ആമസോൺ മഴക്കാടുകൾ
ആമസോൺ മഴക്കാടുകൾ | |
Forest | |
രാജ്യങ്ങൾ | Brazil, Peru, Colombia, Venezuela, Ecuador, Bolivia, Guyana, Suriname, France (French Guiana) |
---|---|
Part of | South America |
River | Amazon River |
Area | 5,500,000 കി.m2 (2,123,562 ച മൈ) |
തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ (Amazon rainforest). Amazonia എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ മറ്റു ഭാഷകളിലെ പേരുകൾ പോർച്ചുഗീസ്: Floresta Amazônica or Amazônia; സ്പാനിഷ്: Selva Amazónica, Amazonía അല്ലെങ്കിൽ സാധാരണയായി Amazonia; ഫ്രഞ്ച്: Forêt amazonienne; ഡച്ച്: Amazoneregenwoud) എന്നിങ്ങനെയാണ്. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉൾപ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങൾ വെനിസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. 16000 കോടി സ്പീഷിസുകളിലായി 39000 കോടി മരങ്ങളുമാണ് ഇവിടെയുള്ളത് [1]
സഹാറയിൽ നിന്നും ഉയരുന്ന പൊടി
[തിരുത്തുക]അഞ്ചരക്കോടി വർഷങ്ങളായി നിലനിൽക്കുന്ന വനമാണ് ആമസോൺ മഴക്കാടുകൾ.[2] കഴിഞ്ഞ 21000 വർഷത്തിനിടയിൽ ആമസോണിലെ സസ്യജാലത്തിന് കാര്യമായ മാറ്റങ്ങൾ വന്നതായി കരുതുന്നു. വടക്കേ ഛാഡ് ഉൾപ്പെടെയുള്ള സഹാറ മരുഭൂമിയിൽ നിന്നും ഓരോ വർഷവും 500 ലക്ഷം ടൺ പൊടി അത്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ആമസോണിൽ എത്തുന്നു. ഈ പൊടിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് ആമസോണിലെ സസ്യങ്ങൾക്ക് വളരാനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു. മഴയിൽക്കൂടിയും പ്രളയത്തിൽക്കൂടിയും ആമസോൺ നദിയിലൂടെ വർഷാവർഷം ഒഴുകിനഷ്ടപ്പെടുന്ന ഫോസ്ഫറസ് ഇതിനു തുല്യമാണു താനും.[3][4] NASA Video. സഹാറയിൽ നിന്നും പറന്നുപോകുന്ന പൊടിയെപ്പറ്റി നാസയുടെ കാലിപ്സോ ഉപഗ്രഹം പഠനം നടത്തിയിട്ടുണ്ട്. അതുപ്രകാരം 18 കോടി ടൺ പൊടിയാണ് ശരാശരി ഒരു വർഷം സഹാറയിൽ നിന്നും പുറത്തേക്ക് പറക്കുന്നത്. 15 ഡിഗ്രീ (പടിഞ്ഞാറ്) രേഖാംശത്തിലുള്ള ഈ പ്രദേശത്തുനിന്നും 2600 കിലോമീറ്ററുകളോളം താണ്ടി അത്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ, പോകുന്ന വഴിയിൽ അവിടെയും കുറെ വീഴ്ത്തി, 35 ഡിഗ്രി പടിഞ്ഞാറ് രേഖാശം വരുന്ന തെക്കേ അമേരിക്കയുടെ കിഴക്കൻ തീരത്ത് ഏതാണ്ട് 2.77 കോടി ടണ്ണോളം (ഏകദേശം 15 ശതമാനം) പൊടി ആമസോൺ മെഖലകളിലും വർഷിച്ച് ബാക്കിവരുന്ന 13 കോടി ടൺ പൊടി അന്തരീക്ഷത്തിൽ തുടരുന്നു. ഇതിൽ 4.3 കോടി ടണ്ണോളം പൊടി വടക്ക്പടിഞ്ഞാറോട്ട് പറന്ന് 75 ഡിഗ്രി പടിഞ്ഞാറ് യാത്ര ചെയ്ത് കരീബിയൻ കടലിൽ പതിക്കുന്നു.[5]
