ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ
(ഔദ്യോഗികമായി ഇന്ത്യൻ പ്രദേശം)
گلگت بلتستان གིལྒིཏ་བལྟིསྟན | ||
---|---|---|
| ||
Country | India | |
Established | July 1, 1970 | |
Capital | Gilgit | |
Largest city | Gilgit | |
സർക്കാർ | ||
• തരം | Self-governing territory under Pakistani control | |
• ഭരണസമിതി | Legislative assembly | |
• Governor | Pir Karam Ali Shah[1] | |
• Chief Minister | Syed Mehdi Shah[2] | |
വിസ്തീർണ്ണം | ||
• ആകെ | 72,496 ച.കി.മീ. (27,991 ച മൈ) | |
ജനസംഖ്യ (2008; est.) | ||
• ആകെ | 18,00,000 | |
• ജനസാന്ദ്രത | 25/ച.കി.മീ. (64/ച മൈ) | |
സമയമേഖല | UTC+5 (PKT) | |
ISO 3166 കോഡ് | PK-NA | |
Main languages |
| |
Assembly seats | 33[3] | |
Districts | 7 | |
Towns | 9 | |
വെബ്സൈറ്റ് | Gilgit-Baltistan Government |
ഔദ്യോഗികമായി ഇന്ത്യയുടേതും ഇന്തോ-പാക്ക് യുദ്ധാനന്തരം പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിലകപ്പെട്ടതുമായ ഏറ്റവും വടക്കുള്ള പ്രദേശമാണ് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ[4] (Urdu/Shina/Burushaski: گلگت بلتستان, Balti: གིལྒིཏ་བལྟིསྟན . മുമ്പ് വടക്കൻ പ്രദേശങ്ങൾ [5]) എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. തെക്ക് പാകിസ്താന്റെ നിയന്ത്രണത്തിലുള്ള ആസാദ് കശ്മീരുമായും, പടിഞ്ഞാറ് പാകിസ്താനിലെ ഖൈബർ പഷ്തുൺഖ്വാ പ്രവിശ്യയുമായും, വടക്ക് അഫ്ഗാനിസ്ഥാനിലെ വാഖാൻ ഇടനാഴിയുമായും, വടക്കുകിഴക്ക് ചൈനയിലെ സ്വയംഭരണപ്രദേശമായ സിൻജിയാങുമായും തെക്കുകിഴക്ക് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു-കാശ്മീർ കേന്ദ്രഭരണപ്രദേശവുമായും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ അതിർത്തി പങ്കുവെയ്ക്കുന്നു.
അവിഭക്ത കാശ്മീർ മേഖലയുടെ അവിഭാജ്യ ഘടകമായ ഗിൽഗിത്-ബാൾട്ടിസ്ഥാൻ ഇന്ത്യയും പാകിസ്താനുമായി ദീർഘകാലങ്ങളായി തുടരുന്ന അതിർത്തി സംഘർഷത്തിന്റെ ഒരു കാതലായ വിഷയമാണ്. ഈ പ്രദേശം പാകിസ്താൻ അനധികൃതമായി കൈവശം വച്ചുപോരുന്നതും ആസാദ് കാശ്മീർ എന്നു പേരിട്ടു വിളിക്കുന്നതുമായ കാശ്മീർ ഭാഗവുമായി അതിർത്തി പങ്കിടുന്നു. ഈ പ്രദേശവും പാകിസ്താൻ നിയന്ത്രണത്തിലുള്ള മറ്റു കാശ്മീർ മേഖലകളേയും ഒന്നാകെ ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും “പാകിസ്താൻ നിയന്ത്രണത്തിലുള്ള കാശ്മീർ” എന്ന പേരിൽ നിർവചിക്കുന്നു.[6][7] ആസാദ് കാശ്മീർ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഏകദേശം ആറിരട്ടി വലിപ്പമുള്ളതാണ് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രദേശം.[8] തെക്കുഭാഗത്ത് ഇത് ഇന്ത്യൻ നിയന്ത്രണത്തിലുള്ള അവശിഷ്ട ജമ്മു കാശ്മീർ കേന്ദ്ര ഭരണ പ്രദേശവുമായും വെടിനിർത്തൽ രേഖയുമായും വേർതിരിക്കപ്പെടുന്നു.
