Jump to content

വി.പി. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരിലൊരാളാണ് വി.പി.ആർ എന്നറിയപ്പെടുന്നവി.പി. രാമചന്ദ്രൻ (ജനനം : ). അസോസിയേറ്റഡ് പ്രസ് (എ.പി.), പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) തുടങ്ങിയ വാർത്താ ഏജൻസികളിലും പ്രവർത്തിച്ചു. മാധ്യമമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

1924ൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ ജനിച്ചു. പി.ടി.ഐ.യുടെ ടെലിപ്രിന്റർ ഓപ്പറേറായി മാധ്യമ രംഗത്തെത്തി. 1964 ൽ യു.എൻ.ഐയുടെ ഡൽഹി ബ്യൂറോ ചീഫ് ആയി. യു.എൻ.ഐ. ഡപ്യൂട്ടി ജനറൽ മാനേജർ ആയും പ്രവർത്തിച്ചു. സമാചാർ ഭാരതി എന്ന വാർത്താ ഏജൻസിയുടെ റാഞ്ചി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയോട് എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് വി.പി.ആറിനെ തരംതാഴ്ത്തി സാധാരണ ലേഖകനാക്കി റാഞ്ചിക്കയക്കുകയായിരുന്നു.

1962ലെ ഇന്ത്യാ-ചൈനാ യുദ്ധം, ജനറൽ അയൂബ്ഖാന്റെ നേതൃത്വത്തിലുള്ള പട്ടാള വിപ്ളവം, ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനുമായുള്ള ഇന്റർവ്യൂ തുടങ്ങി നിരവധി മാധ്യമ റിപ്പോർട്ടുകളും അഭിമുഖങ്ങളും ശ്രദ്ധേയങ്ങളാണ്. പി.ടി.ഐയുടെ പാകിസ്താൻ ലേഖകനായി ലാഹോറിലും റാവൽപിണ്ടിയിലും പവർത്തിച്ചിട്ടുണ്ട്. യു.എൻ.ഐ. വിട്ട്, 1978 മുതൽ 84 വരെ മാതൃഭൂമിയിൽ എക്‌സിക്യൂട്ടീവ് എഡിറ്ററും പിന്നീട് പത്രാധിപരുമായി. തൃശൂർ എക്‌സ്പ്രസിൽ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. കേരള പ്രസ് അക്കാദമി ചെയർമാൻ എന്ന നിലയിൽ മാധ്യമ കോഴ്സുകൾ ആരംഭിക്കുന്നതിനു നേതൃത്ത്വം നൽകി.

==കൃതികൾ==മാമ്പഴക്കാലം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സ്വദേശാഭിമാനി-കേസരി പുരസ്‌കാരം (2013)

അവലംബം

[തിരുത്തുക]
  1. "സ്വദേശാഭിമാനി-കേസരി പുരസ്‌കാരം വി.പി. രാമചന്ദ്രന്‌". മാതൃഭൂമി. 2013 ജൂൺ 20. Retrieved 2013 ജൂൺ 20. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വി.പി._രാമചന്ദ്രൻ&oldid=3808451" എന്ന താളിൽനിന്ന് ശേഖരിച്ചത്