പലവർഷങ്ങളിലും ഇങ്ങനെ സഹാറയിൽ നിന്നും ഉയരുന്ന പൊടിയുടെ അളവ് വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കും. തെക്കൻ സഹാറയിൽ മഴ പെയ്യുന്ന വർഷങ്ങളിൽ അവിടെ നിന്നും ഉയരുന്ന പൊടിയുടെ അളവ് കുറവാണ്.[6]
മനുഷ്യവാസം
[തിരുത്തുക]പുരാതനകാലം മുതൽ തനെ ആമസോൺ വനങ്ങളിൽ മനുഷ്യർ താമസിച്ചിരുന്നു. 11200 വർഷം മുമ്പ് മനുഷ്യർ വസിച്ചിരുന്നതായി പര്യവേഷണങ്ങൾ സൂചിപ്പിക്കുന്നു.[7][8]
ആധുനികകാലത്ത് AD 1250 -ഓടെ മനുഷ്യർ ഇവിടെ സ്ഥിരവാസം ഉറപ്പിക്കുകയും തൽഫലമായി കാടിന്റെ പ്രകൃതത്തിൽ വ്യത്യാസം വരികയും ഉണ്ടായി.[9] ആധുനികകാല പര്യവേഷണങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകൾ അനുസരിച്ച് AD 1500 കാലഘട്ടത്തിൽ ഏതാൺ 50 ലക്ഷം ആൾക്കാർ ആമസോൺ പ്രദേശത്ത് ജീവിച്ചിരുന്നിട്ടുണ്ടാവാം എന്ന് കരുതുന്നു. 1900 ആയപ്പോഴേക്കും ഇത് 10 ലക്ഷമായി കുറയുകയും 1980 കളിൽ ഇതു വെറും 2 ലക്ഷമായി ചുരുങ്ങുകയും ചെയ്തു.
1542 -ൽ ആദ്യമായി മുഴുനീളത്തിൽ ആമസോണിലൂടെ യാത്ര ചെയ്ത യൂറോപ്പുകാരൻ ഫ്രാൻസിസ്കോ ഡി ഒറീല്ലാന ആയിരുന്നു. അദ്ദേഹം അന്ന് ആമസോൺ സംസ്ക്കാരത്തെപ്പറ്റിപ്പറഞ്ഞത് അതിശയോക്തിയായിരുന്നു എന്നു കരുതിവന്നത് ബി ബി സിയുടെ അസാധാരണ ചരിത്രങ്ങൾ ഖണ്ഡിക്കുന്നുണ്ട്. ഫ്രാൻസിസ്കോ പറഞ്ഞതുപോലെതന്നെ വളരെ സങ്കീർണ്ണമായ സസ്കാരങ്ങൾ ആമസോണിൽ കാലങ്ങളായി നിലനിന്നിരുന്നു എന്നു വേണം കരുതാൻ. ഇത്തരം സംസ്ക്കാരങ്ങൾ യൂറോപ്പിലുള്ളവർ കൊണ്ടുവന്ന വസൂരി പോലുള്ള രോഗങ്ങൾ വ്യാപിച്ച് നശിച്ച് ഇല്ലാതെയായി. ശൂന്യമായ വന്യത അല്ലായിരുന്നു ആമസോണിൽ നിലനിന്നിരുന്നത്, മറിച്ച് മനുഷ്യർ ഉണ്ടാക്കിയ സംസ്കാരമായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്ന് ബി ബി സിയുടെ പരമ്പര വ്യക്തമാക്കുന്നുണ്ട്. 2003 -ൽ പര്യവേഷണങ്ങളിൽ പുരാതനമായ വലിയ മനുഷ്യവാസങ്ങളുടെ തെളിവുകളും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിച്ചിരുന്നുവെന്നുമുള്ള കാര്യങ്ങൾ മനസ്സിലാക്കാം.[10]
ജൈവവൈവിധ്യം
[തിരുത്തുക]മഴക്കാടുകളാണ് ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങൾ, ഇതിൽത്തന്നെ ആമസോണാവട്ടേ, ഏഷ്യയിലെയും ആഫ്രിക്കയിലെയും കാടുകളേക്കാൾ ഉയർന്ന ജൈവവൈവിധ്യം ഉള്ളതുമാണ്.[11] ഈ കാടുകളിൽ മറ്റെവിടെയുമുള്ള ജീവജാലങ്ങളേക്കാൾ ജീവികൾ അടങ്ങിയിരിക്കുന്നു. അറിയപ്പെടുന്ന സസ്യജന്തുജാലങ്ങളിൽ പത്തിൽ ഒന്നും ഇവിടെയാണ് ഉള്ളത്.[12] അതായത് ലോകത്തേറ്റവും ജന്തുസസ്യജാലങ്ങൾ ഉള്ള സ്ഥലമാണ് ആമസോൺ മഴക്കാടുകൾ.
