മാർക്കോ പോളോ
Marco Polo | |
---|---|
ജനനം | Venice, Republic of Venice | 15 സെപ്റ്റംബർ 1254
മരണം | 8 ജനുവരി 1324 Venice, Republic of Venice | (പ്രായം 69)
അന്ത്യ വിശ്രമം | Church of San Lorenzo 45°26′14″N 12°20′44″E / 45.4373°N 12.3455°E |
ദേശീയത | Venetian |
തൊഴിൽ | Merchant |
അറിയപ്പെടുന്നത് | The Travels of Marco Polo |
ജീവിതപങ്കാളി(കൾ) | Donata Badoer |
കുട്ടികൾ | Fantina, Bellela and Moretta |
മാതാപിതാക്ക(ൾ) | Mother: Nicole Anna Defuseh Father: Niccolò Polo |
പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ വെനീസുകാരനായ കപ്പൽ സഞ്ചാരിയായിരുന്നു മാർക്കോ പോളോ (/ˈmɑːrkoʊ ˈpoʊloʊ/ ; ഇറ്റാലിയൻ ഉച്ചാരണം: [ˈmarko ˈpɔːlo]. വെനീസിലെ ഒരു വ്യാപാരിയായിരുന്ന അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ [1] ലോകചരിത്രത്തിലെത്തന്നെ വിലമതിക്കാനാവാത്ത രേഖകൾ ആണിന്ന്. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ വിവരണങ്ങൾ എല്ലാം ഭാവനാ സൃഷ്ടികളാണെന്നും മറ്റുമാണ് അന്നുവരെ മറ്റു ലോകങ്ങൾ കാണാത്ത യൂറോപ്യന്മാർ കരുതിയിരുന്നത്. യൂറോപ്യന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പേർ വളരെക്കാലം നുണയൻ എന്ന വാക്കിനു് പര്യായമായി ഉപയോഗിക്കപ്പെട്ടിരുന്നു. യൂറോപ്യൻ സംസ്കാരത്തേക്കാൾ പഴക്കമേറിയതും പരിഷ്കൃതമായതും അതിനേക്കാൾ സമ്പത്തുള്ളതുമായ മറ്റൊരു ലോകത്തെക്കുറിച്ചും അവർക്കു് ഒരിക്കലും പ്രാപ്യമല്ലാത്ത സൈനികശക്തിയെക്കുറിച്ചും കപ്പലുകളെക്കുറിച്ചും മറ്റും അദ്ദേഹം വിവരിച്ചത് വെറും ഭാവനാസൃഷ്ടിയാണെന്ന് അവർക്കു തോന്നി. അവരുടെ ധാരണകൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിൽ അത്രയ്ക്കും ഭീമമായ വ്യത്യാസം അന്ന് നിലനിന്നിരുന്നു എന്ന് അനുമാനിക്കാൻ അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകൾ ഇന്നു നമ്മെ സഹായിക്കുന്നു. ഇതൊക്കെയാണെങ്കിലും, അജ്ഞാതലോകങ്ങളിൽ എത്തിപ്പെട്ട് അവിടത്തെ സമ്പത്തും ശക്തിയും കയ്യടക്കാൻ വേണ്ടിയുള്ള യൂറോപ്യൻ പര്യവേക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ തുടങ്ങിവെക്കാൻ മാർക്കോ പോളോയുടെ സഞ്ചാരകഥകൾ പ്രേരകമായി. ഇന്ത്യ അന്വേഷിച്ചു് അമേരിക്കൻ വൻകരയിൽ എത്തിപ്പെട്ട കൊളംബസ്, മാർക്കോ പോളോയുടെ സഞ്ചാരക്കുറിപ്പുകളുടെ ഒരു പ്രതി സഹായഗ്രന്ഥമായി കൈവശം കരുതിയിരുന്നുവത്രെ.