ഇന്നത്തെ ഗിൽജിത്-ബാൾട്ടിസ്ഥാന്റെ പ്രദേശം 1970 ൽ "നോർത്തേൺ ഏരിയാസ്" എന്ന പേരിൽ ഒരു പ്രത്യേക ഭരണവിഭാഗമായി മാറ്റപ്പെട്ടു. മുൻകാല ഗിൽജിറ്റ് ഏജൻസി, ബാൾട്ടിസ്ഥാൻ ജില്ല, അനവധി ചെറു മുൻ നാട്ടുരാജ്യങ്ങൾ എന്നിവയുടെ ഒരു സംയോജനമായാണ് ഇത് രൂപീകരിക്കപ്പെട്ടത്. ഇവയിൽ വലിപ്പമേറിയത് ഹൻസയും നഗറുമാണ്.[9] ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ ജനങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2009 ൽ പരിമിതമായ സ്വയംഭരണം അനുവദിക്കപ്പെട്ട ഈ പ്രദേശത്തെ പാകിസ്താൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഒപ്പിട്ട ഒരു സ്വയംഭരണ ഉത്തരവ് പ്രകാരം ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ പ്രദേശത്തിന്റെ യഥാർത്ഥ അധികാരം മുഖ്യമന്ത്രി, തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി എന്നിവയേക്കാളുപരി ഗവർണറിലാണ് നിഷിപ്തമായിരിക്കുന്നത്.[10][11] ഗിൽഗിത്-ബാൾട്ടിസ്ഥാൻ പ്രദേശത്തെ ജനതയിൽ ഒരു വിഭാഗം കശ്മീരുമായുള്ള പുനഃസംയോജനത്തെ എതിർക്കുകയും പാകിസ്താനുമായി ലയിച്ച് ഒരു പ്രത്യേകമായ അഞ്ചാമത്തെ പ്രവിശ്യയാകുവാൻ ആഗ്രഹിക്കുന്നുവെങ്കിലും[12][13] യുഎൻ പ്രമേയമനുസരിച്ച് മുഴുവൻ കശ്മീർ പ്രശ്‌നവും പരിഹരിക്കണമെന്ന ആവശ്യത്തെ ഇത് അപകടത്തിലാക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ലയന ആവശ്യങ്ങളെ തള്ളിക്കളയുന്നു.[14]
72,971 ചതുരശ്ര കിലോമീറ്റർ (28,174 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ ഭൂരിഭാഗവും പർവതപ്രദേശമാണ്.[15] ഈ പ്രദേശത്തെ ജനസംഖ്യ 1,800,000 ആയി 2015 ൽ കണക്കാക്കപ്പെട്ടിരിക്കുന്നു.[9] തലസ്ഥാനമായ ഗിൽഗിത് നഗരത്തിലെ ജനസംഖ്യ 216,760 ആയി കണക്കാക്കപ്പെടുന്നു. "എയിറ്റ് തൌസന്റേർസിൽ" (സമുദ്രനിരപ്പിൽ നിന്ന് 8,000 മീറ്ററിലധികം (26,247 അടി) ഉയരമുള്ളതും സമീപ കൊടുമുടികളിൽ നിന്ന് സ്വതന്ത്രമായി നിലകൊള്ളുന്നതുമായ 14 പർവതങ്ങളെ ഇന്റർനാഷണൽ മൗണ്ടെനിറിംഗ് ആൻഡ് ക്ലൈംബിംഗ് ഫെഡറേഷൻ അഥവാ UIAA "എയിറ്റ് തൌസന്റേർസ്” ആയി അംഗീകരിക്കുന്നു) അഞ്ചെണ്ണവും 7,000 മീറ്ററിലധികം (23,000 അടി) മുകളിലുള്ളതുമായ അമ്പതിലധികം കൊടുമുടികളും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ സ്ഥിതിചെയ്യുന്നു. ധ്രുവപ്രദേശങ്ങൾക്ക് വെളിയിലുള്ള ലോകത്തിലെ ഏറ്റവും ദീർഘമായ മൂന്ന് ഹിമാനികൾ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ കാണപ്പെടുന്നു. പ്രധാന ടൂറിസം പ്രവർത്തനങ്ങളിൽ ട്രെക്കിംഗും പർവതാരോഹണവുമാണ്. ഇവ പ്രാധാന്യത്തോടെ വളരുകയും ചെയ്യുന്നു.
ആദ്യകാല ചരിത്രം
[തിരുത്തുക]ഗിൽജിത്-ബാൾട്ടിസ്ഥാനിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ കാണപ്പെടുന്ന കൽക്കൊത്തുപണികൾ, പ്രത്യേകിച്ച് ഹൻസയിലെ പാസു ഗ്രാമത്തിൽ കണ്ടെത്തിയവയിൽനിന്നുള്ള സൂചനകളനുസരിച്ച് ബിസി 2000 മുതൽ ഇവിടെ മനുഷ്യ സാന്നിധ്യമുണ്ടായിരുന്നതായാണ്.[16] ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യാധിവാസത്തിനുശേഷമുള്ള അടുത്ത ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഈ പ്രദേശത്ത് ബാൾട്ടിസ്ഥാനിലെ ബാൾട്ടി ജനതയുടെ പൂർവ്വഗാമികളായി ടിബറ്റുകാർ അധിവസിച്ചിരുന്നു. ഇന്ന് ബാൾട്ടിസ്ഥാൻ ലഡാക്കുമായി ഭൗതികമായും സാംസ്കാരികമായും സമാനത പുലർത്തുന്നു (മതപരമായി അല്ലെങ്കിലും). പ്രധാനമായും പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ദർദ് ജനത കാണപ്പെടുന്നത്. ഗിൽജിറ്റ്, ചിലാസ്, അസ്റ്റോർ, ഡയാമിർ എന്നിവിടങ്ങളിലെ ഷിന ഭാഷ സംസാരിക്കുന്ന ആളുകളാണ് ഈ ഇവർ. അതേസമയം ഹൻസയിലും ഉപരി പ്രദേശങ്ങളിലും ബുറുഷാസ്കി, ഖോവാർ ഭാഷകൾ സംസാരിക്കുന്നവർക്കാണു പ്രാമുഖ്യം. ഹെറോഡൊട്ടസ്, നെർച്ചസ്, മെഗാസ്തീനസ്, പ്ലിനി, ടോളമി എന്നിരുടെ എഴുത്തുകൾ, പുരാണങ്ങളിലെ ഭൂമിശാസ്ത്രപരമായ പട്ടിക എന്നിവയിലും ദർദ് ജനതയെക്കുറിച്ചു പരാമർശിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ബോൺ മതത്തിന്റെ അനുയായികളായിരുന്നുവെങ്കിലും രണ്ടാം നൂറ്റാണ്ടിൽ അവർ ബുദ്ധമതമാണു പിന്തുടർന്നത്.
