Jump to content

സംവാദം:ശ്രീമൂലം പ്രജാസഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ സഭയിൽ എത്ര അംഗങ്ങളാണുണ്ടായിരുന്നത്. ഒരിടത്ത് അംഗസംഖ്യ 15 ആയി വർദ്ധിപ്പിച്ചു എന്ന് കാണുന്നുണ്ട്. പിന്നീട് 100 അംഗങ്ങളുടെ കാര്യവും പറയുന്നു. --Vssun (സംവാദം) 11:43, 27 ജനുവരി 2013 (UTC)[മറുപടി]

പേജ് 964, 965, 966, 967, 968, 969, 970 മുതൽ പേജുകൾ വീക്ഷിച്ചാൽ മതി പേര് വിവരങ്ങൾ അവിടെ കൊടുത്തിരികുന്നു —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:176.205.230.164 (സംവാദം)

കുറിപ്പ്

[തിരുത്തുക]

ഐപി 176.205.230.164 അവലംബം എന്ന തലക്കെട്ടിൽ കൊടുത്ത വിവരം ഞാൻ കുറിപ്പിലേയ്ക്ക് നീക്കി. ഈ വിവരങ്ങൾ ഒരു കുറിപ്പ് എന്നതിനുൾക്കൊള്ളാവുന്നതിനപ്പുറത്തേയ്ക്ക് പോകുന്നുണ്ട്. മാത്രമല്ല, പ്രസിദ്ധീകരിച്ച വർഷവും മറ്റുമുണ്ടെങ്കിൽ അവലംബത്തിന് വെടിപ്പുണ്ടായിരുന്നേനെ.

ഇത് തയ്യാറാക്കിയത് ഞാൻ ആണ് ഇതിൽ നിന്നും ആദ്യ യോഗത്തിലെ ഓരോ അങ്ങങ്ങളെയായി ഞാൻ പേരെടുത്തു എഴുതിയിരുന്നു അത് ഇപ്പോൾ കാണുന്നില്ല, അത് എങ്ങനെ മാറി, ആര് മാറ്റി, ഇതു മാനദണ്ഡം അടിസ്ഥാനമാക്കി മാറ്റി എന്നറിയില്ല..ഈ ലേഖനം തുടങ്ങിയത് ഞാൻ ആണ് ‍ --Travancorehistory 21:21, 22 ഫെബ്രുവരി 2013 (UTC)

ഈ ഐ.പി. അംഗത്വമെടുത്തിരുന്നെങ്കിൽ നന്നായിരുന്നു. വിവരങ്ങൾ സംവദിക്കാൻ സാധിച്ചേനെ. ആൾക്ക് വിക്കിപ്പീഡിയയിൽ ഭാവിയുണ്ട് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 11:08, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

ശതാബ്ദി സ്മരണിക യാണ് ഒരു പ്രധാന ആദാരം അവലംബവും --Travancorehistory 21:24, 22 ഫെബ്രുവരി 2013 (UTC)

അംഗങ്ങളുടെ പേരുവിവരം ഉൾപ്പെട്ട ഓൺലൈൻ അവലംബങ്ങൾ ചേർത്തതിനാൽ കുറിപ്പിലെ പേരുവിവരങ്ങൾ മറയ്ക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 05:42, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇത് എഴുതിയത് ഞാൻ ആണ് പേജ് 964, 965, 966, 967, 968, 969, 970 മുതൽ പേജുകൾ വീക്ഷിച്ചാൽ മതി പേര് വിവരങ്ങൾ അവിടെ കൊടുത്തിരികുന്നു —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:176.205.230.164 (സംവാദം)--Travancorehistory 21:32, 22 ഫെബ്രുവരി 2013 (UTC)

സഭയുടെ ഘടനയും സമ്മതിദാനാവകാശം ലഭിക്കുവാനുള്ള യോഗ്യതയും

[തിരുത്തുക]

താളിന്റെ ആമുഖത്തിൽ സമ്മതിദാനയോഗ്യതയും ഘടനയും പറയുന്നത് 1905-ലെ ഉത്തരവിൽ പറഞ്ഞിരിക്കന്നതുപോലെയല്ല. ഇത് ശരിയാണെങ്കിൽ പിന്നീടുവന്ന ഏതെങ്കിലും ഉത്തരവിൻ പ്രകാരം ഘടനയിലും യോഗ്യതയിലും മാറ്റം വന്നതുകൊണ്ടാവണം. വിശദാംശങ്ങൾ കുറച്ചുദിവസങ്ങൾക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ താളിന്റെ ആമുഖത്തില വിവരങ്ങൾ പുതുക്കാം എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:56, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ഓൺലൈൻ അവലംബം ലഭിച്ചു. 1904-ലെ ഉത്തരവു പ്രകാരം 6000 രൂപ വാർഷികവരുമാനമോ 100 രൂപ ഭൂനികുതിയോ ഒടുക്കുന്നവർക്കായിരുന്നു സമ്മതിദാനാവകാശം. ഇത് 1905-ൽ പരിഷ്കരിക്കപ്പെടുകയായിരുന്നു. ചേർത്തുകൊള്ളാം. --അജയ് ബാലചന്ദ്രൻ സംവാദം 05:20, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 05:39, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ആധികാരികതാഫലകവും വൃത്തിയാക്കൽ ഫലകവും

