സംവാദം:ഭാരത്
ഇന്ത്യയുടെ മാപ് ശരിയായി തോന്നുന്നില്ല
[തിരുത്തുക]ഒന്നാമത് മാപ് പ്രത്യക്ഷപ്പെടുന്നില്ല. രണ്ടാമത് കാശ്മീർ ഇന്ത്യക്ക് നഷ്ടപ്പെട്ടൊ എന്നൊരുതോന്നൽ!!! രക്തം തിളക്കുന്നുണ്ടെ!!! ഞാൻ മാപ് അപ് ലോഡ് ചെയ്തിട്ടുണ്ട്. പക്ഷെ ലിങ്ക് ചെയ്യാൻ പറ്റുന്നില്ല.
--Jigesh 02:34, 28 നവംബർ 2006 (UTC)
- പ്രസ്തുത മാപ്പിൽ കാശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയാണു ജിഗേഷ്. ഇന്റർനാഷണൽ ബൌണ്ടറി ശ്രദ്ധിച്ചു നോക്കൂ. കാശ്മീരിന്റെ നല്ലൊരു ഭാഗം പാക്കിസ്ഥാനും(അധിനിവേശ കാശ്മീർ) ചൈനയും കൈയ്യടക്കിവച്ചിരിക്കുകയാണെന്നതു യാഥാർത്ഥ്യം. അതു വ്യക്തമാക്കേണ്ടത് ഒരു വിജ്ഞാനകോശത്തിന്റെ ധർമ്മം. ഇന്ത്യയുടെ രാജ്യാന്തര അതിർത്തിരേഖകൾ തെറ്റായി കാണിക്കുന്ന ഭൂപടങ്ങൾക്കുമാത്രമേ താങ്കൾ സൂചിപ്പിച്ച നിരോധനമുള്ളൂ എന്നതും ശ്രദ്ധിക്കുമല്ലോ.--മൻജിത് കൈനി 04:34, 28 നവംബർ 2006 (UTC)
'ഭാരത് മാത കി ജയ്യ്..............'
ദേശീയ മൃഗം, പക്ഷി
[തിരുത്തുക]കുറേ കാര്യങ്ങളിനിയും ഇല്ലേ. മാപ്പിൻറെ കാര്യം നമുക്ക് പിന്നീട് ഒരു ഗവേഷണം നടത്തി തീരുമാനിക്കാം. എന്താ ജിഗേഷ്. കയ്യിലുള്ള റഫറൻസുകൾ എല്ലാം ക്വോട്ട് ചെയ്യണം. --ചള്ളിയാൻ 09:15, 28 നവംബർ 2006 (UTC)
ഭാരതം
[തിരുത്തുക]മറ്റു മിക്ക ഭാരതീയ ഭാഷകളിലെയും വിക്കിപ്പീഡിയകളിൽ ഭാരതം എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ മലയാളത്തിലും മലയാളത്തിൽത്തന്നെ ഉള്ള ഭാരതം എന്ന പേര് ഉപയോഗികുന്നതല്ലേ കൂടുതൽ നല്ലത്? Naveen Sankar 14:58, 29 സെപ്റ്റംബർ 2007 (UTC)
- ഇതര ഭാഷകളിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതര വിജ്ഞാന സ്രോതസ്സുകളും ഭാരതം എന്നുതന്നെയായിരിക്കണം ഉപയോഗിക്കുന്നത്. മലയാളത്തിൽ ഇപ്രകാരം എവിടെയെല്ലാം ഭാരതം ഉപയോഗിക്കപ്പെടുന്നുണ്ട്? എന്റെ പരിമിതമായ അറിവിൽ ജന്മഭൂമിയും അനുബന്ധ പ്രസിദ്ധീകരണങ്ങളും മാത്രമാണ് ഭാരതം എന്ന വാക്കുപയോഗിക്കുന്നത്. മലയാളീകരണം എന്നതിനേക്കാൾ ഹൈന്ദവവൽക്കരണമാണ് അവിടെ അടിസ്ഥാനം. വിക്കിപീഡിയയിലും അതേ മാനദണ്ഡമാണെങ്കിൽ പരാതിയില്ല. ഇന്ത്യ മലയാളമല്ല എന്നാണു വാദമെങ്കിൽ ഭാരതവും ഭാരത ഗണതന്ത്രവുമൊക്കെ ഏതു നിലയിലാണ് തനിമലയാളമാകുന്നതെന്നും വിശദീകരിക്കേണ്ടിയിരിക്കുന്നു. --മൻജിത് കൈനി 19:19, 29 മാർച്ച് 2008 (UTC)