399 നും 414 നും ഇടയിൽ, ചൈനീസ് ബുദ്ധ തീർത്ഥാടകനായ ഫാഹിയാൻ ഗിൽജിറ്റ്-ബാൾട്ടിസ്ഥാൻ സന്ദർശിച്ചു, അതേസമയം ആറാം നൂറ്റാണ്ടിൽ സോമാന പലോള (വിശാല ഗിൽജിറ്റ്-ചിലാസ്) ഒരു അജ്ഞാത രാജാവാണ് ഭരിച്ചിരുന്നത്. 627 നും 645 നും ഇടയിൽ, ചൈനീസ് ബുദ്ധ തീർത്ഥാടകനായ ഹുയാൻസാങ് അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള തീർത്ഥാടനമദ്ധ്യേ ഈ പ്രദേശത്തുകൂടി സഞ്ചരിച്ചിരുന്നു.
താങ് രാജവംശത്തിൽ നിന്നുള്ള ചൈനീസ് പുരാരേഖകനുസരിച്ച്, 600 നും 700 നും ഇടയിൽ, ഈ പ്രദേശം ഭരിച്ചിരുന്നത് ബോലു (ചൈനീസ്: 勃律പിൻയിൻ: bólǜ) എന്നറിയപ്പെട്ടിരുന്ന ബുദ്ധമത രാജവംശമാണ്. പലോള, പടോള, ബലൂർ എന്നിങ്ങനെയും ലിപ്യന്തരണപ്പെടുത്താം. ഇത് ബ്രഹ്മി ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന പാലോള സാഹി രാജവംശമാണെന്ന് വിശ്വസിക്കപ്പെടുന്നു. അവർ വജ്രയാന ബുദ്ധമതത്തിന്റെ അനുയായികളായിരുന്നു. അക്കാലത്ത്, ഗിൽജിറ്റിനെ സൂചിപ്പിക്കാൻ ലിറ്റിൽ പാലോള (ചൈനീസ്: 大勃律) എന്ന പദവും ബാൾട്ടിസ്ഥാനെ സൂചിപ്പിക്കാൻ ഗ്രേറ്റ് പലോള (ചൈനീസ്: 大勃律) എന്ന പദവും ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും ഇതേക്കുറിച്ചുള്ള രേഖകൾ തികച്ചും അവ്യക്തമാണ്.
600-കളുടെ മധ്യത്തിൽ മേഖലയിലെ താങ് സൈനിക പ്രചാരണങ്ങൾ കാരണമായുള്ള പടിഞ്ഞാറൻ തുർക്കിക് ഖഗാനേറ്റിന്റെ പതനത്തെത്തുടർന്ന് ഗിൽഗിറ്റ് ചൈനീസ് പരമാധികാരത്തിൻ കീഴിലായി. 600-കളുടെ അവസാനത്തിൽ, ഉദിച്ചുയർന്ന ടിബറ്റൻ സാമ്രാജ്യം ചൈനയിൽ നിന്ന് ഈ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. എന്നിരുന്നാലും, ഉമയ്യാദ് കാലിഫേറ്റിന്റെയും പടിഞ്ഞാറ് അബ്ബാസിഡ് കാലിഫേറ്റിന്റെയും വർദ്ധിച്ചുവരുന്ന സ്വാധീനത്തെ അഭിമുഖീകരിച്ച ടിബറ്റുകാർ ഇസ്ലാമിക കാലിഫേറ്റുകളുമായി സഖ്യമുണ്ടാക്കാൻ നിർബന്ധിതരായിത്തീർന്നു. 700-കളുടെ മദ്ധ്യംവരെ ചൈനീസ്, ടിബറ്റൻ സേനകളും അതത് സാമന്ത രാജ്യങ്ങളും ഈ പ്രദേശത്തെ ആധിപത്യത്തിനുവേണ്ടി മത്സരിച്ചു. ഗിൽഗിറ്റിലെ ഭരണാധികാരികൾ താങ് ചൈനക്കാരുമായി സഖ്യമുണ്ടാക്കുകയും അവരുടെ സഹായത്തോടെ അറബികളെ തടഞ്ഞുനിർത്തുകയും ചെയ്തു.
644 നും 655 നും ഇടയിൽ, നവസുരേന്ദ്രാദിത്യ-നന്ദിൻ ഗിൽജിറ്റിലെ പലോള സാഹി രാജവംശത്തിന്റെ ഭരണാധികാരിയായി. ഡാനിയോർ ശിലാ ലിഖിതങ്ങൾ ഉൾപ്പെടെ നിരവധി സംസ്‌കൃത മുദ്രണങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്തുനിന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. 600 കളുടെ അവസാനത്തിലും 700 കളുടെ തുടക്കത്തിലും ജയമംഗളവിക്രമാദിത്യ-നന്ദിൻ ഗിൽഗിറ്റിന്റെ രാജാവായിരുന്നു.
