Jump to content

സംവാദം:രവിചന്ദ്രൻ സി.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഐ പി അഡ്രസിൽ നിന്നും ഈ ലേഖനം മായ്കാനുള്ള നിർദ്ദേശം ചേർത്തിട്ടുണ്ട്. അതിനുള്ള കാരണം വ്യക്തമാക്കാത്ത പക്ഷം ഈ നിർദ്ദേശം മാറ്റണമെന്ന് ആവശ്യപ്പെടുന്നു--Vinayaraj (സംവാദം) 16:49, 15 ഓഗസ്റ്റ് 2016 (UTC)[മറുപടി]

മായ്കൽ ഫലകം ഏകപക്ഷീയമായി നീക്കം ചെയ്തിട്ടുണ്ട്, വീണ്ടും ഐ.പി വരുകയാണെങ്കിൽ, വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ഫലകം ചേർക്കാം ബിപിൻ (സംവാദം) 17:07, 15 ഓഗസ്റ്റ് 2016 (UTC)[മറുപടി]
വ്യക്തമായ കാരണങ്ങളില്ലാതെയുള്ള മായ്ക്കൽ നിർദ്ദേശങ്ങളെ നീക്കം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നു - സാഹിർ 09:13, 1 ജനുവരി 2018 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

ഈ അവലംബം ഒരു വിജ്ഞാനകോശത്തിൽ വരാവുന്ന അവലംബമാണോ. വിശ്വസനീയമായ അവലംബങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 12:49, 15 ഓഗസ്റ്റ് 2020 (UTC)[മറുപടി]

മതിയായ വിശദീകരണം ഇല്ലാത്ത തിരുത്തലുകൾ

[തിരുത്തുക]

ഈ ലേഖനത്തിൽ വസ്തുതാവിരുദ്ധമായ തിരുത്തലുകൾ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നു എന്ന് കാണുന്നു.

ഏറ്റവും പുതിയ ഉദാഹരണമായി ഇർഷാദ്|irshad (സംവാദം) 21 മാർച്ച് 2023 -ന് വരുത്തിയ ചില മാറ്റങ്ങൾ വസ്തുതാപരമായി ശരിയല്ല എന്ന് തോന്നുന്നു. അതിനോട് വിയോജിക്കുന്നു.

- ഈ ലേഖനത്തിൽ നിന്നും രവിചന്ദ്രൻ്റെ "ശാസ്ത്രപ്രചാരകൻ" എന്ന വിശേഷണം എടുത്തുമാറ്റിയത് ശരിയാണ് എന്ന് തോന്നുന്നില്ല; പ്രത്യേകിച്ചും അദ്ദേഹത്തിന് 2017-ൽ പ്രസ്തുത മേഖലയിലുള്ള സംഭാവനകൾക്ക് ഒരു പുരസ്കാരം തന്നെ ലഭിച്ചു എന്ന വസ്തുത നിലനിൽക്കെ. ഈ മാറ്റത്തിന് തക്കതായ കാരണമുണ്ടോ?

- രവിചന്ദ്രൻ്റെ പ്രവർത്തന മേഖല പ്രധാനമായും ശാസ്ത്രാധിഷ്ഠിതമായ സ്വതന്ത്രചിന്തയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നിരിക്കെ, ഈ താളിലെ "സ്വതന്ത്രചിന്ത" എന്ന പരാമർശങ്ങൾ എല്ലാം "യുക്തിചിന്ത" എന്നാക്കി മാറ്റിയത് അനുചിതമായില്ല എന്ന് തോന്നുന്നു. അതിനു തക്കതായ കാരണമുണ്ടോ?

- രവിചന്ദ്രൻ പതിനേഴ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. (ലേഖനത്തിൻ്റെ ഈ തിരുത്തലിനു മുൻപുള്ള പതിപ്പിലുള്ള പട്ടിക കാണുക.) എന്നിരിക്കെ, ഈ താളിൽ "പതിനാറ് പുസ്തകങ്ങൾ" എന്ന് (അപ്പോഴത്തെ കണക്കനുസരിച്ച്) മുൻപ് പറഞ്ഞിരുന്നത് "പത്തിലധികം പുസ്തകങ്ങൾ" എന്ന് തിരുത്തിയതിൻ്റെ യുക്തി മനസ്സിലാകുന്നില്ല. അങ്ങിനെ ചെയ്തതിനു വിശ്വസനീയമായ ഒരു കാരണം അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു.

