വോഡാഫോൺ ഇന്ത്യ
ഉപകമ്പനി | |
വ്യവസായം | വാർത്താവിനിമയം |
Fate | ഐഡിയ സെല്ലുലാർമായി ലയിച്ചു |
പിൻഗാമി | വിഐ[1] |
സ്ഥാപിതം | 1994 വരെ ഹുച്ചിസൺ എസ്സാർ, 2011 വരെ വോഡാഫോൺ എസ്സാർ |
നിഷ്‌ക്രിയമായത് | 31 ഓഗസ്റ്റ് 2018 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ഇന്ത്യ |
സേവനങ്ങൾ | Mobile Telephony Internet service provider |
മാതൃ കമ്പനി | വോഡഫോൺ ഗ്രൂപ്പ് |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ 23 ടെലികോം മേഖലയിൽ മൊബൈൽ സേവനം നൽകുന്ന കമ്പനിയാണ് വോഡാഫോൺ ഇന്ത്യ. ആദ്യം ഇത് ഹുച്ചിസൺ എസ്സാർ എന്നാണ് അറിയപ്പെട്ടിരുന്നത്. [2]. പ്രീപേയ്ഡ്, പോസ്റ്റ്പെയ്ഡ് ജി.എസ്.എം സെൽഫോൺ സേവനങ്ങൾ നൽകുന്നു. 2ജി, 3ജി സേവനങ്ങൾ വോഡഫോൺ നൽകുന്നു. ഇന്ത്യയിലെ മൂന്ന് മുൻ നിര മൊബൈൽ സേവനദാതാക്കളിൽ ഒന്നാണ് വോഡഫോൺ എസ്സാർ.
എയർടെലിനു ശേഷം ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററാണ് 18.4 ശതമാനം മാർക്കറ്റ് ഷെയർ ഉള്ള വോഡഫോൺ ഇന്ത്യ ലിമിറ്റഡ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് വോഡഫോണിൻറെ ആസ്ഥാനം. ജൂൺ 2015-ലെ കണക്കനുസരിച്ചു 185 മില്യൺ ഉപഭോക്താക്കളാണ് വോഡഫോണിനു ഉള്ളത്. 900 മെഗാഹെർട്സ് 1800 മെഗാഹെർട്സ് ഡിജിറ്റൽ ജിഎസ്എം സാങ്കേതികത ഉപയോഗിച്ചുള്ള സർവീസ് ആണ് വോഡഫോൺ നൽകുന്നത്. 2011 ജനുവരി – മാർച്ച് ക്വാർട്ടറിൽ ഇന്ത്യയിൽ 3ജി സർവീസ് ആരംഭിച്ച വോഡഫോൺ ഇന്ത്യ രണ്ടു വർഷത്തിനകം 3ജി നെറ്റ്‌വർക്കുകളിൽ 500 മില്യൺ യുഎസ് ഡോളർ ചിലവഴിച്ചു. കൊൽക്കത്ത, മുംബൈ, ഡൽഹി, കൊച്ചി എന്നീ നഗരങ്ങളിൽ 2016 ഫെബ്രുവരിയിൽ 4ജി സർവീസ് ആരംഭിച്ച കമ്പനി, മറ്റു നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. ഇപ്പോൾ ഈ പ്രസ്ഥാനം ഐഡിയ സെല്ലുലാറുമായി ലയിച്ചു ചേർന്ന് vi (വോഡഫോൺ ഐഡിയ )എന്ന പേരിൽ പ്രവർത്തിക്കുന്നു.
