വീര പീറ്റേർസ്
വീര പീറ്റേർസ് | |
---|---|
ജനനം | Rexdale, Ontario, Canada | ഏപ്രിൽ 28, 1911
മരണം | ഒക്ടോബർ 1, 1993 Toronto, Ontario, Canada | (പ്രായം 82)
ദേശീയത | Canadian |
കലാലയം | University of Toronto |
ജീവിതപങ്കാളി(കൾ) | Ken Lobb |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Toronto General Hospital, Princess Margaret Hospital |
മൈൽട്രെഡ് വീര പീറ്റേർസ്(28 ഏപ്രിൽ1911 – 1 ഒക്ടോംബർ1993) കനേഡിയൻ അർബുദരോഗവിദഗ്ദ്ധയും വൈദ്യശാസ്ത്ര സൂക്ഷ്മാന്വാഷകയുമായിരുന്നു. 1934-ൽ ടൊറൊൻടോ സർവ്വകലാശാലയിൽ[1] നിന്നും മെഡിക്കൽ ബിരുദം നേടുകയും 1950-ൽ ഭേദമാകില്ലയെന്ന് കരുതിയിരുന്ന ഹോഡ്കിൻസ് ഡിസീസ് ഉയർന്ന അളവിൽ റേഡിയേഷൻ നൽകുന്നതിലൂടെ ഭേദമാക്കാൻ കഴിയുമെന്ന് ആദ്യമായി പേപ്പർ പ്രസിദ്ധീകരിക്കുകയുണ്ടായി.[2]തുടർന്ന് സ്തനാർബുദത്തിൽ റേഡിയേഷൻ ചികിത്സയുടെ പങ്കിനെക്കുറിച്ചുള്ള പഠനം തുടങ്ങി.[3]സ്തനാർബുദ സർജറിയിൽ റേഡിയേഷൻ ചികിത്സ കൂടി നൽകുന്നതിലുള്ള അവരുടെ ഗവേഷണം സ്തനാർബുദം ബാധിച്ച മിക്കസ്ത്രീകളും ജീവിക്കാൻ കാരണമായി.[4]
വൈദ്യശാസ്ത്രരംഗത്ത് അവർ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1975-ൽ യോർക്ക് സർവ്വകലാശാലയും, 1983-ൽ ക്വീൻസ് സർവ്വകലാശാലയും അവർക്ക് രണ്ട് ഡോക്ടറേറ്റ് ബിരുദങ്ങൾ നൽകുകയുണ്ടായി. 1979-ൽ തെറാപ്യൂട്ടിക് റേഡിയോളജിയിലും ഓൻകോളജിയിലും അമേരിക്കൻ സൊസൈറ്റിയുടെ ഗോൾഡ് മെഡൽ ലഭിക്കുകയുണ്ടായി.1975-ൽ വീര പീറ്റേർസ് ഓർഡർ ഓഫ് കാനഡയുടെ അംഗമാകുകയും 1977-ൽ അതിന്റെ ഓഫീസർ ആകുകയും ചെയ്തു. 2010-ൽ അവരുടെ മരണാനന്തരം കനേഡിയൻ മെഡിക്കൽ ഹാൾ ഓഫ് ഫേം-ൽ വീര പീറ്റേർസിനെ ബഹുമാനിക്കപ്പെടുകയുമുണ്ടായി.
അവലംബം
[തിരുത്തുക]- ↑ "science.ca Profile : Vera Peters". GCS Research Society. 19 August 2005. Retrieved 6 July 2014.
- ↑ Peters, MV (4 January 1965). "Radiation Therapy". JAMA: The Journal of the American Medical Association. 191 (1): 28–29. doi:10.1001/jama.1965.03080010034008.
- ↑ Peters, MV (1970). "Radiation therapy in the management of breast cancer". Proceedings, National Cancer Conference. 6: 163–74. PMID 5458090.
- ↑ "Dr. M. Vera Peters". Canadian Medical Hall of Fame Inductees. 2015. Archived from the original on 2015-04-19. Retrieved 2015-04-19.