- ന്യൂ യോർക്ക് ടൈംസ്, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക തുടങ്ങിയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള (അതായത് വിഖ്യാതി ഉള്ള), ബ്രിട്ടീഷുകാരനായ റിച്ചാർഡ് ഡോക്കിൻസ് എന്ന പരിണാമ ശാസ്ത്രജ്ഞൻ്റെ വിശഷണമായി ഉപയോഗിച്ചിരുന്ന "വിഖ്യാത ബ്രിട്ടീഷ്" എന്ന വാക്കുകൾ ഡിലീറ്റ് ചെയ്തു മാറ്റിയതും ശരിയായി എന്ന് തോന്നുന്നില്ല.

- ഇത് മലയാളത്തിലുള്ള ഒരു ലേഖനം എന്നിരിക്കെ, "സാമ്പത്തികശാസ്ത്രം, പൊളിടിക്സ്, ചരിത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം, മലയാള സാഹിത്യം, പൊതു ഭരണം" എന്ന് വിവരിച്ചിരുന്നത് മാറ്റി "ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ" എന്നാക്കുകയും "വാണിജ്യം" (commerce) എന്നുണ്ടായിരുന്നത് "ഫിനാൻസ്" എന്നാക്കുകയും ചെയ്യേണ്ടിയിരുന്നോ?

- "ഔദ്യോഗിക ജീവിതം" എന്ന ഖണ്ഡികയിൽ മുൻപുണ്ടായിരുന്ന വിശദാംശങ്ങൾ പലതും ഈ എഡിറ്റിലൂടെ നഷ്ടപ്പെട്ടതായി കാണുന്നു.

- ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, രവിചന്ദ്രൻ്റെ കൃതികളെ പറ്റി പറയുന്ന ഭാഗത്ത്, അദ്ദേഹത്തിന്റെ ഹിന്ദു-വിമർശന പുസ്തകങ്ങളെ പറ്റിയുള്ള പരാമർശങ്ങൾ അപ്പാടെ മാറ്റപ്പെട്ടു എന്നതാണ്. അങ്ങിനെ ചെയ്തതിനു വിശ്വസനീയമായ ഒരു കാരണം അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു. അതിൻ്റെ ഭാഗമായിട്ടാണെന്നു തോന്നുന്നു, രവിചന്ദ്രൻ രചിച്ച രണ്ടു പുസ്തകങ്ങൾ (വിവേകാനന്ദൻ ഹിന്ദു മിശിഹയോ? & വെടിയേറ്റ വൻമരം) പുസ്തകങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. ഇതിനെന്താണ് കാരണം?

- ഇതിനെല്ലാം ഉപരിയായി രവിചന്ദ്രൻ രചിച്ചിട്ടില്ലാത്ത, "സുവിശേഷ വിശേഷം: വെള്ളയിൽ വരുമ്പോൾ" എന്ന പേരിലുള്ള ഒരു പുസ്തകം ഉണ്ടെന്ന മട്ടിൽ പട്ടികയിൽ എഴുതിച്ചേർക്കുക കൂടി ചെയ്തിരിക്കുന്നു. അങ്ങനെയൊരു പുസ്തകമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അതായത്, ഉള്ള രണ്ടു പുസ്തകങ്ങൾ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും, ഇല്ലാത്ത ഒരു പുസ്തകം എഴുതിച്ചേർക്കുകയും ചെയ്തിരിക്കുന്നു. ഈ എഡിറ്റുകൾ വളരെ ദുരുഹമാണ്. രവിചന്ദ്രൻ സി എന്ന ഈ ലേഖനത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടെന്ന് തോന്നിപ്പിക്കും വിധം ഈ ലേഖനത്തിനെ രൂപാന്തരപ്പെടുത്തുന്നതായി കാണപ്പെടുന്നു. ഈ പറഞ്ഞ തിരുത്തലുകൾക്ക് വിശ്വസനീയമായ വിശദീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. JK Nair (സംവാദം) 02:38, 24 മാർച്ച് 2023 (UTC)[മറുപടി]

