Jump to content

വിയന്റിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vientiane

ວຽງຈັນ
Capital City
CountryLaos
Settled9th century[1]
ഭരണസമ്പ്രദായം
 • MayorSombath Yialiheu
ഉയരം
174 മീ(570 അടി)
ജനസംഖ്യ
 (7/2009 est)
 • ആകെ754,000

മെക്കോങ് നദി തീരത്തു സ്ഥിതി ചെയ്യുന്ന ലാവോസിന്റെ തലസ്ഥാന നഗരമാണ് വിയന്റിയൻ. വിയങ്ചാൻ എന്നാണ് ലാവോസ് ഭാഷയിൽ നഗരത്തെ വിളിക്കുന്നത്. ലവോഷിയൻ ഇതിഹാസമായ ഫ്രാലക് ഫ്രാലം അനുസരിച്ച് തഥാരദ്ധരാജകുമാരനാണ് നഗരം സ്ഥാപിച്ചത്. എന്നാൽ ചരിത്രരചയിതാക്കൾ പറയുന്നത്, ഒരു ഹിന്ദു ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന ആദ്യകാല ഖമർ അധിവാസകേന്ദ്രമായിരുന്നുവെന്നാണ്. 1354 ൽ ഫാ എൻഗും ലാൻഷിയാങ് രാജ്യം സ്ഥാപിച്ചതോടെ നഗരം പ്രധാന കേന്ദ്രമാകാൻ തുടങ്ങി. 1560 ൽ സിദ്ധതിരദ്ധ് രാജാവ് അത് തലസ്ഥാനമാക്കി. പീന്നിട് ഫ്രഞ്ചുകാരും വിയന്റിയൻ കേന്ദ്രമാക്കി. 'ചന്ദ്രന്റെ നഗരം' എന്നാണ് ലാവോയിൽ വിയങ്ചാന് അർത്ഥം. ആ ഉച്ചാരണത്തെ ഫ്രഞ്ചുകാർ വിയന്റിയൻ എന്ന് റോമനീകരിച്ചു. പാലി ഭാഷയിൽ നിന്നാണ് ലാവോയിൽ ആ വാക്കുണ്ടായത്.

ഐതിഹ്യം

[തിരുത്തുക]

ഇളയ സഹോദരനുവേണ്ടി കീരിടം തിരസ്കരിക്കപ്പെട്ട തഥാരദ്ധരാജകുമാരൻ തന്റെ 'മുവോങ് ഇന്ദപഥ മഹാനഖോൺ' രാജ്യമുപേക്ഷിച്ച് മെക്കോങ്ങിന്റെ പടിഞ്ഞാറൻ കരയിൽ മഹാധനി സിഫാൻ ഫാവോ എന്ന നഗരമുണ്ടാക്കി(ഇന്നത്തെ തായ്‌ലൻഡിലെ ഉദോൺധനി നഗരം). ഒരിക്കൽ ഏഴു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ട് നദിയുടെ കിഴക്കൻ കരയിൽ ഒരു നഗരം സ്ഥാപിക്കാനവശിയപ്പെട്ടു. ആ നഗരത്തിന് 'ചന്ദ്രബൂലി സി സത്തനാക്' എന്നാണ് തഥാരദ്ധ പേരിട്ടത്. അതാണ് വിയന്റിയന്റെ ആദിരൂപം എന്നാണ് ഐതിഹ്യം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിയന്റിയൻ&oldid=4136765" എന്ന താളിൽനിന്ന് ശേഖരിച്ചത്