Jump to content

ഷിപ്പിബോ-കോണിബോ ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച പുകാൽപയിൽനിന്നുള്ള മൂന്ന് ഷിപിബോ പെൺകുട്ടികൾ.
മാഡ്രിഡിലെ മ്യൂസിയോ ഡി അമേരിക്കയിലെ ഷിപിബോ മൺപാത്രങ്ങൾ.

ഷിപ്പിബോ-കോണിബോ ജനങ്ങൾ, പെറുവിലെ ഉകായാലി നദീപ്രദേശത്തെ ആമസോൺ മഴക്കാടുകളിൽ വസിക്കുന്ന ഒരു തദ്ദേശീയ ജനതയാണ്. മുമ്പ് ഷിപ്പിബോ (ഏപ്മാൻ), കോണിബോ (ഫിഷ്മാൻ) എന്നീ രണ്ട് ഗ്രൂപ്പുകളിലായി വിഭജിക്കപ്പെട്ടിരുന്ന ഈ ജനവർഗ്ഗം ക്രമേണ വിജാതീയ വിവാഹ ബന്ധത്തിലൂടെയും ഗോത്രാചാരങ്ങളിലൂടെയും ഒരു വ്യതിരിക്ത വിഭാഗമായി മാറുകയും ഷിപ്പിബോ-കോണിബോ ജനങ്ങൾ എന്നറിയപ്പെടുകയും ചെയ്യുന്നു.[1][2]

അവലംബം

[തിരുത്തുക]
  1. Eakin, Lucile; Erwin Laurialy; Harry Boonstra (1986). "People of the Ucayali: The Shipibo and Conibo of Peru". International Museum of Cultures Publication: 62.
  2. "The Shipibo-Conibo Amazon Forest People at the Dawn of the 21st Century". Archived from the original on 2016-02-23. Retrieved 2019-01-18.
"https://ml.wikipedia.org/w/index.php?title=ഷിപ്പിബോ-കോണിബോ_ജനങ്ങൾ&oldid=3939658" എന്ന താളിൽനിന്ന് ശേഖരിച്ചത്