ചൈനീസ് രാജസദസിലെ രേഖകൾ പ്രകാരം, യഥാക്രമം 717 ലും 719 ലും ഗ്രേറ്റ് പലോളയിലെ (ബാൾട്ടിസ്ഥാൻ) ഒരു ഭരണാധികാരിയുടെ പ്പ്രതിനിധിസംഘത്തിൽപ്പെട്ട സു-ഫു-ഷെ-ലി-ജി-ലി-നി (Chinese: 蘇弗舍利支離泥; pinyin: sūfúshèlìzhīlíní) എന്ന പേരുള്ള വ്യക്തി ചൈനീസ് രാജസഭയിലെത്തിയിരുന്നു. കുറഞ്ഞത് 719/720 ആയപ്പോഴേക്കും ലഡാക്ക് (മാർഡ്) ടിബറ്റൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. അപ്പോഴേക്കും ബാൾട്ടിസ്ഥാനിൽ ബുദ്ധമതം നിലവിലുണ്ടായിരുന്നതോടൊപ്പം സംസ്കൃതം ലിഖിത ഭാഷയുമായിരുന്നു.
720-ൽ സുരേന്ദ്രദിത്യയുടെ (ചൈനീസ്: 蘇 麟 陀 之 之; പിൻയിൻ: സാലന്റുഷ്യാ) പ്രതിനിധി സംഘം ചൈനീസ് രാജസഭയിലെത്തി. ചൈനീസ് രേഖകൾ അദ്ദേഹത്തെ ഗ്രേറ്റ് പലോളയിലെ രാജാവ് എന്നാണ് വിശേഷിപ്പിച്ചത്; എന്നിരുന്നാലും, ബാൾട്ടിസ്ഥാൻ അക്കാലത്ത് ഗിൽജിറ്റ് ഭരണത്തിൻ കീഴിലായിരുന്നോ എന്നത് അവ്യക്തമാണ്. ചൈനീസ് ചക്രവർത്തി കാഷ്മീറിലെ ഭരണാധികാരിയായ ചന്ദ്രപിദയ്ക്ക് ("Tchen-fo-lo-pi-li"), "കാഷ്മീറിലെ രാജാവ്" എന്ന സ്ഥാനപ്പേര് നൽകി. 721/722 ആയപ്പോഴേക്കും ബാൾട്ടിസ്ഥാൻ ടിബറ്റൻ സാമ്രാജ്യത്തിന്റെ സ്വാധീനത്തിൻകീഴിലായിത്തീർന്നു.
721–722 ൽ ടിബറ്റൻ സൈന്യം ഗിൽജിറ്റിനെയോ ബ്രൂഷയെയോ (യാസിൻ വാലി) പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയത്തിൽ കലാശിച്ചു. ഈ സമയം, ചൈനീസ് രേഖകളനുസരിച്ച്, ലിറ്റിൽ പലോളയിലെ രാജാവ് മോ-ചിംഗ്-മാംഗ് ആയിരുന്നു (Chinese: 沒謹忙; pinyin: méijǐnmáng). ടിബറ്റുകാർക്കെതിരെ സൈനിക സഹായം ആവശ്യപ്പെട്ട് അദ്ദേഹം താങ് രാജസഭ സന്ദർശിച്ചിരുന്നു. 723 നും 728 നും ഇടയിലുള്ള കാലഘട്ടത്തിൽ കൊറിയൻ ബുദ്ധമത തീർത്ഥാടകനായ ഹൈക്കോ ഈ പ്രദേശത്തുകൂടി കടന്നുപോയി. 737/738 ൽ മെ ആഗ്റ്റ്സോം ചക്രവർത്തിയുടെ മന്ത്രി ബെൽ കൈസാങ് ഡോങ്‌റ്റ്സാബിന്റെ നേതൃത്വത്തിലുള്ള ടിബറ്റൻ സൈന്യം ലിറ്റിൽ പലോളയുടെ നിയന്ത്രണം ഏറ്റെടുത്തു. 747 ആയപ്പോഴേക്കും കൊറിയൻ വംശജനായ കമാൻഡർ ഗാവോ ക്സി സിയാൻഷിയുടെ നേതൃത്വത്തിൽ ചൈനീസ് സൈന്യം ലിറ്റിൽ പലോളയെ തിരിച്ചുപിടിച്ചു. അനന്തരം 753-ൽ സൈനിക ഗവർണർ ഫെങ് ചാങ്‌ക്വങ്ങിന്റെ നേതൃത്വത്തിൻകീഴിലുള്ള ചൈനീസ് സൈന്യം ഗ്രേറ്റ് പലോള പിടിച്ചടക്കി. എന്നിരുന്നാലും, 755 ആയപ്പോഴേക്കും, ആൻ ലുഷാൻ കലാപത്തെത്തുടർന്ന്, താങ് ചൈനീസ് സൈന്യം അവിടെനിന്നു പിൻവാങ്ങി. പിന്നീടൊരിക്കലും മധ്യേഷ്യയിലോ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനു ചുറ്റുമുള്ള പ്രദേശങ്ങളിലോ സ്വാധീനം ചെലുത്താൻ അവർക്കു കഴിഞ്ഞതുമില്ല. ഈ പ്രദേശത്തിന്റെ നിയന്ത്രണം ടിബറ്റൻ സാമ്രാജ്യത്തിനുമേൽ വന്നുചേർന്നു. ഈ പ്രദേശത്തെ ബ്രൂഷ എന്നാണ് അവർ വിശേഷിപ്പിച്ചത്, ഇത് ഇന്നത്തെ ഉപയോഗത്തിലുള്ള "ബുറുഷോ" എന്ന പേരുമായി പൊരുത്തപ്പെടുന്ന ഒരു സ്ഥലനാമമാണ്. ഈ പ്രദേശത്തിന്റെ ടിബറ്റൻ നിയന്ത്രണം എ.ഡി 800-കളുടെ അവസാനം വരെ നീണ്ടുനിന്നിരുന്നു.
