വിക്കിപീഡിയ സംവാദം:പഠനശിബിരം/തിരുവനന്തപുരം 2
പഠനശിബിരം കഴിഞ്ഞശേഷം അതിന്റെ താൾ ഉണ്ടാക്കിയിട്ട് എന്തെങ്കിലും മെച്ചമുണ്ടോ. DAKF ന്റെ നേതൃത്വത്തിൽ മാത്രം നടന്നു എന്നാണ് കാണുന്നത്.വിക്കി പഠനശിബിരമെന്നാൽ മലയാളം വിക്കിസംരംഭങ്ങളിലെ വിക്കി പ്രവർത്തകർ നേരിട്ടു് നടത്തുന്ന പഠനക്ലാസ്സുകളാണു് എന്നാണ് മുഖ്യതാളിലുള്ളത്. മറ്റുസംഘടനകൾ,സ്ഥാപങ്ങൾ, തുടങ്ങിയവ നടത്തുന്ന പരിപാടികൾ ഇതിൽ ഉൾപ്പെടുത്തേണ്ട എന്നാണ് എന്റെ അഭിപ്രായം.(അങ്ങനെയുള്ളവ അവരവരുടെ ബ്ലോഗിലോ സൈറ്റിലോ ചേർത്താൽ പോരെ.) --മനോജ് .കെ 14:32, 12 ജൂലൈ 2011 (UTC)
പത്ര റിപ്പോർട്ടുകൾ
[തിരുത്തുക]പത്ര റിപ്പോർട്ടുകൾ എന്ന തലക്കെട്ടിനു കീഴിൽ എഴുതിയിരിക്കുന്നത് ഏതെങ്കിലും പത്രത്തിൽ വന്നതാണോ? അതോ ഉപയോക്താവ് പത്രവാർത്തയായിട്ട് എഴുതിയതാണോ?--RameshngTalk to me 17:31, 12 ജൂലൈ 2011 (UTC)
ചേര്ത്തത് ഞാനല്ല. വസ്തുതകൾ തിരുത്തുക മാത്രമാണു ഞാൻ ചെയ്തത്. psrkssp
- താങ്കൾ നടത്തിയ തിരുത്തൽ നോക്കൂ.--മനോജ് .കെ 14:19, 13 ജൂലൈ 2011 (UTC)
ആവശ്യമുള്ള പരിപാടിയുടെ അവലോകനം ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. --RameshngTalk to me 04:05, 13 ജൂലൈ 2011 (UTC)
????
[തിരുത്തുക]ഇത് എന്താ വെള്ളരിക്കാപട്ടണമോ ??
തലയും വാലുമില്ലാതെ ഓരോരുത്തർ ഓരോന്ന് കാണിച്ചു കൂട്ടുന്നു..
വിക്കിപീഡിയ പഠനശിബിരങ്ങൾ നടത്തുന്നതിനേക്കുറിച്ച് വ്യക്തമായ നയരൂപീകരണം ആവശ്യമാണ്. --സുഗീഷ് (സംവാദം) 18:39, 9 ജനുവരി 2012 (UTC)
- ഇത് ചർച്ച ചെയ്തിട്ട് നീക്കം ചെയ്താൽ പോരേ? സംഘടനകൾ നടത്തുന്ന വിക്കി അകാദമികൾ അവയിൽ വിക്കി സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിൽ അത് വിക്കി സമൂഹം നടത്തുന്നതായി വേണ്ട എന്ന് സമവായമായോ?--RameshngTalk to me 04:56, 10 ജനുവരി 2012 (UTC)
- ഞാൻ മുൻകൈയെടുത്ത് കഴിഞ്ഞ ഒരുകൊല്ലത്തിനിടയിൽ ഇതുപോലെ നടത്തിയിട്ടുള്ള പരിപാടികൾ ചേർത്തോട്ടേ ? ഒരു സമൂഹമായി പ്രവർത്തിക്കുമ്പോൾ അവിടെയാരും അറിയാതെ പരിപാടികൾ നടത്തിയിട്ട് എണ്ണം കൂട്ടാൻ വേണ്ടി ഇങ്ങനെ താൾ ഉണ്ടാക്കിയിട്ട് എന്ത് കാര്യം. ഞാൻ അല്ലെങ്കിൽ ഇതുപോലുള്ള സംഘടനകൾ സ്വന്തം നിലയിൽ വിക്കിപ്രചരണ പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ അത് സ്വന്തം അജണ്ടകൾ നടപ്പിലാക്കാനാണ്. അത് വിക്കി സമൂഹത്തിന്റെ പരിപാടികളായി അടിച്ചേൽപ്പിക്കേണ്ടതില്ല. കൂടാതെ ഈ പരിപാടി മുൻകൂട്ടിയുള്ള ഒരു അറിയിപ്പില്ലാതെ നടത്തിയതാണ്. അതിനാൽ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ യോഗ്യം.--മനോജ് .കെ 05:39, 10 ജനുവരി 2012 (UTC)
ഇക്കാര്യത്തിൽ വിക്കിപഞ്ചായത്തിൽ ചർച്ച നടത്തി നയരൂപീകരണം നടത്താൻ ധാരണ ആയിട്ടുള്ളതിനാൽ ഇനി ഇതിന്മേലുള്ള നടപടി അതിന് ശേഷം ആക്കാൻ അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് (സംവാദം) 05:52, 10 ജനുവരി 2012 (UTC)
- താൾ ഒഴിവാക്കി. ഫലകത്തിൽ നിന്നുള്ള ലിങ്കും ഒഴിവാക്കിയിട്ടുണ്ട്. --Vssun (സംവാദം) 17:21, 23 ജനുവരി 2012 (UTC)
പഠന ശിബിരം തുടങ്ങി
[തിരുത്തുക]രാവിലെ 10:30കൂടി പഠനശിബിരം ആരംഭിച്ചു. പ്രധാനാദ്ധ്യാപികയുടെ സ്വാഗത്തോടെ ആരംഭിച്ച പരിപാടിയിൽ ഞാൻ, കണ്ണൻ മാഷ്, ഫൂആദ് മാഷ്, സായിറാം, സെബിൻ എന്നിവർ വന്നിട്ടുണ്ട്. സുഗീഷണ്ണൻ വരാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ എത്തിയില്ല. അഖിലേട്ടൻ വന്നുകൊണ്ടിരിക്കുന്നു എന്നാണ് കണ്ണൻ മാഷ് പറഞ്ഞത്. --ഇർഫാൻ ഇബ്രാഹിം സേട്ട് 06:58, 11 ജൂലൈ 2015 (UTC)
സുഗീഷണ്ണനും അഖിലേട്ടനും എത്തിചേർന്നിട്ടുണ്ട്.. --ഇർഫാൻ ഇബ്രാഹിം സേട്ട് 07:07, 11 ജൂലൈ 2015 (UTC)