സംവാദം:ബുധൻ
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ബുധൻ എന്ന ഈ ലേഖനം. | |
FA | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
സൌരയൂഥത്തിലെ വിവിധ ഗ്രഹങ്ങളെ കുറിച്ചുള്ള ലേഖനം എഴുതി തുടങ്ങി യിട്ടുണ്ട്. പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ ഉള്ളത് മാതിരി ലേഖനത്തിന്റെ വലത് വശത്ത് ഒരു ടേബിൾ ഉണ്ടായിരുന്നു എങ്കിൽ പ്രധാനപെട്ട സ്ഥിതി വിവര കണക്കുകൾ എല്ലാം അവിടെ കൊടുക്കാമായിരുന്നു. ഉദാ: ഇംഗ്ലീഷ് വിക്കിയിലെ ബുധനെകുറിച്ചുള്ള ഈ ലേഖനം കാണുക (http://en.wikipedia.org/wiki/Mercury_%28planet%29 ). അത് എങ്ങനെയാണ് ചെയ്യുന്നത്. ആരെങ്കിലും സഹായിക്കാമോ. തുടർന്നുള്ള ദിവസങ്ങളിൽ ഈ ലേഖനങ്ങൾ വിപുലീകരിക്കുന്നതായിരിക്കും --Shiju 15:37, 31 ഓഗസ്റ്റ് 2006 (UTC)
ഷിജുവിനുള്ള മറുപടി
[തിരുത്തുക]ഷിജു, അത് ഒരു റ്റെമ്പ്ലേറ്റ് ആണ്. http://en.wikipedia.org/wiki/Template:Planet_Infobox/Mercury എന്ന പേജ് കാണൂ. എഡിറ്റ് പേജ് ക്ലിക്ക് ചെയ്താൽ സോഴ്സും കാണാനാകും. സേവ് ചെയ്യാതെ വിട്ടാൽ മതിയല്ലോ. ആദ്യം അത്തരം ടെമ്പ്ലേറ്റ് പേജ് നിർമ്മിച്ചിട്ട് അവർ അവിടെ പ്രധാന താളിൽ (Mercury (planet) ) {{Planet Infobox/Mercury}} എന്ന് refer ചെയ്തിരിക്കുന്നു. പക്ഷേ പല സ്ഥലങ്ങളിലും വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ ടെമ്പ്ലേറ്റ് എന്തിന് എന്നു മനസിലാവുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ മെർക്കുറിയിൽ മാത്രമേ ഈ ടെമ്പ്ലേറ്റ് തൽക്കാലം ഉപയോഗിച്ചിട്ടുള്ളു. -- സുധീർ കൃഷ്ണൻ 08:37, 29 ഓഗസ്റ്റ് 2006 (UTC)
സുധീറിനുള്ള മറുപടി
[തിരുത്തുക]സുധീർ അപ്പോൾ ഓരോ ഗ്രഹത്തിനും വെവ്വേറെ റ്റെമ്പ്ലേറ്റ് വേണമെന്നാണോ അർത്ഥം. ഇംഗ്ലീഷ് വിക്കിയിൽ ഓരോ ഗ്രഹത്തിനും (Venus, mars, Jupiet etc) ഈ റ്റെമ്പ്ലേറ്റ് കാണുന്നുണ്ട്. അപ്പോൾ നമ്മൾ 8 റ്റെമ്പ്ലേറ്റ് ഉണ്ടാകേണ്ടി വരുമോ. എല്ലാ ഗ്രഹങ്ങൾക്കും റ്റെമ്പ്ലേറ്റ് ഉപയോഗിച്ചാൽ സ്ഥിതി വിവര കണക്കുകൾ എല്ലാം നന്നായി ഡിസ്‌പ്ലേ ആകും. മാത്രമല്ല ലേഖനം കൂടുതൽ ആസ്വാദ്യകരവും ആകും. അതിനാൽ ആണ് ഞാൻ അങ്ങനെ ആവ്ശ്യപ്പെട്ടത്. --Shiju 15:37, 31 ഓഗസ്റ്റ് 2006 (UTC)