ഇതൊരു ബയോഡാറ്റയല്ല. വിജ്ഞാനകോശലേഖനമാണ്. നിരവധി തിരുത്തുകൾ നശീകരണസ്വഭാവത്തിൽ വന്നപ്പോൾ അത്തരം തിരുത്തുകൾക്ക് മുൻപുള്ള ഒരു പതിപ്പിലേക്ക് മുൻപ്രാപനം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. താങ്കൾ സൂചിപ്പിച്ച തിരുത്തുകൾ എന്റെയല്ല. മുൻപ്രാപനത്തിൽ അനിവാര്യമായി സംഭവിക്കുന്നതാണ്. ഇനി അനിവാര്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുകയോ ആവശ്യമില്ലാത്തവ ചർച്ച ചെയ്ത് നീക്കം ചെയ്യുകയോ ആവാം.-- Irshadpp (സംവാദം) 06:00, 25 മാർച്ച് 2023 (UTC)[മറുപടി]
മാറ്റങ്ങൾ വരുത്തിയതിനുള്ള തൃപ്തികരമായ മറുപടി അല്ല താങ്കൾ ഇപ്പോൾ തന്നിരിക്കുന്നത്. വിക്കിപീഡിയയിൽ ഒരു വ്യക്തിയെ പറ്റി ചേർക്കാൻ പറ്റുന്ന വിവരങ്ങൾ മാത്രമേ ഇതിൽ ചേർത്തിട്ടുള്ളു, രവിചന്ദ്രൻ സി എഴുതാത്ത ഒരു ബുക്ക് ലിസ്റ്റിൽ ചേർക്കുകയും എഴുതിയ 5 ബുക്കുകൾ നീക്കം ചെയ്യുകയും ചെയ്ത നടപടി വളരെ മോശം പ്രവണതയാണ്. Gk1524 (സംവാദം) 08:09, 25 മാർച്ച് 2023 (UTC)[മറുപടി]
നശീകരണസ്വഭാവമുള്ള തിരുത്തുകളും സംഭാവനകളും ആര് നീക്കം ചെയ്താലും അതിനോട് യോജിക്കുന്നു. പക്ഷെ അതിനായി ഒരു പ്രത്യേക മുൻ പതിപ്പിലേയ്ക്ക് സ്ഥിരമായി വീണ്ടും വീണ്ടും മുൻപ്രാപനം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മുൻപ്രാപനം ചെയ്യുന്നതിന് മുൻപ്, അതുവരെ വന്ന തിരുത്തുകൾ എല്ലാം നശീകരണസ്വഭാവം ഉള്ളവ തന്നെയാണോ എന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലാതെ, ഇടയ്ക്കിടയ്ക്ക് നിരുപാധികം മുൻപ്രാപനം ചെയ്യുന്നത് ശരിയാണോ?
വസ്തുതാപരമായി ശരിയായ വിവരങ്ങൾ ഇനിവരും ദിവസങ്ങളിൽ തിരികെ ചേർക്കാൻ ഉദ്ദേശിക്കുന്നു. ദയവായി മുൻപ്രാപനമോ തിരുത്തലോ ചെയ്യുന്നതിന് മുൻപ്, അതിനു മുൻപ് വന്ന വ്യത്യാസങ്ങളുടെ സ്വഭാവം ശ്രദ്ധിക്കുക JK Nair (സംവാദം) 19:47, 26 മാർച്ച് 2023 (UTC)[മറുപടി]
ആരാധകസ്വഭാവത്തിലല്ലാത്ത തിരുത്തുകൾ വരേണ്ടതാണ്. മുൻപ്രാപനം എന്ന ടൂൾ ഉപയോഗിക്കുമ്പോൾ ഒരുപക്ഷെ നിരവധി മോശം തിരുത്തുകൾക്കിടയിലെ ചില നല്ല തിരുത്തുകളും നീക്കപ്പെട്ടേക്കാം. അവ പിന്നീട് കൂട്ടിച്ചേർക്കപ്പെടാവുന്നതാണ്. ഈ ലേഖനത്തിൽ മുൻപും ഈ തരത്തിലുള്ള മുൻപ്രാപനങ്ങൾക്ക് ഇടവന്നിട്ടുള്ളത് നാൾവഴി ശ്രദ്ധിച്ചാൽ കാണാവുന്നതാണ്.
പ്രത്യേക പതിപ്പിലേക്ക് മുൻപ്രാപനം ചെയ്യുന്നത് ഏറെക്കുറെ അനുയോജ്യമായതും സന്തുലിതമായതും എന്ന നിലക്ക് മാത്രമാണ്. അതിന് ശേഷമുള്ള തിരുത്തുകൾ സംശയാസ്പദമായതേത് അല്ലാത്തതേത് എന്ന് വിവേചിക്കാൻ പ്രയാസമായതുകൊണ്ടും. Irshadpp (സംവാദം) 20:54, 26 മാർച്ച് 2023 (UTC)[മറുപടി]

