സംവാദം:ജോർജ്ജ് ഓർവെൽ
ഓപ്പിയം കഞ്ചാവല്ലല്ലോ? കറുപ്പല്ലേ? --ജ്യോതിസ് 17:15, 1 ഫെബ്രുവരി 2008 (UTC)
- Opium = കറുപ്പ്; ganja, cannabis = കഞ്ചാവ് എന്നാണെന്റെ അറിവ് --ജേക്കബ് 18:49, 1 ഫെബ്രുവരി 2008 (UTC)
- ജേക്കബ് പറഞ്ഞത് ശരിയാണ് --Arayilpdas 02:36, 2 ഫെബ്രുവരി 2008 (UTC)
ആയിരത്തി തൊള്ളായിരത്തി എൺപത്തിനാല് എന്നു വേണോ? 1984 എന്നു പോരേ? പുസ്തകത്തിന്റെ പുറംചട്ടയിൽ 1984 എന്നാണ് കണ്ടിട്ടുള്ളത്. simy 07:32, 20 ജൂലൈ 2008 (UTC)
ശരി, അങ്ങനെയാക്കാം. ഞാൻ അലോചിച്ചതാണ്. ആ നോവലിന്റെ കാര്യം പറയേണ്ടിവരുമ്പോഴൊക്കെ പേര് അക്ഷരത്തിൽ വലിച്ചുനീട്ടിയെഴുതുന്നത് ബുദ്ധിമുട്ടുമാണ്.Georgekutty 10:18, 20 ജൂലൈ 2008 (UTC)
- നന്ദി, ഇന്നാ ബുക്ക്. big brother is watching you :) simy 06:42, 21 ജൂലൈ 2008 (UTC)
നന്ദി. വളരെ വർഷങ്ങൾക്ക് മുൻപ് വായിച്ചിട്ടുണ്ട്. സാധനം തീരെ depressing ആണ്. എനിക്കിഷ്ടപ്പെട്ടത് ആനിമൽ ഫാം ആണ്. ആർക്കും ഇഷ്ടപ്പെടുന്ന രസികൻ പുസ്തകമാണത്.Georgekutty 09:47, 21 ജൂലൈ 2008 (UTC)
വിഗൻ/വിഗാൻ
[തിരുത്തുക]@വിഗൻ കടവിലേക്കുള്ള വഴി
വിഗൻ ആണോ വിഗാൻ ആണോ? --Vssun 15:37, 22 ഡിസംബർ 2009 (UTC)
വിഗൻ എന്ന് ഇവിടെ കാണുന്നു.Georgekutty 16:53, 22 ഡിസംബർ 2009 (UTC)
- നന്ദി --Vssun 06:29, 23 ഡിസംബർ 2009 (UTC)
പതിത
[തിരുത്തുക]@അതുകൊണ്ട് എന്റെ മനസ്സ് സമൂഹം പുറംതള്ളിയ കടുത്ത മാതൃകകളായ തെരുവുതെണ്ടികൾ, ഭിക്ഷക്കാർ, കുറ്റവാളികൾ, പതിതകൾ എന്നിവരെ തേടിപ്പോകുന്നു.