ആമസോൺ മേഖലയിൽ ഏതാണ്ട് 25 ലക്ഷം പ്രാണി സ്പീഷിസുകളും,[13] പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളും ഉണ്ട്. ഇതുവരെ കുറഞ്ഞത് 40000 തരം സസ്യങ്ങൾ, 2,200 തരം മീനുകൾ, [14] 1,294 പക്ഷികൾ, 427 സസ്തനികൾ, 428 ഉഭയജീവികൾ, 378 ഉരഗങ്ങൾ എന്നിവയെ ഇവിടെ നിന്നും ശാസ്ത്രീയമായി വർഗ്ഗീകരിച്ചിട്ടുണ്ട്.[15] ലോകത്തു കാണുന്ന അഞ്ചുതരം പക്ഷികളിൽ ഒന്ന് ആമസോൺ മഴക്കാടുകളിലാവും, അതുപോലെ തന്നെ അഞ്ചിൽ ഒന്ന് തരം മൽസ്യങ്ങളും ഇവിടത്തെ പുഴകളിലാണ് ഉണ്ടാവുക. 96660 നും 128843 നും ഇടയിൽ അകശേരുകികൾ ബ്രസീലിൽ മാത്രം ഉണ്ടെന്നാണു കണക്ക്.[16]
ലോകത്തേറ്റവും കൂടുതൽ സസ്യവൈവിധ്യമുള്ള ഇടമാണ് ആമസോൺ കാടുകൾ. 2001 -ലെ ഒരു പഠനപ്രകാരം 62 ഏക്കർ ഇക്വഡോറിലെ മഴക്കാടുകളിൽ 1100 -ലേറെ തരം മരങ്ങൾ തന്നെ ഉണ്ട്.[17] 1999 -ലെ ഒരു പഠനത്തിൽ ഒരു ചതുരശ്ര കിലോമീറ്റർ (247 ഏക്കർ) ആമസോൺ കാട്ടിൽ 90790 ടൺ ജീവനുള്ള സസ്യങ്ങൾ ഉണ്ടത്രേ. ഒരു ഹെക്ടറിൽ ശരാശരി 365 (± 47) ടണ്ണോളമാണ് ആമസോൺ പ്രദേശത്തെ സസ്യാവശിഷ്ടം.[18] ഇന്നേവരെ ഏതാണ്ട് 438000 തരം സാമ്പത്തിക-സാമൂഹ്യ പ്രാധാന്യമുള്ള സസ്യവർഗ്ഗങ്ങളെ ഇവിടെ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ധാരാളം സ്പീഷിസുകളെ കണ്ടെത്താനും രേഖപ്പെടുത്താനും ബാക്കിയുണ്ട് താനും.[19] ആകെ 16000 സ്പീഷിസ് മരങ്ങൾ ഈ പ്രദേശത്ത് ഉണ്ടെന്നാണ് നിഗമനം.[1]
മഴക്കാട്ടിലെ മരങ്ങളുടെ പച്ച ഇലകളുടെ അളവ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സൂര്യപ്രകാശം പരമാവധി കിട്ടുന്ന കാലത്ത് ഇലച്ചാർത്തുകൾ വളരെയേറെയുണ്ടാവും, മേഘം മൂടിയ നനഞ്ഞ കാലത്ത് ഇല പൊഴിക്കുകയും ചെയ്യും. ഈ മാറ്റങ്ങൾ വഴിയാണ് പ്രകാശസംശ്ലേഷണവും ശ്വസനവും വഴി കാർബൺ ബാലൻസ് നിലനിർത്തുന്നത്..[20]
ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോൺ മഴക്കാടുകൾ. ഇരപിടിയന്മാരിൽ വലിയവർ കരയിൽ കറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാക്കൊണ്ട എന്നിവരും, വെള്ളത്തിൽ ഇരയെ ബോധം കെടുത്താനും കൊല്ലാനോ പോലും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും ഉണ്ട്.[21]കൊടിയ വിഷം ഉള്ള അമ്പു തവളകൾ മാരകമായ lipophilic ആൽക്കലോയ്‌ഡ് ശരീരത്തിൽ നിന്നും പുറപ്പെടുവിക്കും. ഇവ കൂടാതെ ധാരാളം പരാന്നഭോജികളായ ജീവികളും രോഗം പരത്തുന്നവയും ഉണ്ട്. പേവിഷം പരത്താൻ കഴിവുള്ള വാമ്പയർ വവ്വാലുകളും ഇവയിൽ പെടുന്നു.[22] മലേറിയ, മഞ്ഞപ്പനി, ഡെംഗിപ്പനി എന്നിവയും ആമസോൺ പ്രദേശത്ത് പിടിപെടാം.