[തിരുത്തുക]

ലേഖനം ഒരുമാതിരി വൃത്തിയാക്കിയിട്ടുണ്ട്. ഓൺലൈൻ, ഓഫ് ലൈൻ അവലംബങ്ങളും ചേർക്കപ്പെട്ടിട്ടുണ്ട്. ഫലകങ്ങൾ രണ്ടും നീക്കം ചെയ്തു. --അജയ് ബാലചന്ദ്രൻ സംവാദം 05:39, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണസഭയാണ്

[തിരുത്തുക]

ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണസഭയാണ് ശ്രീമൂലം പ്രജാസഭ. അതിന് അവലംബമായി ഇതിലെ പേജ് 146 രണ്ടാം പാരഗ്രാഫ് മതിയാകുമോ എന്നു നോക്കൂ--റോജി പാലാ (സംവാദം) 07:34, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

146-ആം പേജ് പ്രിവ്യൂവിൽ ഇപ്പോൾ ലഭ്യമാകുന്നില്ല. :( താങ്കളുടെ കൈവശം പുസ്തകമുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 08:09, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

...{{1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു. അവലംബം വിക്കി മലയാളം തിരുവിതാംകൂർ ‍ എന്നാ പേജ് --Travancorehistory 07:33, 24 ഫെബ്രുവരി 2013 (UTC)

അയ്യോ ശരിയാണല്ലോ? (പുസ്തകം ഇല്ല. ഗൂഗിൾ ബുക്സിൽ ഉള്ളതാ) ഞാൻ ഇപ്പോൾ സെർച്ച് ചെയ്ത് ലിങ്ക് കറക്റ്റ് ചെയ്തതാ. വെയിറ്റ് ഒരു പ്രിന്റ് സ്ക്രീൻ ഇപ്പോൾ ചേർക്കാം. --റോജി പാലാ (സംവാദം) 08:25, 14 ഫെബ്രുവരി 2013 (UTC)[മറുപടി]
എനിക്കും അതിലെ ഉള്ളടക്കം കിട്ടുന്നില്ല. sreemoolam, praja തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് തിരഞ്ഞിട്ടും ആ പേജ് കിട്ടിയില്ല. Travancore തിരയുമ്പോൾ ആ താൾ കിട്ടുന്നുണ്ട്. പക്ഷേ ഇപ്പറഞ്ഞ വിവരം കാണാൻ പറ്റുന്നില്ല. റോജിക്ക് അത് കാണാൻ പറ്റുന്നുണ്ടെങ്കിൽ ഇതിനാസ്പദമായ ഭാഗം ഉദ്ധരണിയായി നൽകിക്കൂടേ? --Vssun (സംവാദം) 08:27, 14 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇതാ, പ്രിന്റ് സ്ക്രീൻ--റോജി പാലാ (സംവാദം) 08:28, 14 ഫെബ്രുവരി 2013 (UTC)[മറുപടി]
അവലംബം ചേർത്തു. തെളിവുഫലകം നീക്കം ചെയ്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 10:14, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

First legislature എന്നല്ലേ. അപ്പോൾ തിരഞ്ഞെടുക്കപ്പെട്ട എന്ന് കൂട്ടിച്ചേർക്കുന്നതിന്റെ കാര്യമെന്താണ്? അങ്ങനെ കൂട്ടിച്ചേർക്കുമ്പോൾ തിരഞ്ഞെടുക്കപ്പെടാത്ത (നോമിനേഷൻ മാത്രമുള്ള) മറ്റു നിയമനിർമാണസഭകൾ ഉണ്ടായിരുന്നു എന്ന ധ്വനി വരില്ലേ? --Vssun (സംവാദം) 10:59, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ആദ്യ വാക്യത്തിലെ "തെരഞ്ഞെടുക്കപ്പെട്ട" എന്ന വിശേഷണം നീക്കി. മുഖവുരയിലെ മൂന്നാമത്തെ പാരഗ്രാഫിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരം കൊടുത്തിട്ടുള്ളതിനാൽ എന്തായാലും പ്രശ്നമില്ല എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 11:05, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

--എന്ന ധ്വനി വരില്ലേ? ക്ഷമിക്കണം സർ, പകുതി അടഞ്ഞ വാതിൽ എന്നാൽ പകുതി തുറന്ന വാതിൽ എന്നാ അർഥം വരണം എന്ന് നിർബന്ദം ഇല്ലല്ലോ ! ആ പദ: അർഥം മാത്രം വരുന്ന ഒരു സാഹചര്യം കൂടിയല്ലേ. ഒരു അഭിപ്രായം എഴുതി എന്നേയുള്ളു --Travancorehistory 07:37, 24 ഫെബ്രുവരി 2013 (UTC)

