Jump to content

വൈശ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈശ്യർ (Vaishya) ഇന്തോ ആര്യൻ സാമൂഹിക വ്യവസ്ഥിതി ആയിരുന്ന ചാതുർവർണ്യത്തിലെ മൂന്നാമത്തെ വർണ്ണമാണ്.കച്ചവടക്കാരും ഭൂവുടമകളും ആയിരുന്നു വൈശ്യർ.ചെട്ടിയാർ, വാണിയർ എന്നിവർ കേരളത്തിലെ തനത്‌ വൈശ്യരാണ്‌[1][2].


പരമ്പരാഗത ജോലികൾ

[തിരുത്തുക]

ഹിന്ദുമതത്തിലെ മതഗ്രന്ഥങ്ങൾ പ്രത്യേകിച്ച് മനുസ്മൃതി, മനുഷ്യരെ 4 വർണ്ണങ്ങളായി തിരിച്ചിരിക്കുന്നു. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവയാണവ.  അതിൽ ഓരോ വർണ്ണത്തിനും ഓരോ ധർമ്മം (ജോലി) കല്പിച്ചിരിക്കുന്നു.  ഇതിൽ വൈശ്യനു പരമ്പരാഗതമായി കൃഷി,  കാലിവളർത്തൽ  എന്നിവയാണു സങ്കല്പിച്ചിരിക്കുന്നത്. എന്നാൽ കാലം  കഴിഞ്ഞപ്പോൾ,  അവർ ഭൂപ്രഭുക്കളും വണിക്കുകളും പണമിടപാടുകാരുമായി മാറി.[3] തങ്ങളെക്കാൾ ഉയർന്ന വർണ്ണങ്ങളെന്നു കല്പിക്കപ്പെട്ടവർക്കുവേണ്ടിയാണവർ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടത്.[4] വൈശ്യന്മാർ ക്ഷത്രിയന്മാരോടും ബ്രാഹ്മണന്മാരോടുമൊപ്പം ദ്വിജപദവിക്കായി അവകാശം ഉന്നയിക്കുന്നു. അതിനായി അവർ കർമ്മങ്ങൾ അനുഷ്ടിക്കുന്നു.[5] ഇന്ത്യയിലേയും നേപ്പാളിലേയും വൈശ്യന്മാർ വാണിജ്യത്തിനായി തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്കും ടിബറ്റിലെയ്ക്കും പൊയപ്പോൾ അവിടെ ഇന്ത്യൻ സംസ്കാരവും മതവും പ്രചരിപ്പിച്ചു.[6]

ചരിത്രപരമായി, വൈശ്യന്മാർ തങ്ങളുടെ പരമ്പരാഗതമായ പ്രവർത്തനങ്ങൾ മാറ്റി വച്ച് മറ്റു ചിലകാര്യങ്ങളിൽ മുഴുകിയിരുന്നു. റാം ശരൺ ശർമ്മ യുടെ അഭിപ്രായത്തിൽ ഗുപ്തസാമ്രാജ്യം ഒരു വൈശ്യസാമ്രാജ്യമായിരുന്നത്രെ.[7]

ആധുനിക ജാതികൾ

[തിരുത്തുക]

വൈശ്യവർണ്ണം അഗ്രഹാരി ഉൾപ്പെടെയുള്ള അനേകം ജാതികളും ഉപജാതികളും ചേർന്നതാണ്.[8] അഗ്രവാൾ,[9] ബർണ്വാൾ, ഗാഹൊയി, കാസ്വാധൻ, ഖണ്ഡേവാൾ, ലോഹനാസ്, മഹേശ്വരി,ഓസ്‌വാൾ,ആര്യവൈശ്യാസ്,വാണിയർ, തെലുഗ് ചെട്ടിയർ, വൈശ്യവാണീ, മോധ് എന്നീ ജാതികൾ ഈ വിഭാഗത്തിൽപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "വൈശ്യ വിഭാഗത്തിൽ പെട്ടവർ പ്രാചീന കാലം തൊട്ടെ കേരളത്തിൽ ഉണ്ടായിരുന്നു. ചെട്ടി, വാണിയൻ തുടങ്ങിയവ വൈശ്യരുടെ നാമങ്ങൾ ആയി അറിയപ്പെട്ടിരുന്നു എന്ന അഭിപ്രായം ആർ നാരായണ പണിക്കർ മുതലായ ചരിത്രകാരന്മാർക്കുണ്ട്‌(ഭാഷാസാഹിത ചരിത്രം,തിരുവനന്തപുരം, വി.ബി ബുക്ക്‌ ഡിപ്പോ).പയ്യന്നൂർ പാട്ടിലും വാണിയത്തെ മുഖ്യമായി കാണുന്നു" (PDF). 31/12/2014. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  2. Shinn, Rinn-Sup; Sin, In-sŏp (1970). The vaishya castes know as Vaniya or banya in north and as chettiar in south generally rank below brahmin and kshatriyas,.They are the third of the three groups knows as twice born -Area Handbook for India (in ഇംഗ്ലീഷ്). U.S. Government Printing Office.
  3. Boesche, Roger (1 March 2003). The First Great Political Realist. p. 24. ISBN 978-0-73910-607-5.
  4. Pollard. E., Roserngerg. C., Tignor, R. L. (2015). Worlds together Worlds Apart Volume 1. New York, NY: W.W. Norton &Company, Inc. p. 142. ISBN 978-0-393-91847-2.{{cite book}}: CS1 maint: multiple names: authors list (link)
  5. Madan, Gurmukh Ram (1979). Western Sociologists on Indian Society: Marx, Spencer, Weber, Durkheim, Pareto. Taylor & Francis. p. 112. ISBN 978-0-71008-782-9.
  6. Embree, Ainslie Thomas; Gluck, Carol (1 January 1997). Asia in western and world history. p. 361. ISBN 978-1-56324-265-6.
  7. Sharma, Ram Sharan (2003) [2001]. Early medieval Indian society: a study in feudalisation. Orient Blackswan. p. 69. ISBN 978-8-12502-523-8. Retrieved 26 January 2012.
  8. Hasan, Amir; Rizvi, Baqr Raza; Das, J. C. (2005). Singh, Kumar Suresh (ed.). People of India: Uttar Pradesh , Volume 42, Part ?. Anthropological Survey of India. p. 66. ISBN 978-81-73041-14-3.
  9. Bhanu, B. V.; Kulkarni, V. S. (2004). Singh, Kumar Suresh (ed.). People of India: Maharashtra, Part One. Vol. XXX. Mumbai: Popular Prakashan, for Anthropological Survey of India. p. 46. ISBN 81-7991-100-4. OCLC 58037479. Retrieved 25 April 2012.
"https://ml.wikipedia.org/w/index.php?title=വൈശ്യൻ&oldid=4006560" എന്ന താളിൽനിന്ന് ശേഖരിച്ചത്