വേണമെങ്കിൽ ടെമ്പ്ലേറ്റുകൾ ആകാം
[തിരുത്തുക]ഷിജു, എന്റെ എളിയ അഭിപ്രായത്തിൽ ഈയൊരിനത്തിൽ ടെമ്പ്ലേറ്റുണ്ടാക്കാനും പേജിൽ തന്നെ ടൈപ്പു ചെയ്യാനും ഒരേ അളവു പ്രവൃത്തി തന്നെ വേണം. പക്ഷേ ടെമ്പ്ലേറ്റുണ്ടാക്കിയാൽ ലേഖനം അലമ്പാകാതെ (cluttered) ഇരിക്കും. അതിനാലാകണം ഇംഗ്ലീഷ് വിക്കിയിൽ അവർ ടെമ്പ്ലേറ്റ് ഉണ്ടാക്കിയത്. --- സുധീർ കൃഷ്ണൻ 18:31, 29 ഓഗസ്റ്റ് 2006 (UTC)
കൈയൊപ്പു കൂടി വയ്ച്ചാൽ നന്നായിരുന്നു.
[തിരുത്തുക]അതു പോലെ സംവാദത്തിന്റെ ഒടുവിൽ നാലു ~ (ടിൽഡാ സംജ്ഞ) ഇട്ടാൽ താങ്കളുടെ പേരും തീയതിയും വരും. ഇത് മറുപടി പറയുന്നവർക്ക് എളുപ്പമായിരിക്കും --- സുധീർ കൃഷ്ണൻ 18:33, 29 ഓഗസ്റ്റ് 2006 (UTC)
പ്രദക്ഷിണം
[തിരുത്തുക]ജ്യോതിശാസ്ത്രലേഖനങ്ങളിൽനിന്ന് പ്രദക്ഷിണം എന്ന വാക്ക് ഒഴിവാക്കണം. പരിക്രമണം എന്ന വാക്കാണ് ഉചിതം. പ്രദക്ഷിണം എന്നതിന് clockwise എന്നാണ് അർത്ഥം. ഗ്രഹങ്ങളും മറ്റും രണ്ടു ദിശയിലും ചുറ്റിക്കറങ്ങാറുണ്ടല്ലോ--തച്ചന്റെ മകൻ 18:06, 1 ഡിസംബർ 2009 (UTC)
- പ്രദക്ഷിണം ഇങ്ങനെ ഒരു ഗൂഢാർത്ഥമുള്ളതറിയാതെ ഉപയോഗിച്ചു തഴങ്ങിയതാണ്. ഗ്രഹങ്ങളൊക്കെ anticlockwise ആയാണ് പരിക്രമണം നടത്തുന്നത് എന്നാണറിവ്. വടക്ക് എന്നതിന്റെ ഡെഫിനിഷൻ തന്നെ മറ്റു ഗ്രഹങ്ങളിൽ ഇതനുസരിച്ചാണെന്ന് എവിടെയോ വായിച്ചപോലെ തോന്നുന്നു -- റസിമാൻ ടി വി 05:11, 2 ഡിസംബർ 2009 (UTC)
inferior/superior conjuction
[തിരുത്തുക]inferior/superior conjuction ന് മലയാളം വല്ലതും, en:Conjunction (astronomy and astrology) --ജുനൈദ് | Junaid (സംവാദം) 04:41, 3 ഡിസംബർ 2009 (UTC)
ഇവിടെയും ഇവിടെയും യുതി എന്ന്. നീചയുതി, ഉച്ചയുതി എന്നാണ് കന്നഡയിൽ. അതുതന്നെ ഉപയോഗിക്കുകയല്ലേ? പദങ്ങൾ പദസൂചിയിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കണം--തച്ചന്റെ മകൻ 07:42, 3 ഡിസംബർ 2009 (UTC)
Occultation