പതിതയുടെ അർത്ഥം എന്താണ്? --Vssun 06:29, 23 ഡിസംബർ 2009 (UTC)
"വീഗൻ കടവിലേയ്ക്കുള്ള വഴി" ഒൻപതാം അദ്ധ്യായത്തിലെ ഈ വാക്യത്തിന്റെ പരിഭാഷയാണത്: "When I thought of poverty, I thought of it in terms of brute starvation. Therefore my mind turned immediately towards the extreme cases, the social outcasts: tramps, beggars, criminals, prostitutes." മലയാളത്തിൽ prostitute എന്ന അർത്ഥത്തിൽ എഴുതിക്കാണാറുള്ള മറ്റു വാക്കുകളേക്കാൾ മയമുള്ളത് എന്നു തോന്നിയതു കൊണ്ടാണ് "പതിത" എന്നെഴുതിയത്.Georgekutty 09:58, 23 ഡിസംബർ 2009 (UTC)
- അപരിചിതമായ വാക്കിനേക്കാൾ ലളിതവും മനസിലാകാൻ എളുപ്പവുമായ വേശ്യ എന്ന വാക്കല്ലേ നല്ലത്? --Vssun 15:27, 23 ഡിസംബർ 2009 (UTC)
അങ്ങനെ തോന്നുന്നെങ്കിൽ മാറ്റിക്കോളൂ.Georgekutty 15:34, 23 ഡിസംബർ 2009 (UTC)
- അങ്ങനെയാക്കി --Vssun 07:31, 24 ഡിസംബർ 2009 (UTC)
വ്യക്തിജീവിതം
[തിരുത്തുക]ലേഖനത്തിൽ വ്യക്തിജീവിതം എന്ന ഭാഗം വേണോ? ഇതിലെ ഭാഗങ്ങൾ ജീവിതരേഖയിലെ മറ്റ് ഉപഭാഗങ്ങളുമായി ലയിപ്പിക്കാവുന്നതേ ഉള്ളൂ എന്ന് കരുതുന്നു -- റസിമാൻ ടി വി 15:58, 23 ഡിസംബർ 2009 (UTC)
ഞാൻ അതിനെ പലയിടത്തായി പറിച്ചുനട്ടിട്ടുണ്ട്. എങ്ങനെയുണ്ടെന്ന് നോക്കുക.Georgekutty 16:29, 23 ഡിസംബർ 2009 (UTC)
ചില ആവർത്തനങ്ങളും മറ്റും ഉണ്ടായിരുന്നത് ശരിയാക്കാൻ ശ്രമിച്ചുകൊണ്ട് കുറച്ച് പറിച്ചുനടലുകൾ കൂടി നടത്തിയിട്ടുണ്ട്. ഒരു സംശയം : പ്രവേശനപരീക്ഷ ആണോ പ്രവേശനപ്പരീക്ഷ ആണോ ശരി? -- റസിമാൻ ടി വി 17:33, 23 ഡിസംബർ 2009 (UTC)
മലയാളസന്ധിപ്രകാരം പ്രവേശനപ്പരീക്ഷയും സംസ്കൃതസന്ധിപ്രകാരം പ്രവേശനപരീക്ഷയും സാധുവാണ്. ചന്ദ്രകല/ചന്ദ്രക്കല, ദിനപത്രം/ദിനപ്പത്രം തുടങ്ങി സംസ്കൃതപദങ്ങൾ മലയാളനിയമത്തിൽ സന്ധിചെയ്യുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. മലയാളത്തിൽ സന്ധിചെയ്യുമ്പോൾ ഒരു തനിമ തോന്നുന്നുണ്ട്.-- തച്ചന്റെ മകൻ
നോട്ടിങ്ഹിൽ ചിത്രം
[തിരുത്തുക]ഈ ചിത്രത്തെ എവിടെ പ്ലേസ് ചെയ്യാം? --Vssun 07:31, 24 ഡിസംബർ 2009 (UTC)
- ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ചിത്രം ഉപയോഗിക്കുന്നില്ല. നോട്ടിങ്ങ് ഹില്ലിനെക്കുറിച്ച് പരാമർശമേയില്ല. സ്പാനിഷ് വിക്കിയിലാണ് ആകെയുള്ളത് - അവിട്^എയും ചിത്രത്തിലേ നോട്ടിങ്ങ് ഹിൽ എന്ന പേരുള്ളൂ. സംഗതി ശരിക്കും ഉള്ളതാണോ? -- റസിമാൻ ടി വി 09:15, 24 ഡിസംബർ 2009 (UTC)
വല്യേട്ടനും ശീതയുദ്ധവും
[തിരുത്തുക]ഈ വാക്കുകൾ ആമുഖത്തിൽത്തന്നെ ഉൾപ്പെടുത്താൻ പ്രസക്തമാണെന്നു കരുതുന്നതിനാൽ അങ്ങനെ ചെയ്തിട്ടുണ്ട്. --Vssun 05:32, 30 മാർച്ച് 2010 (UTC)