- ഈ താള് ഇന്ത്യ എന്നു തന്നെ കൊടുക്കണം എന്നെന്റേയും അഭിപ്രായം--പ്രവീൺ:സംവാദം 03:03, 3 ഏപ്രിൽ 2008 (UTC)
ദയവായി ഞാൻ വരുത്തിയ മാറ്റത്തെ വർഗീയമായി കാണരുത്. ഹൈന്ദവം എന്ന താൾ എന്റെ സൃഷ്ടിയല്ല. ഞാൻ അതിൽ ചില തിരുത്തലുകൾ വരുത്തി എന്നു മാത്രം. പലരും ഇന്ത്യ എന്നല്ല എഴുതേണ്ടതെന്നും മറിച്ച് ഇൻഡ്യ എന്നുവേണം മലയാളത്തിൽ എഴുതേണ്ടതെന്നും പറഞ്ഞു. ഭൂപടങ്ങളിൽ ഉപയോഗിച്ച് ഉപയോഗിച്ച് വന്ന തെറ്റാണത്രേ ഇന്ത്യ എന്നത്. ആരും ഇന്ത്യ എന്ന് ഉച്ചരിക്കാറില്ല എന്നോർക്കുമല്ലോ. ആംഗലേയത്തിൽ India എന്നല്ലേ എഴുതുന്നത്. Inthia എന്നല്ലല്ലോ. ഭാരതം എന്നാണെങ്കിൽ ഈ പ്രശ്നം ഇല്ലല്ലോ എന്നും കരുതി. എന്തായാലും പരാതിയില്ല. പക്ഷേ എന്തുചെയ്താലും അതിനെ ഹൈന്ദവവൽക്കരണം എന്ന രീതിയിൽ കാണുന്നതിനോട് വിഷമമുണ്ട്. വൈവിദ്ധ്യം ആഘോഷമാക്കാവുന്ന ഭാരതത്തിൽ ഇപ്പോൽ ഒരു കുങ്കുമക്കുറിപോലും സമാധാനമായി തൊടാനാകാതെ വന്നിരിക്കുന്നു. അതുകണ്ടാലും ആൾക്കാർ പാർട്ടിക്കാരനയും ഹിന്ദുവൽക്കരണക്കാരനായുമേ കാണുകയുള്ളൂ. ഇൻഡ്യയുടെ ഔദ്യോഗിക നാമമായി India എന്നതിനോടൊപ്പം ഹിന്ദിയിലെ Bhaarat എന്ന് കൂടി സ്വീകരിച്ചിട്ടുള്ളതും (1945-ൽ ചെയ്തതാണ്) ഹൈന്ദവവൽകരണമായി കാണുമോ?.. ആംഗലേയത്തിലുള്ള പേരുകൾ സ്വീകരിക്കുന്നത് അപ്പോൾ റോമൻ വൽകരണമായോ അമേരിക്കൻ വൽകരണമായോ ക്രിസ്റ്റ്യൻ വൽകരണമായോ ഒക്കെ കാണുന്നതിലും തെറ്റുണ്ടാവില്ല അല്ലേ...? എന്തായാലും സന്തോഷമായി. ഈ ഇന്ത്യക്കാരെക്കൊണ്ടു തോറ്റു.
--Naveen Sankar 17:24, 5 ഏപ്രിൽ 2008 (UTC)+
ഹിന്ദുയിസം എന്നു പറയുന്നവർ
'ഒരുകാര്യം മനസിലക്കുക... ഇവിടെ ഭാരത്തതിൽ ക്രിസ്തു മതമോ..മുസ്ലിം മതമോ... ആനു കൂടുതൽ ഉണ്ടായിരുന്നഗിൽ....ഇന്നു ഒരു ക്രിസ്തു രഷ്ട്രമയോ.. അല്ലെങ്ങിൽ ഒരു മുസ്ലിം രാഷ്ട്രമaയോ അറിയപെടുമായിരുന്നു......'ഞാൻ ഒരു ഭാരതീയൻ....
