Jump to content

ഷുഷ

Coordinates: 39°45.5′N 46°44.9′E / 39.7583°N 46.7483°E / 39.7583; 46.7483
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷുഷ
Şuşa
Շուշի  • Shushi
City
Landmarks of Shusha, from top left: Ghazanchetsots Cathedral • Yukhari Govhar Agha Mosque Shusha fortress • National Gallery History Museum • Central park Shusha skyline • Natavan house
Landmarks of Shusha, from top left:
Ghazanchetsots Cathedral • Yukhari Govhar Agha Mosque
Shusha fortress • National Gallery
History Museum • Central park
Shusha skyline • Natavan house
ഷുഷ is located in Azerbaijan
ഷുഷ
ഷുഷ
Coordinates: 39°45.5′N 46°44.9′E / 39.7583°N 46.7483°E / 39.7583; 46.7483
Country അസർബൈജാൻ
DistrictShusha
സർക്കാർ
 • MayorBayram Safarov
വിസ്തീർണ്ണം
 • ആകെ
5.5 ച.കി.മീ. (2.1 ച മൈ)
ഏറ്റവും ഉയരത്തിലുള്ള സ്ഥലം
1,800 മീ (5,900 അടി)
ഏറ്റവും താഴ്ന്നത്
1,400 മീ (4,600 അടി)
ജനസംഖ്യ
 (2015)
 • ആകെ
4,064
DemonymShushaly
സമയമേഖലUTC+4 (AZT)
ഏരിയ കോഡ്+994 26
ISO 3166 കോഡ്AZ-SUS
Vehicle registration58 AZ
വെബ്സൈറ്റ്www.shusha-ih.gov.az

അസർബെയ്ജാനിലെ ഒരു നഗരവും ഷുഷ ജില്ലയുടെ കേന്ദ്രവുമാണ് ഷുഷ. കരാബഖ് പർവതനിരകളിൽ, 1,400 മുതൽ1,800 മീറ്റർ (4,600 മുതൽ 5,900 അടി വരെ) വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഷുഷ സോവിയറ്റ് കാലഘട്ടത്തിലെ ഒരു മലയോര വിനോദ കേന്ദ്രമായിരുന്നു.

ലഭ്യമായ ചില സ്രോതസ്സുകൾ പ്രകാരം 1752 ൽ പനാ അലി ഖാൻ എന്ന ഭരണാധികാരിയാണ് ഷുഷ നഗരം സ്ഥാപിച്ചത്.[1][2][3] പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ 1822 വരെയുള്ള കാലഘട്ടത്തിൽ കരാബഖ് ഖാനേറ്റിന്റെ തലസ്ഥാനമായിരുന്നു ഷുഷ. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഖജർ ഇറാനെതിരെ റഷ്യൻ സാമ്രാജ്യം കോക്കസസ് പ്രദേശം പിടിച്ചടക്കിയതിനുശേഷം ഈ നഗരം തെക്കൻ കോക്കസസിന്റെ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി മാറിയിരുന്നു.[4] കാലക്രമേണ, ഇത് നിരവധി അസർബൈജാനി ബുദ്ധിജീവികൾ, കവികൾ, എഴുത്തുകാർ, പ്രത്യേകിച്ച് സംഗീതജ്ഞർ (ഉദാ. ആഷിക്കുകൾ, മുഗാം ഗായകർ, കോബുസ് വായനക്കാർ) എന്നിവരുടെ ഒത്തുചേരൽ നഗരമായി മാറി.[5][6]

