സംവാദം:എബ്രഹാം ലിങ്കൺ
>>> തലക്കെട്ട്, ഏബ്രഹാം ലിങ്കൻ[1] എന്നു വേണ്ടേ ? --ബിപിൻ 15:27, 14 ജൂൺ 2009 (UTC)
- ശരിയാണ്. പക്ഷേ, എബ്രഹാം മതി. ഇംഗ്ലീഷിൽ സ്വരദൈർഘ്യം പലരീതിയിലാണ്. ഇവിടെ ലഘുവിനെക്കാൾ അല്പം ദീർഘമല്ലേ ഉള്ളൂ. മലയാളി സ്വീകരിച്ചതും അതാണ്.--തച്ചന്റെ മകൻ 15:37, 14 ജൂൺ 2009 (UTC)
- ഇതൊരു സംശയമുള്ള കാര്യം തന്നെ.. ഏബ്ര ആണോ അബ്ര ആണൊ എന്നുള്ളത്. --Rameshng:::Buzz me :) 15:39, 14 ജൂൺ 2009 (UTC)
>>> കഴിവതും അതാതു ഭാഷകളിലെ / പ്രദേശത്തെ ഉച്ചാരണരീതി സ്വീകരിയ്ക്കുകയാണ് നല്ലത്. ഇവിടെ സ്വരദൈർഘ്യം മാത്രമല്ല, മാറ്റിയത് - സംശയമുണ്ടെങ്കിൽ, മുകളിൽ നൽകിയ ലിങ്കിൽ ക്ലിക്കു ചെയ്ത്, ഉച്ചാരണം ശ്രദ്ധിക്കൂ. - --ബിപിൻ 15:53, 14 ജൂൺ 2009 (UTC)
- ഇപ്പറഞ്ഞതിൽ ഞായമുണ്ടെന്നു തോന്നുന്നില്ല. ഇംഗ്ലീഷിന്റെ ഉച്ചാരണരീതിയേ വ്യത്യസ്തമാണ്. മലയാളത്തിൽ അത് എഴുതാനല്ല, പറയാൻ തന്നെ ആവില്ല. മലയാളിക്ക് മലയാളി കൂടുതൽ സ്വീകരിച്ച ഉച്ചാരണംതന്നെ പഥ്യം. മലയാളി അറിയാത്ത വേന്ദ്രന്മാരെക്കുറിച്ചും മറ്റും മതി മറ്റൊരു ചർച്ച. അല്ലെങ്കിൽ നമ്മുടെ ഇംഗ്ലീഷിനെ ഇങ്ഗ്ലിഷ് എന്നൊക്കെയെങ്കിലും എഴിതേണ്ടിവരും.--തച്ചന്റെ മകൻ 16:37, 14 ജൂൺ 2009 (UTC)
>>> സുഹൃത്തേ, മുകളിലെ താങ്കളുടെ ലിഖിതത്തിലെ ആക്ഷേപം മറുപടി അർഹിക്കുന്നില്ല. ആതുകൊണ്ട്, അത് സവിനയം അവഗണിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത്, സമന്വയത്തിലൂടെ പരിഹരിക്കുകയാണ് വിക്കിനയം എന്നറിയുക. അതിനുള്ള മനോവികാസമാണ് ഇത്തരം കൂട്ടുപ്രവർത്തനങ്ങൾക്ക് വേണ്ടതും. എന്നാൽ, മേൽക്കാര്യത്തിൽ, താങ്കളുടെ തർക്കം അംഗീകരിച്ചാൽ, John Milton എന്ന യോഹന്നാൻ മിൽത്തനും, Matthew Hyden, മത്തായി ഹൈദനും ഒക്കെയായി മാറ്റണം. അത് എത്രമാത്രം യുക്തമാണെന്ന്, സ്വയം ആലോചിക്കൂ. അനാവശ്യമായൊരു തർക്കത്തിനില്ല. - --ബിപിൻ 17:45, 14 ജൂൺ 2009 (UTC)
1.2 എബ്രഹാം ലിങ്കൺ മകൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകന് എഴുതിയ കത്ത് എന്ന ഭാഗം തിരുത്തിയെഴുതേണ്ടതാണെന്നു തോന്നുന്നു.
Malikaveedu (സംവാദം) 18:01, 15 ഡിസംബർ 2018 (UTC)
- പൂർണ്ണമായി നീക്കാവുന്നതാണ്, ഗ്രന്ഥശാലയ്ക്കാണ് ഉള്ളടക്കം യോജിക്കുക -- റസിമാൻ ടി വി 18:39, 15 ഡിസംബർ 2018 (UTC)
- മുകളിൽ വിവരിച്ച ഭാഗം ഈ താളിന് ആവശ്യമില്ല എന്നു കണ്ടതിനാൽ നീക്കം (214 വാക്കുകൾ) ചെയ്യുകയും ഇതിനു പകരമായി 220 വാക്കുകൾ പുതുതായി ചേർക്കുകയും ചെയ്തു.