ശ്രാവണപൂർണിമ
ദൃശ്യരൂപം
ശ്രാവണമാസത്തിലെ പൗർണ്ണമിയാണ് ശ്രാവണപൂർണിമ. പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിൻ വിഷിഷ്ടമായികരുതപ്പെടുന്നു. ദ്വിജന്മാരുടെ രണ്ടാം ജന്മമായി കരുതുന്ന ഉപനയനം പലവിഭാഗങ്ങൾക്കിടയിലും ശ്രാവണ പൂർണിമക്കാണ് പതിവ്. ആവണി അവിട്ടം ആഘോഷിക്കുന്നതും ഉപനയനത്തിന്റെ ഓർമക്കായി പുതിയപൂണുനൂൽ ധരിക്കുന്നതും അന്നാണ്. സാഹോദര്യത്തിന്റെ പ്രതീകമായി രാഖി കെട്ടുന്ന രക്ഷാബന്ധൻ ആചരിക്കുന്നതും ശ്രാവണപൂർണിമക്കാണ്. ശ്രാവണമാസത്തിലെ (ചിങ്ങം) തിരുവോണം ശ്രാവണപൂർണിമതന്നെ ആണ്. പക്ഷെ ഇപ്പൊൾ ഭാദ്രപദത്തിലെ പൗർണമി ക്ക് ആയിത്തീർന്നിരിക്കുന്നു. ഉത്തരേന്ത്യയിൽ നാരൽ പൂർണിമ എന്നപേരിലും ശ്രാവണപൂർണിമ ആഘോഷിക്കപ്പെടുന്നു.