സംവാദം:അയ്യങ്കാളി
ഞാൻ അയ്യങ്കാളി എന്ന പേരിൽ ഒരു ലേഖനം തുടങ്ങിയിരുന്നു (just a stub, with no contents..) could you please redirect the same document to this. Also, which is correct? അയ്യങ്കാളി / അയ്യൻകാളി?
Simynazareth 07:17, 29 ഓഗസ്റ്റ് 2006 (UTC)simynazareth
അയ്യങ്കാളി?
[തിരുത്തുക]പത്രങ്ങളിലും മറ്റും അയ്യങ്കാളി എന്നാണു് ഇതുവരെ കണ്ടുവന്നിട്ടുള്ളതു്. പക്ഷേ ഏതാണു് ശരിയെന്നു് ഉമേഷിനോടു ചോദിയ്ക്കാം. എനിയ്ക്കു് കൃത്യമായി അറിയില്ല.കെവി 10:01, 29 ഓഗസ്റ്റ് 2006 (UTC)
കാളി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഈ പേര് അധ:സ്ഥിത വിഭാഗക്കാർക്കിടയിൽ സർവസാധാരണമായിരുന്നതിനാൽ തിരിച്ചറിയുന്നതിനായി പിന്നീട് പിതാവിന്റെ പേര് ചേർത്ത് വിളിച്ചു തുടങ്ങിയതാണ്. അയ്യൻകാളി എന്ന് എഴുതുന്നതാവും ഉചിതം. Sijinadackal (സംവാദം) 18:29, 28 ഓഗസ്റ്റ് 2021 (UTC)
അയ്യൻകാളി തന്നെ ശരി
[തിരുത്തുക]അയ്യൻകാളി തന്നെയാണു് ശരിയെന്നു് ബെന്നി പറയുന്നു.കെവി 12:43, 29 ഓഗസ്റ്റ് 2006 (UTC)
അയ്യങ്കാളി ലഹളക്കാരനോ
[തിരുത്തുക]ഇതിലെ പല നിലപാടുകളും അതിശയോക്തിപരമായി തോന്നുന്നു. കെ.കെ.കൊച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ(2014 സെപ്തംബർ 21-27) ഈ നിലപാടുകളെ ഖണ്ഡിക്കുന്നുണ്ട്. ഷാജി (സംവാദം) 08:42, 17 സെപ്റ്റംബർ 2014 (UTC)
- ലേഖനത്തിലെ ഏറ്റുമുട്ടലുകൾ എന്ന ഉപവിഭാഗത്തിൽ അവലംബങ്ങൾ ഒന്നും തന്നെ പറയാത്തതിനാൽ, കെ.കെ.കൊച്ചിന്റെ ലേഖനം അവലംബമായി ചേർത്ത് ആ ഭാഗം തിരുത്തിയെഴുതാവുന്നതാണ്. കെ.കെ.എസ്.ദാസ് മാർക്സിസ്റ്റ് വീക്ഷണത്തിലെഴുതിയ ലേഖനവും അവലംബമായി ചേർക്കാം. ബിപിൻ (സംവാദം) 09:04, 17 സെപ്റ്റംബർ 2014 (UTC)
മുൻപ്രാപനം
[തിരുത്തുക]ഇവിടെ നിന്ന് പകർത്തിയത് നീക്കുന്നു--ഇർഷാദ്|irshad (സംവാദം) 08:21, 8 സെപ്റ്റംബർ 2015 (UTC)