സംവാദം:ദ്യുതി
ദൃശ്യരൂപം
പല കോളേജുകളിലും ഇതേ പേരിൽ ഫെസ്റ്റ് നടക്കുന്നുണ്ട്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് ലേഖനത്തിൽ ലയിപ്പിക്കാവുന്ന പ്രസക്തിയേ ഉള്ളൂ എന്നു കരുതുന്നു. ആവശ്യത്തിനുള്ള അവലംബങ്ങളും ശ്രദ്ധേയതയും ഉണ്ടെന്ന് ബോധ്യമായാൽ പ്രത്യേകം താളിലേക്ക് മാറ്റാവുന്നതാണ് --മനോജ് .കെ (സംവാദം) 11:13, 10 ജൂലൈ 2013 (UTC)
--Adv.tksujith (സംവാദം) 11:58, 10 ജൂലൈ 2013 (UTC)
ഇന്നു വൈകീട്ട് വിവരങ്ങൾ ചേർക്കാം എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നു. അതുകഴിഞ്ഞു മതിയാകുമോ ലയനം? രങ്കൻ(RanKan) (സംവാദം) 14:38, 10 ജൂലൈ 2013 (UTC)
- മതി, പക്ഷേ, ഈ പരിപാടിയെക്കുറിച്ച് കാര്യമായ പരാമർശം ഒന്നിലധികം സ്രോതസ്സുകളിൽ (മാദ്ധ്യമങ്ങളിൽ) വന്നതായുള്ള അവലംബങ്ങൾ കൂടി നൽകണം. എങ്കിലല്ലോ വിക്കിപീഡിയ:ശ്രദ്ധേയത നയപ്രകാരം സ്വതന്ത്രമായി നിൽക്കാൻ സാദ്ധ്യതയുള്ള ലേഖനമായി ഇത് മാറൂ...? അല്ലാത്തപക്ഷം ഒഴിവാക്കാനേ മാർഗ്ഗമുള്ളു --Adv.tksujith (സംവാദം) 14:46, 10 ജൂലൈ 2013 (UTC)
- ശ്രദ്ധേയതാനയം എനിക്ക് കാര്യമായി വശമില്ലായിരുന്നു എന്നതൊരു വസ്തുത. വിവരത്തിനു നന്ദി. തീർച്ചയായും രണ്ടോ അതിലധികമോ മാധ്യമങ്ങളിൽ ഈ വിവരം വന്നുവോ എന്നതു കൂടി അന്വേഷിക്കട്ടെ. രങ്കൻ(RanKan) (സംവാദം) 14:48, 10 ജൂലൈ 2013 (UTC)