Jump to content

സംവാദം:ഗൂഢാലേഖനവിദ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിപ്റ്റോഗ്രാഫിക്ക് ഗൂഡതന്ത്രം, ഗൂഡശാസ്ത്രം ഇങ്ങനെയുള്ളവയിലേതെങ്കിലും ഉപയോഗിക്കുന്നതിന്‌ അഭിപ്രായങ്ങൾ ആരായുന്നു --ജുനൈദ് 10:00, 18 ഓഗസ്റ്റ്‌ 2008 (UTC)

ഗൂഡലിപി / ഗോപ്യഭാഷ ഇതും പരിഗണിക്കണേ --സാദിക്ക്‌ ഖാലിദ്‌ 10:03, 18 ഓഗസ്റ്റ്‌ 2008 (UTC)


ഇതുമായി ബന്ധപ്പെട്ട ചില ലേഖനങ്ങൾ നിലവിലുണ്ട്.

ഇവയാണു നിലവിലുള്ള ലേഖനങ്ങൾ.

ഗൂഢശാസ്ത്രം എന്ന വാക്കായിരിക്കും കൂടുതൽ ചേരുക.--Shiju Alex|ഷിജു അലക്സ് 10:06, 18 ഓഗസ്റ്റ്‌ 2008 (UTC)

സാദിക്ക്, ഗൂഡലിപി എന്ന വാക്ക് cipher എന്നതിന്‌ പകരമായി ഉപയോഗിക്കുവാനിരിക്കുകയാണ്‌ (താങ്കളുടെ സഹായത്തോടെ).
മൂലഭദ്രി വായിച്ചപ്പോൾ മനസിലായാത് അതൊരു cipher ആണെന്നാണ് വിവധ തരത്തിലുള്ള cipher കളെക്കുറിച്ച് എഴുതാനിരിക്കുന്നതേയുള്ളൂ. --ജുനൈദ് 10:20, 18 ഓഗസ്റ്റ്‌ 2008 (UTC)

ക്രിപ്റ്റോഗ്രഫിക്ക് ഗൂഢശാസ്ത്രം എന്ന് പ്രയോഗിച്ചതായി എവിടെയും കണ്ടിട്ടില്ല. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന നയം ഇവിടെയും വരില്ലേ? --Anoopan| അനൂപൻ 15:35, 18 ഓഗസ്റ്റ്‌ 2008 (UTC)


ഗൂഢശാസ്ത്രം, ഗൂഢഭാഷ ഇതൊന്നും കണ്ടെത്തൽ അല്ല. നമ്മുടെ പുരാതനരേഖകളിൽ കാണുന്ന വാക്കു തന്നെയാണു. പരൽപ്പേരു്, മൂലഭദ്രി, ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ എന്നീ ലേഖനങ്ങളിൽ ഒക്കെ ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതും കാണാം. --Shiju Alex|ഷിജു അലക്സ് 15:42, 18 ഓഗസ്റ്റ്‌ 2008 (UTC)

എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ രഹസ്യവാക്കുകൾ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന ശാസ്ത്രശാഖയുടെ മലയാളപദമായി ഗൂഢശാസ്ത്രം ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നാണു പറഞ്ഞത്. ലേഖനത്തിൽ പ്രത്യേകിച്ചും പ്രദിപാദിക്കുന്നത് ആ വിഷയം ആയതു കൊണ്ട് --Anoopan| അനൂപൻ 15:46, 18 ഓഗസ്റ്റ്‌ 2008 (UTC)
എന്നിരുന്നാലും ഇത് ഒരു യോജിച്ച മലയാളതർജ്ജമയായി കണക്കാക്കാം. --Vssun 18:08, 18 ഓഗസ്റ്റ്‌ 2008 (UTC)

ബീജാക്ഷരലേഖനവിദ്യ എന്നൊരു മലയാള പദം cryptography ക്ക് ഉപയോഗിച്ചു വരുന്നുണ്ട്.Argopal 08:53, 30 ജനുവരി 2009 (UTC)[മറുപടി]

ഒരു ശാസ്ത്ര ശാഖ എന്ന നിലയിൽ (രസതന്ത്രം, ജ്യോതിശാസ്ത്രം, ഇലക്‌ട്രോണിക്സ്, ഭൗതികശാസ്ത്രം എന്നിങ്ങനെ) ക്രിപ്റ്റോഗ്രഫി ഇതു വരെ മാറിക്കഴിഞ്ഞിട്ടില്ലാത്തതിനാൽ 'ശാസ്ത്രം' എന്ന് ഇതിനെ വിളിക്കുന്നതിൽ പൊരുത്തക്കേടുണ്ട്. ഇതൊരു സാങ്കേതികവിദ്യ മാത്രമല്ലേ. 'വിവരസാങ്കേതികവിദ്യ' എന്നു പറയുന്നത് പോലെ ക്രിപ്റ്റോഗ്രഫിയെ 'ഗൂഢാലേഖനവിദ്യ' എന്നു വിളിക്കാവുന്നതാണ് (ഗൂഢ 'ലേഖന'മല്ല, ആലേഖനം :) ). riyazahamed 13:52, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതു ശരിയാ :) --ജുനൈദ് (സം‌വാദം) 03:54, 19 സെപ്റ്റംബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗൂഢാലേഖനവിദ്യ&oldid=3686641" എന്ന താളിൽനിന്ന് ശേഖരിച്ചത്