- നവീന്, നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങളൊക്കെയും ഇന്ത്യ എന്നല്ലേ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങിനെ മാറ്റിയത്. ഭാരതം എന്ന് സേര്ച്ച് ചെയ്യുന്നവര്ക്ക് നമ്മള് റീഡറക്റ്റും ഉണ്ടാക്കിയിട്ടിട്ടുണ്ടല്ലോ. ഇന്ഡ്യ എന്ന് നാം പൊതുവേ ഉപയോഗിക്കാറുമില്ല. അതൊക്കെയാണ് കാരണം--പ്രവീൺ:സംവാദം 06:55, 7 ഏപ്രിൽ 2008 (UTC)
- എന്ത് നിരാശ? വിക്കിയിൽ ആശക്കും നിരാശക്കും ഒന്നും സ്ഥാനമില്ലന്ന് നന്നായി അറിയാം. ഏങ്കിലും തെറ്റുകൾ ആവർത്തിക്കാതെ കൂടുതൽ ശരിയിലേക്കുപോകുന്നതല്ലേ നല്ലത്. അവർ തെറ്റിച്ചതുകൊണ്ട് നമ്മളും തെറ്റിക്കണം എന്ന് പറയുന്നതിൽ എന്താണ് യുക്തി?
--Naveen Sankar 15:04, 8 ഏപ്രിൽ 2008 (UTC)
- നമുക്ക് ഭാരതാംബ എന്നത് മാറ്റി തനിമലയാളത്തിൽ ഇന്ത്യാംബ എന്നാക്കിയാലോ?..
"ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല" എന്നത് "ഇന്ത്യയെന്നാൽ പാരിൻ നടുവിൽ .."എന്ന് മാറ്റണം. അല്ലെങ്കിൽ ഹിന്ദുത്വമാകും. അതുപോലെ "ഭാരതമെന്ന് കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം" എന്നതിലും തീവ്രഹിന്ദുത്വം തന്നെ. അതും മാറ്റി "ഇന്ത്യയെന്ന് കേട്ടാലോ.."എന്നാക്കണം. അതുപോലെ കേരളം എന്ന് പറഞ്ഞാലും ഒരു ഹിന്ദുത്വ-ചുവ ഉണ്ട്. അത് മാറ്റി കേരള എന്ന് തലക്കെട്ട് നൽകണം. "കേരള എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ" എന്ന് മാറ്റുകയും വേണം. — ഈ തിരുത്തൽ നടത്തിയത് 122.171.12.36 (സംവാദം • സംഭാവനകൾ)
ദയവായി വിശദീകരിക്കുക
[തിരുത്തുക]ജോര്ജ്ജൂട്ടീ.. ഇത് ദയവായി വിശദീകരിക്കാമോ? ഓരോ മാറ്റവും??--പ്രവീൺ:സംവാദം 11:49, 5 ഫെബ്രുവരി 2008 (UTC)
ക്ഷമിക്കണം. ഞാൻ ഈ message ഇപ്പോൾ മാത്രമാണ് കണ്ടത്. ഞാൻ വരുത്തിയ മാറ്റങ്ങളൊക്കെ undo ചെയ്തിരിക്കുന്നതായും കാണുന്നു. വേൺടിയിരുന്നില്ല. എന്റ വിശദീകരണങ്ങൾ ഇതൊക്കെയാണ്:-
- ഹിന്ദിക്കു മാത്രമായി ഒരു രാഷ്ട്രഭാഷാസ്ഥാനം ഭരണഘടനയിൽ ഇല്ല. ഹിന്ദി ദേശീയതലത്തിലുള്ള ഔദ്യോഗികഭാഷ മാത്രമാണ്. ഹിന്ദിയെ രാഷ്ട്രഭാഷയെന്നു പറയുന്നത് വസ്തുതാപരമായ തെറ്റാണ്.
- ഭരതചക്രവർത്തി ഉണ്ടായിരുന്നിരിക്കാം. എന്നാൽ അദ്ദേഹം ചരിത്രപുരുഷനാണെന്നു പറയാൻ തെളിവൊന്നുമില്ല. ആ മട്ടിൽ വിജ്ഞാനകോശത്തിൽ എഴുതുന്നത് ശരിയല്ല. അതു കണക്കാക്കിയാണ് ആ മറ്റം വരുത്തിയത്.
- ഹിന്ദുസ്ഥാൻ എന്നതിനെ എന്തിന് ഹിന്ദുസംഹിതകളുമായി ബന്ധിപ്പിച്ച് വിശദീകരിക്കണം? അത് ഒരുപ്രത്യേകതരം ideological commitment-മായി മാത്രം ചേർന്നു പോകുന്ന വിശദീകരണമാണ്.
