Jump to content

സംവാദം:കേരളത്തിലെ ഇമെയിൽ ചോർത്തൽ വിവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയ മാധ്യമത്തിന്റെ ഓൺലൈൻ മുഖപത്രമല്ല. അടിസ്ഥാനമല്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യുക. തെറ്റു ചെയ്തത് മാധ്യമാണെന്നു എല്ലാവർക്കുമറിയാം. വർഗ്ഗീയത സൃഷ്ടിക്കാൻ ശ്രമിച്ച മാധ്യമത്തിനു വേണ്ടി എന്തിനാണ് ഇവിടെ പക്ഷം ചേരുന്നത്. മലയാളം വിക്കി ആരുടേയും വ്യക്തി താല്പര്യത്തിനായുള്ളതല്ല. ലിസ്റ്റിൽ മാധ്യമം വരുത്തിയ എഡിറ്റിങുകൾ മാത്രം മതി ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്തായിരുന്നു എന്നറിയാൻ. ആരും മലയാളം വിക്കിപീഡിയയെ മാധ്യമത്തിന്റെ തോന്ന്യാസം പരസ്യം ചെയ്യാൻ ഉപയോഗിക്കരുത്.--Roshan (സംവാദം) 04:37, 21 ജനുവരി 2012 (UTC)[മറുപടി]

സുഹൃത്തേ, മലയാളം വിക്കിപീഡിയ മാധ്യമത്തിന്റെ ഓൺലൈൻ മുഖപത്രമല്ല എന്നു താങ്കൾ പറഞ്ഞത് ശരിയാണ്. പിന്നെ പറഞ്ഞ "അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ","വർഗീയത സൃഷ്ടിക്കാൻ ശ്രമിച്ച മാധ്യമം", "ലിസ്റ്റിൽ മാധ്യമം വരുത്തിയ എഡിറ്റുകൾ മാത്രം മതി ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്തായിരുന്നു എന്നറിയാൻ" ,"മാധ്യമത്തിന്റെ തോന്ന്യാസം" എന്നിവ താങ്കളുടെ അഭിപ്രായമാണ്. അത് വിക്കിപീഡിയയുടേതെന്ന രീതിയിൽ അവതരിപ്പിക്കുന്നത് ശരിയാണോ ?--ഉപ്പേരിക്കുരുള (സംവാദം) 05:40, 21 ജനുവരി 2012 (UTC)[മറുപടി]
കേരളത്തിലെ ഒരു ശ്രദ്ധേയമായ രാഷട്രീയ വിവാദമാണ് ഇത്. വിക്കിയിലുള്ള ലൗ ജിഹാദ് വിവാദം പോലെതന്നെ പ്രധാനമാണ് ഇതും. പ്രത്യേകിച്ചും മന്ത്രി സഭയിൽ തന്നെ ചർച്ച വരികയും സംസ്ഥാനത്തെ ഇന്റലിജന്റ് വിഭാഗം പോലും പ്രതിക്കൂട്ടിലാകാവുന്ന പ്രധാനപ്പെട്ട ഒരു വിഷയമാണിത്. ഈ വിഷയം തികച്ചും സന്തുലതമായാണ് വിക്കിയിൽ ചേർത്തിരിക്കുന്നത്. ഇനിയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് സംവാദം താളിൽ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. ഇനി