ചരിത്രം
[തിരുത്തുക]ഹച്ചിസൺ വംപോവയും മാക്സ് ഗ്രൂപ്പും ചേർന്നു 1992 ഫെബ്രുവരി 21 സ്ഥാപിച്ചതാണ് ഹച്ചിസൺ മാക്സ് ടെലികോം ലിമിറ്റഡ് (എച്ച്ടിഎംഎൽ). [3] 1994 നവംബറിൽ മുംബൈ (അന്ന് ബോംബെ) സർക്കിളിൽ പ്രവർത്തിക്കാനുള്ള ലൈസെൻസ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നൽകി. [4] അതേ വർഷം തന്നെ സെല്ലുലാർ സർവീസ് ബ്രാൻഡ് ആയ മാക്സ് ടച്ച് ആരംഭിച്ചു. ഹച്ചിസൺ മാക്സ് പ്രവർത്തനങ്ങൾ ഡിസംബർ 1999-ൽ ഡൽഹി സർക്കിളിലും, ജൂലൈ 2000-ൽ കൊൽക്കത്ത സർക്കിളിലും, സെപ്റ്റംബർ 2000-ൽ ഗുജറാത്ത് സർക്കിളിലും ആരംഭിച്ചു. 1992-നും 2006-നും ഇടയിൽ ഇന്ത്യയിലെ 23 ടെലികോം സർക്കിളിലും ഹച്ചിസണിനു സ്വീകാര്യത ലഭിച്ചു. 2000 ഫെബ്രുവരി 14-നു എച്ച്ടിഎംഎൽ മാക്സ് ടച്ച് എന്ന പേര് മാറ്റി ഓറഞ്ച് എന്നാക്കിമാറ്റി. [5]മെയ് 2000-ൽ ഫ്രാൻസ് ടെലികോം ഓറഞ്ച് ബ്രാൻഡിൻറെ ലോകോത്തര അവകാശം വോഡഫോണിൽനിന്നും വാങ്ങി അതിൻറെ ഉടമസ്ഥാവകാശം ഇന്ത്യയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഹച്ചിസൺ ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം വാങ്ങാൻ അവർ തീരുമാനിച്ചു, പക്ഷേ വിൽക്കാൻ ഹച്ചിസൺ ഇന്ത്യ തയ്യാറായില്ല. ഇന്ത്യയിലെ ഓറഞ്ച് ബ്രാൻഡിൻറെ അവകാശം ഹച്ചിസൺ നിലനിർത്തി, പക്ഷേ ഫ്രാൻസ് ടെലികോമിനു ലോയൽറ്റി നൽകണമായിരുന്നു. 2004 ഡിസംബറിൽ ഫ്രാൻസ് ടെലികോം ഇന്ത്യൻ മാർക്കറ്റ് വിട്ടുപോയി. 2005 ഓഗസ്റ്റിൽ എച്ച്ടിഎംഎല്ലിനെ ഹച്ചിസൺ എസ്സാർ ലിമിറ്റഡ് എന്നു പുനർനാമം ചെയ്തു. [6] 2011 ജൂലൈയിൽ വോഡഫോൺ ഗ്രൂപ്പ് തങ്ങളുടെ പങ്കാളിയായ എസ്സാറിൻറെ മൊബൈൽ ഫോൺ ബിസിനസ് 5.46 ബില്ല്യൺ യുഎസ് ഡോളറിനു വാങ്ങി. ഇതുവഴി എസ്സാറിൻറെ 74 ശതമാനം ഉടമസ്ഥത വോഡഫോണിനായി.
വോഡാഫോൺ എസ്സാറിൽ വോഡാഫോണിന് 52 ശതമാനമും എസ്സാർ ഗ്രൂപ്പിന് 23 ശതമാനവും ഓഹരി ഉണ്ടായിരുന്നു. ബാക്കി 15 ശതമാനം മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ്.