മറ്റു സ്രോതസുകൾ സൂചിപ്പിക്കുന്നതുപ്രകാരം, ഷുഷ മധ്യകാലഘട്ടത്തിലും പതിനെട്ടാം നൂറ്റാണ്ടിലുടനീളവും അർമേനിയൻ രാജ്യമായിരുന്ന വരാന്തയിലെ ഒരു പട്ടണമായും പുരാതന കോട്ടയായും സേവനമനുഷ്ഠിച്ചു.[7][8][9][10] ട്രാൻസ്‌കോക്കസസിലെ രണ്ട് പ്രധാന അർമേനിയൻ നഗരങ്ങളിലൊന്നായിരുന്ന ഇത്, മധ്യകാലഘട്ടം മുതൽ 1750 വരെ ഒരു സ്വയംഭരണ അർമേനിയൻ ഭരണകൂടത്തിന്റെ കേന്ദ്രവുംകൂടിയായിരുന്നു.[11] ഗസാൻ‌ചെറ്റ്‌സോട്ട് കത്തീഡ്രൽ, കനാച്ച് ഷാമിന്റെ പള്ളി, മറ്റ് രണ്ട് പള്ളികൾ, ഒരു സന്യാസ ആശ്രമം എന്നിവ നിലനിൽക്കുന്ന ഷുഷ അർമേനിയക്കാർക്ക് മതപരവും തന്ത്രപരവുമായി പ്രാധാന്യമുണ്ടായിരുന്ന നഗരമാണെന്നതുപോലെതന്നെ ഈ നഗരം അർമേനിയയേയും അസർബെയാജാനേയും കരപ്രദേശവുമായി (പടിഞ്ഞാറ് ലാച്ചിൻ ജില്ലയുമായി) ബന്ധിപ്പിക്കുകയും ചെയ്യുന്നു. ആധുനിക ചരിത്രത്തിലുടനീളം, ഈ നഗരം പ്രധാനമായും ഒരു അർമേനിയൻ-അസർബൈജാനി സങ്കര ജനസംഖ്യയെ പരിപോഷിപ്പിച്ചിരുന്നു. 1920 ൽ അസർബൈജാനി സൈന്യം നടത്തിയ ഷുഷ കൂട്ടക്കൊലയെത്തുടർന്ന്, നഗരത്തിലെ അർമേനിയൻ ജനസംഖ്യയുടെ പകുതിയിലധികവും കൊല്ലപ്പെടുകയോ പാലയനം നടത്തുകയോ ചെയ്തതിനാൽ നഗരം അസർബൈജാനി ഭൂരിപക്ഷമുള്ള ഒരു നഗരമായി ചുരുങ്ങി. 1992 ൽ നടന്ന നാഗോർനോ-കരബാക്ക് യുദ്ധത്തിൽ അർമേനിയൻ സേന ഷുഷയെ പിടിച്ചടക്കിയതിനുശേഷം നഗരത്തിലെ ജനസംഖ്യ വീണ്ടും നാടകീയമായി കുറയുകയും അർമേനിയൻ വംശജർക്ക് മാത്രം ഭൂരിപക്ഷമുള്ള പ്രദേശമായി മാറുകയും ചെയ്തു. 1992 മെയ് മുതൽ 2020 നവംബർ വരെയുള്ള കാലഘട്ടത്തിൽ സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഓഫ് അർട്ട്സാഖിന്റെ ഡി ഫാക്റ്റോ നിയന്ത്രണത്തിലായിരുന്ന ഷുഷ, അതിന്റെ ഷുഷി പ്രവിശ്യയുടെ ഭാഗമായി ഭരിക്കപ്പെട്ടു. 2020 നവംബർ 8 ന്, മൂന്ന് ദിവസം നീണ്ട 2020 നാഗൊർണോ-കരബാക്ക് യുദ്ധത്തിൽ അസർബൈജാനി സൈന്യം നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു.[12][13]

ജനസംഖ്യാ കണക്കുകൾ

[തിരുത്തുക]

