സംവാദം:ഫ്രാൻസിസ് സേവ്യർ
ഇവിടെ താളിൽ കൊടുത്തിരിക്കുന്ന കാര്യത്തിന് അവലംബം കാണുന്നില്ലല്ലോ -- റസിമാൻ ടി വി 09:02, 25 ഡിസംബർ 2012 (UTC)
ജോൺ സി. റെവില്ലെയുടെ 1919-ലെ പുസ്തകം, "Saint Francis Xavier, apostle of India and Japan", ഗ്രന്ഥകാരന്റെ അസഹിഷ്ണുതയല്ലാതെ ഫ്രാൻസിസ് സേവ്യറുടെ അസഹിഷ്ണുതയല്ല തെളിയിക്കുന്നത്.ജോർജുകുട്ടി (സംവാദം) 22:54, 25 ഡിസംബർ 2012 (UTC)
വിവാദം
[തിരുത്തുക]എന്റെ സംവാദതാളിൽ ചേർത്ത വിവരം ഇങ്ങോട്ട് ഉൾപ്പെടുത്തുന്നു.--റോജി പാലാ (സംവാദം) 07:23, 26 ഡിസംബർ 2012 (UTC)
ഫ്രാൻസിസ് സേവ്യറുടെ കുപ്രസിദ്ധമായ മത അസഹിഷ്ണുതയെക്കുരിച്ച് പ്രതിപാദിക്കുന്ന പേജുകൾ ചേർക്കുന്നു,ജീവ ചരിത്രത്തിലെ പേജുകളിൽ തന്നെ ഇക്കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. ഇനിയും പോരെങ്കിൽ റാവുവിന്റെ ഗ്രന്ഥം സ്കാൻ ചെയ്ത് ചേർക്കാം. ഇംഗ്ലീഷ് വികിപീഡിയയൈൽ തന്നെ ഇതിനാധാരമായ തെളിവുകളും, ലിങ്കുകളും ധാരാളമുണ്ട്. http://www.archive.org/stream/saintfrancisxavi00revirich#page/44/mode/2up http://www.oocities.org/hindoo_humanist/goa1.html http://www.goaholidayhomes.com/info/250/inquisition-horrors-in-goa/ http://www.goa-world.com/goa/sfx/index.htm
—ഈ തിരുത്തൽ നടത്തിയത് Bijink (സംവാദം • സംഭാവനകൾ)
Religious Tolerance ഫ്രാൻസിസ് സേവ്യറുടെ ideal-ൽ പെട്ടിരുന്നില്ല എന്നതു ശരിയാണ്. ഗോവയിൽ ഇൻക്വിസിഷൻ ഏർപ്പെടുത്തിക്കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നതിനു തെളിവുമുണ്ട്. എങ്കിലും മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ആദ്യത്തേതിലുള്ള ജോൺ സി. റെവില്ലെയുടെ 1919-ലെ പുസ്തകം, "Saint Francis Xavier, apostle of India and Japan", ഗ്രന്ഥകാരന്റെ അസഹിഷ്ണുതയല്ലാതെ സേവ്യറുടെ അസഹിഷ്ണുതയല്ല തെളിയിക്കുന്നത്. മറ്റു മൂന്നു സൈറ്റുകളും മനസ്സിലായിടത്തോളം, പ്രൊപ്പഗാന്ത സൈറ്റുകളുമാണ്.ജോർജുകുട്ടി (സംവാദം) 10:51, 25 ഡിസംബർ 2012 (UTC)
അവസാനത്തെ പാരഗ്രാഫ്, അവലംബം ഇല്ലാത്തതിനാൽ മാറ്റാമെന്നു തോന്നുന്നു.ജോർജുകുട്ടി (സംവാദം) 23:43, 26 ഡിസംബർ 2012 (UTC)
- നീക്കം ചെയ്തു. നിഷ്പക്ഷമായ അവലംബം ചേർത്താൽ തിരിച്ചിടാം -- റസിമാൻ ടി വി 09:36, 27 ഡിസംബർ 2012 (UTC)