വിക്കിപീഡിയ സംവാദം:തെരഞ്ഞെടുത്ത ലേഖനം/48
ട്രിപ്പിൾ ബന്ധം എന്നത്, ത്രിബന്ധം എന്നാക്കി ദയവായി മാറ്റുക..--Vssun 19:03, 1 ജനുവരി 2007 (UTC)
ക്രി.മു. 287 നു ശേഷം പെട്രീഷ്യൻ റീപ്പബ്ലിക്കായിരുന്ന റോം ഒരു ജനകീയ റിപ്പബ്ലിക്കായി രൂപപ്പെട്ടു.
- ഇതിനു പകരം താഴെക്കാണുന്ന രീതിയിൽ കൊടുക്കുന്നത് നല്ലതാണ്
ആദ്യകാലത്ത് പെട്രീഷ്യൻ റീപ്പബ്ലിക്കായിരുന്ന റോം, ക്രി.മു. 287 നു ശേഷം ഒരു ജനകീയ റിപ്പബ്ലിക്കായി രൂപപ്പെട്ടു
--Vssun 09:48, 22 മാർച്ച് 2007 (UTC)
ആന
[തിരുത്തുക]ബേക്കറെ മാറ്റി ഇനി ആനയെ പ്രതിഷ്ഠിക്കാം--Vssun 20:31, 8 ഏപ്രിൽ 2007 (UTC)
ആനയെ തെരഞ്ഞെടുത്ത ലേഖനമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.. നാളെത്തന്നെ തെരഞ്ഞെടുത്ത ലേഖനം മാറ്റണമെന്നു കരുതുന്നു..--Vssun 18:25, 16 മേയ് 2007 (UTC
- പഴയ ചിത്രമായിരുന്നു നല്ലത് എന്ന എന്റെ അഭിപ്രായം--Vssun 09:03, 12 ജൂൺ 2007 (UTC)
- ഈ താളിൽ പഴയ മൂന്നോ നാലോ ലേഖനങ്ങളിലേക്കുള്ള കണ്ണികളും തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന താളിലേക്കുള്ള ഒരു കണ്ണിയും കൊടുക്കാം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ. Simynazareth 07:33, 13 ജൂലൈ 2007 (UTC)
ഈ ഫലകം പ്രൊട്ടക്ട് ചെയ്യാൻ മാത്രം എന്തു പ്രശ്നമാ ഇവിടെ ഉണ്ടായത്. --Shiju Alex 04:13, 14 ജൂലൈ 2007 (UTC)
പ്രധാന താളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫലകമായതിനാലാവണം ഷിജൂ. എന്തായാലും താഴെ കാണുന്ന മാർക്കപ്പ് ഈ ഫലകത്തിൽ ചേർത്താൽ മതിയാവും.
തിരഞ്ഞെടുത്ത ലേഖനങ്ങൾ : ആന, ലാറി ബേക്കർ, കൂടുതൽ >>
അഭിപ്രായ സമന്വയം ഉണ്ടെങ്കിൽ മാറ്റാം --ടക്സ് എന്ന പെൻഗ്വിൻ 06:15, 14 ജൂലൈ 2007 (UTC)
'വ്യാകരണനിരപേക്ഷം'
[തിരുത്തുക]ലേഖനത്തിലേതായി ഫലകത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഈ വാക്യങ്ങൾ നോക്കൂ:- ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു. വലിയ വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ആസ്ഥാനനഗരം കൂടിയാണ് ബാംഗ്ലൂർ.
രണ്ടും തെറ്റാണ്. തെരഞ്ഞെടുത്ത ലേഖനങ്ങൾ, 'വ്യാകരണനിരപേക്ഷം' ആയിരിക്കണം എന്നാണോ നയം?Georgekutty 09:35, 3 ജൂൺ 2008 (UTC)
- വിക്കിപീഡിയയിൽ ഉള്ള ലേഖനങ്ങളിൽ ഏകദേശം പൂർണ്ണവും,വസ്തുതാനിഷ്ഠവും, വ്യാകരണപരമായി ഉന്നത നിലവാരം പുലർത്തുന്നവയും ആയ ലേഖനങ്ങൾ ആണ് തിരഞ്ഞെടുത്ത ലേഖനങ്ങൾ ആയി പരിഗണിക്കുന്നത്.ഇവിടത്തെ പ്രശ്നം എന്താണെന്ന് ചൂണ്ടിക്കാണിച്ചാൽ തിരുത്താവുന്നതേ ഉള്ളൂ--അനൂപൻ 09:47, 3 ജൂൺ 2008 (UTC)
ആദ്യത്തെ വാക്യത്തിൽ 'നഗരങ്ങളിലുമൊന്നായ' എന്നത് 'നഗരങ്ങളിലൊന്നുമായ' എന്നാക്കിയാൽ ഏതാണ്ട് ശരിയാകും. ആ വാക്യം രണ്ടാക്കി പൊളിച്ചെഴുതുക എന്നതാണ് മറ്റൊരു വഴി. രണ്ടാമത്തേതിൽ 'കമ്പനികളുടെ' എന്നത് 'കമ്പനികളുടേയും' എന്നാക്കണം.
