സംവാദം:മലയാള ഭാഷാഭേദങ്ങൾ
ദൃശ്യരൂപം
ഭാഷാഭേദം,ഉപഭാഷ എന്നീ പേരുകളിൽ എഴുതിയ വിഷയത്തിനുള്ളിലേ ഇപ്പോൾ ഈ ലേഖനം നിലനിൽക്കയുള്ളു. അതുകൊണ്ട് അതിലേക്ക് കൂട്ടിച്ചേർക്കുന്നതലേ ഉചിതം?--Mra 10:14, 22 സെപ്റ്റംബർ 2009 (UTC)
- നിലവിലുള്ള ഉള്ളടക്കത്തെക്കരുതി ഒരു ലേഖനം ലയിപ്പിക്കാൻ നിർദ്ദേശിക്കുന്നത് ഉചിതമല്ല. ശീർഷകത്തിന് ഒറ്റയ്ക്ക് ഒരു ലേഖനമാകാനുള്ള പ്രാധാന്യമുണ്ടോ എന്ന് നോക്കിയാൽ മതി. അത്തരത്തിൽ രണ്ടും രണ്ടു താളുകളായിത്തന്നെ നിലനിൽക്കണമെന്നാണ് എന്റെ പക്ഷം--തച്ചന്റെ മകൻ 17:52, 24 സെപ്റ്റംബർ 2009 (UTC)
അത് തന്നെ, ഒരു പാട് സ്കോപ്പ് ഉള്ള ഒരു വിഷയമാണ് ഇതെന്ന് എനിക്കു തോന്നിയത് കൊണ്ടാണ്, ഇതു തുടങ്ങിയത്.ഓരോ പ്രദേശത്തിന്റെയും unique ആയിട്ടുള്ള വാക്കുകളെ(ഉദാ:ഗഡി-തൃശ്ശൂർ) കുറിച്ചുള്ള വിവരണങ്ങളൊക്കെ ചേർത്ത് വികസിപ്പിചെടുത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.--Alasan 18:11, 24 സെപ്റ്റംബർ 2009 (UTC)
ഈ "എന്തര്" എന്നിത്യാദി ഉദാഹരണങ്ങൾ ഉള്ള table ഇവിടെ വേണോ ? English wikipedia യിലെ Slang എന്ന താളിൽ നിന്ന് മാർഗ ദർശനം തേടുന്നാണ് നല്ലത്. കൂടാതെ ഈ table , browser പരിധി വിട്ടു ഒരുപാട് പുറത്ത് പോയിട്ടുണ്ട് --Sahir 10:49, 4 ജൂലൈ 2012 (UTC)