Jump to content

വെയ്പുവള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെപ്പ് വള്ളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴശ്ശിരാജ വെപ്പ് വള്ളം പുന്നമട കായലിൽ

ചുണ്ടൻവള്ളങ്ങൾ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന കാലത്ത്, ഭക്ഷണം പാകം ചെയ്യുന്ന വെപ്പുകാർ സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്ന വള്ളമാണിത്. അതുകൊണ്ടാണ് ഈ വള്ളത്തെ വെപ്പുവള്ളം എന്ന പേര് കിട്ടിയത്. പരുന്ത് വാലൻ എന്ന് കൂടി ഈ വള്ളത്തിന് പേരുണ്ട്. ഇതിന്റെ പിന്നറ്റം ഏകദേശം ചുണ്ടൻ വള്ളത്തിന്റെ പോലെയാണ്. ആലങ്കാരപ്പണികളും കുറവായിരിക്കും. നാല്പതോളം ആളുകൾക്ക് കയറാവുന്ന ഈ വള്ളത്തിന്റെ നീളം 15 മീറ്റർ മുതൽ 20 മീറ്റർ വരെയാണ്. തുഴക്കാർ കുറവാണെങ്കിലും ചുണ്ടൻ വള്ളത്തോളം വേഗത ഈ വള്ളങ്ങൾക്കുണ്ട്. ചുണ്ടൻ വള്ളങ്ങൾ കഴിഞ്ഞാൽ കുട്ടനാട്ടിൽ പ്രമുഖമായി കാണപ്പെടുന്ന വള്ളങ്ങളാണ് വെപ്പ് വള്ളങ്ങൾ. ഇതിന്റെ അമരം ചുണ്ടൻ വള്ളത്തിന്റെ തന്നെ ആകൃതിയിലാണ് എന്നാൽ മുൻവശം നീണ്ട് വളഞ്ഞ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്നു. 50 മുതൽ 60 വരെ തുഴച്ചിൽക്കാരും അമരം പിടിക്കുവാൻ നാലുപേരും നിലയാളുകൾ മൂന്നു പേരും ഉണ്ട്. ജ്യോതി , പട്ടേരിപുരക്കൽ, ഷോട്ട്, വേണുഗോപാൽ, വരിക്കളം എന്നിവയാണ് കുട്ടനാട്ടിലെ പ്രമുഖ വെപ്പ് വള്ളങ്ങൾ

എ ഗ്രേഡ് വെപ്പുവള്ളത്തിൽ 45 മുതൽ 60 വരെ തുഴച്ചിലുകാരും ബി ഗ്രേഡ് വെപ്പുവള്ളത്തിൽ 25 മുതൽ 35 വരെ തുഴച്ചിലുകാരുമാണുണ്ടാകുക. ഇതുകൂടാതെ അമരക്കാരും നിലയാളുകളും ഉണ്ട് .


പുന്നമടക്കായലിലൂടെ കുതിക്കുന്ന വെപ്പ് വള്ളം

ചരിത്രം

[തിരുത്തുക]

പണ്ട് കാലത്ത് യുദ്ധം ചെയ്യുവാൻ നാട്ടുരാജ്യങ്ങളിലെ പടയാളികൾ സഞ്ചരിച്ചിരുന്നത് ചുണ്ടൻ വള്ളങ്ങളിലായിരുന്നു. ഇവർക്ക് അകമ്പടി സേവിക്കുന്ന ഭക്ഷണം വെയ്പ്പ് വള്ളങ്ങളായിരുന്നു ഇവ. തന്മൂലമാണ് വെപ്പ് വള്ളങ്ങൾ എന്ന പേര് കിട്ടിയത്.

വെപ്പ് എ ഗ്രേഡ് വള്ളങ്ങൾ

[തിരുത്തുക]
  • നവജ്യോതി
  • അമ്പലക്കടവൻ
  • ഷോട്ട് പുളിക്കത്തറ
  • പഴശ്ശിരാജ
  • മണലിൽ
  • കടവിൽ സെന്റ് ജോർജ്
  • ആശ പുളിക്കക്കളം

വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ

[തിരുത്തുക]
  • പി.ജി കരിപ്പുഴ
  • ചിറമേൽ തോട്ടുകടവൻ
  • എബ്രഹാം മൂന്ന് തൈക്കൽ
  • പുന്നത്ര പുരയ്ക്കൽ
"https://ml.wikipedia.org/w/index.php?title=വെയ്പുവള്ളം&oldid=4136125" എന്ന താളിൽനിന്ന് ശേഖരിച്ചത്