വിവീൻ ടം
വിവീൻ ടം 譚燕玉 | |
---|---|
ജനനം | താം യിൻ യോക്ക് November 28, 1957 (age 61) |
വിദ്യാഭ്യാസം | ഹോങ്കോംഗ് പോളിടെക്നിക് സർവകലാശാല |
തൊഴിൽ | ഫാഷൻ ഡിസൈനർ |
വെബ്സൈറ്റ് | viviennetam.com |
ന്യൂ യോർക്ക് നഗരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഫാഷൻ ഡിസൈനർ ആണ് വിവീൻ ടം (simplified Chinese: 谭燕玉; traditional Chinese: 譚燕玉; pinyin: Tán Yànyù). ചൈനയിലെ ഗുവാങ്ഷൌ, ഗുവാങ്ഡോംഗ് എന്ന സ്ഥലത്ത് ജനിച്ച വിവീൻ മൂന്നു വയസുള്ളപ്പോൾ ഹോങ്കോങ്ങിലേയ്ക്ക് താമസം മാറി. പഠനത്തിനായി ഹോങ്കോങ്ങ് പോളിടെക്നിക്കിലെ യൂണിവേഴ്സിറ്റിയിൽ ചേർന്നു.
ചൈനീസ് സംസ്കാരം, ഡിസൈൻ ആധുനിക ഫാഷൻ, ഈസ്റ്റ്-വെസ്റ്റ് ഫ്യൂഷൻ തുടങ്ങിയവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടാമിൻറെ പേര് ഫാഷൻ ബ്രാൻഡിന് നൽകിയിരിക്കുന്നത്. അവളുടെ ആദ്യ ശേഖരത്തിന്റെ വിഷയം EAST WIND CODE ആയിരുന്നു. ചൈനയുടെ ശൈലി പിന്തുടരുന്ന പാശ്ചാത്യ രീതിയിൽ ഒരു പുസ്തകം ആയ ചൈന ചിക്കെ വിവീൻ എഴുതി. വിവീൻ ടാം റേഞ്ച് ഡിസൈനർ നെറ്റ്ബുക്ക് കമ്പ്യൂട്ടറിൻറെ എച്ച്പി മിനി 1000 ന്റെയും HP Mini 210 ന്റെയും പ്രത്യേക പതിപ്പിൽ ഹ്യൂലറ്റ് പക്കാർഡിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ സ്വന്തം സ്യൂട്ട്, ബ്രാൻഡ് നാമം ഉള്ള സ്റ്റാർഡോൾ ഡ്രെസപ്പ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ആനിമക്സ് മൂവി ലാമ്പ് (LaMB) എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് വസ്ത്രലങ്കാരം നിർവ്വഹിച്ചിട്ടുണ്ട്. സ്പ്രിംഗ് 2013 ഫാഷൻ ഷോയിൽ ചൈനീസ് ആഭരണ ബ്രാൻഡായ ടിഎസ്എലുമായി സഹകരിച്ച് പ്രവർത്തിച്ചു.[1]
മുൻകാലജീവിതം
[തിരുത്തുക]ചൈനയിലെ ഗുവാങ്ഷൌയിൽ ജനിച്ച വിവീൻ ടം, മൂന്ന് വയസ്സുള്ളപ്പോൾ കുടുംബം ഹോംഗ് കോംഗിലേക്ക് താമസം മാറി. ചെറുപ്പത്തിൽ തന്നെ ഫാഷൻ പ്രേമം തുടങ്ങിയതിനാൽ അമ്മ കുടുംബത്തിന് വേണ്ടി വസ്ത്രങ്ങൾ ഉണ്ടാക്കുന്നത് നോക്കി കാണാൻ പ്രേരിപ്പിച്ചു. 8 വയസ്സായപ്പോൾ, അവർ സ്വന്തം വസ്ത്രങ്ങൾ സ്വയം ഉണ്ടാക്കിയിരുന്നു. ചൈനീസ് ന്യൂ ഇയറിനും സ്വന്തം ഉപയോഗത്തിനും സഹോദരങ്ങൾക്കുവേണ്ടിയും ധരിക്കാനുള്ള വസ്ത്രം സ്വയം ഉണ്ടാക്കി.[2] അവർ റോമൻ കത്തോലിക്ക സ്കൂളിൽ പഠിച്ചു. അവിടെ അവർ ഇംഗ്ലീഷ് പഠിക്കുകയും പിന്നീട് അവർ ഹോങ്കോംഗ് പോളിടെക്നിക് സർവ്വകലാശാലയിൽ ഫാഷൻ ഡിസൈൻ പഠിക്കുകയും ചെയ്തു.[3]
ബിരുദം പൂർത്തിയാക്കിയ ശേഷം ബിസിനസ് തുടങ്ങാൻ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. അവരുടെ കമ്പനിയായ ഈസ്റ്റ് വിൻഡ് കോഡ് 1982 മാർച്ചിൽ സ്ഥാപിതമായി.(ഈസ്റ്റ് വിൻഡ് കോഡ് ചൈനീസ് ഭാഷയിൽ "നല്ല ഭാഗ്യം, അഭിവൃദ്ധി" എന്നാണ്)[3] ഹോങ്കോങ്ങിൽ അവരുടെ വസ്ത്രങ്ങൾ നിർമ്മിച്ചെങ്കിലും വെസ്റ്റ് 38 സ്ട്രീറ്റ്, NYC യിൽ അവർക്ക് ഒരു ജോലിസ്ഥലം ഉണ്ടായിരുന്നു. ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ, ന്യൂയോർക്ക് ഫാഷൻ വീക്കിലെ തന്റെ ആദ്യ റൺവേയുടെ പ്രദർശനത്തിനു മുമ്പായി "വിവീൻ ടം" എന്ന ബിസിനസ്സിന്റെ പേര് മാറ്റാൻ അവർ തീരുമാനിച്ചു.[3]
