Jump to content

സംവാദം:വെഴ്സായ് ഉടമ്പടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Versailles - വെർസായി എന്നല്ലെ ഉച്ചാരണം? മുരാരി (സംവാദം) 08:38, 14 ഏപ്രിൽ 2007 (UTC)[മറുപടി]

വേർസയ് എന്നാണ്. വേണ്ടാത്തിടത്ത് ഴ് ചേർക്കുന്ന ശീലം എങ്ങനെയോ ഉറച്ചുപോയി. വേഴ്സിറ്റി, പേഴ്സ്, കോഴ്സ് എന്നൊക്കെ. Calicuter 11:17, 14 ഏപ്രിൽ 2007 (UTC)[മറുപടി]
കാലിക്കൂട്ടറേ താങ്കൾ ഒരു ഭാഷാദ്ധ്യാപകനാണോ. ഇത്തരത്തിൽ എന്നെ പണ്ട് ഉപദേശിച്ച മറ്റൊരു കോഴിക്കോട്ടുകാരനെ ഞാൻ ഓർത്തു പോകുന്നു.--ചള്ളിയാൻ 11:44, 14 ഏപ്രിൽ 2007 (UTC)[മറുപടി]
അല്ല, ഞാൻ ചില്ലറ ലൈംഗികസാഹിത്യം മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. Calicuter 17:35, 14 ഏപ്രിൽ 2007 (UTC)[മറുപടി]

കോഴ്സും പേഴ്സും വേഴ്സിറ്റിയും തന്നെയാണ് ശരി.(അമേരിക്കൻ ഇംഗ്ലീഷിൻ പ്രകാരം ബ്രിടിഷ് ഇംഗ്ലിഷിൽ എങ്ങനെ എന്ന് എനിക്കറിയില്ല) അത് കൊണ്ട് തന്നെ വെഴ്സൈത്സ് ഉടമ്പടി തന്നെ ശരി എന്നാണ് എന്റെ അഭിപ്രായം. (തെറ്റാവാം ആ അഭിപ്രായം) പിന്നെ Treaty of Versailles മലയാളം ആവുമ്പോൾ വെഴ്സൈത്സിലെ ഉടമ്പടി എന്നാവുകയല്ലേ ഉചിതം എന്നൊരു സംശയം. ലിജു മൂലയിൽ 17:11, 14 ഏപ്രിൽ 2007 (UTC)[മറുപടി]

ആ അമേരിക്കനുച്ചാരണം എവിടെന്നു പഠിച്ചു? ഇതു നോക്കുക,
http://www.m-w.com/dictionary/verseട
http://www.m-w.com/dictionary/course ഉച്ചാരണം കേൾക്കാം അവിടെ. ഴ കേൾക്കുന്നോ? Calicuter 17:33, 14 ഏപ്രിൽ 2007 (UTC)[മറുപടി]

കേട്ടു അവിടെ കോഴ്സ് എന്ന് തന്നെയാണ്. പിന്നെ മരിയം(മെഴിയം) വെബ്സേഴ്സിൽ വെഴ്സൈ എന്ന് മാത്രമേ ഉള്ളു അവിടെ ഉച്ചാരണം. കാരണം ത്സ് നിശബ്ദമാണ് എന്ന് തോന്നുന്നു. പിന്നെ ഞാൻ അമേരിക്കയിലാണ് എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തുന്നത്. കഴിഞ്ഞ 3 വർഷമായി ഇവിടെ ഉണ്ട്. അപ്പോൾ ഈ ഉടമ്പടി ഒക്കെ ഹിസ്റ്ററി അഫ് വെസ്റ്റേഴ്ൺ സിവിലിസേഷൻ എന്ന ക്ലാസിൽ കഴിഞ്ഞ കൊല്ലം പഠിച്ചതാ. അതാ ഞാൻ ഇത്ര ഉറപ്പോടെ പറഞ്ഞത്. ലിജു മൂലയിൽ 18:21, 14 ഏപ്രിൽ 2007 (UTC)[മറുപടി]

ഉച്ഛാരണം --Jacknjill 19:16, 14 ഏപ്രിൽ 2007 (UTC)[മറുപടി]

അപ്പദങ്ങളിൽ ഴ കേട്ടുവല്ലേ? നന്നായി. മെഴിയം എന്നു പറഞ്ഞപ്പോൾ ബാക്കികൂടി മനസ്സിലായി. rolling r നെ ലിജു ഴ എന്നു ധരിക്കുന്നു. തെറ്റാണ് ലിജൂ. സ്കൂളിൽ phonetics വാദ്ധ്യാരുണ്ടെങ്കിൽ അങ്ങോരെക്കൊണ്ട് ആവർത്തിച്ചുപറയിച്ചു കേൾക്കുക. കാതും മനസ്സും തുറന്ന് ഞാൻ തന്ന ലിങ്കിലെ ഉച്ചാരണം കേട്ടാലും മതി. Calicuter 19:57, 14 ഏപ്രിൽ 2007 (UTC)[മറുപടി]

അപ്പോൾ ഉച്ചാരണം ഇങ്ങനെ ആയിരിക്കുമോ:

  • കോർസ്
  • പർസ്
  • വേർസിറ്റി
  • വെർസൈത്സ്
  • റോളിങ് (ഇങ്ങനെ നമ്മൾ പറയും എങ്കിലും അമേരിക്കൻ ഇംഗ്ലീഷിൽ ഴോളിങ്ങ് ആണ്‌ ശരി)

പിന്നെ സായിപ്പിന്റെ ഇംഗ്ലീഷ് അങ്ങനെയാണെന്നേയുള്ളു. മലയാളിക്ക് സായിപ്പിനേക്കാൾ ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് വെർസൈത്സ് എന്ന് തന്നെ കൊടുത്തോളു. സായിപ്പിൻ് വിവരം ഇല്ലല്ലൊ. മലയാളിക്ക് അതിച്ചിരി കൂടുതലാണു താനും.

മറ്റൊന്ന് കൂടി യഥാർത്ഥ ഉച്ചാരണം ഴ അല്ല പക്ഷെ ആ ഉച്ചാ‍രണത്തിന് തത്തുല്യമായ മലയാള പദം ഇല്ല റയുടേയും ഴയുടേയും നടുക്ക് വരും

പിന്നെ പേരിന്റെ പുറത്ത് തർക്കിക്കാതെ നമുക്ക് ലേഖനത്തിൽ ശ്രദ്ധിച്ചാലോ!

ലിജു മൂലയിൽ 21:14, 14 ഏപ്രിൽ 2007 (UTC)[മറുപടി]

കാലിക്കട്ടറുടെ] അതേ ഡിക്ഷ്ണറിയിൽ നിന്ന്.. ഇതിനകത്തും ഴ എനിക്ക് കേൾക്കാൻ സാധിക്കുന്നുണ്ട്..--Vssun 22:26, 14 ഏപ്രിൽ 2007 (UTC)[മറുപടി]