ശ്രിത ശിവദാസ്
ദൃശ്യരൂപം
ശ്രിത ശിവദാസ് | |
---|---|
ജനനം | പാർവ്വതി ശിവദാസ് 14 ഏപ്രിൽ 1991 |
തൊഴിൽ | ടെലിവിഷൻ അവതാരക, അഭിനേത്രി |
സജീവ കാലം | 2010 |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശ്രിത ശിവദാസ് (14 ഏപ്രിൽ 1991). യഥാർത്ഥ പേര് പാർവ്വതി എന്നാണ്. സുഗീത് സംവിധാനം ചെയ്ത ഓർഡിനറി എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.[1]
ജീവിതരേഖ
[തിരുത്തുക]ശിവദാസിന്റേയും ഉമയുടേയു മകളായി 1991 ഏപ്രിൽ 14-ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള ഉളിയന്നൂരിൽ ജനിച്ചു.[2]കാലടിയിലെ ശ്രീ ശങ്കര കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദം നേടി. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുമ്പ് ടെലിവിഷൻ ചാനലായ കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായിരുന്നു [3]. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന മലയാളചലച്ചിത്രത്തിലെ നായികയായിരുന്നു ശ്രിത.[4]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]നമ്പർ | വർഷം | ചിത്രം | കഥാപാത്രം | സംവിധായകൻ | കൂടെ അഭിനയിച്ചവർ |
---|---|---|---|---|---|
1 | 2012 | ഓർഡിനറി | കല്യാണി | സുഗീത് | കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആൻ അഗസ്റ്റിൻ |
2 | 2012 | സീൻ 1 നമ്മുടെ വീട് | പാർവ്വതി | ഷൈജു അന്തിക്കാട് | ലാൽ, നവ്യ നായർ, തിലകൻ, ആസിഫ് അലി |
3 | 2013 | 10:30 എ.എം. ലോക്കൽ കോൾ | നിമ്മി | മനു സുധാകർ | നിഷാൻ കെ.പി., അനൂപ് ചന്ദ്രൻ, കൈലാഷ്, ലാൽ |
അവലംബം
[തിരുത്തുക]- ↑ Malayalasangeetham[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.m3db.com/node/26483
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-05-18.
- ↑ "ശ്രിത തിരക്കിലാണ്". Archived from the original on 2013-06-07. Retrieved 2013-09-26.