പ്രവർത്തനങ്ങളും കളക്ഷനുകളും
[തിരുത്തുക]പരമ്പരാഗത ചൈനീസ് പ്രിന്റുകൾ, തുണിത്തരങ്ങൾ, ഡിസൈനുകൾ എന്നിവയുടെ സ്വാധീനം അവരുടെ ആദ്യകാല ശേഖരങ്ങളെ സ്വാധീനിച്ചു. ഫാഷൻ രംഗത്ത് മുന്നിൽ നിൽക്കുന്ന വനിതകൾക്കിടയിൽ ഏഷ്യൻ സ്വാധീനമുള്ള ഡിസൈനുകളിലുള്ള അവരുടെ വസ്ത്രങ്ങൾ കൂടുതൽ ജനകീയമായിരുന്നു.[3]
MAO
[തിരുത്തുക]1995-ൽ, "MAO" ശേഖരത്തിനു വേണ്ടി കലാകാരനായ ഴാങ് ഹോങ്ടു കൂടെ ചേർന്നു. മൂക്കിനുള്ളിലൂടെ കടന്നുപോകുന്ന തേനീച്ച, പന്നിയുടെ വാൽ തുടങ്ങിയ രസകരമായ ചിത്രങ്ങളുള്ള ടി-ഷർട്ടും ജാക്കറ്റും MAOയുടെ ശേഖരത്തിൽപ്പെടുന്നു. ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റിയിൽ ഇത് പല വിവാദങ്ങൾ സൃഷ്ടിച്ചു. ഹോങ് കോങ്ങിൽ നിന്ന് ഒരു നിർമ്മാതാവിനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, അത് അവളുടെ കടയിൽ ചെറിയ പ്രതിഷേധങ്ങളിലേക്കെത്തിച്ചു. ഈ ശേഖരം ആരംഭിച്ചതിൽ വിവാദങ്ങൾ ഉണ്ടായിട്ടും, പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ആൻഡി വാർഹോൾ മ്യൂസിയത്തിലും NYC യുടെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മ്യൂസിയത്തിൽ പോലും ചില കലാസൃഷ്ടികൾ സ്ഥിരമായ കലാസൃഷ്ടികളായി മാറി.[3]
ഇയർ ഓഫ് ദി ഡ്രാഗൺ
[തിരുത്തുക]ഏഷ്യൻ സംസ്കാരത്തിൽ നിന്നും പ്രചോദിപ്പിക്കപ്പെട്ട് നിർമ്മിച്ച ശേഖരം 2001-ലെ വസന്തത്തിൽ പുറത്തിറക്കി. ഇതിൽ ബുദ്ധന്റെ ചിത്രങ്ങളായിരുന്നു. "ശ്രീബുദ്ധൻ വിഗ്രഹം എല്ലായ്പ്പോഴും ക്ഷേത്രത്തിലായതിനാൽ ജനങ്ങൾക്ക് അത് കൂടുതൽ പ്രാപ്യമാക്കണമെന്നുണ്ടായിരുന്നു. എന്ന് ഇതിനെക്കുറിച്ചവർ അഭിപ്രായപ്പെടുകയുണ്ടായി.[3]
ബിസിനസ്സിന്റെ വിപുലീകരണം
[തിരുത്തുക]1996-ൽ, അവർ തന്റെ വസ്ത്ര സാമ്രാജ്യം വികസിപ്പിക്കുകയും കാൻഡിസിനായി ഒരു ഷൂ ലൈൻ സൃഷ്ടിക്കുകയും ചെയ്തു, കൂടാതെ എൻവൈസിയിൽ ആദ്യത്തെ സ്റ്റോർ തുറന്നതിന് ശേഷം, തുടർന്ന് LA, ടോക്കിയോ, ജപ്പാനിലെ കോബി എന്നിവിടങ്ങളിൽ ഒരു ബ്രാഞ്ച് തുറന്നു.[3]
2017 വസന്തകാല ശേഖരം
[തിരുത്തുക]2016-ൽ, ന്യൂയോർക്ക് ഫാഷൻ വീക്കിൽ ടാം തന്റെ സ്പ്രിംഗ് ആൻഡ് സമ്മർ ശേഖരം അവതരിപ്പിച്ചു. ഹ്യൂസ്റ്റൺ നഗരത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിന് വിം ഹ്യൂസ്റ്റൺ, ഏഷ്യൻ വൈവ്സ് ക്ലബ് എന്നിവയുമായി ടാം പങ്കാളികളായി.[4]
2018 ഫാൾ/ ശീതകാല ശേഖരം