ഏഴാം നൂറ്റാണ്ടിൽ സോറാസ്ട്രിയൻ മതം പിന്തുടരുന്ന തുർക്കിക് ഗോത്രക്കാർ ഗിൽജിറ്റിൽ എത്തുകയും ഗിൽജിറ്റിൽ ട്രാഖൻ രാജവംശം സ്ഥാപിക്കുകയും ചെയ്തു.
മധ്യകാല ചരിത്രം
[തിരുത്തുക]പതിനാലാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള സൂഫി മുസ്ലീം മതപ്രബോധകർ ബാൾട്ടിസ്ഥാനിൽ ഇസ്ലാമിനെ പരിചയപ്പെടുത്തി. കശ്മീർ വഴി ഇവിടേയ്ക്കു വന്ന മിർ സയ്യിദ് അലി ഹമദാനിയായിരുന്നു ഇവരിൽ പ്രശസ്തൻ. അതേ നൂറ്റാണ്ടിൽ തുർക്കിക് തർഖാൻ ഭരണാധികാരികളിലൂടെ ഇസ്‌ലാം ഗിൽഗിറ്റ് മേഖലയിൽ പ്രവേശിച്ചു. പല പ്രാദേശിക ഭരണാധികാരികളും ഭരണം നടത്തിയ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ ഭരണാധികാരികളിൽ പ്രശസ്തർ സ്കാർഡുവിലെ മക്പോൺ രാജവംശവും ഹൻസയിലെ രാജാക്കന്മാരുമായിരുന്നു. സ്കാർഡുവിലെ മൿപോണുകൾ പ്രത്യേകിച്ച് മുഗൾ രാജസദസുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന അലി ഷേർ ഖാൻ അഞ്ചാന്റെ കാലഘട്ടത്തിൽ ഗിൽജിത്-ബാൾട്ടിസ്ഥാനുമായി ചിത്രാളിനേയും ലഡാക്കിനേയും കൂട്ടിച്ചേർത്തു. അഞ്ചൻ കാലഘട്ടത്തിൽ മേഖല സമൃദ്ധി കൈവരുത്തുകയും കല, കായികം, വാസ്തുവിദ്യ വൈവിധ്യം എന്നിവ ആസ്വദിക്കുകയും ചെയ്തു. ഗിൽഗിത് മേഖലയിലേക്ക് പോളോയെ പരിചയപ്പെടുത്തിയ അദ്ദേഹം ചിത്രാളിൽ നിന്ന് ഇന്ത്യൻ സംഗീതം പഠിക്കാൻ ഒരു കൂട്ടം സംഗീതജ്ഞരെ ദില്ലിയിലേക്ക് അയച്ചിരുന്നു. മുഗൾ വാസ്തുവിദ്യ ഈ പ്രദേശത്തെ വാസ്തുവിദ്യയെയും സ്വാധീനിച്ചു.
പിൽക്കാലത്ത് അഞ്ചന്റെ പിൻഗാമികളിലൊരാളായിരുന്ന അബ്ദൽ ഖാൻ ഈ പ്രദേശത്തു വലിയ സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും ബാൾട്ടിസ്ഥാനിലെ ജനപ്രിയ സാഹിത്യത്തിൽ "മിസോസ്" "മാൻ-ഈറ്റർ" എന്ന വിളിപ്പേരിൽ അദ്ദേഹം ഇപ്പോഴും ഇരുണ്ട വ്യക്തിയായി ജീവിക്കുന്നു. അവസാന മക്‌പോൺസ് രാജയായിരുന്ന അഹമ്മദ് ഷാ, 1811–1840 കാലഘട്ടത്തിൽ ബാൾട്ടിസ്ഥാൻ മുഴുവനായി ഭരിച്ചു. ഗിൽഗിത്, ചിത്രാൾ, ഹൻസ എന്നീ പ്രദേശങ്ങൾ ഇതിനകം തന്നെ മൿപോണുകളിൽ നിന്ന് സ്വതന്ത്രമായിരുന്നു.
ഗിൽഗിത്തിലെ അവസാന കുപ്രസിദ്ധ സേഛാധിപതിയായിരുന്ന ശ്രീബാദത്ത്[17][18] നാടുനീങ്ങുന്നതിനുമുമ്പ് ഒരു കൂട്ടം ഷിൻ ജനങ്ങൾ ഗിൽഗിത് ദർദിസ്ഥാനിൽ നിന്ന് കുടിയേറുകയും ദ്രാസ്, ഖർമാംഗ് പ്രദേശങ്ങളിൽ താമസമാക്കുകയും ചെയ്തിരുന്നു. ആ ഡാർദിക് ജനതയുടെ പിൻഗാമികളെ ഇന്നും കണ്ടെത്താൻ കഴിയും, മാത്രമല്ല അവരുടെ ഡാർദിക് സംസ്കാരവും ഷിന ഭാഷയും ഇപ്പോഴും നിലനിർത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു.
