Jump to content

സംവാദം:ഔട്ട്സോഴ്സിങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുറം പണി എന്ന വാക്കിന് എന്റെ നാട്ടിൽ പറമ്പ് കിളയ്ക്കുക വൃത്തിയാക്കുക എന്നൊക്കെ അർത്ഥമുണ്ട്. :) ഈ ബ്ലോഗിലെ പ്രയോഗം കാണുക. ഇത് വീട്ടുടമസ്ഥൻ ചെയ്താലും കൂലിക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാലും പുറം പണി എന്നുതന്നെയാണ് വിവക്ഷിക്കാറ്.

ഔട്ട് സോഴ്സിംഗ് എന്ന അർത്ഥത്തിൽ പുറം പണി എന്ന വാക്കുപയോഗിക്കുന്നതിൽ ശരികേടുണ്ടാവില്ലെങ്കിലും ഔട്ട് സോഴ്സിംഗ് എന്ന പ്രയോഗം തന്നെ ഉപയോഗിക്കുന്നതല്ലേ കൂടുതൽ വ്യക്തത നൽകുന്നത്? ഇപ്പോൾ ഇത് പത്രമാദ്ധ്യമങ്ങളിലെ ഉപയോഗത്താൽ [1][2][3] മലയാളഭാഷയുടെ ഭാഗമായിട്ടുണ്ട് എന്നു തോന്നുന്നു. —ഈ തിരുത്തൽ നടത്തിയത് Drajay1976 (സം‌വാദംസംഭാവനകൾ) 10:44, 21 നവംബർ 2012‎

ഇങ്ങനെയുള്ള പദങ്ങൾ മലയാളീകരിക്കേണ്ടതില്ല എന്നുതന്നെയാണ് എന്റെയും അഭിപ്രായം. ഔട്ട് സോഴ്സിംഗ് നിലനിർത്താം. ഇത് കരാർ വ്യവസ്ഥയിൽ നൽകുന്ന ജോലിയല്ലേ ? പുറം പണി എന്തായാലും പറമ്പ് വൃത്തിയാക്കൽ തന്നെ! --എഴുത്തുകാരി സംവാദം 06:53, 21 നവംബർ 2012 (UTC)[മറുപടി]
സിംഹവാലൻ പ്രയോഗങ്ങൾ നീക്കുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു. മാറ്റി --ജേക്കബ് (സംവാദം) 06:58, 21 നവംബർ 2012 (UTC)[മറുപടി]
പുറം‌പണി കരാർ എന്ന് ലേഖനങ്ങളിൽ കണ്ടു വരാറുള്ളതു കൊണ്ടാണ് അങ്ങനെ ഇട്ടത്. പുറം‌പണി കരാർ ഉൾക്കൊള്ളുന്ന ഒരു വാചകം ഇതിന്റെ ഭഗമായി ചേർത്തലോ, അത് ഉപയോഗത്തിലിരിക്കുന്ന സ്ഥിതിക്ക് ? —ഈ തിരുത്തൽ നടത്തിയത് Santhoshnta (സം‌വാദംസംഭാവനകൾ)

ഈ പ്രയോഗം അവലംബമാക്കത്തക്ക ഏതെങ്കിലും സ്രോതസ്സിലുണ്ടെങ്കിൽ താളിനകത്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. "ഔട്ട് സോഴ്സിംഗിനെ" പുറം പണി കരാർ എന്നും വിവക്ഷിക്കാറുണ്ട് എന്നോ മറ്റോ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:55, 22 നവംബർ 2012 (UTC)[മറുപടി]

പ്ലസ് വൺ ക്ലാസ്സിലെ ബിസിനസ്സ് സ്റ്റഡീസ് പുസ്തകത്തിൽ ഇതിന് മലയാളപദമായി കൊടുത്തത് "പുറംവാങ്ങൽ" എന്നായിരുന്നു. അതു ശരിയാണോ? അഖിൽ അപ്രേം (സംവാദം) 02:34, 24 നവംബർ 2012 (UTC)[മറുപടി]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംവാദം:ഔട്ട്സോഴ്സിങ്&oldid=1495345" എന്ന താളിൽനിന്ന് ശേഖരിച്ചത്