[തിരുത്തുക]2018 ഫെബ്രുവരിയിൽ, ടാം തന്റെ ഫാൾ / വിന്റർ 2018 ശേഖരം ഹിമാലയത്തിലൂടെ ടിബറ്റിലേക്കുള്ള ഒരു "ആത്മീയ യാത്ര" യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗാലറി I ഓഫ് സ്പ്രിംഗ് സ്റ്റുഡിയോയിൽ അവതരിപ്പിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ Leung, Marana (22 October 2012). "Vivienne Tame Spring 2013". Ms Fabulous. Archived from the original on 2013-05-11.
- ↑ White, Renee Minus (2006). "New York Amsterdam News". Vivienne Tam's Shanghai styles. Retrieved April 8, 2016 – via Academic Search Premier.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 "Vivienne Tam Facts, information, pictures | Encyclopedia.com articles about Vivienne Tam". www.encyclopedia.com. Retrieved 2016-04-08.
- ↑ "Fashion Figures". Houstonia. Retrieved 2017-07-14.
- ↑ {https://www.vogue.com/fashion-shows/fall-2018-ready-to-wear/vivienne-tam Fall 2018 Ready-To-Wear Vivienne Tam}
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Eng, Victoria (31 March 1995). "Vivienne Tam". Asian Magazine.
- Gordon, Maryellen (29 March 1993). "East Wind Code by Vivienne Tam". Women's Wear Daily.
- Ländler, Mark (31 December 2000). "An Empire Built on China Chic". New York Times.
- Ma, Fiona; Heather, Harlan (25 March 1999). "Fusion Fashion". Asian Weekly.
- Parnes, Frances (29 March 1996). "Vivienne Tam's SoHo Splash". Women's Wear Daily.
- "Vivienne Tam Defines China Chic as Fashions with a Western Twist". 6 January 2001.
{{cite journal}}
: Cite journal requires|journal=
(help); Unknown parameter|agency=
ignored (help) - Leung, Mariana (13 February 2013). "Vivienne Tam Makes Obama a Fashion Icon". Ms. Fabulous.
- Tam, Vivienne; Huang, Martha (2000). China Chic. New York: Regan Books. ISBN 0-06-039268-1.
പുറം കണ്ണികൾ
[തിരുത്തുക]- വിവീൻ ടം at the Fashion Model Directory
- "Biography". Infomat. Archived from the original on 2008-05-12. Retrieved 2019-02-27.
- "Vivienne Tam". Fashion Press.
- "Vivienne Tam". New York Metro. Archived from the original on 18 ഫെബ്രുവരി 2005. Retrieved 3 ഫെബ്രുവരി 2005.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - "Vivienne Tam". New York Metro. Archived from the original on 16 ഫെബ്രുവരി 2005. Retrieved 3 ഫെബ്രുവരി 2005.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - "Vivienne Tam". Star Doll.
- "Vivienne Tam". Fashion Encyclopedia.