സംവാദം:ശൂലത്തിലേറ്റിയുള്ള വധശിക്ഷ
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Impalement » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ബലാത്സംഗം ചെയ്യുകയും മറ്റും ചെയ്തശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക എന്നാ ഭാഗം ഓട്ടോമൻ ഭരണ കാലത്ത് നിലവില ഉണ്ടായിരുന്നോ ..എന്റെ അറിവിലും പെട്ടിടത്തോളം ഓട്ടോമൻ ഭരണകാലത്ത് ഇത്രയും പ്രക്രുതമല്ലയിരുന്നു ശിക്ഷകൾ -H --Travancorehistory 08:58, 20 ഓഗസ്റ്റ് 2013 (UTC)
- നേരിട്ട് അങ്ങനെയൊരു പ്രസ്താവന ലേഖനത്തിലില്ലല്ലോ? ഇത് ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത ലേഖനമാണ്. ഏതൊക്കെ പ്രദേശത്താണ് ശിക്ഷയുടെ ഭാഗമായി ബലാത്സംഗം നടന്നിരിക്കാൻ സാദ്ധ്യത എന്ന് ഇംഗ്ലീഷ് ലേഖനത്തിലില്ല. :( എന്തായാലും എഴുതിവച്ച നിയമവ്യവസ്ഥയുടെ ഭാഗമായായിരിക്കില്ല ഓട്ടോമാൻ സാമ്രാജ്യത്തിൽ ഈ ശിക്ഷ നടപ്പാക്കപ്പെട്ടിരുന്നതെന്നാണ് ഞാൻ ഊഹിക്കുന്നത്. ആക്രമണങ്ങളുടെ ഭാഗമായി ഓട്ടോമാൻ ബാഷി ബസൂക്കുകൾ ബലാത്സംഗം നടത്താറുണ്ടായിരുന്നു എന്ന് പരക്കെ ആരോപണമുണ്ട്. അതിനാൽ ഇത്തരമൊരു സാദ്ധ്യത (ബലാത്സംഗത്തിനുശേഷം ശൂലത്തിലേറ്റൽ) ഓട്ടോമാൻ സാമ്രാജ്യത്തിൽ നടന്നിരുന്നില്ല എന്നും ഉറപ്പിച്ചുപറയാൻ സാധിക്കും എന്ന് തോന്നുന്നില്ല. അതിനാൽ നിലവിലുള്ള വർണ്ണന തന്നെ തുടരാവുന്നതാണെന്ന് തോന്നുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 11:53, 20 ഓഗസ്റ്റ് 2013 (UTC)