സംവാദം:ഡയോഡ്
തെർമയോണിക് ഡയോഡിനെക്കുറിച്ച് ആമുഖത്തിൽ ഒന്നു പരാമർശീച്ചിട്ടുണ്ട്. --Vssun 02:25, 12 ഓഗസ്റ്റ് 2009 (UTC)
N ടൈപ്പ് സെമികണ്ടക്ട്രർ
[തിരുത്തുക]'ബാഹ്യതമഷെല്ലിൽ അഞ്ച് ഇലക്ട്രോണുകളുള്ള ഫോസ്ഫറസ്(P), ആൻറിമണി(Sb), ബിസ്മത്ത് (Bi) തുടങ്ങിയ ആറ്റങ്ങൾ കൊണ്ടു ഡോപ്പ് ചെയ്യുമ്പോഴണ് N ടൈപ്പ് സെമികണ്ടക്ട്രർ ഉണ്ടാകുന്നത്. ഇവയുടെ ഒരു ആറ്റത്തിൻറെ ബാഹ്യതമഷെല്ലിലുള്ള അഞ്ച് ഇലക്ട്രോണുകൾ സിലികോണിൻറെ നാല് ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെടുകയും ഒരു ഇലക്ട്രോൺ ബാക്കിയാകുകയും ചെയ്യുന്നു. ഇത് പഠിക്കാൻ എളുപ്പത്തിനുവേണ്ടി ഉണ്ടാക്കിയതാവാനേ വഴിയുള്ളൂ. ഫോസ്ഫറസ്, ആഴ്സെനിക്, ആൻറിമണി മുതലായ മൂലകങ്ങളുടെ വിദ്യുത് ഋണത സിലിക്കോണിനേക്കാളും, ജെർമേനിയത്തേക്കാളും കൂടുതലായതിനാൽ അവയുടെ മൂന്ന് ഇലക്ട്രോണുകൾ മാത്രമേ രാസബന്ധനത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളൂ. ഫോസ്ഫറസ്, ആഴ്സെനിക്, ആൻറിമണി, ബിസ്മത് എന്നീ മൂലകങ്ങൾ സാധാരണയായി ഹൈപെർവാലൻസി കാണിക്കുന്നത് അവ ഉയർന്ന വിദ്യുത് ഋണതയുള്ള ഹാലൊജനുകൾ(ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ), ഓക്സിജൻ, നൈട്രജൻ, കാർബൺ, സൾഫർ, സെലിനിയം എന്നീ മൂലകങ്ങളുമായോ, അവയുടെ ലിഗാൻഡുകളുമായോ ഉള്ള രാസബന്ധനങ്ങളിൽ മാത്രമാണ്.--Anoop menon 14:09, 29 ഒക്ടോബർ 2009 (UTC)
1.90 ആണ് സിലിക്കന്റെ വിദ്യുത് ഋണത. ഫോസ്ഫറസ്, ആഴ്സെനിക്, ആൻറിമണി എന്നിവയുടെ വിദ്യുത് ഋണത 2.05-2.19 റേഞ്ചിലാണ്. വലിയ വ്യത്യാസമൊന്നുമില്ല. നാല് ഇലക്ട്രോണുകൾ സഹസംയോജകബന്ധത്തിൽ ഏർപ്പെടുന്നതിന് എന്താണ് പ്രതിബന്ധം? -- റസിമാൻ ടി വി 13:50, 29 ഒക്ടോബർ 2009 (UTC)
ഇത് എളുപ്പത്തിൽ വിവരിക്കാൻ കഴിയുന്നതല്ല. എന്നിരുന്നാലും ചെറിയൊരു ഉദാഹരണം പറയാം.
ഫോസ്ഫറസ് പെന്റാക്ലോറൈഡ് (PCl5) എന്ന സംയുക്തം ഉണ്ട്. പക്ഷെ ഫോസ്ഫോറേൻ (ഫോസ്ഫറസ് പെന്റാഹൈഡ്രൈഡ് - PH5 എന്നത് നിലനിൽക്കുന്നതല്ല). പ്രധാനകാരണം ഫോസ്ഫറസിന്റേയും ഹൈഡ്രജന്റേയും വിദ്യുത് ഋണതകൾ സമാനമായതിനാലാവണം. (പക്ഷേ പോളിങ് വിദ്യുത് ഋണത ചില സന്ദർഭങ്ങളിൽ വളരെ തെറ്റായി അനുഭവപ്പെടുന്നുണ്ട്) പോളിങ് വിദ്യുത് ഋണത: As - 2.18 < P - 2.19 < H - 2.20 < Cl - 3.16. --Anoop menon 14:09, 29 ഒക്ടോബർ 2009 (UTC)