സംവാദം:ഏത്തം
ഇതിന് വേറെ വല്ല പേരുകളുമുണ്ടോ? ചിത്രം എവിടെ കിട്ടും? -- റസിമാൻ ടി വി 19:46, 25 ജനുവരി 2013 (UTC)
കുറേ ഇൻഫർമേഷൻ കൂടുതലായി ചേർത്തിട്ടുണ്ട്. 1896-ൽ പുറത്തിറങ്ങിയ ഒരു പുസ്തകത്തിൽ ഇതിന്റെ രേഖാചിത്രമുണ്ട്. പേക്കൊട്ട എന്ന സംഭവത്തിന്റേതാണ് (ഏത്തത്തിന്റേതല്ല).
വാട്ടർ സപ്ലൈ ആൻഡ് ഇറിഗേഷൻ പേപ്പേഴ്സ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ 1896. പേജ് 20 -ൽ സംഗതി ഉണ്ട്. പകർപ്പവകാശം കഴിഞ്ഞ ചിത്രമാണ്.
വിക്കി കോമൺസിൽ ചേർക്കാൻ സാധിക്കുമോ? പുസ്തകം ഇ ബുക്കായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:11, 29 ജനുവരി 2013 (UTC)
- ചിത്രത്തിന്റെ കോപ്പിറൈറ്റിന് പുസ്തകമിറങ്ങിയ വർഷമല്ല, വരച്ചയാൾ മരിച്ച വർഷമാണ് നോക്കേണ്ടത് എന്ന് കരുതുന്നു. ഇതിന്റെ ഇല്ലസ്ട്രേറ്റർ ആരാണെന്നും എപ്പോൾ മരിച്ചെന്നും അറിയാമോ? -- റസിമാൻ ടി വി 17:19, 29 ജനുവരി 2013 (UTC)
ചിത്രത്തിന്റേത് പബ്ലിഷ് ചെയ്ത വർഷമാണെന്നാണ് തോന്നുന്നത്. യു.എസ്. കോപിറൈറ്റ് ടെമ്പ്ലേറ്റ് നോക്കിയിട്ടും അങ്ങനെയാണ് തോന്നുന്നത്. This work is in the public domain in the United States because it was published (or registered with the U.S. Copyright Office) before January 1, 1923. എന്നാണ് ഈ ടെമ്പ്ലേറ്റിലെ വാചകം. --Drajay1976 (സംവാദം) 17:37, 29 ജനുവരി 2013 (UTC)
ഈ താളിലും ഇങ്ങനെ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഇതു കൂടാതെ Works prepared by an officer or employee of the United States Government as part of that person's official duties receive no copyright protection in the US. എന്നും പറയുന്നുണ്ട്. 1923-ന് മുൻപ് പബ്ലിഷ് ചെയ്തു എന്ന ഒറ്റ കാര്യം നോക്കിയാൽ മതി എന്നു തോന്നുന്നു. --Drajay1976 (സംവാദം) 17:41, 29 ജനുവരി 2013 (UTC)
- യു.എസ്. ചിത്രം തന്നെയാണല്ലേ. അപ്പോൾ ശരിയാണ്, പകർപ്പവകാശമുക്തമായിട്ടുണ്ടാവണം -- റസിമാൻ ടി വി 17:42, 29 ജനുവരി 2013 (UTC)
ഇതിനെ എങ്ങനെയാണ് ഒന്ന് വിക്കിമീഡിയയിലേയ്ക്ക് മാറ്റുക? --അജയ് ബാലചന്ദ്രൻ സംവാദം 18:05, 29 ജനുവരി 2013 (UTC)
- നേരിട്ട് കോപ്പി ചെയ്യാൻ വഴിയൊന്നുമില്ലെങ്കിൽ സ്ക്രീൻഷോട്ടെടുത്ത് അപ്ലോഡ് ചെയ്യൂ -- റസിമാൻ ടി വി 18:09, 29 ജനുവരി 2013 (UTC)