അഭിപ്രായം. വാൻഡലിസങ്ങളൊഴിച്ചുള്ളവ നീക്കം ചെയ്യാൻ ധൃതി പിടിക്കേണ്ട കാര്യമുണ്ടോ? പക്കാ പകർപ്പവകാശമുള്ള ചിത്രങ്ങളെ പറ്റിയല്ല ഞാൻ പറയുന്നത്.--പ്രവീൺ:സംവാദം 17:36, 27 ജനുവരി 2010 (UTC)[മറുപടി]
ഇങ്ങനെയുള്ളവയിൽ പകർപ്പവകാശ ലംഘനം ഉറപ്പായതല്ലാത്ത ചിത്രങ്ങളെ മായ്ക്കാൻ ധൃതികൂട്ടേണ്ടതില്ല. സാധാരണ രീതിയിലുള്ള നടപടിക്രമങ്ങൾക്ക് വിധേയമാക്കുന്നതാണ്‌ നല്ലത് --ജുനൈദ് | Junaid (സം‌വാദം) 03:41, 28 ജനുവരി 2010 (UTC)[മറുപടി]

ഫലകം:Ffd request

[തിരുത്തുക]

{{Ffd request}} എന്ന ഫലകത്തെ {{Ffd request/test}} എന്ന ഫലകം കൊണ്ട് മാറ്റിയെഴുതുവാൻ ഉദ്ദേശിക്കുന്നു. പുതിയ ഫലകമുപയോഗിച്ചാൽ {{ബദൽ:Ffd request/test|ചിത്രത്തിന്റെ പേര്|നീക്കം ചെയ്യാനുള്ള കാരണം}} എന്നു മാത്രമുപയോഗിച്ച ശേഷം ഒപ്പും കൂടി നൽകിയാൽ പുതിയ ഉപതലക്കെട്ട് സൃഷ്ടിക്കുകയും കാരണവും, ചിത്രവുമടക്കം എല്ലാം ഉപവിഭാഗത്തിനുള്ളിൽ തന്നെ ഉൾപ്പെടുത്തുകയും ചെയ്യും. അഭിപ്രായങ്ങൾ അറിയിക്കുക --Anoopan| അനൂപൻ 08:50, 28 ജനുവരി 2010 (UTC)[മറുപടി]

ബദൽ ഉള്ള ഫലകങ്ങളിൽ ഒപ്പ് അകത്തുതന്നെ ചേർക്കാൻ സാധിക്കുമല്ലോ.. ഒപ്പ് അകത്തുചേർക്കാൻ താല്പര്യം. --Vssun 09:03, 28 ജനുവരി 2010 (UTC)[മറുപടി]
അതെ ഒപ്പുംകൂടി ചേർക്കൂ --ജുനൈദ് | Junaid (സം‌വാദം) 09:20, 28 ജനുവരി 2010 (UTC)[മറുപടി]

- ഒപ്പും കൂടെ ചേർത്തിട്ടുണ്ട്--Anoopan| അനൂപൻ 09:54, 28 ജനുവരി 2010 (UTC)[മറുപടി]

ന്യായോപയൊഗ ചിത്രങ്ങൾ

[തിരുത്തുക]

ന്യായോപയോഗ ചിത്രങ്ങൾ ഈ പ്രോജക്ട് താളിൽ ഉപയോഗിക്കുന്നത് അനുവദനീയമാണോ? പല ന്യായോപയോഗ ചിത്രങ്ങളും Archives കിടപ്പുണ്ടെല്ലൊ. ചിത്രം ഇവിടെ ഉപയോഗിക്കുന്നതിനു പകരം പ്രമാണത്തിലേക്ക് ഒരു കണ്ണി കൊടുക്കുന്നതാണ് ഉചിതം --കിരൺ ഗോപി 13:50, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മായ്ക്കുക ഫലകത്തിന് മാറ്റം വരുത്താം. ബോട്ട് ഓടിച്ച് കണ്ണിയാക്കാം. --Vssun (സുനിൽ) 15:30, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

 Done --Vssun (സുനിൽ) 16:55, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ബോട്ട് കൊള്ളാലൊ എല്ലാം അങ്ങ് Hide ചെയ്തല്ലോ? --കിരൺ ഗോപി 18:25, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]