റഷ്യൻ ഉദ്യോഗസ്ഥന്മാരായിരുന്ന യെർമോലോവ്, മൊഗിലേവ്സ്കി എന്നിവർ ചേർന്ന് നടത്തിയ 1823 ലെ ആദ്യ റഷ്യൻ നേതൃത്വത്തിലുള്ള സെൻസസ് പ്രകാരം, ഷുഷയിൽ 1,111 (72.5%) മുസ്ലീം കുടുംബങ്ങളും 421 (27.5%) അർമേനിയൻ കുടുംബങ്ങളുമാണുണ്ടായിരുന്നത്.[14] ഏഴു വർഷങ്ങൾക്കുശേഷം, 1830 ലെ കണക്കുകൾ പ്രകാരം, ഷുഷയിലെ മുസ്ലീം കുടുംബങ്ങളുടെ എണ്ണം 963 (55.8%) ആയി കുറയുകയും അർമേനിയൻ കുടുംബങ്ങളുടെ എണ്ണം 762 (44.2%) ആയി വർദ്ധിക്കുകയും ചെയ്തു.[15][16]

ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നവഴി 1824 ൽ പേർഷ്യയിൽ നിന്ന് കരബാക്കിലെത്തിച്ചേർന്ന അൽബെമാർലെ പ്രഭുവായിരുന്ന ജോർജ്ജ് കെപ്പൽ, രണ്ടായിരം വീടുകളുള്ള ഷീഷയിലെ നിവാസികളിൽ മൂന്ന് ഭാഗം ടാർട്ടാറുകളും ബാക്കി അർമേനിയക്കാരുമായിരുന്നുവെന്ന് എഴുതിയിരുന്നു.[17]

1823-ൽ റഷ്യൻ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഒരു സർവേ കാണിക്കുന്നത് കരാബാക്കിലെ എല്ലാ അർമേനിയൻ വംശജരും അതിന്റെ ഉയർന്ന പ്രദേശത്ത്, അതായത് അഞ്ച് പരമ്പരാഗത അർമേനിയൻ സാമന്തഭരണാധികാര പ്രദേശത്ത് താമസിച്ചിരുന്നുവെന്നും ആ പ്രദേശങ്ങളിൽ അവർക്ക് ജനസംഖ്യാപരമായ ഭൂരിപക്ഷമുണ്ടായിരുന്നുവെന്നും കാണിക്കുന്നു. സർവേയുടെ 260 ലധികം പേജുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് അഞ്ച് ജില്ലകളിലായി 57 അർമേനിയൻ ഗ്രാമങ്ങളും ഏഴ് ടാറ്റർ ഗ്രാമങ്ങളുമുണ്ടായിരുന്നുവെന്നാണ്.[18][19]

പത്തൊൻപതാം നൂറ്റാണ്ട് ഈ പ്രദേശത്തെ വംശീയാടിസ്ഥാനത്തിലുള്ള ജനസംഖ്യയിൽ ചില നാടകീയമായ മാറ്റങ്ങൾ വരുത്തി. ഇറാനിൽനിന്നുള്ള (പേർഷ്യ) അധിനിവേശം, റുസ്സോ-പേർഷ്യൻ യുദ്ധങ്ങൾ, കരാബഖ് ഖാനേറ്റിന്റെ റഷ്യൻ കീഴടക്കൽ തുടങ്ങിയ കാരണങ്ങളാൽ അനവധി മുസ്‌ലിം കുടുംബങ്ങൾ ഇറാനിലേക്ക് കുടിയേറിയപ്പോൾ നിരവധി അർമേനിയക്കാർ ഷൂഷയിലേക്ക് തിരിച്ചും കുടിയേറ്റം നടത്തി.[20]

1851 ൽ, 15,194,[21] 1886 ൽ - 30,000,[22] 1910 ൽ 39,413,[23] 1916 ൽ 43,869 എന്നിങ്ങനെയായിരുന്ന ഷുഷ നഗര ജനസംഖ്യയിൽ 23,396 പേർ (53%) അർമേനിയൻ വംശജരും, 19,121 പേർ (44%) ടാറ്റർ (അസർബൈജാനി) വംശജരുമായിരുന്നു.[24]

