Jump to content

മെഗസ്തനീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രകാലത്തെ ഒരു ഗ്രീക്ക് യാത്രികനും ഭൂമിശാസ്ത്രജ്ഞനുമായിരുന്നു മെഗസ്തനീസ്. (പുരാതന ഗ്രീക്ക്: Μεγασθένης, ca. 350 BC - 290 BC - ഇംഗ്ലീഷ്: Megasthanese). ഏഷ്യാ മൈനറിലാണ് അദ്ദേഹം ജനിച്ചത്. സെലൂക്കസ് നിക്കട്ടോർ എന്ന ഗ്രീക്ക് ചക്രവർത്തി ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്കയച്ച സ്ഥാനപതിയായിരുന്നു അദ്ദേഹം. ബി.സി.ഇ. 290-ൽ മെഗസ്തനീസ് ചന്ദ്രഗുപ്തമൗര്യന്റെ തലസ്ഥാനമായ പാടലീപുത്രത്തെത്തി. ഈ പ്രദേശം സന്ദർശിക്കുന്ന ആദ്യ ഗ്രീക്കുകാരനാണ്‌ മെഗസ്തനീസ്[1]‌..

അദ്ദേഹം ഇന്ത്യയെപ്പറ്റി രചിച്ച ഗ്രന്ഥമാണ്‌ ഇൻഡിക്ക.[2] കേരളത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യത്തെ വിദേശസഞ്ചാരിയാണ്‌ അദ്ദേഹം. ഭാരതത്തിലുടനീളം കാൽ‌നടയായി സഞ്ചരിച്ച് കണ്ട വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചാണ്‌ ഗ്രന്ഥരചന നടത്തിയത്. സിന്ധൂ-ഗംഗാതടത്തിലെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങൾ മെഗസ്തനീസ് നടത്തിയിരുന്നു[1].

ഇൻഡിക്കയുടെ ശരിപകർപ്പ് ഇനിയും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പിൽക്കാലത്ത് മക്രിന്റൽ സമാഹരിച്ച പതിപ്പ് ഇന്ന് ലഭ്യമാണ്‌. [3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 4–5. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Tr. E. Iliff Robson (1933). "ANABASIS ALEXANDRI: BOOK VIII (INDICA)". {{cite web}}: Cite has empty unknown parameters: |month=, |accessmonthday=, |coauthors=, and |accessyear= (help); Text "publisher http://www.hinduwebsite.com" ignored (help)CS1 maint: numeric names: authors list (link)
  3. വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

കുറിപ്പുകൾ

[തിരുത്തുക]


കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=മെഗസ്തനീസ്&oldid=2650277" എന്ന താളിൽനിന്ന് ശേഖരിച്ചത്