സംവാദം:കൂട്ടുകറി
ദൃശ്യരൂപം
ചിത്രത്തിൽ കാണുന്നത് അവിയൽ അല്ലേ?--Anoopan| അനൂപൻ 08:59, 10 ജൂലൈ 2009 (UTC)
- അവിയലായി തോന്നുന്നില്ല. അവിയലിന് ഇത്രയും കടുത്ത നിറം കാണില്ലല്ലോ.. പിന്നെ അവിയലിൽ ഉപയോഗിക്കാത്ത സാധനങ്ങളും കാണുന്നുണ്ട്. അവിയൽ ഇതിനേക്കാളൂം ഡ്രൈ അല്ലേ.. പിന്നെ അവിയലിലെ പ്രധാന സാധനമായ മുരിങ്ങക്കായയും കാണാനില്ല. --Vssun 14:06, 10 ജൂലൈ 2009 (UTC)
- ഇതു കൂട്ടുകറിയുമല്ല. അതിനു ഒരു തരം കറുപ്പു നിറമാകും. കൂടാതെ അതിൽ പ്രധാനമായുപയോഗിക്കുന്ന കടലയും കാണാനില്ല. --Anoopan| അനൂപൻ 14:24, 10 ജൂലൈ 2009 (UTC)
അവിയലടക്കമുള്ള പച്ചക്കറിമിശ്രണങ്ങളെല്ലാം കൂട്ടുകറിയുടെ പരിധിയിൽ വരും എന്നു ലേഖനത്തിൽ :) --Vssun 14:30, 10 ജൂലൈ 2009 (UTC)
- ഇതാണു എനിക്കറിയാവുന്ന കൂട്ടുകറി . എല്ലായിടത്തും ഇതുതന്നെ ആണെന്നു വിശ്വസിക്കുന്നു. :) --Anoopan| അനൂപൻ 14:35, 10 ജൂലൈ 2009 (UTC)
ലേഖനത്തിൽ പ്രാദേശികഭേദമനുസരിച്ച് വിഭാഗങ്ങൾ ഉണ്ടാക്കിയെഴുതിയാൽ മതി. അനൂപൻ നേരത്തേ പറഞ്ഞ പോലെ ഞാൻ കണ്ടിരിക്കുന്ന കൂട്ടുകറിയിലും കടല ഉണ്ടാകാറുണ്ട്. --Vssun 14:56, 10 ജൂലൈ 2009 (UTC)