വിഷയിത്തിലേക്ക് വന്നാൽ 268 പൗരന്മാരുടെ സ്വകാര്യതയിലേക്ക് കയറാൻ ശ്രമിക്കുന്നു എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. രണ്ടാമത്തേത് നിരോധിത തീവ്രവാദ സംഘടനയായ സിമിയുമായി 268 പേർക്ക് ബന്ധമുണ്ടെന്നതാണ് ഇതിലെ മർമ്മപ്രധാന വിഷയം. മൂന്നാമത്തേത് ഇതിൽ 94 ശതമാനവും ഒരേ സമുദായത്തിൽ പെട്ട സാധാരണക്കാരായി എന്നതും. ഈ മൂന്ന് പ്രധാന വാദങ്ങളാണ് മാധ്യമം ഉന്നയിച്ചത്. ഈ മൂന്ന് വിഷയങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. ഈ മൂന്ന് വാദങ്ങളും മാധ്യമത്തിന്റെ തോന്ന്യാസമല്ലെന്നും സത്യമാണെന്നും മുഖ്യമന്ത്രി സമ്മതിച്ചതുമാണ്.1) കത്തും 268 ഇമെയിൽ ഐഡികളും ലോഗിൻ ഐഡി ആവശ്യപ്പെട്ടതും സത്യം.2) കത്തിലെ സിമി പ്രയോഗവും സത്യം 3) അതിലെ ഭൂരിഭാഗം മുസ്ലിംകളാണെന്നതും സത്യം. ഇനി മാധ്യമം ലേഖകൻ കൊടുത്ത രീതിയെ വിമർശിക്കാം. ആ വിമർശനങ്ങൾ ഇവിടെ ചേർത്തിട്ടുമുണ്ട്.മാധ്യമം തിരുത്തുകയും ചെയ്തു. അപ്പോഴും മൗലികമായ വിഷയങ്ങളെല്ബാലാം ബാക്കിയാവുകയും ചെയ്യുന്നു. ഇവിടെ ജമാഅത്തെ ഇസ്ലാമിയുടെ പേര് ആവശ്യമില്ല.വിക്കി പോലെ തന്നെ മാധ്യമവും ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമല്ല. ലേഖകൻ മുസ്ലിം പോലുമല്ല. വിഷയങ്ങളെ സത്യസന്ധമായി സമീപിക്കണം. വിക്കി ലേഖകർ പ്രത്യേകിച്ചും.--സുഹൈറലി 05:55, 21 ജനുവരി 2012 (UTC)[മറുപടി]
മാധ്യമം പട്ടിക പ്രസിദ്ദീകരിച്ചതും അതിലെ ഒഴിവാക്കലുകൾ നടത്തിയതും മനപൂർവമാണ്. അതു സത്യമാണ്. അങ്ങിനെ ചെയ്തെങ്കിൽ അതിന്റെ ലക്ഷ്യം എന്താണ്. എല്ലാ അനുഭാവ പത്രങ്ങളും അവരിൽ ഉൾപ്പെടാത്ത മതവിഭാഗത്തിലെ പേരുപയോഗിച്ചാണ് വാർത്ത എഴുതുക. ഇത് പത്ര തന്ത്രം മാത്രമെന്ന് എല്ലാ കുഞ്ഞിനും മനസിലാകും. ഇവിടെയും അതു തന്നെയാണ് ചെയ്തത്. ഹിന്ദു ലേഖകനെ ഉപയോഗിച്ച് പട്ടികയിലെ മുസ്ലിങ്ങളല്ലാത്തവരുടെ പേരുകൾ ഒഴിവാക്കി പട്ടിക ഇറക്കി. അതു തന്നെയാണ് വിവാദ കാരണവും. --Roshan (സംവാദം) 06:41, 21 ജനുവരി 2012 (UTC)[മറുപടി]

