ഉള്ളടക്കത്തിലേക്ക് പോവുക

വൈലത്തൂർ ബാവ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈലത്തൂർ ബാവ മുസ്ലിയാർ
വൈലത്തൂർ ബാവ മുസ്ലിയാർ
ജനനം
സൈതാലിക്കുട്ടി

മരണം
ദേശീയതഇന്ത്യൻ
തൊഴിൽഅറബി ഭാഷ പണ്ഡിതൻ
അറിയപ്പെടുന്നത്അൽഫിയ, തുഹ്ഫ, ബൈളാവി, മുക്തസർ തുടങ്ങിയ ഗ്രന്ഥങ്ങളിലെ കവിതാ ശകലങ്ങളുടെ വിശദീകരണം
Notable workഅൽഫിയ വ്യാഖ്യാനം

കേരളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അറബി വ്യാകരണ ഗ്രന്ഥമായ അൽഫിയ വ്യാഖ്യാനത്തിനു വീണ്ടും വ്യാഖ്യാനം എഴുതിയ അറബി ഭാഷാപണ്ഡിതനായിരുന്നു വൈലത്തൂർ ബാവ മുസ്ലിയാർ. ഗദ്യവും പദ്യവുമായി 50 ഓളം ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയത്തുൽ ഉലമ(എ.പി വിഭാഗം) കേന്ദ്ര മുശാവറ അംഗമായിരുന്നു. [1]. 50 വർഷത്തോളം ദർസ് രംഗത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2]

ജീവിത രേഖ

[തിരുത്തുക]

1936ൽ സൈതലവിക്കുട്ടി ഹാജിയുടെയും ഖദീജയുടെയും മകനായി മലപ്പുറം ജില്ലയിലെ തനാളൂരിൽ ജനനം. മാതാവിൽനിന്ന് പ്രാഥമിക മതപഠനം. തുടർന്ന് ആറ് വർഷത്തെ സ്‌കൂൾപഠനം. ഉത്തർപ്രദേശിലെ ദയൂബന്ദിലെ ദാറുൽ ഉലൂം കോളേജിൽ ഉപരിപഠനം നടത്തി[3]. 2015 ജൂലൈ 10-ന് വൈലത്തൂരിൽ അന്തരിച്ചു[4].

എഴുത്തുകാരനായിരുന്നു വൈലത്തൂർ ബാവ മുസ്‌ലിയാർ. തഖ്‌ലീദ്, കറാമത്ത് മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കർമശാസ്ത്രം, ആരാധനാക്രമങ്ങൾ, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അൽഫിയ്യയുടെ വിശദീകരണമായ ‘അത്തൽമീഹ്, ബദ്‌റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീർത്തിക്കുന്ന ‘മിഫ്താഉള്ളഫ്‌രി വൽമജ്ദി ബിത്തവസ്സുലി അഹ്‌ലിൽ ബദ്‌രി വൽഉഹ്ദി’ ജംഉൽ ജവമിഇന്റെ വിശദീകരണം, വ്യാകരണ ഗ്രന്ഥങ്ങളായ അൽഫിയ, തുഹ്ഫ എന്നിവയിലെ കവിത ശകലങ്ങളുടെ വിശദീകരണം, ബൈളാവി, മുക്തസർ തുടങ്ങിയ ഗ്രന്ഥങ്ങളിലെ കവിതാ ശകലങ്ങളുടെ വിശദീകരണം തുടങ്ങി മലയാളത്തിലും അറബിയിലുമായി അൻപതോളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. [5].

അവലംബം

[തിരുത്തുക]
  1. "വൈലത്തൂർ ബാവ മുസ്‌ലിയാർ ഉറൂസ് മുബാറക്". http://islamicmediamission.com. September 16, 2013. Archived from the original on 2016-01-14. Retrieved 4 സെപ്റ്റംബർ 2020. {{cite web}}: External link in |website= (help)
  2. "സമസ്ത മുശാവറ അംഗം വൈലത്തൂർ ബാവ മുസ്ല്യാർ വഫാത്തായി". സിറാജ്. September 4, 2015. Archived from the original on 2015-09-04. Retrieved September 4, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. http://www.mathrubhumi.com/online/malayalam/news/story/3699930/2015-07-11/kerala[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mathrubhumi.com/online/malayalam/news/story/3699930/2015-07-11/kerala[പ്രവർത്തിക്കാത്ത കണ്ണി]
  5. "sirajlive". July 4, 2015. Archived from the original on 2016-01-14. Retrieved 4 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=വൈലത്തൂർ_ബാവ_മുസ്ലിയാർ&oldid=4142001" എന്ന താളിൽനിന്ന് ശേഖരിച്ചത്