ഇപ്പോൾ തെളിവ് ആവശ്യപ്പെട്ടിരിക്കുന്ന ഭാഗത്ത് ചേർക്കാനോ മെച്ചപ്പെടുത്താനോ ഈ ലിങ്ക് ഉപകാരപ്പെടുമോ?--റോജി പാലാ (സംവാദം) 11:29, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ആ കണക്ക് ഒത്തുവരുന്നില്ല. 1905 മേയ് 1-ന് ദിവാൻ പുറത്തിറക്കിയ ഉത്തരവ് ഓൺലൈനിൽ ലഭ്യമാണ്. അതിന്റെ ഷെഡ്യൂൾ എ പ്രകാരമുള്ള പട്ടിക താളിൽ ചേർത്തിട്ടുണ്ട് അതുപ്രകാരം 66 അംഗങ്ങളെ താലൂക്കുകളിൽ നിന്നും 5 അംഗങ്ങളെ മുനിസിപ്പാലിറ്റികളിൽ നിന്നുമാണ് തിരഞ്ഞെടുക്കേണ്ടത്. കണക്ക് ഏതുരീതിയിൽ കൂട്ടിനോക്കിയാലും 77 കിട്ടുന്നില്ല (66, 5, 19, 10 എന്നിങ്ങനെയാണ് വിവിധ രീതിയിൽ തിരഞ്ഞെടുക്കുന്നതോ നോമിനേറ്റ് ചെയ്യുന്നതോ ആയ അംഗങ്ങളുടെ എണ്ണക്കണക്ക്. ഇതുകൂട്ടിയാൽ ഏതുവിധത്തിൽ 77 കിട്ടും?).
77 എന്നത് കാലങ്ങളായി കൈമാറിവന്ന ഒരു തെറ്റിദ്ധാരണയാണോ എന്ന് സംശയമുണ്ട്. താളിൽ കൊടുത്തിരിക്കുന്ന ഓഫ്‌ലൈൻ അവലംബമായ "കേരള സർക്കാർ നിയമ സഭയുടെ നൂറാം വാർഷികത്തോടെ ഇറക്കിയ ശതാബ്ദി സ്മരണിക"യിലും ഈ വിവരം കൊടുത്തിട്ടുണ്ടാവണം. എന്നാലും കൂടുതൽ ആധികാരികമായ തെളിവ് ഉത്തരവിലെ ഷെഡ്യൂൾ തന്നെയാണല്ലോ? (അത് പ്രൈമറി എവിഡൻസാണ്). 77 എന്നതിന് അവലംബങ്ങളുണ്ടാകാമെങ്കിലും ആ അവലംബങ്ങൾ തെറ്റാണ് എന്നാണ് നിയമസഭാ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള പഴയ ഉത്തരവ് സൂചിപ്പിക്കുന്നത്. --അജയ് ബാലചന്ദ്രൻ സംവാദം 14:41, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ഒരു കാര്യം കൂടി. പട്ടിക 1905-ലെ ഉത്തരവ് പ്രകാരമുള്ളതാണ്. 1904-ലെ ഉത്തരവും അവലംബമായി ചേർത്തിട്ടുണ്ട്. അതിലും 77 - 23 എന്ന അനുപാതമില്ല. --അജയ് ബാലചന്ദ്രൻ സംവാദം 14:48, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇത് ഇന്ത്യയിൽ തന്നെ തെരെഞ്ഞെടുക്കപെട്ട ആദ്യ സമിതി എന്നതിന് അവലംബം ഉണ്ട് കഴിവതും ഉടൻ ചെര്തുകൊല്ലാം. എന്റെ കൈവശം പുസ്തകം ഉണ്ട് --Travancorehistory 21:27, 22 ഫെബ്രുവരി 2013 (UTC)

പ്രജാസഭ

[തിരുത്തുക]

ഇത് ശ്രീമൂലം പ്രജാസഭയെക്കുറിച്ചുള്ള താളായതിനാൽ 1904-ൽ ഇത് ആരംഭിച്ചു എന്ന കാര്യത്തിന് ആമുഖത്തിൽ പ്രാധാന്യം നൽകണം. അതിനുമുമ്പുള്ള കൗൺസിലിന്റെ കാര്യം ചരിത്രം എന്ന ഭാഗമുണ്ടാക്കി അങ്ങോട്ടുനീക്കണം. --Vssun (സംവാദം) 18:18, 16 ഫെബ്രുവരി 2013 (UTC)[മറുപടി]


1904 നു മുൻപും ശേഷവും കൌൺസിൽ ഉണ്ടായിരുന്നു ഏതാണ്ട് 1930 വരെ എങ്കിലും, വ്യക്തമായ ഒരു ചിത്രം ഉടൻ തരാം --Travancorehistory 06:39, 23 ഫെബ്രുവരി 2013 (UTC)