1880 കളുടെ ഒടുവിൽ, ഷുഷ ജില്ലയിൽ (മുൻകാല കരബാക്ക് പ്രവിശ്യയുടെ ഭാഗം) മുസ്‌ലിം ജനസംഖ്യയുടെ ശതമാനം വീണ്ടും കുറയുകയും അത് 41.5 ശതമാനം മാത്രമാവുകയും ചെയ്തപ്പോൾ 1886 ൽ അതേ ജില്ലയിൽ താമസിക്കുന്ന അർമേനിയൻ ജനസംഖ്യയുടെ ശതമാനം 58.2 ശതമാനമായി വർദ്ധിച്ചിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കരബാഖ് മേഖലയിലെ ഏറ്റവും വലിയ നഗരവും ടിബിലിസിക്ക് ശേഷം കോക്കസസിലെ രണ്ടാമത്തെ വലിയ നഗരവുമായി ഇത് മാറി. എന്നിരുന്നാലും, 1920 ലെ അർമേനിയൻ ജനതയ്‌ക്കെതിരായ വംശഹത്യയ്ക്കും നഗരം ചുട്ടു ചാമ്പലാക്കിയതിനും ശേഷം ഷുഷ പതിനായിരത്തോളം ആളുകൾ മാത്രം താമസിക്കുന്ന ഒരു ചെറിയ പ്രവിശ്യാ പട്ടണമായി ചുരുങ്ങി. രണ്ടാം ലോക മഹായുദ്ധംവരെ അർമേനിയക്കാർ ഇവിടേയ്ക്ക് മടങ്ങാൻ തുടങ്ങിയില്ല. 1960 കളിലാണ് ഇവിടെ അർമേനിക്കാർ പുനർനിർമിക്കാനാരാംഭിച്ചത്.

1989 ൽ നടന്ന അവസാനത്തെ സെൻസസ് പ്രകാരം, ഷുഷ നഗരത്തിൽ 17,000, ഷുഷ ജില്ലയിൽ 23,000 എന്നിങ്ങനെയായിരുന്നു ജനസംഖ്യ. ഷുഷ ജില്ലയിലെ ജനസംഖ്യയുടെ 91.7 ശതമാനവും ഷുഷ നഗരത്തിന്റെ 98 ശതമാനവും അസർബൈജാൻ വംശജരാണ്.[25] ഷുഷ സ്ഥാപിക്കപ്പെട്ട കരബാക്കിലെ ഉയർന്ന പ്രദേശത്തെ പരമ്പരാഗത ജനസംഖ്യയിൽ അർമേനിയൻ വംശജർക്കായിരുന്നു ഭൂരിപക്ഷം. പതിനെട്ടാം നൂറ്റാണ്ടിൽ കരബാക്കിനെയും ഷുഷയെയും കുറിച്ച് പരാമർശിക്കവേ റഷ്യൻ നയതന്ത്രജ്ഞനും ചരിത്രകാരനുമായ എസ്.എം. ബ്രോണെവ്സ്കി തന്റെ “ഹിസ്റ്റോറിക്കൽ നോട്ട്സ്” എന്ന കൃതിയിൽ സൂചിപ്പിച്ചത് “ഗ്രേറ്റർ അർമേനിയയിൽ സ്ഥിതിചെയ്യുന്ന കരബാക്കിൽ 1796 ൽ 30 മുതൽ 40 ആയിരംവരെ ആയുധധാരികളായ അർമേനിയൻ വംശജരായ പുരുഷന്മാർ ഉണ്ടായിരുന്നുവെന്നാണ്.[26]

