ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത
ഷൊറണൂർ - നിലമ്പൂർ റോഡ് തീവണ്ടിപ്പാത | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അടിസ്ഥാനവിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സംവിധാനം | ഭൂതല തീവണ്ടിപ്പാത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസ്ഥ | പ്രവർത്തനക്ഷമം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സ്ഥാനം | പാലക്കാട് ജില്ല , മലപ്പുറം ജില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തുടക്കം | ഷൊറണൂർ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒടുക്കം | നിലമ്പൂർ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നിലയങ്ങൾ | 11 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സേവനങ്ങൾ | 7 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രവർത്തനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാരംഭം | 1921 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉടമ | ഭാരതീയ റെയിൽവേ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രവർത്തകർ | ദക്ഷിണ റെയിൽവേ മേഖല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മേഖല | സർക്കാർ ഉടമസ്ഥത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാങ്കേതികം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മൊത്തം റെയിൽവേ ദൂരം | 66 km | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മൊത്തം പാത നീളം | 66 km | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പാതകളുടെ എണ്ണം | 1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പാതയുടെ ഗേജ് | ബ്രോഡ് ഗേജ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വൈദ്യുതീകൃതം | പുരോഗമിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മികച്ച വേഗം | 90 km/h (ഷൊറണൂർ തൊട്ട് മേലാറ്റൂർ വരെ. 90 km/h (മേലാറ്റൂർ മുതൽ നിലമ്പൂർ വരെ) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഷൊറണൂർ - നിലമ്പൂർ റോഡ് തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണു്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽനിന്നും പുറപ്പെട്ടു് കോഴിക്കോട് - ഊട്ടി പാത കടന്നുപോകുന്ന നിലമ്പൂർ പട്ടണത്തിൽനിന്നു് (മലപ്പുറം ജില്ല) നാലുകിലോമീറ്റർ അകലെ നിലമ്പൂർ തീവണ്ടിനിലയത്തിൽ അവസാനിക്കുന്നു. പൂർണമായും വൈദ്യുതികരിക്കപ്പെട്ട പാതയാണിത്. ഇത് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിവഴി കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികൾ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.
ചരിത്രം
[തിരുത്തുക]കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഈ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്.1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് 1943ൽ ഈ തോട്ടത്തിൽ നിന്നും ഒമ്പത് ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാത മുഖേനയായിരുന്നു.
തീവണ്ടി നിലയങ്ങൾ
[തിരുത്തുക]നിലയത്തിന്റെ പേര്[1] | കോഡ്[1] | ദൂരം (കി.മി) | നിർദ്ദേശാങ്കങ്ങൾ | |
---|---|---|---|---|
1 | ഷൊറണൂർ ജങ്ക്ഷൻ | SRR | 0 | 10°45′34″N 76°16′20″E / 10.759524°N 76.272237°E |
2 | വാടാനംകുറിശ്ശി | VDKS | 4.3 | 10°47′16″N 76°15′10″E / 10.787665°N 76.252691°E |
3 | വല്ലപ്പുഴ | VPZ | 10.4 | 10°50′25″N 76°15′09″E / 10.840400°N 76.252420°E |
4 | കുലുക്കല്ലൂർ | KZC | 14.0 | 10°52′05″N 76°14′19″E / 10.868184°N 76.238656°E |
5 | ചെറുകര | CQA | 20.6 | 10°55′54″N 76°13′35″E / 10.93169°N 76.226357°E |
6 | അങ്ങാടിപ്പുറം | AAM | 27.7 | 10°58′52″N 76°12′29″E / 10.981228°N 76.207931°E |
7 | പട്ടിക്കാട് | PKQ | 33.3 | 11°01′16″N 76°13′55″E / 11.021027°N 76.232082°E |
8 | മേലാറ്റൂർ | MLTR | 40.5 | 11°03′42″N 76°16′16″E / 11.061734°N 76.271203°E |
9 | തുവ്വൂർ | TUV | 46.9 | 11°07′14″N 76°16′59″E / 11.120533°N 76.283178°E |
10 | തൊടിയപ്പുലം | TDPM | 51.2 | 11°09′12″N 76°16′59″E / 11.153261°N 76.283178°E |
11 | വാണിയമ്പലം | VNB | 55.5 | 11°11′15″N 76°16′07″E / 11.187487°N 76.268599°E |
12 | നിലമ്പൂർ റോഡ് | NIL | 66.1 | 11°16′57″N 76°15′04″E / 11.282541°N 76.251147°E |