സംവാദം:ഇൽഖാനി സാമ്രാജ്യം
പേർഷ്യനിൽ ഇൽഖാനി എന്നും മംഗോളിൽ ഇൽ ഖാൻ എന്നുമാണ് പേരു കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തലക്കെട്ട് ഇൽഖാനി സാമ്രാജ്യം എന്നോ ഇൽ ഖാൻ സാമ്രാജ്യം എന്നോ മതി -- റസിമാൻ ടി വി 06:49, 1 ഡിസംബർ 2009 (UTC)
- ഇൽ ഖാനി എന്നു മാറ്റാം എന്നു കരുതുന്നു.
- ഇടയിലെ സ്പേസ് വേണ്ടേ?
- സമാനിദ്, സഫാറിദ് ഇവന്മാരുടെ കാര്യത്തിലും അവസാനത്തെ ദ് എടുത്തുകളയുന്നതിനെപ്പറ്റി എന്തുപറയുന്നു?
--Vssun 14:51, 1 ഡിസംബർ 2009 (UTC)
പേർഷ്യൻ ആണോ മംഗോൾ ആണോ ഉപയോഗിക്കുന്നത് കൂടുതൽ നല്ലത്? പേർഷ്യൻ ആണെങ്കിൽ ഇൽഖാനി എന്ന് സ്പേസില്ലാതെ വേണം. മംഗോൾ ആണെങ്കിൽ ഇൽ ഖാൻ എന്ന് സ്പേസോടെയും. സമാനിദ് എന്നത് സമാനിയ്യാൻ എന്ന് മാറ്റണം - സാമ്രാജ്യം തന്നെ പേർഷ്യൻ ആണ്. സഫാറിദ് എന്നത് സഫാരിയ്യാൻ എന്നും (റി വേണ്ട) . പിന്നെ ഈ അവസാനത്തിലെ യ്യാനിന്റെ കാര്യത്തിലും എനിക്ക് സംശയമുണ്ട്. എല്ലാ രാജവംശത്തിന്റെ പേരിലും അറബിയിൽ യ്യൂനും പേർഷ്യനിൽ യ്യാനുമുണ്ട്. അപ്പോൾ അറബിയിൽ ബഹുവചനമാക്കാൻ യ്യൂൻ ഉപയോഗിക്കുംപോലെയാണ് (ഉദാ : അബ്ബാസിയ്യൂൻ = അബ്ബാസികൾ) പേർഷ്യനിൽ യ്യാൻ ഉപയോഗിക്കുന്നത് എന്ന് കരുതാം. അങ്ങനെയെങ്കിൽ ലേഖനത്തിന്റെ തലക്കെട്ടിൽ യ്യാൻ ആവശ്യമില്ല - സമാനി സാമ്രാജ്യം, സഫാരി സാമ്രാജ്യം എന്നിങ്ങനെ മതി -- റസിമാൻ ടി വി 15:11, 1 ഡിസംബർ 2009 (UTC)
- ഇൽഖാനി സാമ്രാജ്യം എന്ന് മാറ്റുന്നു. പേർഷ്യയിലുണ്ടായ സാമ്രാജ്യമായതിനാൽ പേർഷ്യൻ രീതി പിന്തുടരാം. അവലംബിക്കുന്ന പുസ്തകത്തിൽ Il-khanid എന്ന് ഇടയിൽ വരയിട്ടാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയയിലാണെങ്കിൽ Ilkhanate എന്ന് ഒഴുക്കിയിരിക്കുകയാണ്.
- യാൻ ഉപയോഗം ബഹുവചനമാക്കാനാണെങ്കിൽ ഹഖാമനിഷിയാൻ സാമ്രാജ്യം ഇതിന്റെ കാര്യത്തിലെ യാനേയും വെട്ടാം എന്നു കരുതുന്നു. ഹിന്ദിയിൽ ഹഖാമനി എന്നാണ് ഉപയോഗിക്കുന്നത്. --Vssun 15:22, 1 ഡിസംബർ 2009 (UTC)
- പിന്നെ സഫാറി/സഫാരിയുടെ കാര്യത്തിൽ ഒരു സംശയമുണ്ട്. അൽ സഫാർ (ചെമ്പുപണിക്കാരൻ) എന്ന വാക്കിൽ നിന്നാണ് അതുണ്ടായത്.. അൽ സഫാർ എന്ന് ഉച്ചരിക്കുന്നത് റ-യുടെ ചില്ലായല്ലേ? --Vssun 15:27, 1 ഡിസംബർ 2009 (UTC)
- ഹഖാമനിയ്യൂൻ എന്നാണ് അറബിയിലും. അപ്പോൾ ബഹുവചനരൂപമാക്കിയതാവാനാണ് സാധ്യത (പേർഷ്യൻ പഠിക്കണം, എന്നിട്ടേ ഉറപ്പുപറയാനാകൂ)
- റ/ര എന്നതിന് അറബിയിൽ ഒരക്ഷരമേയുള്ളൂ : ر. അല്പം തജ്‌വീദ് പഠിച്ചതനുസരിച്ച് ഖുർആനിലെങ്കിലും ഉച്ചാരണനിയമം ഇങ്ങനെയാണ് : ر എന്ന അക്ഷരത്തിന്റെ കൂടെ അ/ഉ എന്ന സ്വരങ്ങൾ വരുമ്പോൾ ഉച്ചാരണം റ/റു എന്നതിനോടാണ് കൂടുതൽ അടുത്തുനിൽക്കുക (ഉദാ : ഹറാം, റമദാൻ, റൂം). ഇ എന്ന സ്വരം വരുമ്പോൾ രി എന്നതിനോടും (ഉദാ : രിദ്‌വാൻ). ചില്ലുപോലെ വരുമ്പോൾ (അഥവാ ചന്ദ്രക്കല പോലെ) മുമ്പിലുള്ള സ്വരം നോക്കണം (അഞ്ചാറ് കൊല്ലം മുമ്പ് പഠിച്ചതാ. എന്തെങ്കിലും തെറ്റ്?)
-- റസിമാൻ ടി വി 15:48, 1 ഡിസംബർ 2009 (UTC)
- റ-യുടെ കൂടെ ഇകാരം ചേരുന്നതുകൊണ്ട് സഫാരി എന്നാക്കാം. --Vssun 10:38, 2 ഡിസംബർ 2009 (UTC)