സേവനങ്ങൾ
[തിരുത്തുക]മൊബൈൽ സേവനങ്ങൾ
[തിരുത്തുക]2015 മെയ് 19-നു 3ജി സ്പെക്ട്രം ലേലം അവസാനിച്ചപ്പോൾ 9 സർക്കിളുകളിലെ സ്പെക്ട്രം വാങ്ങാനായി വോഡഫോൺ 11617.86 മില്യൺ ഇന്ത്യൻ രൂപ (ലേലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുക) അടച്ചു. ഡൽഹി, ഗുജറാത്ത്, ഹരിയാന, കൊൽക്കത്ത, മഹാരാഷ്ട്ര & ഗോവ, മുംബൈ, തമിഴ്നാട്,കേരളം, ഉത്തർ പ്രദേശ് (ഈസ്റ്റ്), വെസ്റ്റ് ബംഗാൾ എന്നീ സർക്കിളുകളിലാണ് വോഡഫോൺ 3ജി സർവീസ് നൽകുക. [7] 2011 മാർച്ച് 16-നു ഉത്തർ പ്രദേശ് (ഈസ്റ്റ്) സർക്കിളിലെ ലക്നോവിൽ വോഡഫോൺ 3ജി സേവനങ്ങൾ ആദ്യമായി അവതരിപ്പിച്ചു. ടാറ്റാ ഡോകോമോ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, എയർടെൽ, എയർസെൽ എന്നിവയ്ക്കു ശേഷം ഇന്ത്യയിൽ 3ജി സർവീസ് ആരംഭിക്കുന്ന അഞ്ചാമത്തെ സ്വകാര്യ ഓപ്പറേറ്ററാണ് വോഡഫോൺ. 2012 ജൂൺ 28-നു വോഡഫോൺ പുതിയ അന്താരാഷ്‌ട്ര റോമിംഗ് പാക്കേജ് ആരംഭിച്ചു, അതുവഴി ഉപയോക്താകൾക്ക് അവർ സന്ദർശിക്കുന്ന രാജ്യങ്ങൾക്കനുസരിച്ച് വിവിധ വാടകകൾ നൽകേണ്ടതില്ല. 2015 ഡിസംബർ 8-നു 1800 മെഗാഹെർട്സ് ബാൻഡിൽ ഇന്ത്യയിൽ 4ജി സർവീസ് വോഡഫോൺ പ്രഖ്യാപിച്ചു, കേരളത്തിലെ കൊച്ചിയിലാണ് ആദ്യം അവതരിപ്പിച്ചത്.
വരിക്കാർ
[തിരുത്തുക]സെല്ലുലാർ ഓപ്പറേറ്റർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം വോഡാഫോൺ എസ്സാറിൻറെ വരിക്കാരുടെ എണ്ണം താഴെപ്പറയുന്നു[8]
- നഗരം Nov'2008
- മുംബൈ 4115671
- ഡൽഹി 3741037
- കൊൽക്കത്ത 2481872
- ചെന്നൈ 1472340
- ഗുജറാത്ത് 7241167
- ആന്ധ്രപ്രദേശ് 3430016
- കർണ്ണാടക 3333207
- പഞ്ചാബ് 1944733
- ഹരിയാന 1878339
- ഉത്തർപ്രദേശ് (West) - 3825035
- ഉത്തർപ്രദേശ് (East) - 5589567
- രാജസ്ഥാൻ - 4343407
- പശ്ചിമ ബംഗാൾ 4000994
- മഹാരാഷ്ട്ര 3833719
- തമിഴ്നാട് 4509341
- കേരളം 2704412
- ഒറീസ 137445
- Assam 45486
- North East 29814
- Madhya Pradesh 50213
- Chhattisgarh 207 only
- Bihar 76349
- Himachal Pradesh 193
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NCLT nod
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Vodafone Essar Ltd: Vodafone India — Mobile Communications worldwide". Vodafone.in. 2009-03-31. Archived from the original on 2008-03-21. Retrieved 8 August 2016.
- ↑ "Hutchison Max Telecom Limited information". Corporatedir.com. Retrieved 8 August 2016.
- ↑ "THE HIGH COURT OF JUDICATURE AT BOMBAY - WRIT PETITION NO.1325 OF 2010" (PDF). Bombay High Court. Retrieved 8 August 2016.
- ↑ "The Story of the Cellular Phone Brand Orange - Abstract". icmrindia.org. Retrieved 8 August 2016.
- ↑ "Vodafone International Holdings B.V. : Appellant(s) versus Union of India & Anr. : Respondent(s)". Courtnic.nic.in. Archived from the original (TXT) on 2015-12-26. Retrieved 8 August 2016.
- ↑ "India's 3G Auction Ends; Operator And Circle-Wise Results". MediaNama. Retrieved 8 August 2016.
- ↑ [1]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Vodafone Unleashes Mad Zoozoos
- Zoozoo the new brand endorser for Vodafone Archived 2009-05-04 at the Wayback Machine
- More on Zoozoos
- Zoozoo: The new brand 'endorser' for Vodafone Archived 2009-05-01 at the Wayback Machine
- Official site of Vodafone India Archived 2010-02-17 at the Wayback Machine
- Official site of the Vodafone Group
- Hutch/Vodafone's Creative Television Commercials Archived 2010-03-06 at the Wayback Machine