വെൺചെഞ്ചിറകൻ
വെൺചെഞ്ചിറകൻ | |
---|---|
Female (Photo by Santosh Namby Chandran) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. marianne
|
Binomial name | |
Ixias marianne (Cramer, 1779)
|
ഇന്ത്യയുടെ പലഭാഗത്തും കാണുന്ന ഒരു ശലഭമാണ് വെൺചെഞ്ചിറകൻ (White Orange Tip).[1][2][3][4] എന്നാൽ കേരളത്തിന്റെ വടക്കു ഭാഗത്ത് ഇതിനെ അധികം കാണുന്നില്ല.വെൺചെഞ്ചിറകൻ വരണ്ടയിടങ്ങളിൽ കഴിയാൻ തീരെ താത്പര്യമില്ലാത്ത ഒരു തരം പൂമ്പാറ്റയാണ്. ഇത് കാടുകളിലും, മുൾകാടുകളിലും കാണപ്പെടുകയും,കുന്നുകളേക്കാൾ കൂടുതൽ സമതലപ്രദേശങ്ങളോട് പ്രതിപത്തി കാണിയ്ക്കുകയും ചെയ്യുന്നു.
വെൺചെഞ്ചിറകൻ കുതിച്ചു പറക്കുന്നതായിട്ടാണ് കാണപ്പെടുക.എന്നാൽ ഏറെ ഉയരത്റ്റിൽ പറക്കാറുമില്ല. മഴക്കാലത്തും,മഴകഴിഞ്ഞും സജീവമാകുന്ന ഇത് മറ്റു പൂമ്പാറ്റകൾക്കൊപ്പം ദേശാടനവും നടത്താറുണ്ട്.പെൺ ശലഭത്തെ അധികം പുറത്തുകാണാറില്ല.[5]
നിറം
[തിരുത്തുക]ചിറകുപുറം കൂടുതൽ ഭാഗവും വെളുത്തിട്ടാണ്. മുൻചിറകുകളുടെ മേൽഭാഗത്ത് ഒരു വലിയ ഓറഞ്ചുപ്പാടുകാണാം. മഞ്ഞപ്പാടും ചുറ്റും കറുത്തകരയും കാണാം. പെണ്ണിന്റെ മുൻ ചിറകിലെ ഓറഞ്ചുപാടിനു വലിപ്പം കുറവായിരിയ്ക്കും. നാലു കറുത്ത പൊട്ടുകളും കാണാം. ചിറകിന്റെ അടിഭാഗത്തിനു പച്ചകലർന്ന മഞ്ഞനിറമാണ്. മഞ്ഞയിൽ തവിട്ടുകുറികളും പൊട്ടുകളും ഉണ്ട്.
വേനൽക്കാലത്തും മഴക്കാലത്തും ചിറകുകൾക്ക് നേരിയ നിറവ്യത്യാസം കാണപ്പെടുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Ixias Hübner, [1819] Indian Orange Tips". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 196–197.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 115–117.
- ↑ Kunte, K. 2006. Additions to known larval host plants of Indian butterflies. J. Bombay Nat. Hist. Soc. 103(1):119-120