വിവാഹമോചനം
ബന്ധങ്ങൾ |
---|
വിവിധ ബന്ധങ്ങൾ കാമുകൻ ·
കാമുകി സൗഹൃദം ·
Kinship Mistress (lover) · Cicisbeo · വെപ്പാട്ടി · Courtesan · Romantic relationship events വികാരങ്ങൾ മാനുഷിക കീഴ്വഴക്കങ്ങൾ ബന്ധങ്ങൾ ദുർവിനിയോഗം |
വിവാഹബന്ധം സ്ഥിരമായി വേർപെടുത്തുന്നതിനെയാണ് വിവാഹമോചനം (ഡിവോഴ്സ്) എന്നു പറയുന്നത്. ഇതോടെ ഭാര്യയും ഭർത്താവും തമ്മിലുള്ള വിവാഹബന്ധത്തിന്റെ ഭാഗമായ എല്ലാ നിയമപരമായ ഉത്തരവാദിത്തങ്ങളും അവസാനിക്കും. ഇതിൽ നിന്നു വ്യത്യസ്തമാണ് വിവാഹം അസാധുവാക്കുക എന്ന പ്രക്രീയ. വിവാഹമോചന നിയമത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാര്യമായ വ്യത്യാസമുണ്ട്. മിക്ക രാജ്യങ്ങളിലും കോടതിയോ നിയമം അനുശാസിക്കുന്ന മറ്റ് അധികാരിയോ, മതനേതാക്കളോ പുരോഹിത്യമോ അനുമതി നൽകേണ്ടതുണ്ട്. ജീവനാംശം, കുട്ടികളെ വളർത്താനുള്ള അവകാശം, കുട്ടികൾക്കുള്ള ചെലവുതുക, സ്വത്തിന്റെ വിഭജനം, കടമുണ്ടെങ്കിൽ അതിന്റെ വിഭജനം എന്നിവ വിവാഹമോചനപ്രക്രീയയുടെ ഭാഗമാണ്. കുട്ടികളുണ്ടെങ്കിൽ അവരെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ ആഴത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്. വിവാഹമോചനവും പലപ്പോഴും കുട്ടികളെ ബാധിക്കാറുണ്ട്. എന്നാൽ തീരെ യോജിച്ചു പോകുവാൻ സാധിക്കാത്തവർ തമ്മിലുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹമോചനത്തിന് മുൻപായി പലപ്പോഴും പങ്കാളികളെ കോടതി കൗൺസിലിംഗിന് അയക്കാറുണ്ട്. മാനസികമായ അടുപ്പക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ, സാമ്പത്തിക ബാദ്ധ്യത, കുടുംബ പ്രശ്നങ്ങൾ, വൈവാഹിക ബലാത്സംഗം, ഗാർഹിക പീഡനം, സ്ത്രീധനം, വിവാഹേതരബന്ധം, ലഹരി ഉപയോഗം, സംശയരോഗം, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള അമിതമായ കടന്നുകയറ്റം തുടങ്ങിയവ വിവാഹമോചനത്തിന്റെ കാരണങ്ങൾ ആകാം. [1]
അമേരിക്കയിൽ ആദ്യ വിവാഹങ്ങളുടേ 40% മുതൽ 50% വരെയും രണ്ടാം വിവാഹങ്ങളുടെ 60%-ഉം വിവാഹമോചനത്തിൽ അവസാനിക്കുന്നു. [2] ബ്രിട്ടനിൽ വിവാഹത്തിനു 15 വർഷങ്ങൾക്കു ശേഷം നടക്കുന്ന വിവാഹമോചനം1970-ൽ 22% ആയിരുന്നത് 1995-ൽ 33% ആയി വർദ്ധിക്കുകയുണ്ടായി. [3]
എമാൻസിപ്പേഷൻ ഓഫ് മൈനേഴ്സ് (പ്രായപൂർത്തിയാകാത്ത കുട്ടികൾ മാതാപിതാക്കളിൽ നിന്നു വിട്ട് സ്വയം പര്യാപ്തരാവുക) എന്ന പ്രക്രീയയ്ക്ക് മാതാപിതാക്കളെ ഡിവോഴ്സ് ചെയ്യുക എന്ന് വിളിക്കാറുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- ആൽഫോഡ്, വില്യം പി., "ഹാവ് യൂ ഈറ്റൺ, ഹാവ് യൂ ഡിവോഴ്സ്ഡ്? ഡിബേറ്റിംഗ് ദി മീനിംഗ് ഓഫ് ഫ്രീഡം ഇൻ മാരിയേജ് ഇൻ ചൈന" Archived 2010-02-19 at the Wayback Machine., ഇൻ റലംസ് ഓഫ് ഫ്രീഡം ഇൻ മോഡേൺ ചൈന (വില്യം സി. കിർബി എഡ്. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി പ്രെസ്സ് 2004).