- മൗര്യവംശത്തിന്റെ പ്രാധാന്യം സാംസ്കാരികം മാത്രമല്ല; രാഷ്ട്രീയപ്രാധാന്യവും അതിനുണ്ട്. ചരിത്രത്തിലെ ആദ്യത്തെ pan-Indian empire അവരുടേതായിരുന്നു.
- ഇറാൻ മുതൽ സിങ്കപ്പൂര് വരെയുള്ള പഴയ ഭാരതം എന്നതും ഒരു political reality ആയിരുന്നോ? ഭാരതീയ സംസ്കാരത്തിന്റെ സ്വാധീനം ഒരളവുവരെ ഇവിടങ്ങളലൊക്കെ ഉണ്ടായിരുന്നിരിക്കാം എന്നേ ഉറപ്പായി പറയാനൊക്കൂ.
- വിദേശ ആക്രമണകാരികളെ മതം തിരിച്ച് കാണുന്നത് ഒരു പഴയ രീതിയാണ്. അങ്ങനെയെങ്കിൽ, ബ്രിട്ടീഷ് ഭരണത്തെ ക്രിസ്ത്യൻ ഭരണം എന്നു വിളിക്കേണ്ടി വരില്ലേ? അതുകൊണ്ടാണ് ടർക്കിഷ് ആക്രണം എന്നാക്കിയത്.
- 1857-ലേത് ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രധാന ചെറുത്തുനില്പ്പാകുന്നതെങ്ങനെ? അത് അദ്യത്തേതേ ആകുന്നുള്ളു. പ്രധാനപ്പെട്ടത് 1947-ൽ സമാപിച്ച സ്വാതന്ത്ര്യസമരമാണ്.
- ഇന്ത്യ വിഭജിക്കപ്പെട്ടത് ദുഖകരമായ കാര്യമാണ്. എന്നാൽ അതേക്കുറിച്ചെഴുതുംപോൾ emotional ആകുന്നത് encyclopedia-ക്ക് ചേരില്ല.
- ഹാരപ്പൻ സംസ്കാരത്തെക്കുറിച്ച് പറയുന്നിടത്ത്, ഇന്നത്തെ പാകിസ്ഥാൻ അന്നത്തെ ഇന്ത്യ ആയിരുന്നു എന്ന് പറയുന്നത് അനാവശ്യമായ വിശദീകരണമാണ്.
- മോഹജോദാരോയെ ആര്യന്മാർ നശിപ്പിക്കുകയാണ് ചെയതതെന്നതിൽ അഭിപ്രായൈക്യമൊന്നുമില്ല. അത് ഒരു point of view മാത്രമാണ്.
- ഉപനിഷത്തുകളും മറ്റും ഹിന്ദുധർമ്മത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണെന്നു പറയുന്നതിൽ ശരി അവ ആ ധർമ്മത്തിന്റെ പ്രാമാണികഗ്രന്ഥങ്ങളാണെന്നു പറയുന്നതാണെന്ന് എനിക്കു തോന്നുന്നു.
- സാരേജഹാംസേ എങ്ങനെ ജനഗണമനക്കൊപ്പമാകും? ദേശീയ ഗാനം ഒന്നേയുള്ളു.
- രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തെരഞ്ഞെടുക്കുന്ന eloctoral college പ്രത്യേകം രൂപീകരിക്കുന്നതല്ല. ഇന്നവർ ഉൾക്കൊള്ളുന്നതാണ് ആ eloctoral college എന്ന് ഭരണഘടനയിൽ പറഞ്ഞിരിക്കുകയാണ്.
- പ്രധാന്മന്ത്രിയിലാണ് മിക്ക അധികാരങ്ങളും എന്നു പറയുന്നത് തെറ്റാണ്. കൂട്ടുത്തരവാദിത്വമുള്ള ഒരു മന്ത്രിസഭയുടെ തലവൻ മാത്രമാണ് പ്രധാനമന്ത്രി.
- ലൊകസഭയും രാജ്യസഭയും പാർലമെന്റിന്റെ അധോ-ഉപരി മണ്ഡലങ്ങളാണെന്ന് ചേർത്തത്, clarity-ക്കു വേണ്ടിയാണ്.
ഇതൊക്കെ ആവശ്യമുള്ള, reasonable മാറ്റങ്ങളായിരുന്നു. ഇതിൽ ഒന്നുപോലും നിലർത്താതെ undo ചെയ്തത് എന്തിനെന്നു മനസ്സിലാകുന്നില്ല. ഏതായാലും എനിക്ക് ഇക്കാര്യത്തിൽ വാശിയൊന്നുമില്ല. ഇതിന്റെ പേരിൽ ഒരു തർക്കം ഞാൻ തീരെ ആഗ്രഹിക്കുന്നില്ല. ആവശ്യമെന്നു തോന്നിയ മാറ്റങ്ങൾ വരുത്തി. അവ നിലനിർത്തേണ്ട എന്നാണെങ്കിൽ, ശരി.Georgekutty 16:38, 12 ഫെബ്രുവരി 2008 (UTC)
- ഹിന്ദിക്കുള്ള പ്രത്യേക പരിഗണന വ്യക്തമാക്കാനാണ് അതിനെ രാഷ്ട്രഭാഷയെന്ന് വിളിക്കുന്നതെന്നാണ് ഞാന് മനസ്സിലാക്കിയിട്ടുള്ളത്
- ഫിക്സ് ചെയ്തിട്ടുണ്ടെന്ന് കരുതുന്നു
- ഹിന്ദുസ്ഥാന് മറ്റെന്ത് വിശദീകരണമഅണ് നല്കുക? തെറ്റാണെങ്കില് ശരിയായ വിശദീകരണം ശരിയാക്കുകയായിരുന്നില്ലേ വേണ്ടത്
- ആ പ്രാധാന്യം അവിടെ ഇപ്പോള് തന്നെ ഉണ്ടല്ലോ
- സാസ്കാരികമായി ഒരു റിയാലിറ്റി തന്നെയായിരുന്നു അത്. ഗാന്ധാരം എവിടെയായിരുന്നു എന്നോര്ക്കുക. സിങ്കപ്പൂരിലും മറ്റും ഇപ്പോഴും നമ്മുടെ സ്വാധീനം നിലനില്ക്കുന്നില്ലേ?.. സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്നത്തെ ഇന്ത്യയോ കേരളം തന്നെയോ ഒരു പൊളിറ്റിക്കല് റിയാലിറ്റി ആയിരുന്നോ? ഭൂപടം
- ബ്രിട്ടീഷ് ഭരണകൂടം തന്ത്രപരമായ ഒരു സാംസ്കാരിക ഷിഫ്റ്റ് ആണ് ലക്ഷ്യം വച്ചതെങ്കില്(ഒന്നാം ലക്ഷ്യം പക്കാ ബിസിനസ് ആയിരുന്നു) പഴയ അധിനിവേശങ്ങള് രാജ്യതാത്പര്യങ്ങളേക്കാളൂം വ്യക്തിപരമായ നീക്കങ്ങളായിരുന്നു.
- അവിടവിടെ ഉണ്ടായ ചെറു പൊട്ടിത്തെറികളുടേ അവസാനമായിരുന്നു ശിപായി ലഹള
- ആദ്യം തന്നേ അവിടെ ഇമോഷണാത്മകത താരതമ്യേന കുറവാഅണെന്നാണ് എന്റഭിപ്രായം ;-)
- അതെ
- ഒരു സംസ്കാരത്തിന്റെ പൂരിതാവസ്ഥയില് മോ.ജോ. പോലെ സ്വയം അറ്റുപോകാനുള്ള സാധ്യത എത്രമാത്രമുണ്ട്??
- ആയിരിക്കാം
- തുല്യപരിഗണന ഉണ്ടന്നല്ലേ പറഞ്ഞിട്ടുള്ളു.
- മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമുതല് പ്രത്യേകാധികാരങ്ങള് കൈവശം വച്ചിരിക്കുന്ന പൗരനാണ്.