ആധുനിക ചരിത്രം
[തിരുത്തുക]ഡോഗ്ര ഭരണം
[തിരുത്തുക]1839 നവംബറിൽ ഗുലാബ് സിങ്ങിനോട് കൂറ് പുലർത്തുന്ന ഡോഗ്ര കമാൻഡർ സോറവാർ സിംഗ് ബാൾട്ടിസ്ഥാനെതിരെ പ്രചാരണം ആരംഭിച്ചു.[20] 1840 ആയപ്പോഴേക്കും അദ്ദേഹം സ്കാർഡു കീഴടക്കുകയും അതിന്റെ ഭരണാധികാരിയായ അഹ്മദ് ഷായെ പിടികൂടുകയും ചെയ്തു. പടിഞ്ഞാറൻ ടിബറ്റിലേക്കുള്ള മിന്നലാക്രണത്തിൽ സോറവാർ സിങ്ങിനൊപ്പം ചേരാൻ ഇത് അഹ്മദ് ഷായെ നിർബന്ധിതനാക്കി. അതേസമയം, സ്കാർഡുവിലെ അഡ്മിനിസ്ട്രേറ്ററായി (താനദാർ) ഭഗവാൻ സിങ്ങ് നിയമിക്കപ്പെട്ടു. എന്നാൽ അടുത്ത വർഷം, റോണ്ടുവിലെ അലി ഖാൻ, ഷിഗാറിലെ ഹൈദർ ഖാൻ, ഖാപ്ലുവിൽ നിന്നുള്ള ദൌലത്ത് അലി ഖാൻ എന്നിവർ ബാൾട്ടിസ്ഥാനിലെ ഡോഗ്രകൾക്കെതിരെ വിജയകരമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും ഡോഗ്ര കമാൻഡർ ഭഗവാൻ സിങ്ങിനെ പിടികൂടുകയും ചെയ്തു.
1842 ൽ ഡോഗ്ര കമാൻഡറായിരുന്ന വസീർ ലഖ്പത്, ഇൽകാർത്താക്ഷോയിൽ നിന്നുള്ള അലി ഷേർ ഖാന്റെ (മൂന്നാമൻ) സജീവ പിന്തുണയോടെ രണ്ടാം തവണ ബാൾട്ടിസ്ഥാൻ കീഴടക്കി. ഖാർഫോചോ കോട്ട രക്തരൂക്ഷിതമായ ഒരു ആക്രണത്തിലൂടെ പിടിച്ചെടുക്കപ്പെട്ടു. ഡോഗ്രാസിനെതിരായ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായ ഷിഗാറിൽ നിന്നുള്ള ഹൈദർ ഖാൻ ജയിലിലടയ്ക്കപ്പെടുകയും തടവിൽ മരണമടയുകയും ചെയ്തു. ഗോസാൻ ബാൾട്ടിസ്ഥാനിലെ അഡ്മിനിസ്ട്രേറ്ററായി (താനദാർ) നിയമിക്കപ്പെടുകയും 1860 വരെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രദേശം മുഴുവനായി സിഖുകാരുടെയും പിന്നീട് ഡോഗ്രകളുടെയും കീഴിലായിത്തീർന്നു.
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ സിഖുകാർ പരാജയപ്പെട്ടതിനുശേഷം, ഈ പ്രദേശം ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ ഭാഗമായിത്തീരുകയും 1846 മുതൽ ഇത് ഡോഗ്രാസിന്റെ ഭരണത്തിൻ കീഴിൽ തുടരുകയും ചെയ്തു. ഗിൽഗിറ്റിലെ ജനസംഖ്യ കശ്മീരികളിൽ നിന്ന് വംശീയമായി വ്യത്യസ്തമാണെന്ന് സ്വയം ഗ്രഹിക്കുകയും കശ്മീർ ഭരണകൂടം തങ്ങളെ ഭരിക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്തില്ല. 1947 നവംബർ 1 വരെ ബ്രിട്ടീഷുകാർ ചില പ്രദേശങ്ങൾ താൽക്കാലികമായി പാട്ടത്തിനെടുത്തുവെങ്കിലും ഈ പ്രദേശം നാട്ടുരാജ്യത്തിന്റെ ഭാഗമായി തുടർന്നു.
