Jump to content

സംവാദം:ബെയൊവുൾഫ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബെവുഫ് എന്നാണ്‌ ഉച്ചാരണം --Chalski Talkies ♫♫ 13:02, 20 ഏപ്രിൽ 2009 (UTC)[മറുപടി]


Beowulf-ന്റെ ഉച്ചാരണത്തിന്റെ കാര്യത്തിൽ തർക്കം പ്രതീക്ഷിച്ചിരുന്നു. മുകളിലെ ലിങ്കിലുള്ള ഉച്ചാരണം ഞാൻ കേട്ടു. അത് ബെവുഫ് എന്നാണെന്ന് തോന്നുന്നില്ല. 'ബെ'-'വു' എന്നിവയ്ക്കിടയിൽ 'യ്' കേൾക്കാം. ഞാൻ എഴുതാൻ തുടങ്ങുന്നതിനുമുൻപ് നോക്കിയ ഒരു ലിങ്ക് ഇതാ ഇവിടെ. അവിടെ മൂന്നുച്ചാരണങ്ങളുണ്ട്. അതിലും 'ബെവുഫ്' എന്ന് കാണുന്നില്ല. ഞാൻ കൊടുത്തത് കിറുകൃത്യമാണെന്നല്ല. മറ്റ് options പരിശോധിച്ച ശേഷം മാറ്റാവുന്നതേയുള്ളു.Georgekutty 23:58, 20 ഏപ്രിൽ 2009 (UTC)[മറുപടി]

ഏതെങ്കിലും സൈറ്റിൽ ആരെങ്കിലും പറയുന്ന ഉച്ചാരണം കാട്ടുന്നതിൽ കാര്യമില്ല.Cambridge Pronouncing Dictionary പറയുന്ന ഉച്ചാരണം മലയാളത്തിൽ കൊടുക്കാവുന്ന വിധത്തിൽ കൊടുത്തിട്ടുണ്ട് ഇപ്പോൾ. മാറ്റം ആവശ്യമില്ല. വെബ്‌സ്റ്റേർസ് നോക്കുക. ഇതിനോടടുത്തു നിൽക്കുന്നതാണ് അവിടെ. --Not4u 16:30, 21 ഏപ്രിൽ 2009 (UTC)[മറുപടി]

ജോർജ്ജ് കുട്ടി തന്ന ലിങ്കിൽ ബെയോവുഫ് എന്നും നോട്ട്4യൂ-ന്റെ പ്രിയപ്പെട്ട വെബ്സ്റ്റേർസിൽ ബെയോവുൾ എന്നുമാൺ കേൾക്കാൻ പറ്റുന്നത്. മാറ്റണമെന്ന് ശാഠ്യം പിടിക്കാൻ വേണ്ടിയല്ല ഇത് പറയുന്നത്. ശരിയായത് ആരെങ്കിലും അറിയണം. ഈ സം‌വാദം വഴിയെങ്കിലും മറ്റുള്ളവർക്ക് അത് അറിയാമല്ലോ. --Chalski Talkies ♫♫ 16:53, 21 ഏപ്രിൽ 2009 (UTC)[മറുപടി]

ചലച്ചിത്രം

[തിരുത്തുക]

ബെയൊവുൾഫ് എന്ന പേരിൽ ഒരു ഇംഗ്ലീഷ് ചലച്ചിത്രം ഉണ്ടല്ലോ? അതോ ഈ പുസ്തകം തന്നെ സിനിമയാക്കിയതാണോ? നാനാർത്ഥം താൾ വേണ്ടി വരുമോ?--Subeesh Talk‍ 06:21, 22 ഏപ്രിൽ 2009 (UTC)[മറുപടി]

സിനിമ പഴയ കൃതിയ ആശ്രയിച്ചുള്ളതുതന്നെയാണെന്നാണ് plot summary വായിച്ചിട്ട് മനസ്സിലായത്. പക്ഷേ കുറേ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു തോന്നുന്നു. ഗ്രെൻഡലിനെ തോല്പ്പിക്കുന്നവർക്ക് ഡെന്മാർക്കിലെ രാജാവ് reward പ്രഖ്യാപിച്ചതിനെ തുടർന്നാണ് ബെയൊവുൾഫ് അയാളെ നേരിടാൻ പോയതെന്നാണ് സിനിമയിൽ. ഗ്രെൻഡൽ, രാജാവിനേയും പരിവാരങ്ങളേയും പീഢിപ്പിക്കുന്നതിന്റെ കഥ ദേശവിദേശങ്ങളിലൊക്കെ പരന്നതിനെ തുടർന്ന് ബെയൊവുൾഫ് അയാളെ നേരിടാൻ മുന്നോട്ടുവന്നുവെന്നാണ് മൂലകഥയിൽ.Georgekutty 10:04, 22 ഏപ്രിൽ 2009 (UTC)[മറുപടി]

ബെയൊവുൾഫ് എന്നൊരു ലേഖനം ഉള്ളതറിയാതെയാണ് ഞാനീ ലേഖനം തുടങ്ങിയത്. ബേവുൾഫ് എന്ന ലേഖനം ഒഴിവാക്കുന്നതാണ് നല്ലത്. — ഈ തിരുത്തൽ നടത്തിയത് tvn (സംവാദംസംഭാവനകൾ)

പുതിയ ലേഖനത്തിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ ഇവിടെ കൂട്ടിച്ചേർക്കുക. ബേവുൾഫ് എന്ന ഉച്ചാരണം സാധുവാണെങ്കിൽ ആ തലക്കെട്ട് ഇവിടേക്ക് തിരിച്ചുവിടാവുന്നതാണ് --Vssun (സംവാദം) 17:11, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ക്രിസ്തീയഘടകങ്ങൾ

[തിരുത്തുക]

@Georgekutty: - "ഉദാഹരണമായി ഹ്രോത്ഗാറിന്റെ ഉത്സവശാലയിലെ പാട്ടുകാർ പാടിയിരുന്നത്:-" എന്നു തുടങ്ങിയതിനുശേഷം ക്വോട്ട് ചെയ്തിരിക്കുന്നതും അതിനെത്തുടർന്നുള്ള ഭാഗവും തമ്മിൽ തുടർച്ചയില്ല. ശരിയാക്കുമല്ലോ. --Harshanh (സംവാദം) 01:57, 2 ജൂലൈ 2015 (UTC)[മറുപടി]

അൽപം വ്യക്തതകിട്ടുമെന്ന വിചാരത്താൽ ഈ പങ്ച്വേഷൻ മാറ്റം നടത്തി. --Harshanh (സംവാദം) 02:00, 2 ജൂലൈ 2015 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബെയൊവുൾഫ്&oldid=2188209" എന്ന താളിൽനിന്ന് ശേഖരിച്ചത്