ജീവചരിത്രം
[തിരുത്തുക]മാർക്കോ പോളോയുടെ ബാല്യകാലത്തെക്കുറിച്ച് അല്പം വിവരങ്ങളേ അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം ക്രി.വ. 1254 നും 1324 നും ഇടയിൽ ഇറ്റലിയിൽ ജനിച്ചു. അഡ്രിയാറ്റിക് കടലിന്റെ റാണി എന്നറിയപ്പെടുന്ന വെനീസ് നഗരത്തിലെ ഒരു പ്രഭുകുടുംബത്തിൽപെട്ട നിക്കോളോ പോളോയുടെ മകനായി ജനിച്ച അദ്ദേഹം രണ്ടു വയസ്സുവരെ മാത്രമേ അച്ഛനുമൊത്ത് ജീവിച്ചുള്ളൂ. വിദേശവ്യാപാരത്തിലെ മുന്മ്പന്മാരായിരുന്നു പോളോ കുടുംബം. മാർക്കോയുടെ അച്ഛൻ വിദേശവ്യാപാരം കൊണ്ടും യാത്രകൾ കൊണ്ടും അളവറ്റ സമ്പാദ്യം നേടിയിരുന്നു. അന്നത്തെ കാലത്തെ ദുഷ്കരമായ ദൂരയാത്രകളിൽ നേരിട്ടിരുന്ന ക്ലേശങ്ങളും അപകടങ്ങളും അഭിമുഖീകരിക്കുന്നതിന് ആ കുടുംബത്തിൻ തെല്ലും ഭയമുണ്ടായിരുന്നില്ല. മാർക്കോക്ക് ആറ് വയസ്സുള്ളപ്പോൾ നിക്കോളോ അവനെ അമ്മയെ ഏല്പ്പിച്ചുകൊണ്ട് കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി തിരിച്ചു. കൂടെ മാർക്കോയുടെ ജ്യേഷ്ഠസഹോദരനായ മാഫിയോയും ഉണ്ടായിരുന്നു. എന്നാൽ അധികകാലം കഴിയുന്നതിനു മുൻപ് മാർക്കോയുടെ അമ്മ മരിച്ചു. പിന്നീട് ഒരു അമ്മാവന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. പിതാവിന്റെ സന്ദേശങ്ങൾ രണ്ടു വർഷക്കാലത്തോളം വന്നുകൊണ്ടിരുന്നു എങ്കിലും പിന്നീട് അതും നിലച്ചു. നിക്കോളോ യുറോപ്പിൽ വച്ച് അപ്രതീക്ഷിതമായ ചില യുദ്ധങ്ങൾ ഉണ്ടായതുകാരണം തിരിച്ചു വരാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.
നിക്കോളോയും മാഫിയോയും ചൈനയിലേക്ക് ആകർഷിക്കപ്പെട്ടു. അവിടെ കുബ്ലൈ ഖാന്റെ രാജസദസ്സിൽ ചെന്ന് പെടുകയും അവിടെ വച്ച് അദ്ദേഹത്തെ ക്രിസ്തുമതത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. വളരെക്കാലം കുബ്ലൈ ഖാന്റെ വിശ്വസ്ത ഉദ്യോഗസ്ഥരായി അവർ ജോലി ചെയ്തു. ക്രിസ്തുമതത്തിൽ അതിരറ്റ താല്പര്യം ജനിച്ച സുൽത്താൻ ഖാൻ പോളോ സഹോദരന്മാരെ തന്റെ പ്രതിനിധികളായി പോപ്പിന്റെ അടുത്തേക്കയക്കാൻ തീരുമാനിച്ചു. അങ്ങനെ നീണ്ട ഒൻപതു വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ജന്മ ദേശത്ത് തിരിച്ചെത്തി. പോളോമാർ പോകുമ്പൊൾ കൊച്ചു കുട്ടിയായിരുന്ന മാർക്കോ ഇതിനകം വളർന്ന് തന്റേടക്കാരനായ യുവാവായി മാറിയിരുന്നു. അത്ഭുതകരമായ ഓർമ്മശക്തിയും ആരെയും വശീകരിക്കാൻ പോന്ന വാക് സാമർത്ഥ്യവും മാർക്കോക്ക് ഉണ്ടായിരുന്നു. തുടർന്ന് അവർ ഏഷ്യയിലേക്കുള്ള ചരിത്രപ്രസിദ്ധമായ യാത്ര ആരംഭിച്ചു 24 വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ മർക്കോ പോളോയെ കാത്തിരുന്നതു ജയിലയിരുന്നു. നാട്ടിൽ ആഭ്യന്തരകലാപം നടക്കുകയായിരുന്നു അപ്പോൾ. അവിടെ വെച്ച് അദ്ദേഹം തന്റെ അനുഭവങ്ങളും യാത്ര വിവരണങ്ങളും എഴുതാൻ ആരംഭിച്ചു തുടർന്ന് 1299 ജയിൽ മോചിതനാവുകയും അദ്ദേഹം ഡൊണറ്റെയെ വിവാഹം കഴിക്കുകയും മൂന്ന് പെൺകുട്ടികൾ ജനിക്കുകയും ചെയ്തു. പിന്നീടുളള കാലം വെനീസിൽ തന്നെ താമസിച്ചു. 1322-ൽ എഴുപതാമത്തെ വയസ്സിൽ അന്തരിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ മാർക്കോ പോളോയുടെ പുസ്തകം- പരിഭാഷ കോണൽ യൂൾ 1871
- ↑ "മാർകോപോളോ സംക്ഷിപ്തജീവചരിത്രം" (PDF). Archived from the original (PDF) on 2015-02-13. Retrieved 2014-10-20.
കുറിപ്പുകൾ
[തിരുത്തുക]
കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ | ||
---|---|---|
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർവിനോ | മാർക്കോ പോളോ | അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ |