Jump to content

സംവാദം:ഔഷധസസ്യങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രീയനാമം ബ്രാകറ്റിൽ റോമൻ ലിപിയിൽ കൂടെ കൊടുത്താൽ നന്നായിരിക്കും. ആ കോളം റോമൻ ലിപിയിൽ മാത്രമായാലും കുഴപ്പമില്ല.--Shiju Alex 09:32, 2 നവംബർ 2007 (UTC)[മറുപടി]

അതാണ് നല്ലതെന്നു തോന്നുന്നു, അങ്ങനെയാക്കാം Dhruvarahjs 11:28, 2 നവംബർ 2007 (UTC)[മറുപടി]

മാഷെ, ഈ ഫലകത്തിൽ ബാക്കിയുള്ള വിവരങ്ങൾ ചേർക്കുന്നതെങ്ങനെ?--സുഗീഷ് 18:09, 3 നവംബർ 2007 (UTC)[മറുപടി]
ചേർത്തുകൊൺടിരിക്കുകയാണ് . ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔഷധ സസ്യങ്ങൾ എന്ന പുസ്തകത്തിൽ നിന്ന് പേരും ശാസ്ത്രീയനാമവും കിട്ടും അതിലുള്ള എല്ലാത്തിന്റെയും മലയാളം പേര് അടിച്ചുകയറ്റി(അവലംബമായി കൊടുക്കണം ടൈപ്പ് ചെയ്തു തീരട്ടെന്നു കരുതി), മലയാളം പേര് ഗൂഗ്‌ൾ ചെയ്താൽ തന്നെ ശാസ്ത്രീയനാമവും മറ്റ് വിവരങ്ങളും കിട്ടുന്നുണ്ട് ധ്രുവൻ 18:42, 3 നവംബർ 2007 (UTC)[മറുപടി]
എല്ലാ സസ്യങ്ങൾക്കും ഔഷധ ഗുണം ഉണ്ടെന്നു ആയുർ‌വേദം തന്നെ പറയുന്നു.അപ്പോൾ എല്ലാ സസ്യങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുമോ?--അനൂപൻ 06:14, 4 നവംബർ 2007 (UTC)[മറുപടി]

ലേഖനശീർഷകം ശരിയോ

[തിരുത്തുക]

ഔഷധസസ്യങ്ങൾ എന്നല്ലാതെ ആയുർവേദ സസ്യങ്ങൾ എന്നു ഇവിടെയല്ലാതെ വേറെ എവിടെയും കണ്ടിട്ടില്ല. ഈ പ്രയോഗം യുക്തിസഹമോണോ? ആയിരുന്നെങ്കിൽ ഈ വിഷയം കൈകാര്യം ചെയ്തിരുന്ന പണ്ഡിതരായ ലേഖകർ ആ വാക്ക് ഉപയോഗിക്കുമായിരുന്നല്ലോ. മലയാളത്തിൽ എന്നതിനേക്കാൾ സംസ്കൃതത്തിൽ പ്രാവീണ്യമുള്ളവരായിരുന്നല്ലോ ഈ വിഷയം മുമ്പൊക്കെ കൈകാര്യം ചെയ്തിരുന്നത്. അവരെ തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു വേണം.

ആയുർവേദസസ്യങ്ങൾ എന്ന പ്രയോഗമാണെങ്കിൽ സമസ്തപദമെന്ന നിലയിൽ ഇടയിൽ സ്ഥലം വിടാതെയാണ് എഴുതേണ്ടത്.

 മംഗലാട്ട്  ►സന്ദേശങ്ങൾ  07:43, 4 നവംബർ 2007 (UTC)[മറുപടി]

തലക്കെട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, തിരുത്തയിട്ടുൺട്. ധ്രുവൻ 08:59, 5 നവംബർ 2007 (UTC)[മറുപടി]

വിവിധ തരം സസ്യങ്ങൾ

[തിരുത്തുക]

അലോപതി സസ്യങ്ങൾ, ഹോമിയോപ്പതി സസ്യങ്ങൾ, യുനാനി സസ്യങ്ങൾ, ആൾട്ടർനേറ്റീവ് സസ്യങ്ങൾ എന്നിവകളെക്കുറിച്ചും ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. മലയാളം വിക്കിയുടെ നിലവാരം വളരെട്ടെ...

(ഇനി സീരിയസ്സ് ആയിട്ട് : ചാർട്ട് ഉണ്ടാക്കിയത് കുറച്ച് കാണുകയല്ല. വളരെ നന്നായിട്ടുണ്ട്. പ്രത്യേകം അഭിനന്ദനങ്ങൾ. പക്ഷേ വിക്കിദൈവങ്ങളാരും അത് ശരിയാക്കുവാൻ കനിയുന്നില്ല. ഒറ്റയ്ക്ക് ചെയ്ത് തീർത്തോണേ. ശീര്ഷകം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുക)

ആശംസകൾ.... Kalesh 08:17, 4 നവംബർ 2007 (UTC)[മറുപടി]


മാഷെ, ഇതിൽ മാത്രമല്ല എല്ലാ ഫലകങ്ങളിലും പുതിയതായി വിവരങ്ങൾ എങ്ങനെയാണ്‌ ചേർക്കുന്നത്. ഓരോന്നും പ്രത്യേകമായി തിരുത്താൻ കഴിയില്ല. മൊത്തത്തിൽ മാത്രമേ തിരുത്താൻ കഴിയുകയുള്ളൂ. ഈ ലേഖനത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരാളും വേറെ സ്ഥലത്ത് ഒരാളും ഒരേസമയം തിരുത്തിയാൽ ആദ്യം സേവ് ചെയ്യുന്ന ആൾക്ക് മാത്രമേ വിവരങ്ങൾ കൃത്യമായി ചേർക്കാൻ പറ്റുകയുള്ളൂ. മാത്രവുമല്ല രണ്ടാമത്തെ ആൾ ചെയ്യുന്നതെല്ലാം മായ്ക്കപ്പെടുകയും ചെയ്യും. ഇതിനൊരു പോംവഴിയുണ്ടാക്കുമെന്ന് കരുതുന്നു. സസ്നേഹം,--സുഗീഷ് 18:45, 4 നവംബർ 2007 (UTC)[മറുപടി]
ഒരോ അക്ഷരത്തിനും പുതിയ പട്ടിക ഉണ്ടാക്കി വലിയ വൃത്തികേടില്ലല്ലോ?? ധ്രുവൻ 08:59, 5 നവംബർ 2007 (UTC)[മറുപടി]


ഔഷധ സസ്യങ്ങളുടെ പട്ടിക

[തിരുത്തുക]

ഔഷധ സസ്യങ്ങൾ എന്നോ ആയുർ‌വേദ സസ്യങ്ങൾ എന്നോ ഒക്കെ വേറെ ലേഖനങ്ങൾക്ക് സാദ്ധ്യത ഉള്ളതിനാൽ ഈ ലേഖനത്തിന്റെ പേർ ഔഷധ സസ്യങ്ങളുടെ പട്ടിക എന്നാക്കുകയാവും ഉചിതം. പ്രത്യേകിച്ചും ഈ ലേഖനം ഒരു പട്ടികയായ സ്ഥിതിക്ക്--Shiju Alex 09:51, 5 നവംബർ 2007 (UTC)[മറുപടി]

എങ്കിൽ ഔഷധസസ്യങ്ങൾ എന്ന് എഴുതുന്നത് ഇടയിൽ സ്ഥലം വിടാതെ വേണം. കാരണം അത് ഒരു സമസ്തപദമാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ  10:13, 5 നവംബർ 2007 (UTC)[മറുപടി]

ധ്രുവൻ വരുത്തിയ മാറ്റങ്ങൾ വളരെ നന്നായിട്ടുണ്ട്. എല്ലാവരുടേയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. സസ്നേഹം,--സുഗീഷ് 13:08, 5 നവംബർ 2007 (UTC)[മറുപടി]


പട്ടിക തുടങ്ങുന്നതിനു മുൻപ് നാലോ അഞ്ചോ വാചകത്തിൽ ഒരു ചെറിയ ആമുഖം കൊടുത്താൽ വളരെ നന്നായിരിക്കും. ധ്രുവൻ ഇതിനെ കുറിച്ച് അറിവുള്ള ആളെന്ന നിലയ്ക്കു കുറച്ചു വാചകങ്ങൾ എഴുതാമോ?--Shiju Alex 14:32, 6 നവംബർ 2007 (UTC)[മറുപടി]

മാഷെ, ഈ പട്ടികയിൽ മറ്റ് പേരുകൾ എന്ന ശിർഷകത്തിൽ വരുന്നവക്ക് വെവ്വേറെ ലിങ്ക് നൽകണമോ?--സുഗീഷ് 20:08, 6 നവംബർ 2007 (UTC)[മറുപടി]
സുഗീഷ്, ഓരോ പേരിനും വെവ്വേറെ ലിങ്ക് കൊടുക്കുന്നതാണ് നല്ലത്, പ്രാദേശികമായി പല സസ്യങ്ങളും പല പേരിലാണല്ലോ അറിയപ്പെടുന്നത് അതുകൊണ്ട് എല്ലാ പേരുകളിൽ നിന്നും REDIRECT കൊടുക്കാമല്ലോ... ആമുഖം തയ്യാറാക്കുന്നു. ധ്രുവൻ 04:47, 7 നവംബർ 2007 (UTC)[മറുപടി]

ഉഗ്രൻ!

[തിരുത്തുക]

നന്നായിട്ടുണ്ട് മാറ്റങ്ങൾ. ഇതിനുവേണ്ടി പ്രവർത്തിച്ചവർക്കെല്ലാവർക്കും ആത്മാർത്ഥമായ ആശംസകൾ!....Kalesh 15:15, 7 നവംബർ 2007 (UTC)[മറുപടി]

അഷ്ടവർഗം :-) എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതുന്നു.

[തിരുത്തുക]

അഷ്ടവർഗം എന്നത് ഒരു സസ്യമല്ല. എട്ട് സസ്യങ്ങളുടെ ഒരു മരുന്നുകൂട്ടാണ്‌. ജീവകം, ഇടവകം, മേദാ, മഹാമേദാ, കാകോളി, ക്ഷീരകാകോളി, ഋദ്ധി, വൃദ്ധി എന്നീ എട്ടുകൂട്ടം മരുന്നു ചെടികളുടെ ഒരു മിശ്രിതമാണിത്.

OK അതു ശ്രദ്ധിച്ചില്ല അതിനെക്കുറിച്ച് ഒരു ലേഖനമാകാം അതു പട്ടികയിൽ നിന്നൊഴിവാക്കുകയും ചെയ്യാം ധ്രുവൻ 13:29, 14 നവംബർ 2007 (UTC)[മറുപടി]

ശരി അതാണ്‌ നല്ലത്. എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട്. തുടങ്ങിയാൽ ഞാനമ് ചേർക്കുന്നതാണ്‌--സുഗീഷ് 13:38, 14 നവംബർ 2007 (UTC)[മറുപടി]

അഷ്ടവർഗ്ഗം പട്ടികയിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.--Shiju Alex 14:51, 14 നവംബർ 2007 (UTC)[മറുപടി]


തഴുതാമയും തമിഴാമയും ഒന്നാണോ? --Arayilpdas 16:48, 3 ഡിസംബർ 2007 (UTC)[മറുപടി]

തഴുതാമ

[തിരുത്തുക]

മാഷെ, ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ ആത്ഭുത ഔഷധച്ചെടികൾ, താൾ 98,H&C Publishing House, Thrissure ഈ പുസ്തകത്തിൽ ഇങ്ങനെ നൽകിയിട്ടുണ്ട്. ശരിയാണോ എന്ന് വ്യക്തമായി പറയാനാവില്ല. ധ്രുവനോ ചള്ളിയാനോ (അവരുടെ കയ്യിൽ ഈ വിഷയത്തിൽ വലിയ ശേഖരങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ട്)‌ ചിലപ്പോൾ സഹായിക്കാൻ കഴിയും എന്ന് തോന്നുന്നു.--സുഗീഷ് 16:57, 3 ഡിസംബർ 2007 (UTC)[മറുപടി]

ബദാം കൂട്ടിച്ചേർക്കാൻ സഹായം വേണം.--Caduser2003 11:25, 21 ഡിസംബർ 2007 (UTC)[മറുപടി]

ബ്രഹ്മി

[തിരുത്തുക]

Bacopa monnieri നീർ ബ്രഹ്മി Centella asiatica മുത്തിൾ, സ്ഥലബ്രഹ്മി രണ്ടും രണ്ടായിട്ട് കൊടുക്കേണ്ടേ?--Arayilpdas 17:14, 21 ഡിസംബർ 2007 (UTC)[മറുപടി]

പച്ചില

[തിരുത്തുക]

സഹസ്രയോഗത്തിൽ പലയിടത്തും പച്ചില എന്നൊരു ചെടിയെപ്പറ്റി പറയുന്നു. അത് ആരോഗ്യ പച്ചയാണോ? --Arayilpdas 09:35, 24 ഡിസംബർ 2007 (UTC)[മറുപടി]

ഇലവർങ്ഗം ത്തിന്റെ ഇലയാണ് പച്ചില --Arayilpdas 15:42, 17 ജനുവരി 2008 (UTC)[മറുപടി]

പച്ചില എന്നത് ഇലവംഗത്തിന്റെ ഇലയല്ല. പച്ചില എന്നത് ആരോഗ്യപ്പച്ചയുമല്ല.

കർപ്പൂരം / കർപ്പൂരമരം

[തിരുത്തുക]

രണ്ടും ഒന്നല്ലേ?--Arayilpdas 08:11, 28 ഡിസംബർ 2007 (UTC)[മറുപടി]


ചിത്രം

[തിരുത്തുക]

ഈ പട്ടികയിൽ ചിത്രം ചേർക്കെണ്ട ആവശ്യമുന്റെന്നു തോന്നുന്നില്ല. ചിത്രം അതത് ലേഖനത്തിൽ ചേർത്താൽ മതി. --ഷിജു അലക്സ് 08:21, 19 ജനുവരി 2008 (UTC)[മറുപടി]

പടം ചേർക്കുന്നത് ഭംഗി വർദ്ധിപിക്കുന്നുണ്ടെങ്കിലും റോയുടെ വലിപ്പം കൂട്ടുന്നുണ്ട്. പക്ഷെ പടം നോക്കി എളുപ്പം കണ്ടു പിടിക്കാൻ ചിലപ്പോൽ അത് സഹായകരമഅയേക്കാം എന്നും അഭിപ്രയാം ഉണ്ട്. ഭൂരിപക്ഷം എന്താ പറയുന്നതെന്ന് നോക്കാം? --ചള്ളിയാൻ ♫ ♫ 08:32, 19 ജനുവരി 2008 (UTC)[മറുപടി]

ഉപകാരപ്രദമാകും എന്നു കരുതിയാണു പടങ്ങൾ‌ ചേർക്കുന്നത്. --Caduser2003 08:56, 19 ജനുവരി 2008 (UTC)[മറുപടി]


ഉപകാരപ്രദമാകും

  • അനുകൂലിക്കുന്നു

റ്റെക്സ്റ്റ് വ്രാപ്പ് ചെയ്യൻ പറ്റില്ലെ? --ബ്ലുമാൻ‍ഗോ ക2മ 09:26, 19 ജനുവരി 2008 (UTC)[മറുപടി]

‘ഇലന്ത’ എന്നുള്ളതല്ലേ ശരി? --Aruna 03:52, 1 ഫെബ്രുവരി 2008 (UTC)[മറുപടി]

'എലന്ത' 'ഇലന്ത' എന്നീ രണ്ടു പേരുകൾ പട്ടികയിൽ കാണുന്നു. -- Raghith 10:48, 5 ഏപ്രിൽ 2011 (UTC)[മറുപടി]

പേരുകൾ

[തിരുത്തുക]

സസ്യങ്ങളുടെ പേരുകൾ (പല ഭാഷകളിലും ഉള്ളത്) ചേർക്കണമോ? ഉദാ:- ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുഗ്, കന്നട, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നിങ്ങനെയുള്ള ഭാഷകളിൽ ഒരേ സസ്യം പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. കൂടാതെ ശാസ്ത്രീയ നാമവും ലിങ്കി റീ.ഡ. ചെയ്യണമോ ?--സുഗീഷ് 18:23, 28 ജൂൺ 2008 (UTC)[മറുപടി]

ഇതിലെ ചുവപ്പന്മാരെ നീലിക്കാമോ ??? കുറേ നാളായി ഇങ്ങനെ കിടക്കുന്നു. :) --സുഗീഷ് 16:13, 25 ജൂലൈ 2009 (UTC)[മറുപടി]

അലോപ്പതി

[തിരുത്തുക]

ആധുനിക വൈദ്യശാസ്ത്രത്തെ അലോപ്പതി എന്ന് വിളിക്കാമോ riyazahamed 04:14, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]

അത് ഹോമിയോക്കാർ കളിയാക്കി വിളിക്കുന്ന പേരാണ്. ആധുനിക വൈദ്യശാസ്ത്രം (modern medicine) എന്നതുതന്നെ പോരേ? -- റസിമാൻ ടി വി 06:22, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]
അതെ. പക്ഷേ ഇപ്പോൾ അങ്ങനെയല്ലോ. അലോപ്പതി എന്ന് പല ഭാഗങ്ങളിലും പറയുന്നുണ്ട്. അത് മാറ്റേണ്ടതാണ്. riyazahamed 06:49, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ പട്ടികയിൽ ആരും കൈവയ്ക്കുന്നില്ലല്ലോ?? ആരും കാണാഞ്ഞിട്ടാണോ??? ഇനിയെങ്കിലും ശ്രദ്ധിക്കുക........ --സുഗീഷ് 11:27, 25 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അകാരാദി ക്രമം

[തിരുത്തുക]

പട്ടിക ആരെങ്കിലും അകാരാദി ക്രമത്തിലാക്കിയാൽ നന്നായിരുന്നു. റ്റൈപ്പു ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായ കാരണമാണ് സഹായം ചോദിക്കുന്നതു്.Satheesan.vn 15:19, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

പട്ടികകൾ അകാരാദിയിൽത്തന്നെയല്ലേ‌ കിടക്കുന്നത്? സോർട്ടബിൾ‌ ആക്കണമെന്നാണോ ഉദ്ദേശിച്ചത്? --Vssun (സുനിൽ) 02:16, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

"അ" എന്ന പട്ടികയിൽ ചേർത്തിരിക്കുന്ന പേരുകൾ ക്രമത്തിലല്ല എന്നാണുദ്ദേശിച്ചതു്. Satheesan.vn 11:34, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഔഷധസസ്യങ്ങളുടെ പട്ടികയെ കേരളത്തിൽ വളരുന്നവയെന്നും അല്ലാത്തതെന്നും തിരിക്കാമായിരുന്നു എന്നു തോന്നുന്നുSatheesan.vn 11:34, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

ആൽമരങ്ങൾ എന്നൊരു സസ്യം വേണോ ?? പേരാൽ, അരയാൽ തുടങ്ങിയവയെക്കുറിച്ച് വിശദമായ താളുകൾ ഉണ്ട്.. --സുഗീഷ് 03:56, 2 മാർച്ച് 2011 (UTC)[മറുപടി]

കരീരം, കരിമ്പോളകം

[തിരുത്തുക]

ശാസ്ത്രീയ നാമം ഇല്ലാത്തവയും കുറേകാലമായി നീലിപ്പിക്കാവയുമാണ്. ഇവ നീക്കം ചെയ്യേണ്ടവയാണെന്നു് തോന്നുന്നു. ഇനി ആവസ്യത്തിന് വിവരങ്ങൾ ആവുമ്പോൾ ചേർക്കുകയും ആവാമല്ലൊ. Satheesan.vn 14:13, 2 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഫലകമാക്കിയിരുന്നെങ്കിൽ

[തിരുത്തുക]

ഇവ അക്ഷരക്രമത്തിൽ ഫലകമാക്കിയിരുന്നെങ്കിൽ തിരുത്തുകൾ സൗകര്യമാകുമായിരുന്നു. ലോഡ് ചെയ്യാനുള്ള അമാന്തവും മാറികിട്ടിയേനേ.--Roshan (സംവാദം) 05:06, 13 ജൂൺ 2012 (UTC)[മറുപടി]

കുറേ നാൾ ആലോചിച്ചതിനുശേഷമാണു് ഇങ്ങനെ ചെയ്യുന്നതാണു് കൂടുതൽ നല്ലതെന്നു കരുതുന്നതു്. ലോഡിങ്ങ് സമയം യഥാർത്ഥത്തിൽ കുറയുന്നേ ഉള്ളൂ. ഒരൊറ്റ ടേബിൾ ആയി ലഭിക്കുമ്പോൾ അതിൽ തന്നെ മലയാളത്തിലും ഇംഗ്ലീഷിലും സോർട്ട് ചെയ്യാം. (ടൈറ്റിലിലെ സോർട്ട് ആരോമാർക്കുകൾ ക്ലിക്കു ചെയ്യുക). ചുവപ്പു ലിങ്കുകളെ എളുപ്പത്തിൽ നീല ലിങ്കുകളാക്കാം. inpage text search നടക്കും. സെർച്ച് എഞ്ചിനുകളിൽ പേജ് പോപ്പുലർ ആവും (എന്നു വെച്ചാൽ പുറമേനിന്നും ഒരു ചെടിയുടെ പേരു തപ്പുന്ന ആളുകൾ ഈ പേജിൽ തന്നെ ലാൻഡ് ചെയ്യും.). ഓരോ അക്ഷരങ്ങൾക്കും ഓരോ ഫലകം വെച്ചാൽ ഇങ്ങനെ പല തരത്തിലും സോർട്ട് നടക്കില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:04, 13 ജൂൺ 2012 (UTC)[മറുപടി]

കൊടിത്തൂവ

[തിരുത്തുക]

ഔഷധ സസ്യങ്ങളുടെ പട്ടികയിൽ കൊടിത്തൂവയുടെ ചിത്രം ശരിയല്ല. കൊടിത്തൂവ പടരുന്ന ചെടിയാണ്.Satheesan.vn (സംവാദം) 02:07, 9 ഡിസംബർ 2012 (UTC)[മറുപടി]

ഔഷധഗുണം

[തിരുത്തുക]

ഉപയോഗമെന്ന കോളം മാറ്റേണ്ടിവരും, അല്ലെങ്കിൽ അവയ്ക്ക് അവലംബം നൽകേണ്ടിവരും--Vinayaraj (സംവാദം) 15:29, 25 ഏപ്രിൽ 2018 (UTC)[മറുപടി]