--പ്രവീൺ:സംവാദം 11:56, 13 ഫെബ്രുവരി 2008 (UTC)
ഈ വിശദീകരണങ്ങളൊക്കെ മതിയാകുമോ? ഉദാഹരണത്തന് രാഷ്ട്രഭാഷയുടെകാര്യത്തിൽ, പ്രധാനമന്ത്രി മിക്ക അധികാരങ്ങളും കൈവക്കുന്നുവെന്നു എന്നുള്ളതിൽ, സാരേജഹാംസേയുടെ കാര്യത്തിൽ ഒക്കെ എനിക്കു തീരെ ഉറപ്പില്ല. സൗകര്യം കിട്ടുമ്പോൽ ഒന്നു കൂടി നോക്കണം.Georgekutty 13:05, 13 ഫെബ്രുവരി 2008 (UTC)
ഖൈബർ ചുരം
[തിരുത്തുക]ഖൈബർ ചുരം നീക്കം ചെയ്യണോ? ഇത് അധിനിവേശ കാശ്മീരിലാണോ? http://en.wikipedia.org/wiki/Khyber_Pass കാണുക mountain pass that links Pakistan and Afghanistan. --ഷാജി 14:15, 30 ജൂലൈ 2008 (UTC)
ഇൻഫോബോക്സിനെന്താ ഇത്ര വീതി? -- റസിമാൻ ടി വി 06:24, 19 ഓഗസ്റ്റ് 2009 (UTC)
ഇന്ത്യ യുടെ മാപ്പ്
[തിരുത്തുക]ലേഖനത്തിൽ കാണപ്പെടുന്ന ഇന്ത്യയുടെ മാപ്പ് ശരിയാകാൻ വഴിയില്ല ദയവായി അത് നീക്കംചെയ്യുക. Ijasaslam (സംവാദം) 09:32, 2 ഓഗസ്റ്റ് 2012 (UTC)
ബംഗ്ലാദേശ് അതിർത്തി
[തിരുത്തുക]അതിർത്തികൾ എന്ന തലക്കെട്ടിനു താഴെ ഇങ്ങനെയാണ് കാണുന്നത്, "ഏറ്റവും കൂടുതൽ അതിർത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ്. 4096 ഓളം കിലോമീറ്ററാണിത്" ഇതിൽ കിലോമീറ്റർ എത്രയുണ്ടെന്ന് പരാമർശിച്ചിട്ടില്ല. ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ടത് 3909.1 കിലോമീറ്റർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ദൈർഘ്യം ഉണ്ടെന്നാണ്. —ഈ തിരുത്തൽ നടത്തിയത് Pjam007 (സംവാദം • സംഭാവനകൾ)
- എങ്ങനെയാണ് തിരുത്തേണ്ടത്? എഴുതിയതിൽ തെറ്റുണ്ടോ? -- റസിമാൻ ടി വി 12:25, 18 ജനുവരി 2013 (UTC)
ഇവിടെ 4096km എന്ന് കാണുന്നു. ഔദ്യോഗിക സൈറ്റ് ഇതാ. 3909.1 എന്നതിന് ദയവായി സോഴ്സ് നൽകുക -- റസിമാൻ ടി വി 15:33, 18 ജനുവരി 2013 (UTC)
ഇവിടെ 2429 മൈൽ എന്നാണ് കാണുന്നത്. 2429 മൈൽ എന്നത് 3909.1 കിലോമീറ്റർ ആണല്ലോ. —ഈ തിരുത്തൽ നടത്തിയത് Pjam007 (സംവാദം • സംഭാവനകൾ)
- ഇംഗ്ലീഷ് വിക്കി അവലംബമാക്കി എടുക്കാൻ സാധിക്കില്ല. അതെഴുതിയ യൂസർ ഏതെങ്കിലും സൈറ്റിൽ കണ്ടതാവും. ഞാൻ ലിങ്ക് തന്നത് ഔദ്യോഗിക സൈറ്റ് തന്നെ ആണല്ലോ. ഇതുപോലെ വിശ്വസിനീയമായ ഏതെങ്കിലും അവലംബത്തിൽ 2429 മൈൽ എന്ന് കണ്ടിരുന്നോ? -- റസിമാൻ ടി വി 08:01, 25 ജനുവരി 2013 (UTC)
ഇല്ല --Pjam007 (സംവാദം) 15:45, 7 ഫെബ്രുവരി 2013 (UTC)
നാമനിർദ്ദേശം
[തിരുത്തുക]--ജോസഫ് 09:34, 24 ഡിസംബർ 2013 (UTC)
ഇനിയും ഒരുപാട് വൃത്തിയാക്കാനുണ്ട് --Apnarahman (സംവാദം) 04:06, 28 ഡിസംബർ 2013 (UTC)
തിരുത്തൽ
[തിരുത്തുക]ദയവായി ഈ ലിങ്ക് നീക്കം ചെയ്യുക 'ഏറ്റവും വലിയ നഗരം'. അത് ഗ്ലോബിനടിയിലാണ് സ്ഥിതി ചെയ്യുന്നത്.Adithyak1997 (സംവാദം) 14:31, 7 മേയ് 2018 (UTC)
hoki
[തിരുത്തുക]ഈ വർഷത്തെ ഹോക്കി ലോകകപ്പ് വിജയത്തെക്കുറിച്ച് കായികം എന്ന ഭാഗം പറയുന്നില്ല[1] al amal (സംവാദം) 16:54, 2 നവംബർ 2021 (UTC)