-
കടിച്ചാൽ കഠിനമായ വേദന ഉണ്ടാക്കുന്ന ബുള്ളറ്റ് ഉറുമ്പ്
-
യാസുനി ദേശീയോദ്യാനത്തിൽ കളിമണ്ണു തിന്നുന്ന തത്തകൾ.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Field Museum scientists estimate 16,000 tree species in the Amazon". Field Museum. 17 October 2013. Archived from the original on 2019-12-07. Retrieved 18 October 2013.
- ↑ Morley, Robert J. (2000). Origin and Evolution of Tropical Rain Forests. Wiley. ISBN 0-471-98326-8.
- ↑ "Dust to gust Archived 2021-05-07 at the Wayback Machine.". EurekAlert!. AAAS. 28 Dec 2006. URL accessed 2006-12-29.
- ↑ Koren, Ilan; et al. (2006). "The Bodélé depression: a single spot in the Sahara that provides most of the mineral dust to the Amazon forest (abstract)". Environmental Research Letters. 1 (1). Institute of Physics and IOP Publishing Limited: 014005. Bibcode:2006ERL.....1a4005K. doi:10.1088/1748-9326/1/1/014005. Retrieved 2007-01-01.
- ↑ NASA 2015-02-22 NASA Satellite Reveals How Much Saharan Dust Feeds Amazon's Plants
- ↑ "Desert Dust Feeds Amazon Forests - NASA Science". nasa.gov.
- ↑ Roosevelt, A. C.; da Costa, M. Lima; Machado, C. Lopes; Michab, M.; Mercier, N.; Valladas, H.; Feathers, J.; Barnett, W.; da Silveira, M. Imazio; Henderson, A.; Sliva, J.; Chernoff, B.; Reese, D. S.; Holman, J. A.; Toth, N.; Schick, K. (April 19, 1996). "Paleoindian Cave Dwellers in the Amazon: The Peopling of the Americas". Science. 272 (5260): 373–384. Bibcode:1996Sci...272..373R. doi:10.1126/science.272.5260.373.
- ↑ Heckenberger, Michael J.; Kuikuro, Afukaka; Kuikuro, Urissapá Tabata; Russell, J. Christian; Schmidt, Morgan; Fausto, Carlos; Franchetto, Bruna (September 19, 2003). "Amazonia 1492: Pristine Forest or Cultural Parkland?". Science. 301 (5640): 1710–1714. Bibcode:2003Sci...301.1710H. doi:10.1126/science.1086112. PMID 14500979.
