സംവാദം:വാൽക്കണ്ണാടി
- തലക്കെട്ട്, വാൽക്കണ്ണാടി എന്നു പോരേ? --Vssun (സംവാദം) 08:36, 18 ഒക്ടോബർ 2012 (UTC)
- ആറന്മുളക്കണ്ണാടി, ഒരു തരം വാൽക്കണ്ണാടി തന്നെയല്ലേ? --Vssun (സംവാദം) 08:37, 18 ഒക്ടോബർ 2012 (UTC)
മറുപടി
[തിരുത്തുക]ഞങ്ങളുടെ നാട്ടിൽ വാൽക്കണ്ണാടി എന്നു മാത്രം പറഞ്ഞാൽ പ്രതിഫലന സ്ഥാനത്ത് ദർപ്പണം ഘടിപ്പിച്ചതാണ്. ആറന്മുളക്കണ്ണാടിയിലെ കൂട്ട് അല്ല സാധാരണ വാൽക്കണ്ണാടിക്ക് ഉപയോഗിക്കുന്നത്. കൂടാതെ ആകൃതിക്ക് വ്യത്യാസം ഉണ്ടെന്നും തോന്നുന്നു. ഈ ലേഖനത്തിലെ രണ്ടാമത്തെ വാൽക്കണ്ണാടി (മറ്റൊരു വാൽക്കണ്ണാടി) ചിത്രത്തിന് എങ്ങനെയാണ് പകർപ്പവകാശം? (File:Valkkannadi.jpg സഹായിക്കുക.--♥Aswini (സംവാദം) 09:08, 18 ഒക്ടോബർ 2012 (UTC)
- ഈ ചിത്രം http://suryagayatri.blogspot.in/2008/12/blog-post_11.html എന്ന താളിൽ നിന്ന് എടുത്തിട്ടുള്ളതാണ്. പകർപ്പവകാശം വ്യക്തമല്ലാത്തതിനാൽ മായ്ച്ചിരിക്കുന്നു. --ശ്രീജിത്ത് കെ (സംവാദം) 09:50, 18 ഒക്ടോബർ 2012 (UTC)
തിരിച്ച് വിടൽ
[തിരുത്തുക]വാൽക്കണ്ണാടി ഇങ്ങോട്ട് തിരിച്ചുവിട്ടിട്ടുണ്ട്. തലക്കെട്ട് മാറ്റാമെന്നുതന്നെ കരുതുന്നു -- റസിമാൻ ടി വി 08:56, 18 ഒക്ടോബർ 2012 (UTC)
- നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടി എന്നാണ് നിഘണ്ടുവിലെ നിർവചനം. അതനുസരിച്ച് തലക്കെട്ട് മാറ്റി. --Vssun (സംവാദം) 09:31, 18 ഒക്ടോബർ 2012 (UTC)
വാൽക്കണ്ണാടിബിംബം
[തിരുത്തുക]വാൽക്കണ്ണാടിബിംബം എന്നു പറഞ്ഞാൽ എന്താണ്?--റോജി പാലാ (സംവാദം) 11:13, 18 ഒക്ടോബർ 2012 (UTC)
- ഇതേവരെ കേട്ടിട്ടില്ല. ഇങ്ങനെയൊരു പ്രയോഗം വെബിൽ പരതുമ്പോൾ വിക്കിപീഡിയയിൽ മാത്രമേ കാണുന്നുമുള്ളൂ. ലേഖനത്തിലെ പ്രയോഗവും തിരിച്ചുവിടലും ഒഴിവാക്കാമെന്നുകരുതുന്നു. --Vssun (സംവാദം) 03:14, 19 ഒക്ടോബർ 2012 (UTC)
- യോജിക്കുന്നു--റോജി പാലാ (സംവാദം) 04:05, 19 ഒക്ടോബർ 2012 (UTC)
വാൽക്കണ്ണാടി ഒരു വിശദീകരണം.