1992 ൽ ഷുഷയെ അർമേനിയൻ സേന പിടിച്ചടക്കിയതിനുശേഷം, അസർബൈജാനി ജനസംഖ്യ പലായനം ചെയ്ത ഈ നഗരത്തിലെ സമീപകാല ജനസംഖ്യയിൽ പ്രധാനമായും ബാക്കുവിൽ[27][28] നിന്നുള്ള അഭയാർഥികളും കരാബാക്കിലെയും അസർബൈജാനിലെയും മറ്റ് ഭാഗങ്ങളിൽനിന്നെത്തിയ 4,000 അർമേനിയക്കാർ ഉൾപ്പെടുന്നുണ്ട്.[29][30][31] യുദ്ധത്തിന്റെ ഫലമായി, അസർബൈജാനികളാരുംതന്നെ ഇന്ന് ഷുഷ നഗരത്തിൽ താമസിക്കുന്നില്ല.[32][33]

സമ്പദ്‌വ്യവസ്ഥയും ടൂറിസവും

[തിരുത്തുക]

ഷുഷി റിവൈവൽ ഫണ്ട്,[34] അർമേനിയ ഫണ്ട് എന്നിവയുപയോഗിച്ച് നഗരത്തിന്റെ യുദ്ധാനന്തര സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക സർക്കാർ നടത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ നിക്ഷേപം ഷൗഷി ഹോട്ടൽ, അവാൻ ഷുഷി പ്ലാസ ഹോട്ടൽ, ഷുഷി ഗ്രാൻഡ് ഹോട്ടൽ എന്നിവ തുറക്കുന്നതിലേക്ക് വഴിതെളിച്ചു. പർവ്വതപ്രദേശമായ കരബാക്ക് റിപ്പബ്ലിക്ക് മേഖലയിലെ ആദ്യത്തേതായ ഒരു ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസും ഇവിടെ തുറന്നു.[35] അവശേഷിക്കുന്ന രണ്ട് അർമേനിയൻ പള്ളികൾ പുതുക്കിപ്പണിയുകയും വിദ്യാലയങ്ങളും മ്യൂസിയങ്ങളോടുമൊപ്പം നരേഗാറ്റ്സി ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ തുറന്നു.