ബിരുദാനന്തര ബിരുദങ്ങൾ

[തിരുത്തുക]

ഈ എഴുത്തുകാരന്റെ ബിരുദാനന്തരബിരുദങ്ങൾ ലേഖനത്തിൽ കാണുന്നത് ഇവയൊക്കെയാണ്. എന്നാൽ ഒന്നിനും അവലംബമൊന്നുമില്ല. അവലംബം ആവശ്യപ്പെട്ടിട്ട് കുറെ കാലമായി. അവലംബമില്ലെങ്കിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

  • ഇംഗ്ലീഷ് സാഹിത്യം
  • ഇക്കണോമിക്സ്
  • പൊളിടിക്സ്
  • ചരിത്രം
  • സോഷ്യോളജി
  • മലയാള സാഹിത്യം
  • ഫിലോസഫി
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ
  • ഫിനാൻസ്

എന്നിവയാണ് ലിസ്റ്റിലുള്ളത്. Irshadpp (സംവാദം) 21:03, 26 മാർച്ച് 2023 (UTC)[മറുപടി]

കുറച്ചുകൂടി ശരിയായ ലിസ്റ്റ് താഴെ കൊടുത്തിട്ടുള്ളതാണ്:
  • ഇംഗ്ലീഷ് സാഹിത്യം
  • ഇക്കണോമിക്സ്
  • പൊളിടിക്സ്
  • ചരിത്രം
  • സോഷ്യോളജി
  • ഫിലോസഫി
  • കൊമേഴ്‌സ്
  • മലയാള സാഹിത്യം
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ
ഏതാണ്ട് മൂന്നു വർഷം മുൻപ് വരെ ഈ വിവരം തിരുവനന്തപുരം വിമൻസ് കോളെജിൻ്റെ വെബ്സൈറ്റിൽ ഫാക്കൽറ്റി താളിൽ പറഞ്ഞിരുന്നു. https://www.gcwtvm.ac.in/ravichandran-c/ എന്നായിരുന്നു ആ താളിലേയ്‌ക്കുള്ള കണ്ണി. രവിചന്ദ്രൻ ഈ കോളെജിലെ സേവനം പൂർത്തിയാക്കി പിരിഞ്ഞതിന് ശേഷം ഈ കണ്ണി സജീവമല്ല.
വിദ്യാഭ്യാസയോഗ്യതകൾക്ക് എന്ത് അവലംബമാണ് പ്രതീക്ഷിക്കുന്നത്?  ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ ഒരുപാട് വ്യക്തികളെ പറ്റിയുള്ള ലേഖനങ്ങൾ വിക്കിപീഡിയയിൽ ഉണ്ട്. ആരുടേയും സർവകലാശാല ബിരുദത്തിനു അവലംബം നൽകിയിരിക്കുന്നതായി കാണുന്നില്ല. രമാദേവി വിമൻസ് കോളേജിൽ നിന്ന് ബി.എ. ബിരുദം നേടി എന്നതിന് ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമു-വിൻ്റെ ലേഖനത്താളിൽ പോലും അവലംബം കൊടുത്തിട്ടുള്ളതായി കാണുന്നില്ല. JK Nair (സംവാദം) 23:03, 26 മാർച്ച് 2023 (UTC)[മറുപടി]
ലിങ്കിന്റെ ആർക്കൈവ് പതിപ്പുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ചേർത്താൽ മതിയാവും. ഒൻപത് ബിരുദാനന്തര ബിരുദങ്ങൾ ലിസ്റ്റ് ചെയ്തതുകൊണ്ടാണ് തെളിവ് ചോദിച്ചത്. ഇനി അവയിൽ ക്ലബ്ബ് ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലുമുണ്ടോ. എല്ലാം പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദങ്ങളാണോ, ഡിപ്ലോമകൾ ഉണ്ടോ എന്നിവയും വ്യക്തമാക്കണം. താങ്കൾ ദ്രൗപതി മുർമുവിനെ ഇവിടെ കൊണ്ടുവരേണ്ട കാര്യമില്ല. ഇംഗ്ലീഷിലെ അതേ താൾ പരിശോധിച്ചാൽ അവിടെ തെളിവ് കൊടുത്തിട്ടുമുണ്ട്.-- Irshadpp (സംവാദം) 10:41, 27 മാർച്ച് 2023 (UTC)[മറുപടി]