[തിരുത്തുക]Occultation ന് യോജിച്ച മലയാളം പദം വല്ലതും? --ജുനൈദ് | Junaid (സംവാദം) 11:58, 3 ഡിസംബർ 2009 (UTC)
- ഇവിടെ ഉപഗൂഹനം (പു.87/Pdf പു:44). എക്സെണ്ട്രിസിറ്റിക്ക് എന്താ? --തച്ചന്റെ മകൻ 14:28, 3 ഡിസംബർ 2009 (UTC)
- ഇവിടെ ഉത്കേന്ദ്രത എന്നുകാണുന്നു. ഇവിടെ വികേന്ദ്രത എന്നും. 'ഉത്' എന്ന ഉപസർഗ്ഗത്തെക്കാൾ ഇവിടെ യോജിക്കുക 'വി' ആണ്.--തച്ചന്റെ മകൻ 13:44, 4 ഡിസംബർ 2009 (UTC)
- വികേന്ദ്രത കൊള്ളാം -- റസിമാൻ ടി വി 13:48, 4 ഡിസംബർ 2009 (UTC)
- അതെ, വികേന്ദ്രത കൊള്ളാം --ജുനൈദ് | Junaid (സംവാദം) 03:51, 5 ഡിസംബർ 2009 (UTC)
വികേന്ദ്രതകൊണ്ട് വിവക്ഷിക്കാവുന്ന വേറേതെങ്കിലും പദം ഉണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെന്നുതോന്നുന്നു :)--തച്ചന്റെ മകൻ 05:36, 5 ഡിസംബർ 2009 (UTC)
പൊട്ടെൻഷ്യൽ എനർജി സ്ഥിതികോർജ്ജമല്ലേ?? --ജുനൈദ് | Junaid (സംവാദം) 11:37, 5 ഡിസംബർ 2009 (UTC)
ബ്രാക്കറ്റ്
[തിരുത്തുക]ബ്രാക്കറ്റിൽ ഇംഗ്ലീഷ് ഇത്രയധികം ചേർക്കണോ? പ്രത്യേകിച്ച് ശാസ്ത്രജ്ഞന്മാരുടെ പേരുകളൊക്കെ? -- റസിമാൻ ടി വി 11:48, 5 ഡിസംബർ 2009 (UTC)
ശരിയായ രൂപം ആവശ്യവരില്ലേ? --ജുനൈദ് | Junaid (സംവാദം) 11:55, 5 ഡിസംബർ 2009 (UTC)
- ഗയോവന്നി ഷിയപെരേലി, മൗണ്ട് വിത്സൺ ഒബ്സർവേറ്ററി ഇങ്ങനത്തേതിനൊന്നും ബ്രാക്കറ്റ് വേണ്ടല്ലോ. തർജ്ജമ ചെയ്ത വല്ല സാങ്കേതികപദവുമായിരുന്നെങ്കിൽ അർത്ഥം മനസ്സിലാക്കാൻ ബ്രാക്കറ്റിലിടാം. പക്ഷെ ലിപ്യന്തരണം നടത്തിയിട്ടുള്ള പേരുകൾക്കൊന്നും - പ്രത്യേകിച്ച് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റും - കൂടെ ഇംഗ്ലീഷ് രൂപം കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 12:01, 5 ഡിസംബർ 2009 (UTC)
- ശാസ്ത്രജ്ഞർമാരേയും ഉപകരണങ്ങളെയും കുറിച്ച് കൂടുതൽ അറിയണമെന്നാർക്കെങ്കിലും തോന്നിയാൽ വഴിതെറ്റാതിരിക്കാൻ അത് സഹായിക്കുമെന്ന് കരുതുന്നു, പ്രതേകിച്ച് ഉച്ചാരണം വലിയ പിടിയില്ലാത്ത നാമങ്ങളാകുമ്പോൾ --ജുനൈദ് | Junaid (സംവാദം) 09:16, 6 ഡിസംബർ 2009 (UTC)