വില്ലാറിയൽ ക്ലബ്ബ് ദെ ഫുട്ബോൾ, എസ്.എ.ഡി. അഥവാ വില്ലാറിയൽ സിഎഫ് ഒരു സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബ് ആണ്. വലെൻസിയിലെ വില്ലാറിയൽ എന്ന നഗരം ആസ്ഥാനമായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. 1923 ൽ സ്ഥാപിതമായ വില്ലാറിയൽ സിഎഫ് എസ്റ്റാഡിയോ ഡി ലാ സെറാമിക്ക എന്നറിയപ്പെടുന്ന സ്റ്റേഡിയത്തിൽ ആണ് ലാ ലിഗയിലെ തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്.[1]
മഞ്ഞ നിറമുള്ള ഹോം കിറ്റ് ഉപയോഗിക്കുന്നതിനാലും, റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്‌ലറ്റിക്കോ മാഡ്രിഡും, വലെൻസിയ തുടങ്ങിയ ക്ലബ്ബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര നിറപ്പകിട്ടില്ലാത്തതിനാലും ക്ലബ്ബിന് എൽ സബ്മറീനോ അമാറിയോ (മഞ്ഞ അന്തർവാഹിനി) എന്ന വിളിപ്പേര് ലഭിച്ചു. ചെറുതെങ്കിലും വിജയകരമായ ഒരു ക്ലബ്ബ് ആയി വില്ലാറിയൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2]
↑"Primer equipo" [First team] (in Spanish). Villarreal CF. Archived from the original on 2016-09-08. Retrieved 27 August 2015.{{cite web}}: CS1 maint: unrecognized language (link)