എഴുതിയ പുസ്തകങ്ങളുടെ പട്ടിക

[തിരുത്തുക]

രചനകളെ സംബന്ധിച്ച വിവരങ്ങൾ വിശദമായി ഒരു ഖണ്ഡിക വിവരിച്ചിരിക്കെ പിന്നീട് ഒരു പട്ടികയുടെ ആവശ്യമുണ്ടോ?. എത്ര പുസ്തകങ്ങൾ രചിച്ചു എന്നും ശ്രദ്ധേയമായ പുസ്തകങ്ങളേതൊക്കെ എന്നും വിവരണത്തിലുണ്ടായിരിക്കേ. പട്ടിക നീക്കം ചെയ്യണമെന്നാണ് അഭിപ്രായം. -- Irshadpp (സംവാദം) 06:50, 4 ഏപ്രിൽ 2023 (UTC)[മറുപടി]

അഭിപ്രായം ശ്രദ്ധിച്ചു. പുസ്തകങ്ങളുടെ പേരും ചെറിയൊരു വിവരണവും ഒഴികെ മറ്റ് വിശദാംശങ്ങൾ ഒന്നും "പ്രവർത്തന മേഖല" എന്ന വിഭാഗത്തിൽ കൊടുത്തിട്ടില്ല. അതും, കൂടുതൽ ശ്രദ്ധേയമായ ചില പുസ്തകങ്ങളുടെ മാത്രം. മറിച്ച്, "എഴുതിയ പുസ്തകങ്ങൾ" എന്ന വിഭാഗത്തിൽ, രവിചന്ദ്രൻ എഴുതിയ എല്ലാ പുസ്തകങ്ങളുടെയും സമഗ്രമായ ഒരു പട്ടിക ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ പുസ്തകങ്ങളുടെയും അല്പം കൂടി വിശദാംശങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വായനക്കാർക്ക് തരംതിരിച്ച് അടുക്കാവുന്ന ഒരു പട്ടിക ആയി ആണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ മറ്റ് പല എഴുത്തുകാരുടെയും വിക്കിപീഡിയ താളുകളിൽ ഇത്തരത്തിലുള്ള അവതരണരീതി ആണ് കാണുന്നത്. വിശദവും പൂർണ്ണവും ആയ വിവരങ്ങൾ ഈ ലേഖനത്തിനെ മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയിൽ ഈ പട്ടിക നിലനിർത്തണം എന്നാണ് അഭിപ്രായം. JK Nair (സംവാദം) 16:15, 5 ഏപ്രിൽ 2023 (UTC)[മറുപടി]

Content violating "No original research" principle of Wiki and Neutral Point of View

[തിരുത്തുക]

Many of the personal allegations that could be considered as original research should be removed https://en.wikipedia.org/wiki/Wikipedia:No_original_researchCSEnthusiastAsia (സംവാദം) 12:59, 23 ജനുവരി 2024 (UTC)[മറുപടി]