- ↑ Heckenberger, Michael J.; Kuikuro, Afukaka; Kuikuro, Urissapá Tabata; Russell, J. Christian; Schmidt, Morgan; Fausto, Carlos; Franchetto, Bruna (September 19, 2003). "Amazonia 1492: Pristine Forest or Cultural Parkland?". Science. 301 (5640): 1710–1714. Bibcode:2003Sci...301.1710H. doi:10.1126/science.1086112. PMID 14500979.
- ↑ Heckenberger, M.J.; Kuikuro, A; Kuikuro, UT; Russell, JC; Schmidt, M; Fausto, C; Franchetto, B (September 19, 2003), "Amazonia 1492: Pristine Forest or Cultural Parkland?", Science, vol. 301, no. 5640 (published 2003), pp. 1710–14, Bibcode:2003Sci...301.1710H, doi:10.1126/science.1086112, PMID 14500979
- ↑ Turner, I.M. 2001. The ecology of trees in the tropical rain forest. Cambridge University Press, Cambridge. ISBN 0-521-80183-4
- ↑ "Amazon Rainforest, Amazon Plants, Amazon River Animals". World Wide Fund for Nature. Archived from the original on 2008-05-12. Retrieved May 6, 2008.
- ↑ "Photos / Pictures of the Amazon Rainforest". Travel.mongabay.com. Archived from the original on 2008-12-17. Retrieved December 18, 2008.
- ↑ James S. Albert; Roberto E. Reis (March 8, 2011). Historical Biogeography of Neotropical Freshwater Fishes. University of California Press. p. 308. Archived from the original on 2011-06-30. Retrieved June 28, 2011.
- ↑ Da Silva, Jose Maria Cardoso; et al. (2005). "The Fate of the Amazonian Areas of Endemism". Conservation Biology. 19 (3): 689–694. doi:10.1111/j.1523-1739.2005.00705.x.
- ↑ Lewinsohn, Thomas M.; Paulo Inácio Prado (June 2005). "How Many Species Are There in Brazil?". Conservation Biology. 19 (3): 619–624. doi:10.1111/j.1523-1739.2005.00680.x.
- ↑ Wright, S. Joseph (October 12, 2001). "Plant diversity in tropical forests: a review of mechanisms of species coexistence". Oecologia. 130: 1–14. doi:10.1007/s004420100809.
- ↑ Laurance, William F.; Fearnside, Philip M.; Laurance, Susan G.; Delamonica, Patricia; Lovejoy, Thomas E.; Rankin-de Merona, Judy M.; Chambers, Jeffrey Q.; Gascon, Claude (June 14, 1999). "Relationship between soils and Amazon forest biomass: a landscape-scale study". Forest Ecology and Management. 118 (1–3): 127–138. doi:10.1016/S0378-1127(98)00494-0.
- ↑ "Amazon Rainforest". South AmericaTravel Guide. Archived from the original on 2008-08-12. Retrieved August 19, 2008.
- ↑ Mynenia, Ranga B.; et al. (March 13, 2007). "Large seasonal swings in leaf area of Amazon rainforests". Proceedings of the National Academy of Sciences. 104 (12): 4820–4823. Bibcode:2007PNAS..104.4820M. doi:10.1073/pnas.0611338104. PMC 1820882. PMID 17360360.
- ↑ Staff (July 2, 2007). "Piranha 'less deadly than feared'". BBC News. Archived from the original on 2007-07-07. Retrieved July 2, 2007.
- ↑ da Rosa, Elizabeth S. T.; et al. (August 2006). "Bat-transmitted Human Rabies Outbreaks, Brazilian Amazon" (PDF). Emerging Infectious Diseases. 12 (8): 1197–1202. doi:10.3201/eid1708.050929. PMC 3291204. PMID 16965697. Archived from the original (PDF) on 2008-10-29. Retrieved October 11, 2008.