അവലംബം

[തിരുത്തുക]
  1. The Encyclopaedia of Islam, Volume 4, Parts 69–78, Brill, 1954, p. 573.
  2. Brockhaus and Efron Encyclopedic Dictionary (1890–1907). Shusha. St Petersburg. Archived from the original on 2013-05-16. Retrieved 2013-11-05.{{cite book}}: CS1 maint: location missing publisher (link)
  3. Great Soviet Encyclopedia (1969–1978). Shusha. Moscow. Archived from the original on 2013-11-04. Retrieved 2013-11-05.{{cite book}}: CS1 maint: location missing publisher (link)
  4. Timothy C. Dowling Russia at War: From the Mongol Conquest to Afghanistan, Chechnya, and Beyond Archived 2015-06-26 at the Wayback Machine pp 728 ABC-CLIO, 2 dec. 2014 ISBN 1598849484
  5. "Azerbaijan" (2007) In Encyclopædia Britannica. Retrieved February 3, 2007, from Encyclopædia Britannica Online: http://www.britannica.com/eb/article-44296 Archived 2006-06-14 at the Wayback Machine
  6. Suny, Ronald (1996). Armenia, Azerbaijan, and Georgia. DIANE Publishing. p. 108. ISBN 0788128132.
  7. Bournoutian, George A. Armenians and Russia, 1626–1796: A Documentary Record. Costa Mesa, CA: Mazda Publishers, 2001, page 133, Kekhva Chelebi's Report to the Collegium of [Russian] Foreign Affairs (17 December 1725)
  8. Цагарели А. А. Грамота и гругие исторические документы XVIII столетия, относяшиеся к Грузии, Том 1. СПб 1891, ц. 434–435. This book is available online from Google Books.
  9. Армяно-русские отношения в XVIII веке. Т. IV. С. 212, as cited in О. Р. Айрапетов, Мирослав Йованович, М. А. Колеров, Брюс Меннинг, Пол Чейсти. Русский Сборник Исследования По Истории России. p. 13. Citation: «Совет мелика Адама, мелика Овсепа и мелика Есаи был един, но среди них раскольничал мелик Шахназар, который был мужем хитрым, маловерным и негодным к добрым делам, коварным и предающим братьев. В Карабах приходит некое племя Джваншир, словно бездомные скитальцы на земле, чинящее разбой и кочующее в шатрах, главарю которых имя было Панах-хан. Коварный во злых делах мелик Шахназар призвал его себе в помощь, по собственной воле подчинился ему и передал свою крепость». "Archived copy" (PDF). Archived from the original (PDF) on 2012-11-19. Retrieved 2013-11-20.{{cite web}}: CS1 maint: archived copy as title (link)
  10. Կռունկ Հայոց աշխարհին. 1863. № 8, էջ 622 (Krunk Hayots Ashkharhi. 1863. № 8. С. 622), as cited in О. Р. Айрапетов, Мирослав Йованович, М. А. Колеров, Брюс Меннинг, Пол Чейсти. Русский Сборник Исследования По Истории России. p. 14. Citation: «Шахназар, мелик Варанды, страшась союза между Меликом Чараберда Адамом и Меликом Гюлистана Овсепом, сам подружился с Панах-ханом, отдал ему свое поселение Шушинскую крепость, а также свою дочь в жены». "Archived copy" (PDF). Archived from the original (PDF) on 2012-11-19. Retrieved 2013-11-20.{{cite web}}: CS1 maint: archived copy as title (link)
  11. Crossroads and Conflict: Security and Foreign Policy in the Caucasus and Central Asia, By Gary K. Bertsch, Scott A. Jones, Cassady B. Craft, Routledge, 2000, ISBN 0-415-92274-7, p. 297
  12. "Azerbaijan, Armenia and Russia sign peace deal over Nagorno-Karabakh". edition.cnn.com. CNN. 10 November 2020.
  13. "Президент Арцаха прокомментировал мир с Азербайджаном". www.mk.ru (in റഷ്യൻ). Retrieved 2020-11-11.
  14. "Description of the Karabakh province prepared in 1823 according to the order of the governor in Georgia Yermolov by state advisor Mogilevsky and colonel Yermolov 2nd" ("Opisaniye Karabakhskoy provincii sostavlennoye v 1823 g po rasporyazheniyu glavnoupravlyayushego v Gruzii Yermolova deystvitelnim statskim sovetnikom Mogilevskim i polkovnikom Yermolovim 2-m" in Russian), Tbilisi, 1866.
  15. The Penny Cyclopædia of the Society for the Diffusion of Useful Knowledge Archived 2016-06-10 at the Wayback Machine. 1833.
  16. "Review of Russian possessions in Transcaucasus" ("Obozreniye Rossiyskih vladeniy za Kavkazom"), vol. III, St.-Petersburg, 1836, p. 308
  17. George Thomas Keppel; earl of Albemarle. Personal Narrative of a Journey from India to England. ISBN 1-4021-9149-9.