[തിരുത്തുക]വാൽക്കണ്ണാടി എന്നാൽ സാധാരണ ഒരു ശുഭ വസ്തുവായാണ് കണക്കാക്കുന്നത്. അതു മംഗളകാര്യങ്ങൾക്കുപയോഗിക്കുന്നു. സാധാരണ ഓടുകൊണ്ടാണ് അതു നിർമിക്കുന്നത്. ഇപ്പോൾ അതു മറ്റു പല വസ്തുക്കളാലും നിർമിക്കപ്പെടുന്നു. ശാക്തേയ(ദേവി) സങ്കല്പമാണതിന്. അതിനാൽ ലേഖനത്തിൽ സൂചിപ്പിച്ചപോലെ ചില ക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി പഞ്ചലോഹം കൊണ്ട് പണിത് വിഗ്രഹമായി(ബിംബം) പ്രതിഷ്ഠിക്കാറുണ്ട്. അതിനാലാണ് വാൽക്കണ്ണാടിബിംബം എന്നു പറയുന്നത്. വാൽക്കണ്ണാടിക്ക് ഒരു പ്രത്യേക ആകൃതിയാണ്, (ഇതു കാണുക). അതേസമയം ആറന്മുളക്കണ്ണാടിയുടെ ആകൃതിയും നോക്കുക. ലോഹത്തിന്റെ ഒരു വശം ഉരച്ചു മിനുക്കി ദർപ്പണ സ്വഭാവം വരുത്തുന്നതാണ് ആറന്മുളക്കണ്ണാടി. അതു ഏതു ആകൃതിയിലും പണിയും (പണിയാം.(http://www.aranmulakannadi.com/aranmulakannadi/price/ എന്ന വെബ്‌സൈറ്റിൽ പല ആകൃതിയിൽ കാണാം). എന്നാൽ വാൽക്കണ്ണാടിക്ക് വ്യക്തമായ ആകൃതിയുണ്ട്. പ്രത്യേക അളവുകളും ഉണ്ടെന്നു തോന്നുന്നു (അന്വേഷിച്ചു പറയാം.). ആറന്മുളക്കണ്ണാടി ആഡംബരവസ്തുവും ആണ്. എന്നാൽ വാൽക്കണ്ണാടി പവിത്രമായ ദേവീക സങ്കല്പമാണ്. ആറന്മുളക്കണ്ണാടി എന്ന താളിൽ പറയുന്നുണ്ട് ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽക്കണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു.
പണ്ട് മഹാആൾക്കാർ മാത്രമേ വാൽക്കണ്ണാടി മുഖം നോക്കാൻ ഉപയോചിരുന്നുള്ളു. അതും പ്രത്യേകം അളവിൽ പണിയിച്ച്.
(ചിത്രങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ മനസിലാക്കാം.)
--♥Aswini (സംവാദം) 08:34, 19 ഒക്ടോബർ 2012 (UTC)
- ലേഖനത്തിൽ ശ്രദ്ധേയമെന്ന് തോന്നുന്ന കാര്യങ്ങൾ നേരിട്ട് ചേർക്കാൻ ശ്രമിക്കാമോ? ഇനി നിലവിലുള്ള ലേഖനം കാര്യമായി തിരുത്താൻ മടിയാണെങ്കിൽ ആദ്യം സ്വന്തം യൂസർ സ്പേസിൽ ലേഖനത്തിന്റെ ഒരു കോപ്പി ഉണ്ടാക്കി അവിടെ തിരുത്തലുകൾ നടത്തുകയും ഒടുവിൽ തൃപ്തി തോന്നുമ്പോൾ ലേഖനത്തിലേക്ക് കോപ്പി ചെയുകയുമാവാം. എഴുതിയ സംവാദത്തിൽ വീണ്ടും വീണ്ടും തിരുത്തലുകൾ നടത്താതിരിക്കുക -- റസിമാൻ ടി വി 07:40, 20 ഒക്ടോബർ 2012 (UTC)