ഇതൊന്നും ഒറിജിനൽ റിസർച്ച് അല്ലല്ലോ. വിവിധ നാസ്തികചിന്തകർ തന്നെ ഉയർത്തിയ വിമർശനങ്ങൾ എന്ന നിലക്കാണ് താളിൽ ഉള്ളത്. അവക്ക് ആവശ്യമായ അവലംബങ്ങളും ഉണ്ട്. താല്പര്യങ്ങൾക്കനുസരിച്ച് വിവരങ്ങൾ ഒഴിവാക്കുന്നത് നയങ്ങൾക്ക് വിരുദ്ധമാണ്. ശ്രദ്ധിക്കുമല്ലോ. Irshadpp (സംവാദം) 06:01, 31 ജനുവരി 2024 (UTC)[മറുപടി]
The removed content seems more like gossip than a valid claim . It's up to the editors to decide whether the entire purpose of the wiki should be perverted to this standard, turning it into a tool for somebody's vindictive petty politics and the importance of maintaining the integrity of the platform and underscores the need for careful consideration by the editors in order to uphold the wiki's original purpose and prevent it from being misused for personal or political motives. CSEnthusiastAsia (സംവാദം) 19:30, 31 ജനുവരി 2024 (UTC)[മറുപടി]
ഇത് മലയാളം വിക്കിപീഡിയയാണ് എന്ന് ഓർമ്മിപ്പിക്കുന്നു. സംവാദം മലയാളത്തിൽ ആക്കാൻ താത്പര്യപ്പെടുന്നു. നിലനിൽക്കുന്ന ആരോപണങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരാരാധകന്റെ നിലയിലാണ് മുകളിൽ പറഞ്ഞ വാദങ്ങൾ. ഈ ഒരു താളിലല്ലാതെ മറ്റുതിരുത്തുകളൊന്നുമില്ലാത്ത താങ്കൾക്ക് ഇതിലുള്ള പ്രത്യേക താത്പര്യം പ്രകടമാണ്. രവിചന്ദ്രന്റെ ഏറ്റവും വലിയ വിമർശകർ നാസ്തികരായ മറ്റുള്ളവരാണ് എന്നതാണ് വാസ്തവം. നീക്കം ചെയ്ത ഭാഗം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. Irshadpp (സംവാദം) 19:41, 31 ജനുവരി 2024 (UTC)[മറുപടി]
This article fails miserably when benchmarked by any Wiki standards, whether it be neutrality (https://en.wikipedia.org/wiki/Wikipedia:Neutral_point_of_view), objectivity in presenting information, or Collaboration and Community Governance, for that matter. It is a widely accepted norm in the wiki community that any content potentially influenced by personal vendettas or gains should be highly scrutinized to ensure the platform is never corrupted from its original purpose.
Additionally, the Conflict Resolution Mechanisms here are not effective almost fails to perform its function and are taking on an authoritarian nature by somebody who prevents constructive criticisms for improving the article. Wikis should establish clear procedures for addressing conflicts of interest, biased edits, or disagreements over content. A fair and transparent resolution process helps maintain a healthy and constructive collaborative environment.
I am not sure how you arrived at the conclusion that I have not contributed to any other wiki page. Even if that is the case, it does not hinder me from making changes that impact the quality of the article. Your vested interest is clearly visible from the Talk page itself. Other editors are totally free to remove my changes if they see any issue with them. CSEnthusiastAsia (സംവാദം) 20:37, 31 ജനുവരി 2024 (UTC)[മറുപടി]
നീക്കം ചെയ്ത ഭാഗം പുന:സ്ഥാപിക്കുന്നു. Irshadpp (സംവാദം) 13:19, 4 ഫെബ്രുവരി 2024 (UTC)[മറുപടി]
As expected ~ CSEnthusiastAsia (സംവാദം) 20:05, 4 ഫെബ്രുവരി 2024 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:രവിചന്ദ്രൻ_സി.&oldid=4022082" എന്ന താളിൽനിന്ന് ശേഖരിച്ചത്