  18. Bournoutian, George A. A History of Qarabagh: An Annotated Translation of Mirza Jamal Javanshir Qarabaghi's Tarikh-E Qarabagh. Costa Mesa, CA: Mazda Publishers, 1994, page 18
  19. "Description of the Karabakh province prepared in 1823 according to the order of the governor in Georgia Yermolov by state advisor Mogilevsky and colonel Yermolov 2nd," as quoted above
  20. The Penny Cyclopædia of the Society for the Diffusion of Useful Knowledge Archived 2016-06-10 at the Wayback Machine. 1833.
  21. (in Russian) Caucasian Calendar (Кавказский Календарь), 1853, p. 128
  22. (in Russian) Caucasian Calendar (Кавказский Календарь), 1886, p. 319
  23. "Review of the Yelizavetpol goubernia as of 1910" ("Obzor Yelizavetpolskoy goubernii za 1910 g." in Russian) Tbilisi, 1912 p. 141
  24. (in Russian) Caucasian Calendar (Кавказский Календарь), 1917, p. 190
  25. Amirbayov, Elchin. "Shusha's Pivotal Role in a Nagorno-Karabagh Settlement" in Dr. Brenda Shaffer (ed.), Policy Brief Number 6, Cambridge, MA: Caspian Studies Program, Harvard University, December 2001, "Archived copy". Archived from the original on 2006-09-01. Retrieved 2006-09-01.{{cite web}}: CS1 maint: archived copy as title (link).
  26. "S. M. Bronesvskiy (С.М. Броневский), Historical Notes about the relations of Russia with Persia, Georgia and Caucasus Mountainous nations since the times of Ivan the Terrible (Исторические выписки о сношениях России с Персиею, Грузиею и вообще с горскими народами, в Кавказе обитающими, со времён Ивана Васильевича доныне), St. Petersburg, 1996, "Karabakh" section". Archived from the original on 2009-02-12. Retrieved 2008-12-26.
  27. Fatullayev, Eynulla (19 ജനുവരി 2012). "Карабахский дневник" азербайджанского журналиста. Novoye Vremya (in റഷ്യൻ). Archived from the original on 8 ഡിസംബർ 2015. Retrieved 21 സെപ്റ്റംബർ 2015. Как ни странно, но Шушу в основном заселили бакинские армяне, и в целом город сохранил свой традиционно интеллигентный состав населения. Всюду в Шуше я встречал тепло и ностальгию бакинцев по старому Баку.
  28. Antanesian, Vahe (8 മേയ് 2014). "Շուշի [Shushi]". Asbarez (in അർമേനിയൻ). Archived from the original on 8 ഡിസംബർ 2015. Retrieved 21 സെപ്റ്റംബർ 2015. Շուշիում ներկայումս բնակւում է 3000 մարդ, որոնք հիմնականում փախստականներ են Բաքուից:
  29. "Table 1.6 NKR urban and rural settlements grouping according to de jure population number" (PDF). stat-nkr.am. Population Census 2015. Archived from the original (PDF) on 7 March 2020.
  30. "Armenian Karabakh Official Says Mosques Being Repaired". Radio Free Europe/Radio Liberty. 18 നവംബർ 2010. Archived from the original on 1 ഒക്ടോബർ 2018. Retrieved 28 ഫെബ്രുവരി 2017. Town residents, many of them former Armenian refugees from Baku and other parts of Azerbaijan...
  31. Beglarian, Ashot (15 ജൂൺ 2007). "Karabakh: A Tale of Two Cities". Institute for War and Peace Reporting. Archived from the original on 8 ഡിസംബർ 2015. Retrieved 21 സെപ്റ്റംബർ 2015. Now Baku's Armenians are scattered all over the world, with many in Shusha. Saryan noted that Shusha is also home to Armenians who lost their homes in Mardakert and Hadrut...
  32. Amirbayov, Elchin. "Shusha's Pivotal Role in a Nagorno-Karabagh Settlement" in Dr. Brenda Shaffer (ed.), Policy Brief Number 6, Cambridge, MA: Caspian Studies Program, Harvard University, December 2001, "Archived copy". Archived from the original on 2006-09-01. Retrieved 2006-09-01.{{cite web}}: CS1 maint: archived copy as title (link).
  33. Bardsley, Daniel (21 ജൂലൈ 2009). "Shusha breathes new life after years of strife". The National. Abu Dhabi. Archived from the original on 1 മാർച്ച് 2017. Retrieved 28 ഫെബ്രുവരി 2017. Now, the only residents of Shusha are 4,000 Armenians; all of the Azeris fled during the fighting.
  34. "Archived copy". Archived from the original on 2012-12-22. Retrieved 2012-10-15.{{cite web}}: CS1 maint: archived copy as title (link)
  35. "Archived copy". Archived from the original on 2011-10-09. Retrieved 2012-10-15.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ഷുഷ&oldid=3481697" എന്ന താളിൽനിന്ന് ശേഖരിച്ചത്