വിജ്ഞാനകോശം[തിരുത്തുക]

ഈ ലേഖനം ഒരു വിജ്ഞാനകോശ ലേഖനം എന്നതിലുപരി ഒരു പത്രവാർത്ത എന്ന രീതിയിലാണു എഴുതപ്പെട്ടിരിക്കുന്നത്. ഒരു പത്രത്തിന്റെ ചില താല്പര്യങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടി മാത്രമായി ലേഖനം മാറിപ്പോയിരിക്കുന്നു. പ്രതികരണങ്ങൾ എന്ന വിഭാഗം ഒരു വിജ്ഞാനകോശത്തിൽ ആവശ്യമാണെന്ന് തോന്നുന്നില്ല. POV ചേർക്കണം എന്നഭിപ്രായം. --അനൂപ് | Anoop (സംവാദം) 05:57, 21 ജനുവരി 2012 (UTC)[മറുപടി]

ഈ വാചകത്തിനു അവലംബമായി ചേർത്തിരിക്കുന്ന മനോരമ വാർത്തയിൽ ഇതിനുള്ള അവലംബമൊന്നും കാണുന്നില്ല.

--അനൂപ് | Anoop (സംവാദം) 06:02, 21 ജനുവരി 2012 (UTC)[മറുപടി]

മനോരമ ലിങ്കിലേക്ക് ഒന്നു കൂടി പോയി ശ്രദ്ധിച്ച് വായിക്കുക. അപ്പോൾ കാണാം--സുഹൈറലി 06:10, 21 ജനുവരി 2012 (UTC)[മറുപടി]

മുഖ്യമന്ത്രിക്ക് ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ഒന്നും വിക്കിപീഡിയയിൽ ആവശ്യമില്ല. അവ നീക്കം ചെയ്തു. --അനൂപ് | Anoop (സംവാദം) 06:07, 21 ജനുവരി 2012 (UTC)[മറുപടി]

ഈ ലേഖനത്തിലെ സർക്കാരിനെതിരായ വിമർശനങ്ങൾ, പ്രതികരണങ്ങൾ എന്നീ ഭാഗങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്നു. --അനൂപ് | Anoop (സംവാദം) 06:09, 21 ജനുവരി 2012 (UTC)[മറുപടി]
ഇ മെയിൽ വിലാസം മാത്രം ഉള്ളവരിൽ പേര് കൊണ്ടു മതം അറിയാവുന്ന ചിലരെയും മാറ്റി. ഈ വരി ?--റോജി പാലാ (സംവാദം) 06:11, 21 ജനുവരി 2012 (UTC)[മറുപടി]
പ്രതികരണങ്ങൾ എന്ന തലക്കെട്ടിൽ പ്രസക്തമായ വ്യക്തികളുടേയോ സംഘടനകളൂടേയോ പ്രതികരണങ്ങൾ നൽകുന്നത് തെറ്റാണോ. ഇംഗ്ലീഷ് വിക്കിപീഡിയയിലും മറ്റും ഇതു സ്ഥിർമായി കാണാറുണ്ട്. വിക്കിപീഡിയയുടെ നയം അതിനെ ചോദ്യം ചെയ്യുന്നുണ്ടോ എന്നതാണ് ഒരു വിക്കിപീഡിയൻ ആദ്യമായി നോക്കേണ്ടത്. മറ്റൊന്ന് ഈ വിഷയം മലയാളത്തിലെ പ്രധാന പത്രങ്ങളായ മനോരമക്കും മാതൃഭൂമിക്കും, മുഖ്യമന്ത്രി മാധ്യമത്തെ വിമർശിക്കുന്നതുവരെ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കൊടുക്കേണ്ടാ വാർത്തയായെ ഈ വിഷയം കണ്ടോള്ളൂ. അതുകൊണ്ട് മലയാളം വിക്കിപീഡിയക്ക് ഇതു പ്രസ്ക്തമല്ലാത്തതോ അപ്രധാനമോ ആവുന്നില്ല. ഉദാഹരണം 1):*http://www.thehindu.com/news/states/kerala/article2805794.ece 2)ഇന്ത്യാവിഷൻ ചാനൽ പ്രക്ഷേപണം ചെയ്ത ഈ വിഷയംവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇന്ത്യാടുഡെ ഡെപ്പ്യൂട്ടി എഡിറ്റ്ർ എം.ജി. രാധാകൃഷ്ണൻ പ്രകടിപ്പിച്ച അഭിപ്രായം (വിക്കിമീഡിയ നടത്തിയ പ്രതിഷേധ ബ്ലാക്കൗട്ടും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പരാമർശിക്കുകയുണ്ടായി.--ഉപ്പേരിക്കുരുള (സംവാദം) 06:38, 21 ജനുവരി 2012 (UTC)[മറുപടി]
പ്രതികരണങ്ങൾ എന്ന പേരിൽ ആരോപണവിധേയരായ പത്രമാനേജ്മെന്റിന്റെ വിശദീകരണം അപ്പാടെ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിക്കണ്ട യാതൊരു ആവശ്യവുമില്ല, വിവരം നൽകലാണ് ലക്ഷ്യമെങ്കിൽ ലിങ്ക് നൽകാം(ലഭ്യമാണെങ്കിൽ), അല്ലെങ്കിൽ വിശദീകരണം പ്രസിദ്ധീകരിച്ച പത്രത്തിന്റെയോ മറ്റോ വിശദവിവരങ്ങൾ നൽകുകയും ആവാം. ആരോപണവിധേയരുടെ പ്രതികരണം എത്രകണ്ട് പ്രസക്തമാണെന്നും നാം ആലോചിക്കേണ്ടതുണ്ട്. ന്യായം ചിലപ്പോൾ മാധ്യമത്തിന്റെ പക്കലാകാം, അതൊക്കെ വിക്കിപ്പീഡിയ വഴി അന്വേഷിക്കണ്ട കാര്യം നമുക്കുണ്ടോ? അനൂപൻ മുകളിൽ പറഞ്ഞ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.

ദീപു [deepu] (സംവാദം) 09:16, 21 ജനുവരി 2012 (UTC)[മറുപടി]