ആദ്യ കാശ്മീർ യുദ്ധം
[തിരുത്തുക]പാകിസ്താന്റെ സ്വാതന്ത്ര്യത്തിനുശേഷം ജമ്മു കശ്മീർ തുടക്കത്തിൽ ഒരു സ്വതന്ത്ര രാജ്യമായിത്തന്നെ തുടർന്നു. പിന്നീട് 1947 ഒക്ടോബർ 22 ന് പാകിസ്താന്റെ പിന്തുണയുള്ള ആദിവാസി പൗരസേന അതിർത്തി കടന്ന് ജമ്മു കശ്മീരിലേയ്ക്കു പ്രവേശിച്ചു. പ്രാദേശിക ആദിവാസി പൗരസേനകളും പാകിസ്താൻ സായുധ സേനയും ശ്രീനഗറിനെ കീഴടക്കാൻ നീങ്ങിയെങ്കിലും ഉറിയിലെത്തിയപ്പോൾ പ്രതിരോധ സേനയെ നേരിട്ടു. സഹായത്തിനായി ഹരി സിംഗ് ഇന്ത്യയോട് അപേക്ഷിക്കുകയും ലയന ഉടമ്പടിയിൽ ഒപ്പിടുകയും ചെയ്തു. ഗിൽഗിറ്റിന്റെ ജനസംഖ്യ ഇന്ത്യയിലേക്കുള്ള കൂട്ടിച്ചേർക്കലിനെ അനുകൂലിച്ചില്ല എന്നു പറയപ്പെടുന്നു. അതിർത്തി ജില്ലാ പ്രവിശ്യയിലെ (ഇന്നത്തെ ഗിൽജിത്-ബാൾട്ടിസ്ഥാൻ) മുസ്‌ലിം ജനവിഭാഗം പാകിസ്താനിൽ ചേരാൻ ആഗ്രഹിച്ചിരുന്നു. അവരുടെ അസംതൃപ്തി മനസ്സിലാക്കിയ ഗിൽഗിറ്റ് സ്കൌട്ടുകളിലെ മഹാരാജാവിന്റെ കമാൻഡറായിരുന്ന മേജർ വില്യം ബ്രൌൺ 1947 നവംബർ 1 ന് ഗവർണർ ഗൻസാര സിങ്ങിനെ അട്ടിമറിച്ചു. മേജർ വില്യം ബ്രൌൺ ആസൂത്രണം ചെയ്ത ഈ രക്തരഹിത അട്ടിമറി "ദത്താ ഖേൽ" എന്ന കോഡ് നാമത്തിൽ അവസാനമായി വിശദീകരിക്കപ്പെടുകയും മിർസ ഹസ്സൻ ഖാന്റെ കീഴിലുള്ള ജമ്മു കശ്മീർ ആറാം കാലാൾപ്പടയിലെ വിമത വിഭാഗം ഇതിൽ ചേരുകയും ചെയ്തു. ട്രഷറി സുരക്ഷിതമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും ബ്രൗൺ ഉറപ്പുവരുത്തി. ഗിൽഗിറ്റ് തദ്ദേശീയർ ഒരു താൽക്കാലിക സർക്കാർ (അബൂരി ഹകുമാത്ത്) രൂപീകരിക്കുകയും പ്രസിഡന്റായി രാജാ ഷാ റെയ്സ് ഖാനെയും കമാൻഡർ-ഇൻ-ചീഫ് ആയി മിർസ ഹസ്സൻ ഖാനെയും നിയമിച്ചു. എന്നിരുന്നാലും, മേജർ ബ്രൌൺ ഇതിനകം ഖാൻ അബ്ദുൽ ഖയൂമിനെ ടെലിഗ്രാഫ് ചെയ്യുകയും പാകിസ്താനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പാകിസ്താൻ രാഷ്ട്രീയ ഏജന്റായിരുന്ന ഖാൻ മുഹമ്മദ് ആലം ഖാൻ നവംബർ 16 ന് എത്തിച്ചേരുകയും ഗിൽഗിറ്റിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ബ്രൌൺ സ്വാതന്ത്ര്യ അനുകൂല ഗ്രൂപ്പിനെ മറികടന്ന് പാകിസ്താനിലേക്കുള്ള അനധികൃത കൂട്ടിച്ചേർക്കലിന് മിറുകളുടെയും രാജകളുടെയും അംഗീകാരം നേടി. ബ്രൌണിന്റെ ഇത്തരം പ്രവർത്തനങ്ങൾ ബ്രിട്ടീഷ് സർക്കാരിനെ അത്ഭുതപ്പെടുത്തിയിരുന്നു.
താൽക്കാലിക സർക്കാർ 16 ദിവസം നീണ്ടുനിന്നു. താൽക്കാലിക ഗവൺമെന്റിന് ജനസംഖ്യയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. സാധാരണ ജനതയുടെ പങ്കാളിത്തമില്ലായിരുന്ന ഗിൽജിറ്റ് കലാപം സൈനിക നേതാക്കളുടെ മാത്രം പ്രവൃത്തിയായിരുന്നു. ഹ്രസ്വകാലത്തേക്കെങ്കിൽപ്പോലും പാകിസ്താനിൽ ചേരുന്നതിന് മേഖലയിലെ ജനത അനുകൂലമായിരുന്നില്ല. കലാപത്തിൽ പൊതുജനപങ്കാളിത്തം ഇല്ലായിരുന്നുവെങ്കിലും പാകിസ്താൻ അനുകൂല വികാരം സിവിലിയൻ ജനതയിലെ ഒരു വിഭാഗത്തിൽ രൂക്ഷമായിരുന്നുവെന്നും ഒപ്പം അവരുടെ കശ്മീർ വിരുദ്ധ വികാരങ്ങളും വ്യക്തമായിരുന്നുവെന്നും ചരിത്രകാരൻ അഹമ്മദ് ഹസൻ ഡാനി പരാമർശിക്കുന്നു.
ഗിൽഗിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം, ഗിൽഗിറ്റ് സ്കൌട്ടുകളും ലഹളക്കാരും ഇന്ത്യൻ പ്രദേശങ്ങളായ ബാൾട്ടിസ്ഥാനിലേക്കും ലഡാക്കിലേക്കും നീങ്ങുകയും 1948 മെയ് മാസത്തോടെ സ്കാർഡു പിടിച്ചെടുക്കുകയും ചെയ്തു. അവർ ഇന്ത്യൻ സൈനിക ശക്തിയെ വിജയകരമായി പ്രതിരോധിക്കുകയും തുടർന്ന് ഡ്രാസ്, കാർഗിൽ എന്നിവ പിടിച്ചെടുക്കുകയും ലഡാക്കിലെ ലേയിലേക്കുള്ള ഇന്ത്യൻ ആശയവിനിമയം വിച്ഛേദിക്കുകയും ചെയ്തു. 1948 ലെ ശരത്കാലത്ത് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തുകയും കാർഗിൽ ജില്ല മുഴുവനായി തിരിച്ചുപിടിക്കുകയും ചെയ്തു. എന്നിരുന്നാലും ഇന്ത്യയുടെ ബാൾട്ടിസ്ഥാൻ പ്രദേശം ഗിൽഗിറ്റിന്റെ നിയന്ത്രണത്തിലായിത്തീർന്നു. 1948 ജനുവരി 1 ന് ഇന്ത്യ ജമ്മു കശ്മീർ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലേക്ക് കൊണ്ടുപോയി. 1948 ഏപ്രിലിൽ, മുഴുവൻ ജമ്മു കശ്മീരിൽ നിന്നും പാകിസ്താനോടു പിന്മാറുവാനും ഇന്ത്യ അതിന്റെ സൈന്യത്തെ ഏറ്റവും കുറഞ്ഞ തലത്തിലേയ്ക്കു ചുരുക്കുന്നതിനും തുടർന്ന് ജനങ്ങളുടെ ആഗ്രഹങ്ങൾ അറിയാൻ ഒരു ജനഹിതപരിശോധന നടത്തേണ്ടതുണ്ടെന്നും ആവശ്യപ്പെട്ട് കൗൺസിൽ പ്രമേയം പാസാക്കി. എന്നിരുന്നാലും, പിൻവാങ്ങലുകളൊന്നുംതന്നെ നടത്തിയിട്ടില്ല. ആദ്യം പാകിസ്താൻ പിൻവാങ്ങണമെന്ന് ഇന്ത്യ നിഷ്കർഷിച്ചുവെങ്കിലും പിന്നീട് ഇന്ത്യ പിൻവാങ്ങുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നു വാദിച്ചുകൊണ്ട് പാകിസ്താൻ ഈ പ്രദേശത്തെ അവരുടെ അധിനിവേശം ഇപ്പോഴും തുടരുന്നു.
Provincial sport | ||
---|---|---|
Provincial animal | ||
Provincial bird | ||
Provincial tree | ||
Provincial flower |
അവലംബം
[തിരുത്തുക]- ↑ "Pir Karam Ali Shah appointed GB Governor". The News. 2011-01-26. Archived from the original on 2011-01-28. Retrieved 2011-01-28.
- ↑ "Associated Press Of Pakistan ( Pakistan's Premier NEWS Agency ) – Public service policy to be pursued in Gilgit–Baltistan: PM". Ftp.app.com.pk. Archived from the original on 2011-08-16. Retrieved 2010-06-05.
- ↑ Legislative Assembly will have directly elected 24 members, besides six women and three technocrats. "Gilgit Baltistan: New Pakistani Package or Governor Rule Archived 2014-12-25 at the Wayback Machine" 3 September 2009, The Unrepresented Nations and Peoples Organization (UNPO)
- ↑ Weightman, Barbara A. (2). Dragons and Tigers: A Geography of South, East, and Southeast Asia (2nd ed.). John Wiley & Sons. p. 193. ISBN 978-0-471-63084-5.
{{cite book}}
: Check date values in:|date=
and|year=
/|date=
mismatch (help); Unknown parameter|month=
ignored (help) - ↑ "Cabinet approves ‘Gilgit-Baltistan Empowerment and Self-Governance Order 2009’" 29 August 2009 Associated Press of Pakistan
- ↑ Bose, Sumantra (2009). Contested lands: Israel-Palestine, Kashmir, Bosnia, Cyprus and Sri Lanka. Harvard University Press. p. 193. ISBN 978-0674028562.
- ↑ Behera, Navnita Chadha (2007). Demystifying Kashmir. Pearson Education India. p. 66. ISBN 978-8131708460.
- ↑ Prabhash K. Dutta (25 March 2017). "Gilgit-Baltistan: Story of how region 6 times the size of PoK passed on to Pakistan". India Today.
- ↑ 9.0 9.1 Shahid Javed Burki 2015.
- ↑ In Pakistan-controlled Kashmir, residents see experiment with autonomy as 'illusion', Christian Science Monitor, 28 November 2011
- ↑ Sering, Senge H. (2010), "Constitutional Impasse in Gilgit-Baltistan (Jammu and Kashmir): The Fallout", Strategic Analysis, 34 (3): 354–358, doi:10.1080/09700161003658998,
Instead of the chief minister, the order rests all administrative, political and judicial authority with the governor, which makes him the supreme authority and portrays the assembly as a toothless tiger. At best, the order legitimises Pakistan's occupation and claims political rights for the locals without changing the power equation.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Schofield
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;unpo.org
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ By Ian Hibbert (2015-11-17). Alpamayo to Everest: It's Not About the Summit. ISBN 9781483440736.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The cannibal king".
- ↑ "Sri Badat – Adam Khor or a Benevolent Ruler Demonized?".
- ↑ Francke, August Hermann (1907), A History of Western Tibet: One of the Unknown Empires, Asian Educational Services, pp. 164–, ISBN 978-81-206-1043-9
- ↑ By S.R. Bakshi (1997). Kashmir: History and People. ISBN 9788185431963.
Badakhshan Province | ||||
Khyber Pakhtunkhwa | Xinjiang | |||
Gilgit–Baltistan | ||||
Azad Kashmir | Jammu and Kashmir |