വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ
ദൃശ്യരൂപം
എനിക്ക് പ്രത്യക്ഷത്തിൽ തോന്നിയതും കാര്യമായ വിയോജിപ്പുള്ളതുമായ കാര്യങ്ങൾ ഇവിടെ എടുത്തുചേർത്തു പറഞ്ഞിരിക്കുന്നു.
"കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥംപ്രസക്തവും സ്വതന്ത്രമായതുമായ പരാമർശം.. കൂടുതൽ വാർത്തവരുന്നതുകൊണ്ട് ഒരു വസ്തു/ഒരു വ്യക്തി/ഒരു വിഷയം ശ്രദ്ധേയമാകുന്നില്ല എന്നതുതന്നെ കാരണം. അല്പം കൂടി വിശദമാക്കിയാൽ - സി.പി.ഐ.എമ്മിലെ വിഭാഗീയത, കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ, അവസാനമായ ഒരു മന്ത്രിയുടെ രാജി വരെയുണ്ടാക്കിയതിനു പിന്നിലെ സംഭവവികാസങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിൽ ദിവസവും വാർത്തകൾ വരുന്നു എന്ന കാരണത്താൽ ശ്രദ്ധേയമാകുന്നില്ല.ഏതു തരത്തിലും ഏതു മാദ്ധ്യമത്തിലും ഏതു ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ (works) സ്രോതസ്സുകളാക്കാവുന്നതാണ്ഇതു പറ്റില്ല. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അല്ലാതെ ഹിന്ദി ഒറിയ, പഞ്ചാബി, ഭോജ്പുരി, ജർമ്മൻ, റഷ്യൻ തുടങ്ങിയ അന്യ ഭാഷകളിൽ വന്നാൽ അതെങ്ങനെ വേരിഫൈ ചെയ്യും. പ്രത്യേകിച്ചും പരാമർശിക്കുന്ന വിഷയം മലയാളം/ മലയാളത്തെ സംബന്ധിക്കുന്നതോ ആണെങ്കിൽ? അതുകൊണ്ട് അതൊഴിവാക്കേണ്ടതാണ്.ശ്രദ്ധേയത നിർണയിക്കുന്നതിന് സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാവേണ്ടത് ആവശ്യമാണ്.ശ്രദ്ധേയമാകുന്നത് അത് സ്വതന്ത്രവും സുതാര്യവുമാകുമ്പോഴാണ്. അപ്പോൾ തീർച്ചയായും മൂന്നാം കക്ഷി അവലംബം തന്നെയാണ് നല്ലത്. രണ്ടാം കക്ഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കുവേണ്ടി അവൻ/അവർ ചെയ്തു എന്നതാണ്.വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടാകുന്നത് ഈ ലേഖനം ഉൾപ്പെടുത്താമെന്ന അനുമാനത്തിലെത്തിച്ചേരാംഅത് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടാം കക്ഷി അവലംബം ആയിരിക്കാൻ പടുള്ളതല്ല. പിന്നെ ഭാഷയും
എന്റെ അഭിപ്രായത്തിൽ ശ്രദ്ധേയതയെ ഇങ്ങനെ തരം തിരിക്കാമെന്നു കരുതുന്നു.
- ഒന്നാം കക്ഷി: എനിക്കുവേണ്ടി ഞാൻ. (ശ്രദ്ധേയത ഇല്ല)
- രണ്ടാം കക്ഷി: എനിക്കുവേണ്ടി അവൻ. (ശ്രദ്ധേയത ഇല്ല)
- മൂന്നാം കക്ഷി: അവനുവേണ്ടി മറ്റൊരുവൻ ചെയ്ത കാര്യത്തിൽ എന്നേക്കുറിച്ച് വിശദമായ പരാമർശം.(ശ്രദ്ധേയത ഉണ്ട്)
- തത്കാലം ഇവിടെ നിർത്തുന്നു. --സുഗീഷ് (സംവാദം) 08:06, 2 ഏപ്രിൽ 2013 (UTC)
ഭേദഗതിക്കായുള്ള സംവാദം ദയവായി പഞ്ചായത്തിൽ നടത്തുക. ചർച്ച അങ്ങോട്ട് നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:08, 2 ഏപ്രിൽ 2013 (UTC)
- ഈ പദ്ധതിയുടെ സംവാദതാളിലല്ലേ ഇതിന്റെ ചർച്ച നടക്കേണ്ടത്. കരടൊരു നയമോ ഏതെങ്കിലും തരത്തിൽ സമവായമോ ആയതിനുശേഷം പഞ്ചായത്തിലിടുന്നതായിരിക്കും ഉചിതമെന്നു കരുതുന്നു. പിന്നെ ഒരു കാര്യം കൂടി പഞ്ചായത്തിൽ പല വിഭാഗങ്ങളിലായി തീരുമാനമാകാതെ /സമവായമാകാതെ കിടക്കുന്ന അനേകം വിഷയങ്ങളിൽ ഒന്നാകണ്ട ഇത് എന്നൊരു ചെറിയ നിബന്ധബുദ്ധികൂടിയുണ്ട് ഇക്കാര്യത്തിലെന്നു കരുതിക്കോളൂ..--സുഗീഷ് (സംവാദം) 09:32, 2 ഏപ്രിൽ 2013 (UTC)
നയരൂപീകരണതാളിൽ തുടർച്ചയായ ചർച്ചകൾ നടക്കുന്നില്ലെങ്കിൽ മൂന്നാഴ്ച്ച കൊണ്ട് തീരുമാനമാകണമെന്ന് മാർഗ്ഗനിർദ്ദേശമുണ്ട്. അവിടെ ഇനിയങ്ങോട്ട് കാര്യങ്ങൾ നമുക്ക് നന്നായിത്തന്നെ നടത്താനാകും എന്ന് ഞാൻ ഉറപ്പുതരുന്നു. സുഗീഷ് ഉന്നയിച്ച കാര്യങ്ങൾ അവിടെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:41, 2 ഏപ്രിൽ 2013 (UTC)