സംവാദം:മുച്ചട്ടിഅരിപ്പ
ദൃശ്യരൂപം
//ചെലവുകുറഞ്ഞതും രാസമാലിന്യങ്ങൾ കുറഞ്ഞതുമായ ഒരു ജലശുദ്ധീകരണരീതി.// വാചകഘടനയിൽ തെറ്റില്ലേ ? ചെലവുകുറഞ്ഞരീതി ശരിതന്നെ, പക്ഷേ രാസമാലിന്യം കുറഞ്ഞരീതിയാണോ ഇത്. മറ്റുരീതികളിൽ രാസമാലിന്യം ഉപയോഗിക്കാറുണ്ടോ ? അതോ രാസമാലിന്യം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി എന്നാണോ ?
എൻ സാനു (സംവാദം) 08:58, 21 ജൂൺ 2014 (UTC)
- കൃത്രിമ പദാർത്ഥങ്ങളും രീതികളുമുപയോഗിച്ച് ജലശുദ്ധീകരണം നടത്തുന്നില്ല എന്ന് സൂചി്പിക്കാനായിരിക്കും അങ്ങനെ എഴുതിയത്. രാസമാലന്യങ്ങൾ എന്ന പ്രയോഗം ഒരർത്ഥത്തിൽ ശരിയാണെന്ന് തോന്നുന്നു. ഇത്തരം രീതികളിൽ ഉപയോഗിക്കുന്ന സ്വാഭാവിക അരിക്കൽ വസ്തുക്കളും രാസസ്വഭാവം ഉള്ളവയാകുമല്ലോ. ഉദാ. കരി. അപ്പോൾ മനുഷ്യന് ഹാനീകരമായ രാസവസ്തു എന്ന അർത്ഥത്തിൽ രാസമാലിന്യം എന്ന് പ്രയോഗിച്ചതാവാം. എന്തായാലും തിരുത്തിയെഴുതുന്നത് നല്ലാതണ്. --Adv.tksujith (സംവാദം) 09:48, 21 ജൂൺ 2014 (UTC)