ചിലപ്പോഴെങ്കിലും ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് ശരിയാകുന്നില്ല എന്നാണ് എന്റെ അനുഭവം. ബുദ്ധമതത്തിന്റെ ചരിത്രം എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ കാര്യം ഞാൻ നേരത്തേ അതിന്റെ സംവാദത്തിൽ ചൂണ്ടിക്കാണിച്ചതാണ്. അതിന്റെ ചില ഭാഗങ്ങലെങ്കിലും ഇംഗ്ലീഷിൽ നിന്ന് അർഥം അറിയാതെ പരിഭാഷപ്പെടുത്തിയതാണ്. ഞാൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ ഇപ്പോഴും അതിൽ മറ്റിയിട്ടില്ല. തെരഞ്ഞെടുത്ത ലേഖനമായതുകൊണ്ടാണ് ഞാൻ തിരുത്താതിരുന്നത്. തെരഞ്ഞെടുക്കുന്ന ലേഖനങ്ങൾ മലയാളം വിക്കിയുടെ നിലവാരം set ചെയ്യുന്നവയാകണം.Georgekutty 10:40, 3 ജൂൺ 2008 (UTC)
- ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു കൂട്ടം ഉപയോക്താക്കൾ ചേർന്നാണല്ലോ.ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് അത് തിരഞ്ഞെടുക്കാൻ യോഗ്യമാണോ എന്ന് ഒരു തിരഞ്ഞെടുപ്പ് നടക്കാറുമുണ്ട്. ബെംഗലൂരു എന്ന ലേഖനം തിരഞ്ഞെടുക്കാനും ഇവിടെ ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്നു. പക്ഷേ എന്തു കൊണ്ടോ നമ്മുടെ ഉപയോക്താക്കളിൽ പലരും അത് കാര്യമായി ശ്രദ്ധിക്കാറില്ല.അത് പോലെ മുന്നൊക്കെ ഒരു ലേഖനം തിരഞ്ഞെടുക്കുന്നതിനു മുൻപ് സംശോധനായജ്ഞം ഉണ്ടായിരുന്നു. കുറെക്കാലത്തിനു ശേഷം ഞാൻ അത് സച്ചിൻ തെൻഡുൽക്കർ എന്ന ലേഖനത്തിന്റെ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. പക്ഷേ വേണ്ടത്ര പ്രതികരണം ഇല്ലാഞ്ഞതിനാൽ അതോടെ നിർത്തുകയും ചെയ്തു :) പിന്നെ മിക്കവാറും തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ ഇംഗ്ലീഷ് ലേഖനങ്ങളൂടെ തർജ്ജമയാണ്. അത് തർജ്ജമ ചെയ്യുമ്പോൾ തെറ്റുകൾ കടന്നു കൂടാൻ സാധ്യത കൂടുതലുമാണ്. ബുദ്ധമതത്തിന്റെ ചരിത്രം എന്ന ലേഖനം എതാണ്ട് 12 പേർ ചേർന്ന് ഇംഗ്ലീഷിൽ നിന്നും തർജ്ജമ നടത്തിയതഅയാണ് എന്റെ അറിവ്. അതും ഹെല്പ്പ്‌വിക്കി എന്ന ബ്ലോഗിന്റെ സഹായത്തോടെ. അതിൽ സാധാരണയിലും കൂടുതൽ തെറ്റുകൾ വരാം. അത് കാണുന്ന മുറക്ക് മാറ്റുന്നതാവും ഉചിതം.
തിരഞ്ഞെടുത്ത ലേഖനത്തിൽ ആർക്കും തിരുത്തലുകൾ വരുത്താം. തിരഞ്ഞെടുത്ത ലേഖനം പൂർണ്ണമാണ് എന്നോ അതിൽ തിരുത്തലുകൾ വരുത്തരുത് എന്നോ ഒരു നയവും ഇല്ല. ഈ ഫലകം പ്രൊട്ടക്ട് ചെയ്തത് മെയിൻ പേജിലെ വാൻഡലിസം ഒഴിവാക്കാൻ വേണ്ടി മാത്രം ആണ്.ആരെങ്കിലും ഇവിടെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അത് സീസോപ്പുകൾ തിരുത്തുന്നതായിരിക്കും. ഇനി മുതൽ ഒരു ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ താല്പര്യമുള്ളവർ അത് മനസ്സിരുത്തി വായിച്ച് മാത്രം അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് നന്നായിരിക്കും--അനൂപൻ 11:15, 3 ജൂൺ 2008 (UTC)
ഫലകം
[തിരുത്തുക]Template namespace ൽ തന്നെ വേണ്ടി വരും. കാരണം ഇതു പ്രധാനതാളിൽ പ്രദർശിപ്പിക്കാൻ ഉള്ളതാണു. അതു എപ്പോഴും മാറി വരികയും ചെയ്യും. പ്രധാനതാളിൽ വരേണ്ടതൊക്കെ ഫലകമായി വേണം വരാൻ.--Shiju Alex|ഷിജു അലക്സ് 09:11, 16 ജൂലൈ 2008 (UTC)
പ്രധാനതാളിലെ ലേഖനത്തിന്റെ നീളം
[തിരുത്തുക]ഇപ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ പ്രധാനതാളിൽ കാണുമ്പോൾ അതിന്റെ നീളം തീരെ കുറഞ്ഞതായി തോന്നുന്നു. ഇതിന്റെ നീളം കുറച്ചു കൂടി കൂട്ടേണ്ടത് അത്യാവശ്യമാണ്. ഏകദേശം 7 മുതൽ 10 വരികൾ വരെയെങ്കിലും വേണം--Anoopan| അനൂപൻ 08:17, 25 ജൂലൈ 2008 (UTC)