- ബെർലിൻ ഗി. (2004). ദി എഫക്റ്റ്സ് ഓഫ് മാരിയേജ് ആൻഡ് ഡൈവോഴ്സ് ഇൻ ഫാമിലീസ് ആൻഡ് ചിൽഡ്രൺ ശേഖരിച്ചത് 2012 മാർച്ച് 13-ന്
- ഡേവിസ്, പി. ടി. & കമ്മിംഗ്സ് ഇ. എം. (1994). മാരിറ്റൽ കോൺഫ്ലിക്റ്റ് ആൻഡ് ചൈൽഡ് അഡ്ജസ്റ്റ്മെന്റ്: ആൻ ഇമോഷണൽ സെക്യൂരിറ്റി ഹൈപോതിസിസ്. Archived 2012-05-21 at the Wayback Machine. അമേരിക്കൻ സൈക്കോളജിക്കൽ അസ്സോസിയേഷൻ സൈക്കോളജിക്കൽ ബുള്ളറ്റിൻ, 116, 387-411. ശേഖരിച്ചത് 2012 മാർച്ച് 13-ന്
- ഫൗൾക്സ്-ജാമിസൺ, എൽ. (2001). ദി എഫക്റ്റ്സ് ഓഫ് ഡിവോഴ്സ് ഓൺ ചിൽഡ്രൻ Archived 2012-03-09 at the Wayback Machine. ശേഖരിച്ചത് 2012 മാർച്ച് 13-ന്
- ഹ്യൂസ് ആർ. (2009). ദി എഫക്റ്റ്സ് ഓഫ് ഡിവോഴ്സ് ഓൺ ചിൽഡ്രൻ Archived 2016-03-04 at the Wayback Machine. ശേഖരിച്ചത് 2012 മാർച്ച് 13-ന്
- ജോവിയറ്റ് കെ. ആർ. (2011). ദി സൈക്കോസോഷ്യൽ ഇംപാക്റ്റ് ഓഫ് ഡിവോഴ്സ് ഓൺ ചിൽഡ്രൻ: വാട്ട് ഈസ് ദി ഫാമിലി ലോയർ റ്റു ഡൂ? അമേരിക്കൻ ജേണൽ ഓഫ് ഫാമിലി ലോ, 175-181. ശേഖരിച്ചത് 2012 മാർച്ച് 13-ന്
- ഫിലിപ്സ് റോഡെറിക് (1991). അൺ ടൈയിംഗ് ദി നോട്ട്: എ ഷോർട്ട് ഹിസ്റ്ററി ഓഫ് ഡിവോഴ്സ്. കേംബ്രിഡ്ജ്, ബ്രിട്ടൻ: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ്. ISBN 0-521-42370-8.
- സിങർ, ജോസഫ് (2005). "സെയിം സെക്സ് മാരിയേജ്, ഫുൾ ഫൈത്ത് ആൻഡ് ക്രെഡിറ്റ്, ആൻഡ് ദി ഇവേഷൻ ഓഫ് ഒബ്ലിഗേഷൻ". പസഫിക് ഗാംബിൾ റോബിൻസൺ. 1: 1–51.
- സ്ട്രോങ്, ബി. ഡെവോൾട്ട് സി. & കോഹെൻ ടി. എഫ് (2011). ദി മാരിയേജ് ആൻഡ് ഫാമിലി എക്സ്പീരിയൻസ്: ഇന്റിമേറ്റ് റിലേഷൻഷിപ്സ് ഇൻ എ ചേഞ്ചിംഗ് സൊസൈറ്റി. ബെൽമോണ്ട്, സി.എ.: വേഡ്സ്വർത്ത് സെൻഗേജ് ലേണിംഗ്.
- തോമസ് എസ്. ജി. (2011, ഒക്റ്റോബർ 28). ദി ഗുഡ് ഡിവോഴ്സ്. ദി ന്യൂ യോർക്ക് ടൈംസ്. ശേഖരിച്ചത് 2012 മാർച്ച് 15-ന്
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- വിവാഹമോചനത്തിന്റെ സാമൂഹിക വശങ്ങൾ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- വിവഹമോചനത്തിന്റെ നിയമവശങ്ങൾ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ - യൂറോസ്റ്റാറ്റ്
- വിവിധ രാജ്യങ്ങളിലെ വിവാഹമോചന നിരക്കുകൾ യൂറോസ്റ്റാറ്റ്
- വിവാഹമോചനം: കുട്ടികളോട് നിങ്ങൾ എന്തു പറയണം (2000)
- കുട്ടികളും വിവാഹമോചനവും. (2010)
- [2]
ജേണലുകൾ
[തിരുത്തുക]- കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയുടെ അവലോകനം
- ഡെമോഗ്രഫി — സ്കോപ്പ് ആൻഡ് ലിങ്ക്സ് റ്റു ഇഷ്യൂ കണ്ടന്റ്സ് ആൻഡ് അബ്സ്ട്രാക്റ്റ്സ്.
- ജേണൽ ഓഫ് പോപ്പുലേഷൻ എക്കണോമിക്സ് — ലക്ഷ്യങ്ങളും സാദ്ധ്യതകളും[പ്രവർത്തിക്കാത്ത കണ്ണി] ഇരുപതാം ആനിവേഴ്സറി സ്റ്റേറ്റ്മെന്റ്, 2006.
- പോപ്പുലേഷൻ ആൻഡ് ഡെവലെപ്മെന്റ് റിവ്യൂ — എയിംസ് ആൻഡ് അബ്സ്ട്രാക്റ്റ് ആൻഡ് സപ്ലിമെന്റ് ലിങ്ക്സ്.
- പോപ്പുലേഷൻ ബുള്ളറ്റിൻ — ഓൺ കറണ്ട് പോപ്പുലേഷൻ ടോപ്പിക് Archived 2008-11-17 at the Wayback Machine.
- പോപ്പുലേഷൻ സ്റ്റഡീസ് —എയിംസ് ആൻഡ് സ്കോപ്പ്.